Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

ഒന്നര മിനിറ്റ് നീണ്ട ഉഗ്ര സ്‌ഫോടനം; വീടുകളിൽ വിള്ളൽ കണ്ടതോടെ നിലവിളിയുമായി എല്ലാവരും പുറത്തേക്ക് ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു; ഭൂചലനമെന്ന് കരുതിയെങ്കിലും ആശങ്ക വേണ്ടെന്ന് വിദഗ്ദ്ധർ; ഭൂമിയുടെ അടിത്തട്ടിൽ പലതരം പാളികൾ ഉള്ളതിൽ ചെളി കൊണ്ടുള്ള പാളിയിൽ വെള്ളം നിറയുകയും ഇതു താങ്ങാനാകാതെ വന്നപ്പോൾ മർദം പുറന്തള്ളിയതും ഭയപ്പാടുണ്ടാക്കി; ഞെട്ടൽ മാറാതെ തിരുവൻവണ്ടൂർ ഗ്രാമം; പ്രളയകാലത്ത് ചെങ്ങന്നൂരിനെ നടുക്കി മറ്റൊരു പ്രകൃതി പ്രതിഭാസവും  

ഒന്നര മിനിറ്റ് നീണ്ട ഉഗ്ര സ്‌ഫോടനം; വീടുകളിൽ വിള്ളൽ കണ്ടതോടെ നിലവിളിയുമായി എല്ലാവരും പുറത്തേക്ക് ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു; ഭൂചലനമെന്ന് കരുതിയെങ്കിലും ആശങ്ക വേണ്ടെന്ന് വിദഗ്ദ്ധർ; ഭൂമിയുടെ അടിത്തട്ടിൽ പലതരം പാളികൾ ഉള്ളതിൽ ചെളി കൊണ്ടുള്ള പാളിയിൽ വെള്ളം നിറയുകയും ഇതു താങ്ങാനാകാതെ വന്നപ്പോൾ മർദം പുറന്തള്ളിയതും ഭയപ്പാടുണ്ടാക്കി; ഞെട്ടൽ മാറാതെ തിരുവൻവണ്ടൂർ ഗ്രാമം; പ്രളയകാലത്ത് ചെങ്ങന്നൂരിനെ നടുക്കി മറ്റൊരു പ്രകൃതി പ്രതിഭാസവും   

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്തിൽ ഭൂമിക്കടിയിൽ നിന്ന് കേട്ട സ്‌ഫോടനശബ്ദം ആശങ്കയാകുന്നു. വീടുകൾക്കു വിള്ളൽ സംഭവിച്ചതോടെ ഭൂചലനം എന്ന് ആശങ്ക പരന്നു. എന്നാൽ ഉണ്ടായത് ഭൂമിക്കടിയിലെ മർദവ്യതിയാനമെന്നു വിദഗ്ദ്ധർ പറയുന്നു. ഇന്നലെ രാവിലെ 11.50നാണു പഞ്ചായത്തിലെ 4, 5, 12 വാർഡുകളിൽ ഒന്നര മിനിറ്റ് നീണ്ടുനിന്ന വൻ സ്‌ഫോടനശബ്ദം ഉണ്ടായത്.

ഒട്ടേറെപ്പേർ ഭയന്നു വീടിനു പുറത്തേക്കോടി. പല വീടുകളുടെയും ഭിത്തിയിൽ വിള്ളലുകളുണ്ടായി. എന്നാൽ, ഭൂമിക്കടിയിലെ മർദവ്യതിയാനത്തെ തുടർന്നാണു ശബ്ദം ഉണ്ടായതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും, സ്ഥലത്തു പരിശോധന നടത്തിയ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അസി. ജിയോളജിസ്റ്റ് ഡോ. എ.ബദറുദ്ദീൻ പറഞ്ഞു. ഈ മേഖല പ്രളയ ഭീതിയിലായിരുന്നു. ഇത് മാറുന്നതിനിടെയാണ് ഭൂമിക്കിടയിൽ നിന്നും സ്‌ഫോടനം ഉണ്ടായത്. ഇതോടെ വൻ ഭൂചലനമുണ്ടാകാൻ പോകുന്നുവെന്ന ആശങ്ക സജീവമാകുകയായിരുന്നു. ആശങ്കപ്പെടേണ്ടതില്ലെന്ന് വിദഗ്ദ്ധർ പറയുമ്പോഴും ഭയപ്പാടിലാണ് തിരുവൻവണ്ടൂർ ഗ്രാമം

4, 5,12 വാർഡുകളിൽ ഉഗ്രശബ്ദം കേട്ട് ആളുകൾ വീടിനു പുറത്തേയ്ക്ക് ഓടിയിറങ്ങി. ചെങ്ങന്നൂർ ആർഡിഒ ജി ഉഷാകുമാരിയുടെ നേതൃത്വത്തിൽ റവന്യു സംഘം സ്ഥലത്തെത്തി. ആങ്ങായിൽ എ ഐ എബ്രഹാം, ജോയി യോഹന്നാൻ, ഇലവും പറമ്പിൽ കുരിയാക്കോസ്, തങ്കച്ചൻ, അനിയൻ എബ്രഹാം എന്നിവരുടേതുൾപ്പെടെ 18 ലേറെ വീടുകൾക്ക് പൊട്ടലുകൾ ഉണ്ട്.

ഒന്നര മിനിറ്റ് നീണ്ടുനിന്ന വൻ ശബ്ദമാണ് നാടിനെ ഭയപ്പെടുത്തിയത്. ഒന്നര കിലോമീറ്റർ വിസ്തൃതിയിൽ കനത്ത സ്‌ഫോടനശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. വീടുകളുടെയും ഭിത്തിയിൽ ചെറുതും വലുതുമായ വിള്ളലുകളുണ്ടായതോടെ പലരും ഭയന്നു പുറത്തേക്കോടി. 4ാം വാർഡ് ഇലവുംപറമ്പിൽ വർഗീസിന്റെ വീട്ടിലെ അടുക്കളയുടെ സ്ലാബിന്റെ കോൺക്രീറ്റ് അടർന്നു.പാത്രങ്ങളും വീട്ടുപകരണങ്ങളും കുലുങ്ങിയതായി നാട്ടുകാർ പറയുന്നു.

വിവരം അറിഞ്ഞു സജി ചെറിയാൻ എംഎൽഎയും ആർഡിഒ ജി.ഉഷാകുമാരിയുടെ നേതൃത്വത്തിൽ റവന്യു സംഘവും സ്ഥലത്തെത്തി. പിന്നെ വിദഗ്ധരും. ഭൂമിയുടെ അടിത്തട്ടിൽ പലതരം പാളികൾ ഉള്ളതിൽ, ചെളി കൊണ്ടുള്ള പാളിയിൽ വെള്ളം നിറയുകയും ഇതു താങ്ങാനാകാതെ വന്നപ്പോൾ മർദം പുറന്തള്ളിയതുമാണു തിരുവൻവണ്ടൂരിൽ സംഭവിച്ചത് എന്ന് അവർ കണ്ടെത്തി. ഭൂചലനം ഒരു ചെറിയ പ്രദേശത്തു മാത്രമായി അനുഭവപ്പെടില്ല. ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്നും അറിയിച്ചു.

മഴക്കാലത്തിനു ശേഷം ചില സ്ഥലങ്ങളിൽ രണ്ടുമൂന്ന് വർഷമായി കണ്ടുവരുന്ന പ്രതിഭാസമാണിതെന്ന് അവർ പറഞ്ഞു. ചെളിമാറി ഭൂജലം ഒഴുകിപ്പോകുന്ന സമയത്തുണ്ടാകുന്ന പ്രതിഭാസമാണ്. ആലപ്പുഴയുടെ തീരപ്രദേശങ്ങൾ മണൽ പ്രദേശമായതിനാൽ മണ്ണിടിയുകയും കിണർ താഴുകയും ചെയ്യാറുണ്ട്. ഏതാണ്ട് സമാനമായ ഭൂഘടനയാണ് ഇവിടെയും. ഇവിടെ 30 മീറ്റർ വെട്ടുകൽ പാളിയും ചെളിയും അതുകഴിഞ്ഞാൽ പാറയുമാണ്. ഇതാണ് സ്‌ഫോടന ശബദത്തിന് കാരണമായ പ്രതിഭാസമുണ്ടാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP