Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലോക് ഡൗണിൽ കൂലിപ്പണിയില്ലാതായതോടെ വാടക കൊടുക്കാൻ കാശില്ല; തകർന്ന ഷെഡ്ഡിന് വാങ്ങിയിരുന്ന വാടക 1500 രൂപ; വീട്ടുടമയായ റിട്ട. അദ്ധ്യാപകൻ തുക ഈടാക്കിയിരുന്നത് പറമ്പിൽ അടിമപ്പണി ചെയ്യിച്ചും; കാശ് മുടങ്ങിയതോടെ വീട്ടിലേക്കുള്ള വഴി കൊട്ടിയടച്ചും വെള്ളവും വൈദ്യുതിയും കട്ട് ചെയ്തും വിരട്ടൽ; വാടകക്കാശ് കിട്ടിയിട്ട് വേണം റേഷൻ വാങ്ങാൻ എന്ന വിചിത്രന്യായവും; തൊടുപുഴയിൽ റിട്ട. അദ്ധ്യാപകൻ കുന്നക്കാട് തോമസിന്റെ ക്രൂരതയിൽ കണ്ണീരോടെ മാത്യുവും ഭാര്യയും മകനും

ലോക് ഡൗണിൽ കൂലിപ്പണിയില്ലാതായതോടെ വാടക കൊടുക്കാൻ കാശില്ല; തകർന്ന ഷെഡ്ഡിന് വാങ്ങിയിരുന്ന വാടക 1500 രൂപ; വീട്ടുടമയായ റിട്ട. അദ്ധ്യാപകൻ തുക ഈടാക്കിയിരുന്നത് പറമ്പിൽ അടിമപ്പണി ചെയ്യിച്ചും; കാശ് മുടങ്ങിയതോടെ വീട്ടിലേക്കുള്ള വഴി കൊട്ടിയടച്ചും വെള്ളവും വൈദ്യുതിയും കട്ട് ചെയ്തും വിരട്ടൽ; വാടകക്കാശ് കിട്ടിയിട്ട് വേണം റേഷൻ വാങ്ങാൻ എന്ന വിചിത്രന്യായവും; തൊടുപുഴയിൽ റിട്ട. അദ്ധ്യാപകൻ കുന്നക്കാട് തോമസിന്റെ ക്രൂരതയിൽ കണ്ണീരോടെ മാത്യുവും ഭാര്യയും മകനും

എം മനോജ് കുമാർ

 തൊടുപുഴ: ലോക്ക്‌ഡൗൺ കാലത്ത് വെള്ളവും വെളിച്ചവും കട്ട് ചെയ്ത് വാടകക്കാരോട് വിരമിച്ച അദ്ധ്യാപകനായ തോമസിന്റെ ക്രൂരത. സ്വന്തം പറമ്പിന്റെ മൂലയ്ക്ക് വാടകയ്ക്ക് നൽകിയ ഷെഡിൽ താമസിക്കുന്ന കൂലിപ്പണിക്കാരന്റെ കുടുംബത്തോടാണ് വീട്ടുടമ ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടത്. തൊടുപുഴ മുതലക്കോടം പള്ളിക്ക് സമീപത്താണ് സംഭവം. കൂലിപ്പണിക്കാരനായ മാത്യുവും ഭാര്യ ഡേയ്‌സിയും അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മകൻ കെനസുമാണ് ഇവിടെ താമസിക്കുന്നത്. ലോക്ക് ഡൗൺ കാരണം മാത്യുവിനു ജോലിയുണ്ടായിരുന്നില്ല. കൂടപ്പിറപ്പായ പട്ടിണിയും അലട്ടി. ഈ മാസത്തെ വാടക നല്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് വീട്ടുടമസ്ഥനായ വിരമിച്ച അദ്ധ്യാപകൻ വീട്ടിലെത്തി കഴിഞ്ഞ പതിനഞ്ചിന് ബഹളമുണ്ടാക്കിയത്.

വാടകയായ ആയിരത്തി അഞ്ഞൂറ് രൂപയാണ് ആവശ്യപ്പെട്ടത്. ലോക്ക് ഡൗൺ ആയതിനാൽ വാടക തരാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ ബഹളമുണ്ടാക്കി മടങ്ങിപ്പോയ തോമസ് വഴി കൊട്ടിയടയ്ക്കുകയും വെളിച്ചവും വെള്ളവും കട്ട് ചെയ്യുകയും ചെയ്യുകയായിരുന്നു. വെള്ളവും വെളിച്ചവും ഇല്ലാതിരിക്കുകയും പുറത്തിറങ്ങാൻ നിവൃത്തിയില്ലാത്ത അവസ്ഥയും വന്നപ്പോൾ നാട്ടുകാർ വിളിച്ച് പറഞ്ഞപ്പോൾ എത്തിയ തൊടുപുഴ പൊലീസാണ് വീട്ടുകാരെ അവിടെത്തന്നെ താമസിപ്പിച്ചത്. നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും പൊലീസ് ആവശ്യപ്പെട്ടിട്ടും തോമസ് വാടകക്കാരെ കുടിയൊഴിപ്പിക്കാനാണ് ശ്രമിച്ചത്. ഒടുവിൽ പൊലീസ് അധികാരം ഉപയോഗിച്ചപ്പോഴാണ് അദ്ധ്യാപകൻ അടങ്ങിയത്. മോട്ടോർപ്പുരയിൽ നിന്ന് മൂന്നു നേരവും വെള്ളം കുടുംബത്തിനു നൽകാനും വഴി തുറന്നു കൊടുക്കാൻ പൊലീസ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

അഞ്ചു മാസം മുൻപാണ് മാത്യുവും കുടുംബവും തോമസിന്റെ വീട്ടിലെ ഷെഡിൽ താമസം തുടങ്ങിയത്. ഷെഡ് എന്ന് പറയാൻ പോലും കഴിയാത്ത കൂരയാണിത്. കൂലിപ്പണിക്കാരനായ തോമസും ഹൃദ്രോഗിയായ ഭാര്യ ഡേയ്‌സിയും അഞ്ചിൽ പഠിക്കുന്ന മകനുമാണ് ഇവിടെ താമസിക്കുന്നത്. കുന്നക്കാട് തോമസിന്റെതാണ് ഷെഡും പറമ്പും. മുതലക്കൊടം സ്‌കൂളിൽ തന്നെയാണ് ഇയാൾ അദ്ധ്യാപകനായി ജോലി നോക്കിയിരുന്നത്. കൂലിപ്പണിക്കാരനായ മാത്യുവിനെ ഷെഡിലാണ് തോമസ് താമസിപ്പിച്ചത്. 1500 രൂപ വാടകയും ഷെഡിനു ഈടാക്കിയിരുന്നു. തോമസ് കൂലിപ്പണിക്കാരനായ മാത്യുവിനെ സ്വന്തം പറമ്പിലാണ് ഇയാൾ ജോലിക്ക് നിയോഗിച്ചത്. തുച്ഛമായ കൂലിയാണ് നൽകിയത്. ഈ കൂലിയിൽ നിന്നുമാണ് വാടക ഈടാക്കിയിരുന്നതും. ഇതുവരെ വീട്ടു വാടക നൽകിയിരുന്നു. കഴിഞ്ഞ മാസത്തെ വാടക അതായത് മാർച്ച് മാസത്തെ വാടക നൽകാൻ കഴിഞ്ഞില്ല. ഇതോടെയാണ് പതിനഞ്ചാം തീയതി തോമസ് ക്ഷുഭിതനായി വീട്ടിലേക്ക് കയറി വന്നത്. ലോക്ക് ഡൗൺ കാരണം പണമില്ലെന്ന് മാത്യു പറഞ്ഞു. ഇതോടെ തോമസ് ബഹളം കൂട്ടി. ഷെഡിലേക്കുള്ള വെള്ളവും വെളിച്ചവും കട്ട് ചെയ്തു. വഴി കൊട്ടിയടയ്ക്കുകയും ചെയ്തു. തോമസിന്റെ സ്വഭാവം അറിയുന്നതിനാൽ നാട്ടുകാർ ഇടപെട്ടാണ് ഇന്നു പൊലീസിനെ കൊണ്ട് വന്നത്.

ഷെഡിലേ അവസ്ഥ കണ്ടു ഞെട്ടിയത് തൊടുപുഴ പൊലീസാണ്. വലിച്ചു കെട്ടിയ ചെറിയ ഷെഡ്. ആകയുള്ളത് മൂന്നു ബൾബ് മാത്രം. ചെറിയ ഷെഡിൽ തിങ്ങി നിറഞ്ഞു മൂന്നു ജീവിതങ്ങൾ. തിരിയാനും മറിയാനും ഇടമില്ലാത്ത ഷെഡിനു 1500 രൂപ വാടകയും. ലോക്ക് ഡൗൺ കാലത്ത് വാടക ഈടാക്കരുതെന്ന് നിർദ്ദേശമുള്ള കാര്യം പൊലീസ് പറഞ്ഞു. പക്ഷെ വാടകയില്ലെങ്കിൽ ഇവർ ഇവിടെ തങ്ങേണ്ടേന്നാണ് തോമസ് പറഞ്ഞത്. വാടക വേണമെങ്കിൽ തങ്ങൾ നൽകാം, ഇല്ലാത്തവരെ സഹായിക്കലാണ് തങ്ങളുടെ കടമ എന്നും പറഞ്ഞു പൊലീസ് കയർത്തതോടെ ഇവരെ വീട്ടിൽ തന്നെ താമസിപ്പിക്കാൻ തോമസ് തയ്യാറാകുകയായിരുന്നു. വേറൊരു നിവൃത്തിയുമില്ലാത്ത അവസ്ഥയിലാണ് ഈ വീട് എടുത്തതെന്ന് മാത്യു മറുനാടനോട് പറഞ്ഞു.

അറക്കുറ്റിയിലായിരുന്നു മുൻപ് താമസം. പതിനഞ്ചു മുതൽ വഴി അടച്ചു. അന്നാണ് വാടക ചോദിച്ച് തോമസ് വീട്ടിൽ വന്നത്. തോമസിന്റെ പറമ്പിലുള്ള ഷെഡിലാണ് താമസിക്കുന്നത്. അവിടുത്തെ പറമ്പിലുള്ള പണിയാണ് എടുക്കുന്നത്. ഒന്നര ഏക്കർ സ്ഥലം ഇവിടെയുണ്ട്. വേറെയും സ്ഥലങ്ങളുണ്ട്. അവിടെയൊക്കെ പോയി ഞാൻ ജോലി ചെയ്യും. കൂലി ഒന്നും അങ്ങിനെ നൽകില്ല. രാവിലെ മുതൽ വൈകീട്ട് വരെ ജോലി ചെയ്താലും മുന്നൂറു രൂപ നല്കും. ഇത് പോരാ എന്ന് പറഞ്ഞപ്പോൾ നൂറു രൂപ കൂടി കൂട്ടിത്തന്നു. അങ്ങിനെയാണ് നാനൂറു രൂപയായത്. താമസിക്കാൻ തുടങ്ങിയ ശേഷം ഒരു മാസത്തെ വാടക മാത്രമാണ് മുടങ്ങിയത്. പതിനഞ്ചിനു വന്നു വാടക വേണം എന്ന് പറഞ്ഞു. ലോക്ക് ഡൗൺ അല്ലേ എന്ന് ഞാൻ ചോദിച്ചു. പണിയില്ല, പണവുമില്ല എന്ന് ഞാൻ പറഞ്ഞു. എനിക്ക് റേഷൻ വാങ്ങിക്കണം. അതിനു വാടകക്കാശു വേണം എന്നാണ് അദ്ധ്യാപകനായ തോമസ് പറഞ്ഞത്. മടങ്ങിപ്പോകുമ്പോൾ വഴി അടച്ചു. പിന്നെ വെള്ളവും വെളിച്ചവും കട്ട് ചെയ്തു. നാട്ടുകാരും പൊലീസും എത്തിയതാണ് രക്ഷയായത്. അല്ലെങ്കിൽ ഇവിടെനിന്നു ലോക്ക് ഡൗൺ കാലത്ത് തന്നെ ഇറങ്ങേണ്ടി വരുമായിരുന്നു-തോമസ് പറയുന്നു. തത്ക്കാലം ഇവർക്ക് വേണ്ട ഭക്ഷണ സാധനങ്ങൾ നാട്ടുകാർ എത്തിച്ച് നൽകിയിട്ടുണ്ട്. ലോക്ക് ഡൗൺ തീരുന്ന മുറയ്ക്ക് ഇവരെ അധികൃതരെ ബന്ധപ്പെട്ടു ഇവർക്ക് വീട് വെച്ച് കൊടുക്കാനുള്ള പദ്ധതിയിലാണ് നാട്ടുകാർ.

വീഡിയോയിൽ കാണുന്ന പൊലീസും തോമസും തമ്മിലുള്ള സംഭാഷണം:

തോമസ്: അങ്ങിനെയൊരു ന്യായമുണ്ടെന്ന് എനിക്കറിയില്ല.

പൊലീസ്: അങ്ങിനെയൊരു ന്യായമുണ്ട്. അതാണ് ന്യായം. എപ്പോഴും പള്ളിയിൽ പോയിട്ട് കാര്യമൊന്നുമില്ല. ദൈവം പാവങ്ങളുടെ കൂടെയാണ്.

നാട്ടുകാരുടെ ചോദ്യത്തിനു മകൻ നൽകുന്ന മറുപടി:

ചോദ്യം:: അച്ഛനെ എന്താണ് ചെയ്തത്, നിങ്ങളെ എങ്ങിനെയാണ് ഉപദ്രവിച്ചത് സാറ്?

മകൻ കെനസ്: ആദ്യം വാടക വന്നു ചോദിച്ചു

ചോദ്യം: എത്രയാണ് വീടിനു വാടക?

കെനസ്: 1500 രൂപ

ചോദ്യം: ഈ വീടിനോ? 1500 രൂപ വാടക, ഓ കെ

കെനസ്: അച്ഛൻ പറഞ്ഞു ലോക് ഡൗൺ അല്ലേ പിന്നെ എങ്ങിനെയാണ് മാറുന്നത്? എന്ന് ചോദിച്ചു.. എനിക്ക് അരി മേടിക്കാൻ പൈസയില്ലാ എന്നാണ് പറഞ്ഞത്.

ചോദ്യം: ആ സാറിനോ?

കെനസ്: അതേ... പിന്നെ ഗേറ്റ് മൊത്തം പൂട്ടി. വഴി ബ്ലോക്ക് ചെയ്തു. പിന്നെ സാറിന്റെ അടുത്ത് വന്നു പറഞ്ഞു.. സലിം ചേട്ടനും ജേക്കബ് ചേട്ടനും വന്നു.

ചോദ്യം: അരി ഇവിടെയുണ്ടായിരുന്നോ?

കെനസ്: ഇച്ചിരി ഇരുപ്പുണ്ടായിരുന്നു... രണ്ടു കിലോ...

ചോദ്യം: നിങ്ങൾ ഭക്ഷണം കഴിക്കാതെ ഇരുന്നിട്ടിണ്ടോ?

കെനസ്: ചില ദിവസങ്ങളിൽ മുളക് എല്ലാം പൊട്ടിച്ച് കഴിച്ചിട്ടുണ്ട്.

ചോദ്യം: അമ്മയ്ക്ക് എന്താ അസുഖം:

കെനസ്: : ഹാർട്ട് ബ്ലോക്ക് ആണ്. രണ്ടു വശം ബ്ലോക്ക് ഉണ്ടെന്നാണ് പറഞ്ഞത്. വെള്ളം അടിക്കാൻ ചെന്നപ്പോൾ നുണ പറഞ്ഞു. വയറു വിട്ടു കിടക്കുക എന്നാണ് പറഞ്ഞത്. ചേട്ടന്റെ ഭാര്യ പറഞ്ഞപ്പോൾ വെള്ളം അടിച്ചു തന്നു. രാവിലെ വൈദ്യുതി കട്ട് ചെയ്തു.

ചോദ്യം: ഇവിടെ എത്ര ബൾബുണ്ട്:

മകൻ: ഇവിടെ ഒരു സീറോ ബൾബ്. അകത്ത് ഒരു ബൾബ്. ബാത്ത്‌റൂമിൽ ഒരു ബൾബ്. അത് മാത്രമുണ്ട്.

കുന്നക്കാട് തോമസിന്റെ ക്രൂരതയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്

ഇയാളാണ് ഈ ക്രൂരകൃത്യം ചെയ്തത്

നമ്മുടെ വാർഡിൽ ഒരു പാവപ്പെട്ടവനെ 'കുടിൽ ഓണർ 'മുതലാളി മുൻ വാധ്യാർ പീഡിപ്പിക്കുന്നതായി പരാതി....

വെള്ളം, കറണ്ട് വിച്ഛേദിച്ചു. ഗേറ്റ് താഴിട്ട് പൂട്ടി.....

1500/രൂപ വാടക ചോദിച്ചത്, ആ സാധുവിന് കൊടുക്കാൻ നിർവാഹമില്ലാത്തതാണ് പ്രശ്‌നം.

30ന് തന്നെ ഒഴിവാക്കണം എന്നും...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP