Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരുവോണം ബംബർ ഭാഗ്യദേവത കടാക്ഷിച്ചതുകൊച്ചി കടവന്ത്ര സ്വദേശിയെ; ദേവസ്വം ബോർഡി ജീവനക്കാരനായ 24കാരൻ അനന്തുവിനെ തേടിയെത്തിയത് നിനശ്ചിരിക്കാത്ത നേരത്തെ ഭാഗ്യം; സമ്മാനാർഹമായ ടിബി 173964 എന്ന ടിക്കറ്റെടുത്തത് കടവന്ത്രയിൽ ലോട്ടറി വിൽപന നടത്തുന്ന അഗർവാൾ സ്വാമിയിൽ നിന്ന്; ടിക്കറ്റ് എടുത്തത് ആരെന്ന് അറിയാഞ്ഞിട്ടും അവസാന നിമിഷം ആ ഭാഗ്യശാലിയെ കണ്ടുകിട്ടി; മലയാളികൾ കണ്ണിലെണ്ണ ഒഴിച്ച് കാത്തിരുന്ന ഭാഗ്യഫലം ലഭിച്ചത് അനന്തുവിന്  

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: തിരുവോണ ബംബർ ഒന്നാം സമ്മാനം ഭാഗ്യം കടാക്ഷിച്ചതുകൊച്ചി കടവന്ത്ര സ്വദേശിയായ അനന്തുവിന്. ദേവസ്വം ജീവനക്കാരനാണ് 24 കാരനായ അനന്തു.അനന്തുവാണ് സമ്മാനാർഹമായ ടിബി 173964 എന്ന ടിക്കറ്റെടുത്തത്. നികുതിയും ഏജന്റ് കമ്മീഷനും കിഴിച്ച് 7 കോടി 56 ലക്ഷം രൂപയാണ് അനന്തുവിന് ലഭിക്കുക.കടവന്ത്രയിൽ തട്ടടിച്ച് ലോട്ടറി വിൽപന നടത്തുന്ന അളഗർ സ്വാമിയിൽ നിന്നാണ് അനന്തു ടിക്കറ്റെടുത്തത്. ആരാണ് ടിക്കറ്റെടുത്തതെന്ന് 68കാരനായ അളഗർ സ്വാമിക്ക് ഓർമ്മയില്ലായിരുന്നു.

എറണാകുളം കച്ചേരിപ്പടിയിലെ വിഘ്‌നേശ്വര ലോട്ടറി ഏജൻസിയിൽ നിന്നാണ് അളഗർ സ്വാമി ടിക്കറ്റെടുത്തത്. അജേഷ് കുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഏജൻസി വിറ്റ മൂന്ന് ടിക്കറ്റിന് ഓണം ബമ്പർ സമ്മാനങ്ങൾ ലഭിച്ചു.ഒന്നാം സമ്മാനത്തിന് പുറമേ നാലാം സമ്മാനമായ അഞ്ചു ലക്ഷം രൂപയുടെ രണ്ട് ടിക്കറ്റുകളും വിഘ്‌നേശ്വരയിൽ നിന്നാണ് പോയത്.

'വിറ്റത് നാൻ താൻ. ആനാൽ, അത് യാരെന്ന് തെരിയാത്.' ലോട്ടറി അടിച്ചത് അഗർവാൾ് സ്വാമിയുടെ ഏജൻസിക്ക് ആണെങ്കിലും ആരാണ് ഭാഗ്യവാൻ എന്നത് സ്വാമിക്ക് നിശ്ചയമില്ലായിരുന്നു. ഇത്തവണത്തെ ഓണം ബമ്പർ ഒന്നാം സമ്മാനം നേടിയ TB173964 എന്ന ടിക്കറ്റ് വിറ്റത് അളഗർസ്വാമിയാണ്. എന്നാൽ, ആരാണ് ടിക്കറ്റെടുത്തതെന്ന് ഈ അറുപത്തെട്ടുകാരന് ഓർമയില്ല.

കൊച്ചി കടവന്ത്രയിൽ തട്ടടിച്ചാണ് അളഗർസ്വാമി ലോട്ടറി വിൽപന നടത്തുന്നത്. യാത്രക്കാരാണ് കൂടുതലും ടിക്കറ്റ് എടുക്കുന്നത് എന്നതിനാൽ ആളെ ഓർക്കുക എളുപ്പമല്ലെന്ന് സമീപത്ത് കച്ചവടം നടത്തുന്ന മറ്റുള്ളവരും പറയുന്നു. അളഗർസ്വാമി കൈമലർത്തിയതോടെ ഓണം ബമ്പർ ഭാഗ്യവാനെ തേടിയുള്ള അന്വേഷണം തുടരുകയാണ്.

പത്തുവർഷത്തിലേറെയായി അളഗർസ്വാമി ലോട്ടറി വിൽപന നടത്തുന്നു. ചെറുസംഖ്യകളല്ലാതെ ഇത്രയും വലിയ തുക ഇദ്ദേഹം വിറ്റ ടിക്കറ്റിന് ലഭിക്കുന്നത് ആദ്യമായാണ്. വർഷങ്ങൾക്ക് മുമ്പേ തമിഴ്‌നാട് ഡിണ്ടിഗലിൽ നിന്ന് ജോലി തേടി കേരളത്തിൽ എത്തിയതാണ് ഇദ്ദേഹം. പറമ്പിലും മറ്റും പണിയെടുത്തായിരുന്നു ഉപജീവനം. ഒടുവിൽ കായികാധ്വാനത്തിന് വയ്യാതായപ്പോൾ ലോട്ടറി വിൽപനയിലേക്ക് തിരിയുകയായിരുന്നു.

മൂന്നു സമ്മാനങ്ങൾ വിഘ്നേശ്വരയിൽ

എറണാകുളം കച്ചേരിപ്പടിയിലുള്ള വിഘ്നേശ്വര ലോട്ടറി ഏജൻസിയിൽ നിന്നാണ് അളഗർസ്വാമി ടിക്കറ്റെടുക്കുന്നത്. ഒന്നാം സമ്മാനവും നാലാം സമ്മാനമായ അഞ്ചുലക്ഷം രൂപയുടെ രണ്ടു ടിക്കറ്റുകളും ഈ ഏജൻസിയിൽ നിന്നാണ് വിറ്റുപോയത്. അളഗർസ്വാമി വർഷങ്ങളായി ഇവിടെ നിന്നാണ് ടിക്കറ്റെടുക്കുന്നതെന്നും അദ്ദേഹത്തിന്റെ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഏജൻസി ഉടമ അജേഷ് കുമാർ പറഞ്ഞു.

'മുമ്പ് ഓണം ബമ്പർ രണ്ടാം സമ്മാനം ഇവിടെ ലഭിച്ചിട്ടുണ്ട്. ഒന്നാം സമ്മാനം ലഭിക്കുന്നത് ആദ്യമായാണ്. ഒരാൾക്ക് ഭാഗ്യം കൊണ്ടുവരുന്നതിന് നിമിത്തമായതിൽ ഏറെ സന്തോഷമുണ്ട്. അളഗർസ്വാമി വിറ്റ ടിക്കറ്റിനാണ് സമ്മാനമെന്നത് സന്തോഷം ഇരട്ടിയാക്കുന്നു. സമ്മാനത്തിലൂടെ ലഭിക്കുന്ന കമ്മിഷൻ തുക അദ്ദേഹത്തിനും വലിയ ആശ്വാസമാകും' -അജേഷ് പ്രതികരിക്കുന്നു.

ഒന്നാം സമ്മാനം [Rs.12 Crores]

Tb 173964

സമാശ്വാസ സമ്മാനം(5,00,000/-)

TA 173964 TC 173964 TD 173964 TE 173964 TG 173964

രണ്ടാം സമ്മാനം [Rs.1 Crore]

TA 738408 TB 474761 TC 570941 TD 764733 TE 360719 TG 787783

മൂന്നാം സമ്മാനം [10 Lakh]

TA 384157 TB 508969 TC 267297 TD 346104 TE 278977 TG 586641 TA 404617 TB 129322 TC 434658 TD 564773 TE 165858 TG 346570

നാലാം സമ്മാനം [5 Lakh]

TA 579257 TB 163619 TC 166362 TD 231778 TE 251503 TG 218595 TA 738402 TB 212872 TC 461768 TD 775969 TE 739462

TG 356038

അഞ്ചാം സമ്മാനം [1 Lakh]

09804 15015

ആറാം സമ്മാനം (5,000/-)

0287 0557 0821 0945 1711 1957 2135 2196 2646 3272 3733 3961 4186 4439 4597 4709 4746 4750 5689 5764 6011 6070 6224 6819 7372 7881 8398 9160 9525 9888

ഏഴാം സമ്മാനം (3000/-)

7327 5947 6702 3597 8045 9377 7644 4028 6925 3184 6993 2063 2355 5202 9690 2648 8971 3690 0847 1495 5411 1195 0721 9745 3444 5819 2564 8841 5419 5429 7479 2409 9614 3366 2515 9720

എട്ടാം സമ്മാനം (2000/-)

0011 0563 0612 0859 1395 1456 2186 2198 2224 2631 3404 3419 3914 3938 4021 4072 4720 4852 4976 5030 5239 5276 5380 5403 5543 5815 5905 6052 6193 6584 6986 7012 7065 7164 7178 7341 7756 7768 8190 8206 8225 8271 8276 8328 8747 9096 9172 9327 9596 9858.

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP