Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വയോധികയെ മാസ്‌ക് ധരിക്കാനും റോഡ് മുറിച്ചു കടക്കാനും സഹായിച്ച് മാതൃകയായ പൊലീസുകാരന്റെ സുന്ദര ചിത്രം; മനോരമ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച ചിത്രത്തിന് പിന്നാലെ പൊലീസുകാരനെ കണ്ടെത്തി ആദരിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ; എസ്എപി ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ കിരൺ മോഹൻ വാർത്തകളിലെ താരമാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക് ഡൗൺ രാജ്യത്ത് പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനങ്ങൾ കനത്ത ജാഗ്രതയാണ് പുലർത്തുന്നത്. കടുത്ത നടപടിയുമായി കേരളാ പൊലീസ് മുന്നോട്ട് പോകുമ്പോഴും പൊതുജനാരോഗ്യവും സുരക്ഷയും മുൻനിർത്തി പൊലീസ് സേന നടത്തുന്ന പ്രവർത്തനങ്ങൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ തന്നെ വലിയ അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ലോക്ഡൗൺ പരിശോധനയ്ക്കിടയിൽ വയോധികയെ സഹായിച്ച് രംഗത്തെത്തിയ പൊലീസുകാരന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ആദരവ്. ലോക്ഡൗൺ പരിശോധനയ്ക്കിടെ വയോധികയെ മാസ്‌ക് ധരിക്കാനും റോഡ് മുറിച്ചു കടക്കാനും സഹായിച്ചു മാതൃകയായ എസ്എപി ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ കിരൺ മോഹന് (27) ഡിജിപി ലോക് നാഥ് ബഹ്‌റയുടെ ആദരം. മലയാള മനോരമ ദിനപത്രം ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച മനോജ് ചേമഞ്ചേരിയുടെ ചിത്രമാണ് ഇതിനു വിഴിയൊരുക്കിയത്.

താങ്കളുടെ സേവനം പൊലീസ് സേനയ്ക്കാകെ അഭിമാനമായി. ഇനിയും ഇതു പോലെ മനുഷ്യത്വമുള്ള കാര്യങ്ങൾ ചെയ്തു മറ്റുള്ളവർക്കു മാതൃകയാകണം കിരണിനോടു ഡിജിപി പറഞ്ഞു. ഒപ്പം ചിത്രം പകർത്തിയ ഫൊട്ടോഗ്രാഫറെയും അദ്ദേഹം അഭിനന്ദിച്ചു. മലയം വേങ്കൂർ അരുൺ നിവാസിൽ കിരൺ മൂന്നു വർഷം മുൻപാണു സേനയുടെ ഭാഗമായത്. ഡിജിപി ഓ?ഫിസിൽ നിന്നു വിളി വന്നപ്പോൾ ആശങ്കപ്പെട്ടെങ്കിലും അവിടെ എത്തി അദ്ദേഹത്തെ കണ്ടപ്പോൾ അതു സന്തോഷത്തിലേക്കു വഴിമാറി.

കഴിഞ്ഞ ദിവസം പേരൂർക്കടയിലാണു കിരൺ വയോധികയെ സഹായിച്ചത്. അമ്മയെ പോലെ തോന്നിയതുകൊണ്ടു മാസ്‌ക് ധരിച്ചു പുറത്തിറങ്ങണമെന്ന് ഉപദേശിച്ചു. യാത്രാമധ്യേ ചിലർ മാസ്‌ക് തന്നെങ്കിലും അതു കെട്ടാൻ അറിയില്ലെന്നു അവർ മറുപടി നൽകി. ഉടൻ ആ മാസ്‌ക് വാങ്ങി കെട്ടി റോഡ് കടത്തി വിട്ടു. ചിത്രത്തിൽ മാസ്‌ക് ധരിച്ചതിനാൽ കിരണിനെ ആരും തിരിച്ചറിഞ്ഞില്ല. ഒടുവിൽ ഡിജിപിയാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. കിരണിനു നിറപറയുടെ മാതൃകയിൽ ഉപഹാരവും സമ്മാനിച്ചു.

കഴിഞ്ഞ ദിവസം ലോക് ഡൗൺ ദിനത്തിൽ മകളേയും ഭാര്യയേും അകലത്തായി നിർത്തി ദൂരെ നിന്ന് ഭക്ഷമം കഴിക്കുന്ന പൊലീസ് ഓഫീസറുടെ ചിത്രവും പുറത്ത് വന്നിരുന്നു. ലോക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ഊണും ഉറക്കവും ഒഴിച്ചാണ് പൊലീസ് സേന സംസ്ഥാത്ത് ക്രമസമാധാന പാലത്തിനായി നിലകൊള്ളുന്നത്. സൈബർ ഇടങ്ങളിൽ വലിയ അനുമോദനങ്ങൾ തന്നെയാണ് സംസ്ഥാനത്തെ പൊലീസ് സേനയ്ക്ക് ലഭിക്കുന്നതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP