Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവല്ലയിലെ കന്യാസ്ത്രീ മഠത്തിലേക്കും കോവിഡ് പടരുന്നു; രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവർത്തകരായ രണ്ടു കന്യാസ്ത്രീകൾക്ക്; പത്തനംതിട്ട ഡിവൈഎഫ്ഐ നേതാവിനും ഏരിയാ സെക്രട്ടറിയുടെ കുടുംബാംഗങ്ങൾക്കും രോഗം; പച്ചക്കറി-മൽസ്യ വ്യാപാരികളിൽ നിന്ന് കൂടുതൽ സമ്പർക്ക രോഗികൾ

തിരുവല്ലയിലെ കന്യാസ്ത്രീ മഠത്തിലേക്കും കോവിഡ് പടരുന്നു; രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവർത്തകരായ രണ്ടു കന്യാസ്ത്രീകൾക്ക്; പത്തനംതിട്ട ഡിവൈഎഫ്ഐ നേതാവിനും ഏരിയാ സെക്രട്ടറിയുടെ കുടുംബാംഗങ്ങൾക്കും രോഗം; പച്ചക്കറി-മൽസ്യ വ്യാപാരികളിൽ നിന്ന് കൂടുതൽ സമ്പർക്ക രോഗികൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ആരോഗ്യ പ്രവർത്തകരായ രണ്ടു കന്യാസ്ത്രീകൾക്ക് രോഗം സ്ഥിരീകരിച്ചതോടെ തിരുവല്ല തുകലശേരിയിലെ കന്യാസ്ത്രീ മഠത്തിലേക്കും കോവിഡ് വ്യാപിക്കുന്നു. ഉറവിടമറിയാതെ തുകലശേരിയിൽ കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകയായ കന്യാസ്ത്രീയുടെ സമ്പർക്കത്തിലാണ് രണ്ടാമത്തെയാൾക്കും കോവിഡ് പോസിറ്റീവായത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തന്നെയാണ് ഇവരും ജോലി ചെയ്യുന്നത്. പന്തളത്ത് ശനിയാഴ്ച സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചയാളിന്റെ സമ്പർക്കപ്പട്ടികയിൽ ഒരാൾ കൂടി പോസിറ്റിവായിട്ടുണ്ട്. തണ്ണിത്തോട്, നാരങ്ങാനം എന്നിവിടങ്ങളിലും ഇന്നലെ സമ്പർക്കരോഗികളുണ്ടായി. ഇന്നലെ ഉറവിടം വ്യക്തമാകാത്ത കേസുകളുണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. 

ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പച്ചക്കറി വ്യാപാരികളുമുണ്ട്. പന്തളത്ത് രോഗം സ്ഥിരീകരിച്ചയാൾ പത്തനംതിട്ടയിൽ നേരത്തെ രോഗം സ്ഥിരീകരിച്ച മത്സ്യവ്യാപാരിയുടെ സമ്പർക്കപ്പട്ടികയിൽ പെട്ടയാളാണ്. ഇയാൾ പറക്കോട് മാർക്കറ്റിൽ നിന്നും പച്ചക്കറിയെടുത്ത് തുമ്പമണ്ണിലെത്തി വില്പന നടത്തി വരുന്നയാളാണ്. രോഗം സ്ഥിരീകരിച്ച നാരങ്ങാനം സ്വദേശി പത്തനംതിട്ടയിലെ മത്സ്യമൊത്ത വ്യാപാരിയുടെ സമ്പർക്ക പട്ടികയിലുള്ളയാളാണ്. മൊബൈൽ പച്ചക്കറി വ്യാപാരം കിടങ്ങന്നൂർ ഭാഗത്തു നടത്തുന്നയാളാണ്.

ഇന്നലെ രോഗം സ്ഥിരീകരിച്ച 47 പേരിൽ 13 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ എട്ടിന് രോഗം സ്ഥിരീകരിച്ച സിപിഎം ഏരിയാ കമ്മറ്റി അംഗത്തിന്റെ കുടുംബാംഗങ്ങൾക്ക് ഇന്നലെ കോവിഡ് പോസിറ്റീവായി. ഇയാൾക്കൊപ്പം ടി.വി വിതരണത്തിന് പോയ ഡിവൈഎഫ്ഐ നേതാവിനും രോഗം പകർന്നു. ഇന്നലെ രോഗബാധിതരായ 27 പേർ വിദേശത്തും ഏഴു പേർ ഇതര സംസ്ഥാനങ്ങളിലും നിന്നുമെത്തിയവരാണ്. ഇതു വരെ ജില്ലയിൽ രോഗം 581 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

86 പേരിൽ സമ്പർക്കത്തിലൂടെ രോഗികളായി. നിലവിൽ രോഗികളായി ചികിത്സയിലുള്ളത് 283 പേരാണ്. 297 പേർ രോഗമുക്തരായി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ജില്ലയിൽ നിന്നുള്ള ഒരാൾ ഇന്നലെ രോഗമുക്തനായി.
കുലശേഖരപതി, പത്തനംതിട്ട ഭാഗങ്ങളിൽ നിന്ന് ഇന്നലെ 10 പോസിറ്റീവ് കേസുകളാണ് ലഭിച്ചത്.

ഇവയെല്ലാം സ്രവപരിശോധനയിലൂടെ കണ്ടെത്തിയതാണ്. കുലശേഖരപതി മേഖലയിലുള്ള 285 പേരിലാണ് ആന്റിജൻ പരിശോധന നടത്തിയത്. ഇതിൽ 40 ഫലങ്ങൾ പോസിറ്റീവായി കണ്ടെത്തി. ഇന്നലെ ജില്ലാ പൊലീസ് ആസ്ഥാനത്ത് 13 പൊലീസ് ഉദ്യോഗസ്ഥരുടെ ആന്റിജൻ പരിശോധന നടത്തി. ആരുടെയും ഫലം പോസിറ്റീവായില്ല. പന്തളം, കല്ലൂപ്പാറ എന്നിവിടങ്ങളിലാണ് വരുംദിവസങ്ങളിൽ ആന്റിജൻ പരിശോധന. കുമ്പഴയിൽ വ്യാഴാഴ്ച വീണ്ടും പരിശോധന ഉണ്ടാകും.

ഇന്നലെ രോഗം സ്ഥിരീകരിച്ചവർ. ദുബായിൽ നിന്നും എത്തിയ സീതത്തോട് സ്വദേശി(44), മസ്‌ക്കറ്റിൽ നിന്നും എത്തിയ വല്ലന സ്വദേശി (53), ദുബായിൽ നിന്നും എത്തിയ ഇലന്തൂർ സ്വദേശി(26), സൗദിയിൽ നിന്നും എത്തിയ മല്ലപ്പള്ളി സ്വദേശി(52), മസ്‌ക്കറ്റിൽ നിന്നും എത്തിയ മല്ലപ്പള്ളി സ്വദേശി(33), ദുബായിൽ നിന്നും എത്തിയ കിടങ്ങന്നൂർ സ്വദേശി(38),ദുബായിൽ നിന്നും എത്തിയ പാടം സ്വദേശി(27), ചെന്നൈയിൽ നിന്നും എത്തിയ പന്തളം സ്വദേശി(37), ബാംഗളൂരുവിൽ നിന്നും എത്തിയ മലയാലപ്പുഴ സ്വദേശി (26), ദുബായിൽ നിന്നും എത്തിയ കുറിയന്നൂർ സ്വദേശി(51), സൗദിയിൽ നിന്നും എത്തിയ അയിരൂർ സ്വദേശിനി(36), യു.എ.ഇ.യിൽ നിന്നും എത്തിയ നെല്ലിക്കാല സ്വദേശി(24), ദുബായിൽ നിന്നും എത്തിയ തിരുവല്ല സ്വദേശി(30), 14) ദുബായിൽ നിന്നും എത്തിയ ചിറ്റാർ സ്വദേശി (നാല്), തമിഴ്‌നാട്ടിൽ നിന്നും എത്തിയ ഏനാത്ത് സ്വദേശി(17), ഡൽഹിയിൽ നിന്നും എത്തിയ തുവയൂർ സൗത്ത് സ്വദേശിനി(16), ദുബായിൽ നിന്നും എത്തിയ ഏഴംകുളം സ്വദേശി(48), യു.എസ്.എയിൽ നിന്നും എത്തിയ കുന്നംന്താനം സ്വദേശി (59), ദുബായിൽ നിന്നും എത്തിയ തുവയൂർ നോർത്ത് സ്വദേശി (46), ദുബായിൽ നിന്നും എത്തിയ അതിരുങ്കൽ സ്വദേശിനി(25), ഷാർജയിൽ നിന്നും എത്തിയ വയല സ്വദേശി(30), സൗദിയിൽ നിന്നും എത്തിയ കലഞ്ഞൂർ സ്വദേശി(38), ദുബായിൽ നിന്നും എത്തിയ പന്തളം സ്വദേശി(31), ചായലോട് സ്വദേശി(43), യു.എ.ഇ.യിൽ നിന്നും എത്തിയ അയിരൂർ സ്വദേശിനി(35), ഡൽഹിയിൽ നിന്നും എത്തിയ മാരാമൺ സ്വദേശി(60), മസ്‌ക്കറ്റിൽ നിന്നും എത്തിയ കോഴഞ്ചേരി സ്വദേശി (64), ദുബായിൽ നിന്നും എത്തിയ കാട്ടൂർ സ്വദേശിനി (34), ബംഗളൂരുവിൽ നിന്നും എത്തിയ ഇലന്തൂർ സ്വദേശിനി (52), ഇലന്തൂർ സ്വദേശി (60), ഡൽഹിയിൽ നിന്നും എത്തിയ റാന്നി-അങ്ങാടി സ്വദേശിനി(14), സൗദിയിൽ നിന്നും എത്തിയ വടക്കേടത്തുകാവ് സ്വദേശി(45), ഷാർജയിൽ നിന്നും എത്തിയ തട്ട സ്വദേശി(38), ദുബായിൽ നിന്നും എത്തിയ കുറിയന്നൂർ സ്വദേശി (54) എന്നിവർക്കാണ് കേരളത്തിന് പുറത്തുനിന്നും എത്തി രോഗം സ്ഥിരീകരിച്ചത്.

തിരുവല്ല, തുകലശേരി സ്വദേശിനി(39), കുലശേഖരപതി സ്വദേശിനി(36), കുലശേഖരപതി സ്വദേശി(ഏഴ്), കുലശേഖരപതി സ്വദേശിനി(75), തണ്ണിത്തോട് സ്വദേശി (25), കുലശേഖരപതി സ്വദേശി(11), പത്തനംതിട്ട സ്വദേശിനി(11), പത്തനംതിട്ട സ്വദേശിനി(38), പത്തനംതിട്ട സ്വദേശി(27), പത്തനംതിട്ട സ്വദേശിനി (24), പത്തനംതിട്ട സ്വദേശി(28), പന്തളം സ്വദേശി(45), നാരങ്ങാനം സ്വദേശി(33) എന്നിവർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP