Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെൺമക്കൾ അന്ത്യകർമങ്ങൾ ചെയ്യാറില്ലെങ്കിലും പ്രിയപ്പെട്ട അച്ഛനു വേണ്ടി മുതിർന്നവരുടെ അനുവാദം തേടി; അതിന് ശേഷം ചേലചുറ്റി മൺകുടവും ചുമലിലേറ്റി പിതാവിന്റെ ദേഹത്തെ വലംവെച്ചു; പിതാവിന്റെ അന്ത്യകർമങ്ങൾ സ്വയം ഏറ്റെടുത്ത് തിരുവനന്തപുരം ജില്ലാ കലക്ടർ കെ.വാസുകി

പെൺമക്കൾ അന്ത്യകർമങ്ങൾ ചെയ്യാറില്ലെങ്കിലും പ്രിയപ്പെട്ട അച്ഛനു വേണ്ടി മുതിർന്നവരുടെ അനുവാദം തേടി; അതിന് ശേഷം ചേലചുറ്റി മൺകുടവും ചുമലിലേറ്റി പിതാവിന്റെ ദേഹത്തെ വലംവെച്ചു; പിതാവിന്റെ അന്ത്യകർമങ്ങൾ സ്വയം ഏറ്റെടുത്ത് തിരുവനന്തപുരം ജില്ലാ കലക്ടർ കെ.വാസുകി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ല കലക്ടർ ഡോ.വാസുകിയുടെ പിതാവ് കെ. കുപ്പു രാമസുബ്രഹ്മണ്യൻ അന്തരിച്ചത് ശനിയാഴ്‌ച്ചയാണ്. ഇന്നലെ ഉച്ചയോടെ ശാന്തികവാടത്തിൽ പിതാവിന്റെ അന്ത്യകർമ്മങ്ങൾ നടക്കുകയും ചെയ്തു. തന്റെ എല്ലാ ഉയർച്ചയിലും ഒപ്പം നിന്ന പിതാവിന് വേണ്ടി അന്ത്യകർമ്മം ചെയ്യാനും മുന്നിൽ നിന്നത് വാസുകിയായിരുന്നു.

പിതാവിന് അവസാനമായി ചെയ്യേണ്ട കർമങ്ങൾ സ്വയം ഏറ്റെടുത്ത് ചെയ്യുകയായിരുന്നു അവർ. ആചാരപ്രകാരം പെൺമക്കൾ അന്ത്യകർമങ്ങൾ ചെയ്യാറില്ലെങ്കിലും പ്രിയപ്പെട്ട അച്ഛനു വേണ്ടി മുതിർന്നവരുടെ അനുവാദപ്രകാരം വാസുകിയും സഹോദരി കലൈവാണിയും ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. ഈറൻ ചേല ചുറ്റി നിറച്ച മൺകുടവുമേന്തി ചിതയിൽ വെച്ച മൃതദേഹത്തിന് വലം വെച്ചു അവർ. പിതാവിന്റെ ചിതയ്ക്കും തീകൊളുത്തിയത് വാസുകിയായിരുന്നു.

വാസുകിയുടെ പിതാവ് കെ.കുപ്പുരാമ സുബ്രഹ്മണ്യൻ ശനിയാഴ്ച വൈകിട്ടാണ് നിര്യാതനായത്. തമിഴ്‌നാട്ടിൽ നിന്ന് രണ്ടുദിവസം മുൻപാണ് അദ്ദേഹവും ഭാര്യ സരളയും മകളെ കാണാനെത്തിയത്. ആകസ്മികമായ നിര്യാണത്തിൽ ഉലഞ്ഞുപോയെങ്കിലും അന്ത്യകർമങ്ങൾ ചെയ്യാൻ വാസുകി താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. ആൺമക്കളില്ലെങ്കിൽ പേരക്കുട്ടികളോ മരുമക്കളോ അനന്തരവന്മാരോ ആണ് സാധാരണ കർമങ്ങൾ ചെയ്യാറുള്ളത്.

തങ്ങൾ അന്ത്യാഞ്ജലി അർപ്പിക്കുന്നതായിരിക്കും അച്ഛൻ ആഗ്രഹിക്കുന്നതെന്നു പറഞ്ഞാണു വാസുകിയും കലൈവാണിയും കർമങ്ങൾ ഏറ്റെടുത്തത്. വീട്ടിലും ശാന്തികവാടത്തിലും നടന്ന തമിഴ് ആചാരപ്രകാരമുള്ള ചടങ്ങുകൾ ഇരുവരും ചേർന്നാണു നിർവഹിച്ചത്. വാസുകിയുടെ ഭർത്താവും കൊല്ലം കലക്ടറുമായ എസ്.കാർത്തികേയൻ, കലൈവാണിയുടെ ഭർത്താവ് ബാബു എന്നിവർ ചടങ്ങുകൾക്ക് ഇരുവർക്കും ഒപ്പമുണ്ടായിരുന്നു.

യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയിലെ റിട്ട . മാനേജറാണ് കുപ്പുസ്വാമി. ചെന്നൈ സ്വദേശിയായ അദ്ദേഹം അടുത്തിടെ തിരുവനന്തപുരത്തേക്ക് എത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP