Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാർട്ടി നേതാക്കൾ പറയുന്നതു പോലെ കേസ് എടുക്കില്ല; പരാതി ഉണ്ടെങ്കിൽ മറുവശം കേട്ടേ തീരുമാനം എടുക്കൂ; ആനാവൂർ നാഗപ്പനും ശിവൻകുട്ടിയും വിളിക്കുമ്പോൾ ഇംഗ്ലീഷിൽ മറുപടി പറയും; ഹർത്താൽ നേരിടുന്നതിൽ പരാജയപ്പെട്ടു എന്നാരോപിച്ച് തിരുവനന്തപുരം കമ്മീഷണറെ ക്രമസമാധാന പരിപാലനത്തിൽ നിന്നും തന്നെ നീക്കിയത് സിപിഎം നേതാക്കൾ പറയുന്നത് കേട്ട് കേസെടുക്കാത്തതിന്റെ വാശി തീർക്കാൻ

പാർട്ടി നേതാക്കൾ പറയുന്നതു പോലെ കേസ് എടുക്കില്ല; പരാതി ഉണ്ടെങ്കിൽ മറുവശം കേട്ടേ തീരുമാനം എടുക്കൂ; ആനാവൂർ നാഗപ്പനും ശിവൻകുട്ടിയും വിളിക്കുമ്പോൾ ഇംഗ്ലീഷിൽ മറുപടി പറയും; ഹർത്താൽ നേരിടുന്നതിൽ പരാജയപ്പെട്ടു എന്നാരോപിച്ച് തിരുവനന്തപുരം കമ്മീഷണറെ ക്രമസമാധാന പരിപാലനത്തിൽ നിന്നും തന്നെ നീക്കിയത് സിപിഎം നേതാക്കൾ പറയുന്നത് കേട്ട് കേസെടുക്കാത്തതിന്റെ വാശി തീർക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനത്തും നിന്നും പി പ്രകാശിനെ മാറ്റിക്കൊണ്ട് ഉത്തരവ് പുറത്തിറങ്ങിയത് ഇന്നലെയാണ്. ഹർത്താൽ ദിനത്തിലെ ക്രമസമാധാനപാലനത്തിൽ വീഴ്ച പറ്റിയെന്ന് ആരോപണം ഉന്നയിച്ചു കൊണ്ട് കോഴിക്കോട് കമ്മീഷണർ അടക്കമുള്ളവർക്കെതിരെ നടപടി കൈക്കൊണ്ട വേളയിലാണ് പ്രകാശിനെയും സ്ഥലം മാറ്റിയത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന പി പ്രകാശിനെ ബറ്റാലിയൻ ഡി ഐ ജി സ്ഥാനത്തേക്കാണ് മാറ്റിയത്. എസ് സുരേന്ദ്രനാണ് തലസ്ഥാനത്തെ പുതിയ പൊലീസ് കമ്മീഷണർ.

അതേസമയം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ കാര്യമായ ആക്ഷേപങ്ങൾ ഉണ്ടായിരുന്നില്ല. പൊതുവേ ജനസമ്മതനായിരുന്നു പി പ്രകാശ്. അങ്ങനെ ഒരു ഉദ്യോഗസ്ഥനെ മാറ്റിയതിൽ പൊലീസ് സേനയിലും ഞെട്ടൽ ഉണ്ടാക്കി. ഹർത്താൽ ദിനത്തിൽ വേണ്ടത്ര നടപടി എടുത്തില്ലെന്ന ആരോപണമാണ് ഇതിന് പിന്നിലെങ്കിലും സിപിഎമ്മിന്റ് താൽപ്പര്യമാണ് ഈ വിഷയത്തിൽ നിഴലിച്ചു നിന്നത്. പാർട്ടി നേതാക്കൾ പറയുന്നത് പോലെ കേസുകൾ എടുക്കില്ലെന്നായിരുന്നു കമ്മീഷണർക്ക് എതിരെയുള്ള ആക്ഷേപം. മറുവശം എന്തെന്ന് കേട്ട ശേഷം മാത്രം നടപടി എന്ന പക്ഷക്കാരനായിരുന്നു പ്രകാശ്.

കൂടാതെ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ശിവൻകുട്ടിയെയും പോലുള്ളവർ ആവശ്യങ്ങൾക്ക് വിളിക്കുമ്പോൾ മറുപടി പറയുന്നത് ഇംഗ്ലീഷിലായിരുന്നു. ഇതും കമ്മീഷണറെ നീക്കണമെന്ന ആവശ്യത്തിന് കാരണമായി. ഇംഗ്ലീഷിൽ മറുപടി പറയുന്നത് മനസിലാക്കാൻ ബുദ്ധിമുട്ടിനൊപ്പം തങ്ങളെ അവഹേളിക്കലാണോ എന്ന തോന്നലും നേതാക്കൾക്കിടയിൽ ഉണ്ടാക്കി. ഇതോടെയാണ് പൊലീസ് കമ്മീഷണറെ മാറ്റിയത്. അടുത്തിടെ എസ്എഫ്‌ഐ പ്രവർത്തകർല പൊലീസിനെ നടുറോഡിൽ വെച്ച് ആക്രമിച്ച സംഭവം ഒതുക്കി തീർക്കും മുമ്പ് കമ്മീഷണർ നടത്തിയ ഇടപെടലും സിപിഎം നേതാക്കളെ ചൊടിപ്പിച്ചതയാണ് അറിയുന്നത്.

ഇത് കൂടാതെ അടുത്തിടെ തലസ്ഥാനത്തുണ്ടായ സിപിഎം-ബിജെപി സംഘർഷങ്ങളിൽ സിപിഎം പ്രവർത്തകർക്ക് അനുകൂലമായ നിലപാട് പൊലീസ് സ്വീകരിക്കാത്തതിന്റെ പേരിലും കമ്മീഷണർക്കെതിരെ വിമർശനം ഉയർന്നിരുന്നു. അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിനെ പോലും നാണിപ്പിക്കുന്ന വിധത്തിൽ സംഭവം ഉണ്ടായതിൽ പിണറായിയും അതൃപ്തനായിരുന്നു. മുഖ്യമന്ത്രി തന്നെ ആഭ്യന്തരം ഭരിക്കുന്ന വേളയിലാണ് ഒരു വിഭാഗം കുട്ടിസഖാക്കൾ ചേർന്ന് പൊലീസുകാരെ മർദ്ദിച്ചത്. ട്രാഫിക് നിയമലംഘനം നടത്തിയതിന് ശാസിച്ച പൊലീസുകാരനെ സംഘം ചേർന്ന് മർദ്ദിച്ച് അവശരാക്കിയത്. ഈ സംഭവത്തെ തുടർന്ന് പൊലീസുകാർക്കിടയിൽ കടുത്ത അമർഷത്തിന് ഇടയാക്കി.

ഡ്യൂട്ടിയിൽ ഉണ്ടായ പൊലീസുകാരെ മർദ്ദിച്ച എസ്എഫ്ഐക്കാരെ രക്ഷപെടുത്താൻ ജില്ലയിലെ മുതിർന്ന സിപിഎം നേതാവാണ് ഇടപെട്ടത്. ഇതറിഞ്ഞതോടെ മുഖ്യമന്ത്രി ക്ഷുഭിതനായത്. ആഭ്യന്തര വകുപ്പിന് ചീത്തപ്പേരുണ്ടാക്കിയ സംഭവത്തിൽ കർശനമായ നടപടി എടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു. അതിനിടെ സംഭവം നടക്കുമ്പോൾ സിസി ടിവി ദൃശ്യങ്ങൾ ബ്ലർ ചെയ്യാനും ശ്രമമുണ്ടായി. കൺട്രോൾ റൂമിലിരുന്ന് ഇടതു അനുഭാവിയായ പൊലീസുകാരൻ മായ്ച്ചു കളയാൻ ശ്രമിക്കുകയായിരുന്നു. ഇത് വിവാദങ്ങൾക്കും ഇടയായി. പാർട്ടി പിൻബലത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെ മർദ്ദിച്ച നടപടി വലിയ തോതിൽ പാർട്ടിക്ക് കളങ്കമുണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം പ്രകാശിന് തിരിച്ചടിയാകുന്ന ഘടകങ്ങളായി മാറി.

ഇത് കൂടാതെ കോർപ്പറേഷനിൽ സിപിഎം-ബിജെപി കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയെന്നോണം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറും ആക്രമണവും ഉണ്ടായി. കരിക്കകത്ത് ബിജെപി പ്രവർത്തരും സിപിഎം പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് വെട്ടേൽക്കുകയും ചെയ്തു. ഈ സംഭവത്തിൽ പൊലീസിന്റെ നിഷ്‌ക്രിയാവസ്ഥക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. പൊലീസ് കാര്യക്ഷമമായി നിലപാടെടുക്കണമെന്നും ആനാവൂർ നാഗപ്പൻ ആവശ്യപ്പെട്ടിരുന്നു.

അടുത്തിടെ ജനമൈത്രി പൊലീസിന്റെ പ്രവർത്തനം ശക്തമാക്കുന്നതിന് അടക്കം പി പ്രകാശ് മുൻകൈയെടുത്തിരുന്നു. ആവശ്യമെങ്കിൽ താൻ നേരിട്ട് തന്നെ രാത്രികാലത്ത് റോന്ത് ചുറ്റുമെന്ന് വരെ അദ്ദേഹം പറയുകയുണ്ടായി. സമീപകാല രാഷ്ട്രീയ സംഘർഷങ്ങൾ കൊണ്ട് വിവാദത്തിലായ നഗരത്തിൽ സമാധാനം ഉറപ്പ് വരുത്തുക എന്നതിനാണ് പുതിയ സിറ്റി പൊലീസ് കമ്മീഷണറുടെ ആദ്യ പരിഗണന. അക്രമങ്ങൾ ഉണ്ടായതിന് ശേഷം ഇടപെടുക എന്നതിനല്ല, മറിച്ച് ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടാവുമ്പോൾ തന്നെ ഇടപ്പെട്ട് പ്രശനം അവസാനിപ്പിക്കുക എന്നതിനാവും മുൻഗണനയെന്ന് പി.പ്രകാശ് പറഞ്ഞു. ഈ ശൈലിയാണ് സർക്കാറിലും സിപിഎമ്മിനും ദഹിക്കാതെ പോയത്.

കേന്ദ്ര മനുഷ്യവകാശ കമ്മീഷൻ നിയോഗിച്ച പ്രത്യേക പൊലീസ് സംഘത്തിന് ആവശ്യമായ എല്ലാ സഹായവും സിറ്റി പൊലീസ് ചെയ്തുകൊടുക്കും. എന്നാൽ കേസ് ഡയറി പോലെയുള്ള രഹസ്യരേഖകൾ പരിശോധിക്കാൻ അനുവദിക്കില്ല. ജനമൈത്രി പൊലീസിന്റെ പ്രവർത്തനം ശക്തിപെടുത്തും, നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം തേടും. തുടങ്ങിയ നടപടികളുമായും പ്രകാശ് മുന്നോട്ടു പോകുകയായിരുന്നു. കോയമ്പത്തൂർ സ്വദേശിയായ പി.പ്രകാശ് നേരത്തെ കൊല്ലം, തൃശൂർ കമ്മീഷണറായും, എറണാകുളം ഡിസിപിയായും, തിരുവനന്തപുരം റൂറൽ എസ്‌പിയായും പ്രവർത്തിച്ചിട്ടുണ്ട്. 2004 ഐപിഎസ് ബാച്ചിലെ കേരളാ കേഡർ ഉദ്യോഗസ്ഥനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP