Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

തിരുവല്ല കള്ളനോട്ട് കേസ്: ചിറ്റയം ഗോപകുമാർ എംഎൽഎയുടെ ഓഫീസും അന്വേഷണ പരിധിയിൽ വരണമെന്ന് എസ്ഡിപിഐ; തന്റെ പിഎ ചമഞ്ഞ് ചിലർ കള്ളനോട്ട് സംഘവുമായി ബന്ധപ്പെട്ടെന്ന് പത്രവാർത്തകളിൽ നിന്ന് മനസിലായെന്ന് എംഎൽഎ; രഹസ്യാന്വേഷണ വിഭാഗവും ഇന്റലിജൻസ് ബ്യൂറോയും അന്വേഷണം തുടങ്ങി

തിരുവല്ല കള്ളനോട്ട് കേസ്: ചിറ്റയം ഗോപകുമാർ എംഎൽഎയുടെ ഓഫീസും അന്വേഷണ പരിധിയിൽ വരണമെന്ന്  എസ്ഡിപിഐ; തന്റെ പിഎ ചമഞ്ഞ് ചിലർ കള്ളനോട്ട് സംഘവുമായി ബന്ധപ്പെട്ടെന്ന് പത്രവാർത്തകളിൽ നിന്ന് മനസിലായെന്ന് എംഎൽഎ; രഹസ്യാന്വേഷണ വിഭാഗവും ഇന്റലിജൻസ് ബ്യൂറോയും അന്വേഷണം തുടങ്ങി

ശ്രീലാൽ വാസുദേവൻ

അടൂർ: തിരുവല്ലയിൽ നിന്ന് പിടികൂടിയ കള്ളനോട്ട് സംഘത്തിന് പിന്നിൽ ഉന്നതർ ഉൾപ്പെട്ടതായും ചിറ്റയം ഗോപകുമാർ എം എൽ എയുടെ ഓഫീസും അന്വേഷണ പരിധിയിൽ വരണമെന്നും എസ്ഡിപി ഐ. തിരുവല്ല കേന്ദ്രീകരിച്ചുള്ള ചില തട്ടിപ്പ് സംഘങ്ങളുമായി തന്റെ പഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ചമഞ്ഞ് ചിലർ ടെലിഫോൺ ബന്ധം നടത്തിയതായി പത്രവാർത്തകളിലൂടെ അറിയാൻ കഴിഞ്ഞുവെന്നും ഈ വ്യാജ പ്രചാരണത്തിന്റെ നിജസ്ഥിതി ബോധപൂർവം മറച്ചു വച്ച് ചില സംഘടനകൾ എതനിക്കെതിരെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും ചിറ്റയം ഗോപകുമാർ എംഎൽഎ.

കള്ളനോട്ട് കേസിൽ ചിറ്റയം ഗോപകുമാർ എംഎൽഎയുടെ പങ്ക് അന്വേഷിക്കുക, അന്വേഷണത്തിലെ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്ഡിപിഐ അടൂർ മേഖല കമ്മിറ്റി എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. പ്രതികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാണ് മാർച്ച് ഉദ്ഘാടനം ചെയ്ത എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അൻസാരി ഏനാത്ത് ആവശ്യപ്പെട്ടത്. ഇപ്പോൾ നടക്കുന്ന അന്വേഷണം തൃപ്തികരമല്ല. രാഷട്രീയ ഇടപെടൽ ഉണ്ടാകാത്ത ഏജൻസി അന്വേഷണം നടത്തണം. പ്രതികളുടെ ഫോൺ കോളുകൾ കൃത്യമായി പരിശോധിക്കണം. ഇടപാടുകാർ ആരെക്കെയെന്ന് കണ്ടു പിടിക്കണം. രാഷ്ട്രീയ സ്വാധീനം അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയും എംഎൽഎയും തമ്മിലുള്ള ഇടപാടുകൾ അന്വേഷിക്കണം. തട്ടിപ്പിനായി എംഎൽഎ ഓഫീസ് ഉപയോഗിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കപ്പെടേണ്ടതാണന്നും അൻസാരി ഏനാത്ത് പറഞ്ഞു.

തന്റെ പേഴ്സണൽ അസിസ്റ്റന്റ് തിരുവനന്തപുരത്തെ തന്റെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന ഡെപ്യൂട്ടി തഹസിൽദാർ കേഡറിൽ ഉള്ള പി. ബൈജുവാണ് എന്ന് എംഎൽഎ പറയുന്നു. കൂടാതെ അഡീഷണൽ സ്റ്റാഫ് ആയി മണ്ഡലത്തിലെ ഓഫീസിന്റെ ചുമതലക്കാരനായ അഡ്വ.അച്യുതനും ഡ്രൈവറായ വേണുഗോപാലും അല്ലാതെ മറ്റു ജീവനക്കാർ ഒന്നും തന്നെ ഇക്കഴിഞ്ഞ ഒമ്പതു വർഷമായി തനിക്കില്ലാത്തതാകുന്നു.

ഈ മൂന്ന് ജീവനക്കാർ അല്ലാതെ മറ്റു സ്റ്റാഫുകൾ എനിക്കില്ല എന്ന വിവരം അടൂർ മണ്ഡലത്തിലെ പൊതുസമൂഹത്തിനാകെ വ്യക്തമായി അറിവുള്ളതാണ്. എന്നിരിക്കെ അനിൽകുമാർ എന്ന പേരിലുള്ള ഒരു വ്യക്തി അടൂർ എംഎൽഎയുടെ പിഎ എന്ന പേരിൽ തട്ടിപ്പ് നടത്തിയതായി പ്രചരിക്കുന്ന വാർത്തയുടെ വ്യക്തത വരുത്തുന്നതിനായി അടിയന്തര നിയമാനുസൃത അന്വേഷണത്തിനായി ജില്ലാ പൊലീസ് മേധാവി അടക്കം ഉള്ളവരോട് ഇതിനകം പരാതിപ്പെട്ടിട്ടുള്ളതാണെന്നും എംഎൽഎ പറയുന്നു. കോവിഡ് രോഗബാധിതനായി താനും കുടുംബാംഗങ്ങളും ഓഫീസ് സ്റ്റാഫുകളും ചികിത്സയിലായിരിക്കെ
ഈ അവസരം മുതലെടുത്ത് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിന് നടക്കുന്ന ചില സംഘടനകളുടെ ശ്രമത്തെ എന്നെ അറിയുന്ന അടൂരിലെ മണ്ഡലവാസികൾ അവഗണനയോടെ നോക്കിക്കാണുമെന്നെനിക്ക് തനിക്ക് ഉറപ്പുെണ്ടന്നും എംഎൽ.എ പറയുന്നു.


അതേ സമയം ആരോപണ വിധേയനായ അനിൽ കുമാർ എന്നയാൾ എംഎൽഎയെ ചുറ്റിപ്പറ്റി നടക്കുന്നയാളാണെന്നാണ് അടൂരിലെ പാർട്ടിക്കാരിൽ നിന്ന് ലഭിക്കുന്ന വിവരം. രഹസ്യാന്വേഷണ ഏജൻസികളുടെ അന്വേഷണവും ഈ സാധ്യത കേന്ദ്രീകരിച്ചു തന്നെയാണെന്ന് അറിയുന്നു. ആരോപണ വിധേയനായ വ്യക്തി ചികിൽസയിലാണെന്നും അതു കഴിഞ്ഞാലുടൻ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP