Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

വിനോദ സഞ്ചാരികൾ പരിഭ്രമിക്കരുത്; പാപ്പരായ ബ്രിട്ടീഷ് കമ്പനി തോമസ് കുക്ക് പിഎൽസിയുമായി തോമസ് കുക്ക് ഇന്ത്യ ഗ്രൂപ്പിന് ഒരുബന്ധവുമില്ല; തോമസ് കുക്ക് പിഎൽസിയുടെ തകർച്ച തോമസ് കുക്ക് ഇന്ത്യയെ ബാധിക്കില്ല; 2012 ഓഗസ്റ്റിൽ ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ്‌സ് ഏറ്റെടുത്ത ശേഷം സ്വതന്ത്രമായ കമ്പനി; സാമ്പത്തിക നില ഭദ്രമെന്നും ചെയർമാനും മാനേജിങ് ഡയറക്ടറുമായ മാധവ മേനോൻ

വിനോദ സഞ്ചാരികൾ പരിഭ്രമിക്കരുത്; പാപ്പരായ ബ്രിട്ടീഷ് കമ്പനി തോമസ് കുക്ക് പിഎൽസിയുമായി തോമസ് കുക്ക് ഇന്ത്യ ഗ്രൂപ്പിന് ഒരുബന്ധവുമില്ല; തോമസ് കുക്ക് പിഎൽസിയുടെ തകർച്ച തോമസ് കുക്ക് ഇന്ത്യയെ ബാധിക്കില്ല; 2012  ഓഗസ്റ്റിൽ  ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ്‌സ് ഏറ്റെടുത്ത ശേഷം സ്വതന്ത്രമായ കമ്പനി; സാമ്പത്തിക നില ഭദ്രമെന്നും ചെയർമാനും മാനേജിങ് ഡയറക്ടറുമായ മാധവ മേനോൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: യുകെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസിയായ തോമസ് കുക്ക് പിഎൽസി പാപ്പരായത് തങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് തോമസ് കുക്ക് ഇന്ത്യ വ്യക്തമാക്കി. 2012 ഓഗസ്റ്റിൽ കാനഡ ആസ്ഥാനമായ ഫെയർഫാക്‌സ് ഫിനാൻഷ്യൽ ഹോൾഡിങ്സ് 77 ശതമാനം ഓഹരികളോടെ തോമസ് കുക്ക്-ഇന്ത്യയെ ഏറ്റെടുത്തതാണ്. അന്നുമുതൽ ഇന്ത്യൻ കമ്പനിക്ക് തീർത്തും വ്യത്യസ്തമായ നിലനിൽപ്പാണുള്ളതെന്നും ചെയർമാനും മാനേജിങ് ഡയറ്കടറുമായ മാധവ മേനോൻ അറിയിച്ചു.

തോമസ് കുക്ക് ഇന്ത്യ ഗ്രൂപ്പിന്റെ സാമ്പത്തിക നില ഭദ്രമാണ്. 2012 ഓഗസ്റ്റിന് ശേഷം തോമസ് കുക്ക് യുകെ, തോമസ് കുക്ക് ഇന്ത്യ ലിമിറ്റഡിന്റെ പ്രമോട്ടർമാരായി പ്രവർത്തിക്കുന്നില്ല. അതുപോലെ ബിനിനസിലോ സാമ്പത്തിക ഇടപാടുകളിലോ പങ്കാളിത്തവുമില്ല. യുകെയിലെ തോമസ് കുക്ക് പിഎൽസിയുടെ തകർച്ചയെ കുറിച്ചുള്ള മാധ്യമവാർത്തകളുടെ പശ്ചാത്തലത്തിലാണ് തോമസ് കുക്ക് ഇന്ത്യയെ ഇത് ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് ആവർത്തിക്കുന്നതെന്ന് മാധവ മേനോൻ വാർത്താക്കുറിപ്പിൽ വിശദീകരിച്ചു. തോമസ് കുക്ക് ഇന്ത്യ തികച്ചും സ്വതന്ത്രമായ സ്ഥാപനമാണ്. കാനഡ ആസ്ഥാനമായ ഫെയർഫാക്‌സ് കമ്പനി 2012 ഓഗസ്റ്റിൽ തോമസ് കുക്ക് പിഎസ്‌സിയിൽ നിന്ന് തോമസ് കുക്ക് ഇന്ത്യയെ ഏറ്റെടുത്തതാണ്. ഇരുമ്പനികളും തമ്മിൽ ഇപ്പോൾ യാതൊരുബന്ധവും ഇല്ലാത്ത സാഹചര്യത്തിൽ ഉടമസ്ഥതയിലോ, ബിസിനസിലോ, ചുമതല വഹിക്കുന്ന വൃക്തികളിലോ, സാങ്കേതിക വിദ്യയിലോ പ്രക്രിയകളിലോ തോമസ് കുക്ക് ഇന്ത്യയിൽ ഒരാഘാതവും ഉണ്ടാക്കുന്നില്ല.

തോമസ് കുക്ക് ഇന്ത്യയുടെ സാമ്പത്തിക നിലയെ കുറിച്ച് ആശങ്കകൾക്ക് അടിസ്ഥാനമില്ല. ജൂൺ 30 ലെ കണക്ക് പ്രകാരം 13,890 മില്യൻ കാഷ് -ബാങ്ക് നിക്ഷേപ നീക്കിയിരുപ്പ് തോമസ് കുക്ക് ഇന്ത്യ ഗ്രൂപ്പിനുണ്ട്. തോമസ് കുക്ക് ഇന്ത്യയുടെ പ്രവർത്തനം ഇപ്പോൾ വിപുലീകരിച്ചിട്ടുണ്ട്. വിദേശ നാണ്യ വിനിമയം, കോർപ്പറേറ്റ് ട്രാവൽ, വിസ, പാസ്‌പോർട്ട്, യാത്രാ ഇൻഷുറൻസ്, ഇ-ബിസിനസ്് തുടങ്ങിയ സേവനങ്ങളാണ് തോമസ് കുക്ക് ഇന്ത്യ നൽകുന്നത്. 1881 ലാണ് തോമസ് കുക്ക് ഇന്ത്യ ലിമിററഡ് സ്ഥാപിതമാകുന്നത്. അഞ്ച് ഭൂഖണ്ഡങ്ങളിലെ 29 രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന കമ്പനി കഴിഞ്ഞ സാമ്പത്തിക വർഷം 6718.7 കോടിയുടെ അധിക വരുമാനം സൃഷ്ടിച്ചു. ടൈംസ് ട്രാവൽ അടക്കം നിരവധി പുരസ്‌കാരങ്ങളും കമ്പനിയെ തേടിയെത്തി.

പാപ്പരായത് തോമസ് കുക്ക് പിഎൽസി എന്ന യുകെ കമ്പനി

ലോകത്തെ ഏറ്റവും പഴക്കംചെന്ന ട്രാവൽ ഏജൻസിയായ തോമസ് കുക്ക് പിഎൽസിയാണ് പാപ്പരായത്. 178 വർഷം പഴക്കമുള്ള കമ്പനി കുറച്ചുനാളായി കടബാധ്യതയിലായിരുന്നു. 200 മില്യൻ പൗണ്ടിന്റെ (ഏകദേശം 1762 കോടി രൂപ) അടിയന്തരസഹായത്തിനായി കമ്പനി സ്വകാര്യനിക്ഷേപകരുമായി ബന്ധപ്പെട്ടെങ്കിലും ഫലം കണ്ടില്ല.

ഓൺലൈൻ ബുക്കിങ്ങിൽ മത്സരം ശക്തമായതും ബ്രെക്‌സിറ്റിലെ അനിശ്ചിതത്വവുമാണ് കമ്പനിക്ക് വിനയായത്. 22,000 പേരാണ് ബ്രിട്ടീഷ് ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തിരുന്നത്. അതിൽ ബ്രിട്ടനിൽമാത്രം 9000 പേർ ജോലിചെയ്തിരുന്നു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് ലോകത്താകമാനം ഓഫീസുകളും ഉപഭോക്താക്കളുമുണ്ടായിരുന്നു. ഏറ്റവും വലിയ ഷെയർ ഹോൾഡറായ ചൈനീസ് കമ്പനി ഫോസനും കമ്പനിയെ രക്ഷിക്കാനായില്ല. ഓഫീസുകളുടെ പ്രവർത്തനവും വിമാന സർവീസുകളും നിർത്തിയതായി കമ്പനി ട്വിറ്ററിലൂടെ അറിയിച്ചു.

അതേസമയം തോമസ് കുക്ക് പിഎൽസി യുകെ വഴി ബുക്ക് ചെയ്ത് വിനോദ സഞ്ചാരത്തിനുപോയ 1,65,000-ഓളം സഞ്ചാരികളാണ് വിദേശത്ത് കുടുങ്ങിയിട്ടുള്ളതെന്ന് ബ്രിട്ടീഷ് അധികൃതർ കണക്കാക്കുന്നു. ഇവരെ തിരിച്ച് ബ്രിട്ടനിലെത്തുന്നതിന് 40 ജമ്പോജെറ്റുകൾ തയ്യാറാക്കി നിർത്തിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ഈ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിന് രണ്ടാഴ്ചയെങ്കിലും സമയമെടുക്കുമെന്നാണ് കരുതുന്നത്. മുഴുവൻ വിനോദസഞ്ചാരികളെയും തിരികെ ബ്രിട്ടനിലെത്തിക്കുന്നതുവരെ പ്രതിസന്ധി തുടരുമെന്നും അധികൃതർ സൂചിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP