Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അച്ച പപ്പിയുടെ കണ്ണിൽ ഇടിച്ചു.. കയ്യിലും തലയിലും ഇടിച്ചു.. കാലിൽ പിടിച്ച് വലിച്ചിഴച്ചു.. തറയിൽ വീണ പാപ്പി പിന്നെ എഴുന്നേറ്റില്ല.. മുറികളിലെ ചോര തുടച്ചത് ഞാനാ..; നെഞ്ചിൽ കനലു കോരിയിട്ട നോവായി കുഞ്ഞേട്ടൻ കൺമുൻപിൽ പിടയുന്നത് കണ്ട രംഗം വിവരിച്ച് കുഞ്ഞനുജൻ; ഏട്ടൻ വെന്റിലേറ്ററിൽ ജീവന് വേണ്ടി പിടയുന്നത് അറിയാതെ കുഞ്ഞനുജൻ പറയുന്നത് കണ്ട് ചങ്കുതകർന്ന് ആളുകൾ; അപകടം എന്നു പറഞ്ഞ് തടിയൂരാൻ ശ്രമച്ച അരുൺ ആനന്ദിനെ കുടുക്കിയതും ഈ നാലുവയസുകാരന്റെ മൊഴി

അച്ച പപ്പിയുടെ കണ്ണിൽ ഇടിച്ചു.. കയ്യിലും തലയിലും ഇടിച്ചു.. കാലിൽ പിടിച്ച് വലിച്ചിഴച്ചു.. തറയിൽ വീണ പാപ്പി പിന്നെ എഴുന്നേറ്റില്ല.. മുറികളിലെ ചോര തുടച്ചത് ഞാനാ..; നെഞ്ചിൽ കനലു കോരിയിട്ട നോവായി കുഞ്ഞേട്ടൻ കൺമുൻപിൽ പിടയുന്നത് കണ്ട രംഗം വിവരിച്ച് കുഞ്ഞനുജൻ; ഏട്ടൻ വെന്റിലേറ്ററിൽ ജീവന് വേണ്ടി പിടയുന്നത് അറിയാതെ കുഞ്ഞനുജൻ പറയുന്നത് കണ്ട് ചങ്കുതകർന്ന് ആളുകൾ; അപകടം എന്നു പറഞ്ഞ് തടിയൂരാൻ ശ്രമച്ച അരുൺ ആനന്ദിനെ കുടുക്കിയതും ഈ നാലുവയസുകാരന്റെ മൊഴി

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: കേരളത്തെ നീറ്റുന്ന നോവായി മാറുകയാണ് തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദ്ദനത്തിൽ തലയോട്ടി തകർന്ന് മരണത്തോട് മല്ലടിക്കുന്ന ഏഴുവയസുകാരൻ. മൃഗങ്ങൾ പോലും സഹജീവികളോട് കാണിക്കാത്ത വിധത്തിൽ കൊടും ക്രൂരതയാണ് എട്ടും പൊട്ടും തിരിയാത്ത കുഞ്ഞിനോട് അരുൺ ആനന്ദ് എന്ന നരാധമൻ ചെയ്തത്. തലയ്ക്കടിച്ചു വീഴ്‌ത്തിയ ശേഷം കാലിൽ തൂക്കി നിലത്തടിച്ചുവെന്ന ക്രൂരതയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് കേരളക്കര. ആ കുഞ്ഞിന് ജീവൻ തിരിച്ചു കിട്ടണേ എന്ന നെഞ്ചുരുകിയുള്ള പ്രാർത്ഥനകൾക്കിടയിലും ഏട്ടന് എന്തോ പറ്റി എന്നു മാത്രം അറിയുന്ന ഒരു കുഞ്ഞനുജനുണ്ട്. അവർ ഇപ്പോൾ മലയാളികളുടെ തീരാനൊമ്പരമായി മാറുകയാണ്..

തന്റെ ജ്യേഷ്ഠനെ അച്ച..(അച്ഛന്റെ സ്ഥാനം നൽകി ആ കുരുന്നുകൾ അരുൺ ആനന്ദിനെ വിളിച്ചിരുന്നു) ക്രൂരമായി മർദ്ദിക്കുന്നതു കണ്ട നടുക്കം മാറിയിട്ടില്ല ഈ നാലുവയസുകാരന്. അച്ചയുടെ അടിയേറ്റ് തന്റെ പപ്പി(മർദ്ദനമറ്റ ഏഴുവയസുകാരൻ) ആശുപത്രിയിൽ ആയത് അവന് അറിയാം.. എന്നാൽ, തനിക്കൊപ്പം കളിക്കാൻ കുഞ്ഞേട്ടൻ തിരിച്ചു വരുമെന്നാണ് ആ കുരുന്നു കരുതുന്നത്.. തങ്ങൾക്കു ചുറ്റും നടക്കുന്നത് എന്താണെന്ന് അവന് അറിയില്ല.. തന്നെ ഒക്കത്തുവെച്ചു നടന്ന ഏട്ടൻ വെന്റിലേറ്ററിൽ ജീവനു വേണ്ടി പിടയുന്നത് അറിയാതെ കാണാൻ വരുന്നവരെ നോക്കി അവൻ ചിരിക്കും.. ആ നിഷ്‌ക്കളങ്കമായ ചിരി കണ്ട് നെഞ്ചു കലങ്ങാതെ ആരും ഉണ്ടാവില്ല.

വീഴ്‌ച്ചയെന്ന് പറഞ്ഞ് സംഭവം ഒതുക്കാൻ അരുൺ നടത്തിയ ശ്രമം ഇല്ലാതാക്കിയതും ഈ നാലു വയസുകാരന്റെ മൊഴികളായിരുന്നു. അരുൺ ഏട്ടനെ അടിച്ച കാര്യം നേരിൽകണ്ട അവൻ ചോദിച്ച പൊലീസിനോടും ആശുപത്രിയിലെ ഡോക്ടർമാരോടും പറഞ്ഞിരുന്നു. അരുണിന്റെ മർദ്ദനത്തിൽ വായിലും താടിയിലും ജനനേന്ദ്രിയത്തിലുമായിരുന്നു അവന് പരിക്കേറ്റത്. അച്ചയുടെ ക്രൂരതയിൽ അവനും പരിക്കേറ്റിരുന്നു. 'പപ്പിയെ അച്ച അടിച്ചു. കണ്ണിനും കൈക്കിട്ടും തലയ്ക്കിട്ടും അടിച്ചു. കാലിൽ പിടിച്ച് വലിച്ചു. തറയിൽവീണ പപ്പി എണീറ്റില്ല. തറയിൽ കിടന്ന ചോര ഞാനാണ് തൂത്തുകളഞ്ഞത്. അച്ചയും അമ്മയും കൂടെ പപ്പിയെ കാറിൽ കയറ്റി എങ്ങോട്ടോ കൊണ്ടുപോയി...'' കൊടിയ ക്രൂരതയെ കുറിച്ച് ആ കുരുന്ന് വിവരിച്ചത് ഇങ്ങനെയായിരുന്നു. ചേട്ടൻ എന്നു അവന്റെ പ്രിയപ്പെട്ട പപ്പി ആയിരുന്നു. തന്റെ പ്രിയപ്പെട്ട പപ്പിക്ക് എന്തോ സംഭവിച്ചു എന്നു മാത്രം അവന് അറിയാം..

സംഭവത്തെ കുറിച്ചു മൊഴിയെടുക്കാനായി ആശുപത്രിയിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ എത്തിയിരുന്നു. അവർക്ക് മുന്നിലും അവർ തന്റെ കൺമുന്നിൽ നടന്ന സംഭവങ്ങൾ തുറന്നു പറഞ്ഞു. ഈ കുരുന്നിന്റെ വാക്കുകളിലൂടെയാണ് ക്രൂരമർദനത്തിന്റെ വിവരം പുറംലോകമറിഞ്ഞത്. സാരമായി പരിക്കേറ്റ കുട്ടിയിപ്പോൾ വല്യമ്മയുടെ സംരക്ഷണയിലണ് കഴിയുന്നത്. ഏഴു വയസ്സുകാരന്റെ തലയിൽ കടുത്ത പ്രഹരമേൽപ്പിച്ചെന്നും കാലിൽതൂക്കി തറയിലേക്ക് വലിച്ചെറിഞ്ഞെന്നും നാലുവയസ്സുകാരൻ പറഞ്ഞെന്ന് തൊടുപുഴ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ പ്രൊഫസർ ജോസഫ് അഗസ്റ്റിനും വ്യക്തമാക്കി.

ഇളയ കുട്ടി ട്രൗസറിൽ മൂത്രമൊഴിച്ചതുകണ്ട് അരുൺ മൂത്ത കുട്ടിയെ വിളിച്ചുണർത്തിയാണ് മർദ്ദിച്ചത്. അനിയനെ മൂത്രമൊഴിപ്പിച്ചു കിടത്താത്തനുള്ള ശിക്ഷയായിരുന്നു അത്. ആദ്യം അടിവയറ്റിൽ ആഞ്ഞു ചവിട്ടി. കട്ടിലിൽ കിടന്നുകൊണ്ടാണ് അരുൺ ഇതു ചെയ്തത്. ആറടി ഉയരമുള്ള അരുണിന്റെ ഒറ്റച്ചവിട്ടിൽ കുട്ടി അകലേക്കു തെറിച്ചു ചുവരിൽ തലയിടിച്ചു വീണു. കുട്ടിയെ കട്ടിലിലേക്കെടുത്ത് വീണ്ടും വലിച്ചെറിഞ്ഞു. അപ്പോൾ സ്റ്റീൽ അലമാരയുടെ മൂലയിലിടിച്ച് തലയോട്ടി ഒന്നരയിഞ്ച് നീളത്തിൽ പൊട്ടി. പിന്നെ കുട്ടിയുടെ തല പിടിച്ച് കട്ടിലിന്റെ കാലിൽ ഇടിപ്പിച്ചു. നിലത്തുവീണ കുട്ടിയെ പലതവണ തൊഴിച്ചു. പല മുറികളിലൂടെ വലിച്ചിഴച്ചു. മുറികളിലെല്ലാം ചോര പടർന്നു. തടയാൻ ശ്രമിച്ച യുവതിയെയും 4 വയസ്സുള്ള ഇളയ കുഞ്ഞിനെയും മർദിച്ചു.

തിരുവനന്തപുരത്തു നിന്ന് തൊടുപുഴയിലേക്ക് താമസം മാറിയെത്തുന്നതിനിടയിൽ കട്ടിൽ കാലിൽവീണ് അരുണിനു പരിക്കേറ്റു. അന്ന് നടക്കാൻ സഹായത്തിനായി ഇയാൾ ഇരുമ്പ് കെട്ടിയ വോക്കിങ് സ്റ്റിക്ക് വാങ്ങിയിരുന്നു. ഇതുപയോഗിച്ചാണ് ഇയാൾ നിരന്തരമായി കുട്ടികളെ തല്ലിയിരുന്നത്. ഇടുക്കിയിലെ സ്‌കൂളിൽ രണ്ടാം ക്ലാസിൽ പഠിച്ചിരുന്ന മൂത്തകുട്ടി സഹപാഠികളോടുപോലും മിണ്ടാറില്ലായിരുന്നു. അദ്ധ്യാപകർ കുട്ടിയോട് കാരണം തിരക്കിയപ്പോൾ 'എന്റെ അച്ഛൻ മരിച്ചുപോയി' എന്നുമാത്രം അവൻ കണ്ണീരോടെ പറഞ്ഞു.

കഴിഞ്ഞവർഷം മേയിലാണ് കുട്ടികളുടെ പിതാവ് തിരുവനന്തപുരത്തുവെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. അതിനുശേഷമാണ് അരുൺ യുവതിക്കൊപ്പം താമസമാക്കിയത്. യുവതിയുടെ ഭർത്താവിന്റെ ബന്ധുവാണ് ഇയാളെന്ന് യുവതി പറയുന്നു. കഴിഞ്ഞ നവംബറിലാണ് ഇവർ ഇടുക്കിയിലെ കുമാരമംഗലത്തെത്തിയത്. കഴിഞ്ഞ നവംബറിൽ തൊടുപുഴയിൽ താമസമാക്കിയതുമുതൽ അരുൺ തന്നെയും കുട്ടികളെയും മർദിച്ചിരുന്നതായി യുവതിയുടെ മൊഴിയും. അയൽക്കാരുമായി സംസാരിക്കാൻപോലും അനുവദിച്ചിരുന്നില്ല.

ഏഴുവയസ്സുകാരനെ ക്രൂരമായി മർദിച്ച കേസിലെ പ്രതിയായ അരുൺ ആനന്ദിനെ കുടുക്കിയത് തൊടുപുഴ പൊലീസിന്റെ സമയോചിത ഇടപെടൽ കൊണ്ടായിരുന്നു. വ്യാഴാഴ്ച പുലർച്ചെ മൂന്നോടെ കുട്ടിയുമായി ചികിത്സയ്ക്കായെത്തിയ യുവതിയും യുവാവും കുട്ടിക്ക് പരിക്കുപറ്റിയതിനെക്കുറിച്ച് രണ്ടുകാരണങ്ങൾ പറഞ്ഞത് ആശുപത്രി അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയ പൊലീസ്, അരുണിന്റെ കാർ കോലഞ്ചേരി ആശുപത്രിയിലേക്ക് കൊടുത്തുവിടാൻ തയ്യാറായില്ല. പൊലീസുമായി കാര്യമില്ലാതെ വഴക്കിട്ടത് സംശയത്തിന് വഴിവെച്ചു. കുട്ടിക്കൊപ്പം ആംബുലൻസിൽ കയറ്റിവിട്ട അരുണിനെ നിരീക്ഷിക്കാൻ പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിൽനിന്ന് രണ്ട് പൊലീസുകാരെ മഫ്തിയിൽ ഏർപ്പെടുത്തി. ഇളയകുട്ടിയുടെ മൊഴി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പുത്തൻകുരിശ് പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അരുണിന്റെ എ.ടി.എം. കാർഡും ബാങ്ക് പാസ്ബുക്കും കാറിലായിരുന്നതിനാൽ ഇയാൾക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ അടയുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP