Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലംഘിക്കപ്പെട്ടത് ഒരു അംഗം മരണപ്പെടുന്നതിനു ശേഷം നിയമസഭ ചേരുമ്പോൾ സഭ ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തുമെന്ന പതിവ്; സഭയുടെ മാന്യതയ്ക്ക് ഏറ്റ കളങ്കമെന്ന് ശബരിനാഥന്റെ കത്ത്; അടുത്ത സമ്മേളനം ചരമോപചാരം അർപ്പിക്കുമെന്ന് സ്പീക്കറുടെ മറുപടി; നിയമസഭയിൽ ഹാട്രിക് തികച്ചിട്ടും തോമസ് ചാണ്ടിയെ മറന്നത് വിവാദത്തിൽ; കുട്ടനാട് എംഎൽഎയോട് മരണ ശേഷം സുഹൃത്തുക്കൾ കാട്ടിയത് നീതിയോ? പൗരത്വ ഭേദഗതിയിലെ കൂട്ടായ്മയ്ക്കിടെ മറന്നു പോയത് ഒന്നരയാഴ്ച മുമ്പത്തെ വേർപാട്

ലംഘിക്കപ്പെട്ടത് ഒരു അംഗം മരണപ്പെടുന്നതിനു ശേഷം നിയമസഭ ചേരുമ്പോൾ സഭ ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തുമെന്ന പതിവ്; സഭയുടെ മാന്യതയ്ക്ക് ഏറ്റ കളങ്കമെന്ന് ശബരിനാഥന്റെ കത്ത്; അടുത്ത സമ്മേളനം ചരമോപചാരം അർപ്പിക്കുമെന്ന് സ്പീക്കറുടെ മറുപടി; നിയമസഭയിൽ ഹാട്രിക് തികച്ചിട്ടും തോമസ് ചാണ്ടിയെ മറന്നത് വിവാദത്തിൽ; കുട്ടനാട് എംഎൽഎയോട് മരണ ശേഷം സുഹൃത്തുക്കൾ കാട്ടിയത് നീതിയോ? പൗരത്വ ഭേദഗതിയിലെ കൂട്ടായ്മയ്ക്കിടെ മറന്നു പോയത് ഒന്നരയാഴ്ച മുമ്പത്തെ വേർപാട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിന്റെ ഒരുമയിൽ നിയമസഭ മറന്നത് മുൻ മന്ത്രിയും ഇതേ സഭയിലെ അംഗവുമായ തോമസ് ചാണ്ടിയെ. കുവൈറ്റ് ചാണ്ടിയെന്ന് ഏവരും വിളിക്കുന്ന തോമസ് ചാണ്ടിക്ക് ഇടത് വലത് മുന്നണികളിൽ സുഹൃത്തുക്കൾ ഏറെയാണ്. കുട്ടനാട്ടിന്റെ എംഎൽഎയായി തോമസ് ചാണ്ടി സഭയിൽ ഹാട്രിക് തികച്ച നേതാവുമാണ്. സഭ കൂടുമ്പോൾ കൃത്യമായി കുവൈറ്റിൽ നിന്നെത്തി സമ്മേളനത്തിൽ പങ്കെടുത്തിരുന്ന സമാജികൻ. എല്ലാത്തിലും ഉപരി മരണം തേടിയെത്തുമ്പോൾ എൻസിപിയുടെ സംസ്ഥാന അധ്യക്ഷനുമായിരുന്നു. എൻസിപിയുടെ മന്ത്രി എകെ ശശീന്ദ്രൻ പിണറായി ക്യാബിനറ്റിലുമുണ്ട്. എന്നിട്ടും ദിവസങ്ങൾക്ക് മുമ്പ് മരിച്ച തോമസ് ചാണ്ടിക്ക് അനുശോചനം രേഖപ്പെടുത്താൻ സഭ മറന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം പാസക്കൽ തോമസ് ചാണ്ടിയെ വിസ്മരിക്കലായെന്നതാണ് ആരോപണം.

അരുവിക്കര എംഎൽഎ ശബരിനാഥാണ് ഈ വിഷയം ചർച്ച ചെയ്തത്. കേരള നിയമസഭയിലെ മുതിർന്ന അംഗവും എൽഡിഎഫ് മന്ത്രിയും കക്ഷി നേതാവുമായിരുന്ന ശ്രീ തോമസ് ചാണ്ടി സാർ മരണപ്പെട്ടത് ഡിസംബർ 20നാണ്. ഒരു അംഗം മരണപ്പെടുന്നതിനു ശേഷം നിയമസഭ ചേരുമ്പോൾ സഭ ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തുന്നത്/ ചരമോപചാരം അർപ്പിക്കുന്നത് പതിവാണ്. ഒന്നാം കേരളനിയമസഭ മുതൽ ഇന്നുവരെ 46 അംഗങ്ങൾ മരണപ്പെട്ടപ്പോൾ സഭ അനുശോചനം രേഖപ്പെടുത്തിയതിന്റെ ചരിത്രവുമുണ്ട്. പട്ടികജാതി പട്ടികവർഗ്ഗ സംവരണം നില നിർത്തുവാനുള്ള നിയമ നിർമ്മാണത്തിനും പൗരത്വ ആക്റ്റിനെ എതിർത്തുകൊണ്ടുള്ള പ്രമേയം പാസ്സാക്കുവാൻ പ്രത്യേക നിയമസഭ ഇന്ന് ചേരുമ്പോൾ സ്വാഭാവികമായി തോമസ് ചാണ്ടി സാറിനു ചരമോപചാരം അർപ്പിക്കും എന്ന് കരുതി. എന്നാൽ കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സിറ്റിങ് മെമ്പർ മരണപ്പെട്ടിട്ട് അനുശോചനം രേഖപ്പെടുത്താതെ നടപടികളിലേക്കു സഭ പോയി. ഇത് തികച്ചും നിർഭാഗ്യകരമാണ്, സഭയുടെ മാന്യതയ്ക്ക് ഒരു കളങ്കമാണ്. ഈ വിഷയത്തിൽ എന്റെ വ്യക്തിപരമായ വിയോജിപ്പ് ബഹുമാനപ്പെട്ട സ്പീക്കറെ രേഖാമൂലം അറിയിച്ചുവെന്ന് ശബരിനാഥ് വിശദീകരിച്ചു. തോമസ് ചാണ്ടിക്ക് ചരമോപചാരം അർപ്പിച്ചു വേണമായിരുന്നു പ്രത്യേക സഭയും ചേരേണ്ടതെന്ന ചർച്ചയാണ് ശബരിനാഥ് ഉന്നയിക്കുന്നത്.

എന്നാൽ പ്രത്യേക സമ്മേളനം ആയതുകൊണ്ടാണ് ഇത് ചെയ്യാത്തതെന്നാണ് സ്പീക്കറുടെ മറുപടി. അടുത്ത സമ്മേളനം ചരമോപചാരം അർപ്പിക്കുമെന്നും സ്പീക്കർ വ്യക്തമാക്കിയിട്ടുണ്ട്. ൗ നിയമസഭയുടെ കാലത്ത് വിട പറയുന്ന നാലാമത്തെ നിയമസഭാ സാമാജികനാണ് കുട്ടനാട് അംഗമായ തോമസ് ചാണ്ടി. സിപിഎം നേതാവും ചെങ്ങന്നൂർ നിയമസഭാംഗവുമായ കെ.കെ. രാമചന്ദ്രൻ നായർ കരൾ രോഗത്തെ തുടർന്ന് 2018 ജനുവരി 14-ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്. മുസ്ലിം ലീഗ് നേതാവായിരുന്ന പി.ബി അബ്ദുൾ റസാഖ് മഞ്ചേശ്വരത്ത് നിന്ന് രണ്ടാം തവണ നിയമസഭാ അംഗമായിരിക്കെ 2018 ഒക്ടോബർ 20നാണ് അന്തരിച്ചത്. 2. പി.ബി അബ്ദുൾറസാഖ്(മഞ്ചേശ്വരം)- മുസ്ലിം ലീഗ് നേതാവായിരുന്ന പി.ബി അബ്ദുൾ റസാഖ് മഞ്ചേശ്വരത്ത് നിന്ന് രണ്ടാം തവണ നിയമസഭാ അംഗമായിരിക്കെ 2018 ഒക്ടോബർ 20നാണ് അന്തരിച്ചത്. ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായതിന്റെയും ഏറ്റവുമധികം തവണ ബജറ്റ് അവതരിപ്പിക്കുകയും(13 തവണ) ചെയ്ത ധനമന്ത്രിയുമായിരുന്ന കെ.എം. മാണി ഈ സഭയുടെ കാലത്താണ് വിടപറഞ്ഞത്. കേരള കോൺഗ്രസ് പാർട്ടിയുടെ അമരക്കാരനായിരുന്നു കെ.എം മാണി. അസുഖബാധിതനായിരുന്ന കെ.എം മാണി 2019 ഏപ്രിൽ അഞ്ചിന് കൊച്ചിയിലാണ് അന്തരിച്ചത്. മൂന്നു തവണ കുട്ടനാട് മണ്ഡലത്തെ പ്രതിനിധീകരിച്ച തോമസ് ചാണ്ടി അർബുദ ബാധയെ തുടർന്നാണ് അന്തരിച്ചത്. 2019 ഡിസംബർ 20ന് കൊച്ചിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

പിണറായി വിജയൻ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നു. കോൺഗ്രസ് പ്രവർത്തകനായി പൊതുപ്രവർത്തനം തുടങ്ങിയ ചാണ്ടി, ദാവീദ്പുത്ര ചാരിറ്റബിൾ ട്രസ്റ്റിലൂടെ സാമൂഹിക സേവനത്തിൽ സജീവമായി. 2006-ൽ ഡിഐസിയെ പ്രതിനിധീകരിച്ചു കുട്ടനാട്ടിൽ ജയിച്ചു. വ്യവസായി, റിസോർട്ട് ഉടമ, നെഹ്റു ട്രോഫി വള്ളംകളി ചീഫ് കോ-ഓർഡിനേറ്റർ, പുളിങ്കുന്ന് രാജീവ് ഗാന്ധി ട്രോഫി വള്ളംകളി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രാഷ്ട്രീയത്തിലേക്ക് വന്ന തോമസ് ചാണ്ടി വ്യവസായ സംരംഭകൻ എന്ന നിലയിലും അറിയപ്പെട്ടു. കുവൈറ്റിൽ വിദ്യാഭ്യാസ മേഖലയിൽ ശക്തമായ സാന്നിധ്യമായിരുന്നു അദ്ദേഹം. ടൂറിസം വികസന കാര്യത്തിൽ പ്രത്യേക ശ്രദ്ധാലുവായിരുന്ന ചാണ്ടി മന്ത്രിയെന്ന നിലയിലും പ്രാഗത്ഭ്യം തെളിയിച്ചു. മുഴുവൻ വോട്ടർമാർക്കും പ്രാപ്യനായ ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹത്തിന് ലഭിച്ച അംഗീകാരം വലുതാണ്. ചാരിറ്റി പ്രവർത്തനങ്ങളിലൂടെയും ജനമനസ്സുകളിൽ സ്ഥാനം നേടാൻ തോമസ് ചാണ്ടിക്ക് സാധിച്ചു.

വിദേശത്ത് അടക്കം വ്യവസായങ്ങൾ നടത്തിവന്നിരുന്ന തോമസ് ചാണ്ടി സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നത്. കെ കരുണാകരൻ കോൺഗ്രസ് വിട്ട് ഡി ഐ സി എന്ന പാർട്ടി രൂപീകരിച്ചതോടെയായിരുന്നു. കെ കരുണാകരനുമായുള്ള അടുപ്പമാണ് അദ്ദേഹത്തെ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിപ്പിച്ചത്.ഡി ഐ സി കെ പിന്നീട് എൻസിപിയിൽ ലയിച്ചതോടെയാണ് തോമസ് ചാണ്ടി എൻസിപിയിൽ എത്തുന്നത്.2006 ൽ കുട്ടനാട് നിയോജകമണ്ഡലത്തിൽ നിന്നാണ് തോമസ് ചാണ്ടി ആദ്യമായി നിയമ സഭയിൽ എത്തുന്നത്.സിറ്റിങ് എംഎൽഎയായിരുന്ന കെ സി ജോസഫിനെ പരാജയപ്പെടുത്തിയാണ് തോമസ് ചാണ്ടി വിജയിച്ചത്. പിന്നീട് 2011 ൽ നടന്ന തിരഞ്ഞെടുപ്പിലും കെ സി ജോസഫിനെ തോമസ് ചാണ്ടി പരാജയപ്പെടുത്തി.2016 ൽ വീണ്ടും കുട്ടനാട് തന്നെ മൽസരിച്ച തോമസ് ചാണ്ടി തിരഞ്ഞെടുപ്പെട്ടു.പിന്നീട് പിണറായി വിജയൻ മന്ത്രി സഭയിൽ നിന്നും ആരോപണത്തെ തുടർന്ന് എൻ സി പിയിലെ തന്നെ എ കെ ശശീന്ദ്രൻ രാജിവെച്ചതിനെ തുടർന്ന് തോമസ് ചാണ്ടി മന്ത്രിയായെങ്കിലും ആലപ്പുഴയിലെ റിസോർടിനായി കായൽ കൈയേറ്റം നടത്തിയെന്ന ആരോപണത്തെ തുടർന്ന് 2017 നവംബർ 15 ന് തോമസ് ചാണ്ടിയും മന്ത്രി സ്ഥാനം രാജിവെച്ചു.

തുടർന്നാണ്് തോമസ് ചാണ്ടി എൻസിപിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത്.മന്ത്രിയായിരുന്ന സമയത്തും തോമസ് ചാണ്ടി അർബുദ ബാധയെ തുടർന്ന് ചികിൽസയിലായിരുന്നു. വിദേശത്ത് അടക്കം ചികിൽസ നടത്തിയെങ്കിലും രോഗത്തിൽ നിന്നും പൂർണമായും മുക്തി നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. അടുത്തിടെ രോഗം മൂർച്ഛിച്ചതോടെ അദ്ദേഹം ക്ഷീണിതനായിരുന്നു.ചികിൽസയുടെ ഭാഗമായിട്ടായിരുന്നു കുട്ടനാട്ടിലെ വീട്ടിൽ നിന്നും എറണാകുളത്തെ വീട്ടിലേക്ക് അദ്ദേഹം താമസം മാറ്റിയത്. ഇതിനിടെയാണ് മരണമെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP