Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വന്തം ലൈംഗികാവയവത്തിന്റെ ചിത്രം ഗ്രൂപ്പിൽ ഇട്ടതിന് സിപിഎം അഭിഭാഷക നേതാവിന്റെ മകനെ താക്കീതോടെ പുറത്താക്കിയത് അതിവേഗം: സ്ത്രീയുടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത സിപിഎം നേതാവായ അഭിഭാഷകനെതിരേ നടപടിയില്ല: സ്ത്രീകളടക്കമുള്ള ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത വീഡിയോ ഡിലീറ്റ് ചെയ്യാതെ അഭിഭാഷകനും: തിരുവല്ല ബാർ അസോസിയേഷന്റെ വാട്സാപ്പ് ഗ്രൂപ്പിനെ ചൊല്ലി വീണ്ടും വിവാദം

സ്വന്തം ലൈംഗികാവയവത്തിന്റെ ചിത്രം ഗ്രൂപ്പിൽ ഇട്ടതിന് സിപിഎം അഭിഭാഷക നേതാവിന്റെ മകനെ താക്കീതോടെ പുറത്താക്കിയത് അതിവേഗം: സ്ത്രീയുടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത സിപിഎം നേതാവായ അഭിഭാഷകനെതിരേ നടപടിയില്ല: സ്ത്രീകളടക്കമുള്ള ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത വീഡിയോ ഡിലീറ്റ് ചെയ്യാതെ അഭിഭാഷകനും: തിരുവല്ല ബാർ അസോസിയേഷന്റെ വാട്സാപ്പ് ഗ്രൂപ്പിനെ ചൊല്ലി വീണ്ടും വിവാദം

ആർ കനകൻ

തിരുവല്ല: ബാർ അസോസിയേഷന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പ് വീണ്ടും വിവാദത്തിൽ. സ്ത്രീയുടെ അശ്ലീല വീഡിയോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത അഭിഭാഷകൻ അത് പിൻവലിക്കാതിരുന്നതും ഇദ്ദേഹത്തിനെതിരേ അസോസിയേഷൻ നടപടി എടുക്കാതിരുന്നതുമാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.

സിപിഎം നേതാവാണ് ഇന്നലെ രാവിലെ ഏഴു മണിയോടെ ബാർ അസോസിയേഷൻ തിരുവല്ല എന്ന ഗ്രൂപ്പിൽ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത്. അബദ്ധം പറ്റിയത് അഭിഭാഷകർ ചൂണ്ടിക്കാണിച്ചിട്ടും വീഡിയോ പിൻവലിക്കാൻ അദ്ദേഹം തയാറായില്ല എന്നാണ് ആരോപണം. ഇന്നലെ വൈകുന്നേരമായിട്ടും വീഡിയോ പിൻവലിക്കാതെ വന്നതോടെയാണ് ഗ്രൂപ്പിനുള്ളിൽ വിമർശനം ശക്തമായത്. ഇതിനിടെ ഒരു അഭിഭാഷക വീഡിയോ ഇട്ട ആളെ ന്യായീകരിച്ച് രംഗത്ത് എത്തുകയും അയാൾക്ക് വേണ്ടി വാദിക്കുകയും ചെയ്തുവെന്നും പറയുന്നു.

സ്ത്രീകൾ അടക്കം നിരവധിപ്പേരാണ് ബാർ അസോസിയേഷൻ വാട്സാപ്പ് ഗ്രൂപ്പിലുള്ളത്. ഒരു വർഷം മുൻപ് മറ്റൊരു യുവ അഭിഭാഷകൻ പാതിരാത്രിയിൽ തന്റെ ലൈംഗിക അവയവത്തിന്റെ ഫോട്ടോ ഇതേ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നു. തിരുവല്ലയിലെ അറിയപ്പെടുന്ന ഇടതുപക്ഷ നേതാവും അഭിഭാഷകനുമായ വ്യക്തിയുടെ മകനാണ് അന്ന് സ്വയം നഗ്‌നതാ പ്രദർശനം നടത്തിയത്. അന്ന് ഈ യുവ അഭിഭാഷകനെതിരേ അസോസിയേഷൻ നടപടി എടുക്കുകയും ഗ്രൂപ്പിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

സിപിഎമ്മിന്റെ മുതിർന്ന നേതാവിന്റെ മകനെ പുറത്താക്കാൻ കാണിച്ച ആർജവം ഇപ്പോഴെന്തു കൊണ്ടില്ല എന്നാണ് അഭിഭാഷകർക്കിടയിൽ ഉയരുന്ന ചോദ്യം. ഇടതുപക്ഷ അഭിഭാഷകർക്കാണ് ബാർ അസോസിയേഷനിൽ മുൻതൂക്കം. തെറ്റു തിരുത്താൻ തയാറാകാത്ത അഭിഭാഷകനെതിരേ പ്രതിഷേധം ശക്തമാവുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP