Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാത്രിയിൽ ആശുപത്രിയിൽ വഴക്കുണ്ടാക്കിയതിന് കസറ്റഡിയിൽ എടുത്തു; പിറ്റേന്ന് പുലർച്ചെ വണ്ടിക്കൂലിയും കൊടുത്ത് ബസ് കയറ്റി വിട്ടു; യുവാവ് നേരെ പോയത് തിരുവനന്തപുരത്തിന്; ബഹളം കൂട്ടിയപ്പോൾ പൊലീസ് കസ്റ്റഡിയിൽ എടുത്ത് മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കി; മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചപ്പോൾ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി; തിരുവല്ല പൊലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം കാണാതായ യുവാവ് മാനസികാരോഗ്യകേന്ദ്രത്തിൽ: തിരുവല്ല പൊലീസിന് ആശ്വാസം

രാത്രിയിൽ ആശുപത്രിയിൽ വഴക്കുണ്ടാക്കിയതിന് കസറ്റഡിയിൽ എടുത്തു; പിറ്റേന്ന് പുലർച്ചെ വണ്ടിക്കൂലിയും കൊടുത്ത് ബസ് കയറ്റി വിട്ടു; യുവാവ് നേരെ പോയത് തിരുവനന്തപുരത്തിന്; ബഹളം കൂട്ടിയപ്പോൾ പൊലീസ് കസ്റ്റഡിയിൽ എടുത്ത് മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കി; മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചപ്പോൾ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി; തിരുവല്ല പൊലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം കാണാതായ യുവാവ് മാനസികാരോഗ്യകേന്ദ്രത്തിൽ: തിരുവല്ല പൊലീസിന് ആശ്വാസം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് നേരെ അക്രമത്തിന് തുനിഞ്ഞതിന് തിരുവല്ല പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും പിറ്റേന്ന് രാവിലെ വിട്ടയയ്ക്കുകയും ചെയ്തതിന് ശേഷം കാണാതായ യുവാവിനെ തിരുവനന്തപുരംം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് കണ്ടെത്തി. അടൂർ പള്ളിക്കൽ സുജിത്ത് നിവാസിൽ സുരാജി(28)നെയാണ് പൊലീസ് ഇൻസ്പെക്ടർ പിആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തിയത്. ക്സ്റ്റഡിയിൽ എടുത്ത യുവാവിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പൊലീസിനെ പ്രതിക്കൂട്ടിലാക്കിയ വിവരം മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. കൈയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ കഴിയുന്ന സഹോദരന് കൂട്ടിരിക്കാൻ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ പോയ യുവാവിനെ മദ്യപിച്ച ബഹളം വച്ചുവെന്ന പരാതിയിൽ തിരുവല്ല പൊലീസ് കസ്റ്റഡിയിലെടുത്തതിന് ശേഷം കാണാനില്ലെന്നായിരുന്നു ബന്ധുക്കളുടെ പരാതി. യുവാവിനെ പിറ്റേന്ന് തന്നെ ബസ് കയറ്റി വിട്ടുവെന്ന് പറയുന്ന പൊലീസ് പക്ഷേ, ബന്ധുക്കളുടെ പരാതിയിൽ എഫ്‌ഐആർ ഇട്ടപ്പോൾ അതിൽ പറയുന്നത് യുവാവിനെ പുഷ്പഗിരി മെഡിക്കൽ കോളജ് പരിസരത്ത് നിന്ന് കാണാതായി എന്നാണ്.

കഴിഞ്ഞ ആറിന് രാത്രി മുതൽ കാണാതായതായി എന്നാണ് ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്. മൂത്ത സഹോദരൻ സുജിത്തിന്റെ കൈ ഒടിഞ്ഞതിനെ തുടർന്ന് പുഷ്പഗിരി മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയാണ്. മാർച്ച് ആറിന് രാത്രി സുരാജ് ആണ് ചേട്ടന് കൂട്ടിരിക്കാൻ പോയത്. സുരാജ് മദ്യപിച്ചിരുന്നു. വാർഡിലുള്ള മറ്റു രോഗികളുടെ ബന്ധുക്കളുമായി ഇയാൾ വഴക്കുണ്ടാക്കി. തുടർന്ന് 112 നമ്പരിൽ വിളിച്ച് അറിയിച്ചതിനെ തുടർന്ന് തിരുവല്ല പൊലീസ് എത്തി ഇയാളെ കൂട്ടിക്കൊണ്ടു പോയി. അതിന് ശേഷം ആരും ഇയാളെ കണ്ടിട്ടില്ല. പിറ്റേന്ന് സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ രാത്രി മുഴുവൻ ഇവിടെ ഇരുത്തിയ ശേഷം രാവിലെ തന്നെ ബസ് സ്റ്റാൻഡിൽ എത്തിച്ച് ബസ് കയറ്റി വിട്ടുവെന്നാണ് പറഞ്ഞതെന്ന് ബന്ധുക്കൾ പറയുന്നു.

വൈകുന്നേരം വരെ സുരാജ് വീട്ടിലെത്താതെ വന്നപ്പോൾ അന്ന് വൈകിട്ട് ബന്ധുക്കൾ അടൂർ പൊലീസ് സ്റ്റേഷനിൽ മാന്മിസിങിന് പരാതി നൽകി. അടൂരിൽ നിന്ന് പരാതി തിരുവല്ല പൊലീസിലേക്ക് കൈമാറി. അവിടെ കേസ് രജിസ്റ്റർ ചെയ്ത ശേഷം ഇട്ട എഫ്.ഐആറിൽ സുരാജിനെ പുഷ്പഗിരി മെഡിക്കൽ കോളജ് പരിസരത്ത് നിന്ന് കാണാതായി എന്നാണ് പറയുന്നതെന്ന് ബന്ധുക്കൾ ആരോപിച്ചു.ഈ വിവരം മറുനാടൻ വാർത്തയാക്കിയതിന് പിന്നാലെയാണ് അന്വേഷണം ഊർജിതമായത്.

തിരുവല്ലയിൽ നിന്ന് ബസ് കയറിയ സുജിത്ത് മൊബൈലും ഓഫ് ചെയ്ത് തമ്പാനൂരിലേക്ക് ആണ് പോയത്. ബസ് സ്റ്റാൻഡിൽ ഇയാൾ ബഹളം കുട്ടിയപ്പോൾ നാട്ടുകാർ പൊലീസിൽ അറിയിച്ചു. തമ്പാനൂർ പൊലീസ് എത്തി് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. ഇവിടെയും അയാൾ അക്രമം നടത്തി. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ പേരൂർക്കട മാനസികാംോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. പൊലീസിനോട് താൻ കൊല്ലം സ്വദേശിയാണെന്നും പേര് മിഥുൻ എന്നാണെന്നുമാണ് പറഞ്ഞിരുന്നത്.

ശരിയായ മേൽവിലാസം കിട്ടാത്തതിനാൽ ഇയാളുടെ വിശദവിവരങ്ങൾ അറിയുന്നതിനും തടസമായി. ഇതിനിടെ തിരുവല്ല പൊലീസ് സുരാജിനെപ്പറ്റി വിശദമായി അന്വേഷിച്ചപ്പോൾ മാനസികാസ്വാസ്ഥ്യം ഉള്ളയാളാണെന്ന് മനസിലായി. ഇതുമായി ബന്ധപ്പെട്ട് തിരുവല്ല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒടുവിൽ പേരൂർക്കടയിൽ നിന്നും കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP