Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ടയ്ന്മെന്റ് സോണിലുള്ള ജിമ്മുകൾക്കും യോഗ സെന്ററുകൾക്കും പ്രവർത്തനാനുമതിയില്ല; അറുപത്തിയഞ്ചു വയസിനു മുകളിലുള്ളവർ, രോഗങ്ങൾ ഉള്ളവർ, ഗർഭിണികൾ, പത്തു വയസിനു താഴെയുള്ള കുട്ടികൾ എന്നിവർ ജിമ്മുകളിലോ യോഗ കേന്ദ്രങ്ങളിലോ പോവരുതെന്നും നിർദ്ദേശം; കൂടുതൽ പേർ ഒത്തുചേരുന്നത് ഒഴിവാക്കാൻ സമയം ക്രമീകരിക്കണം; അഞ്ചാം തീയതി നടപ്പിലാകുന്ന മൂന്നാം അൺലോക്കിൽ കേന്ദ്ര മാനദണ്ഡം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി:മൂന്നാം അൺലോക്ക് പ്രക്രിയയുടെ ഭാഗമായി രാജ്യത്ത് ജിംനേഷ്യങ്ങളും യോഗാ കേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കുന്നതിന് കേന്ദ്ര സർക്കാർ മാർഗ നിർദ്ദേശം പുറത്തിറക്കി. കണ്ടയ്ന്മെന്റ് സോണിലുള്ള ജിമ്മുകൾക്കും യോഗ സെന്ററുകൾക്കും പ്രവർത്തനാനുമതിയില്ല.

ഓഗസ്റ്റ് അഞ്ചു മുതലാണ് ജിമ്മുകൾക്കും യോഗാ സെന്ററുകൾക്കും പ്രവർത്തിക്കാനാവുക. അറുപത്തിയഞ്ചു വയസിനു മുകളിലുള്ളവർ, രോഗങ്ങൾ ഉള്ളവർ, ഗർഭിണികൾ, പത്തു വയസിനു താഴെയുള്ള കുട്ടികൾ എന്നിവർ ജിമ്മുകളിലോ യോഗ കേന്ദ്രങ്ങളിലോ പോവരുതെന്ന് മാർഗ നിർദേശത്തിൽ പറയുന്നു. കൂടുതൽ പേർ ഒത്തുചേരുന്നത് ഒഴിവാക്കാൻ സമയം ക്രമീകരിക്കണം.

അകത്തേക്കു കയറുമ്പോഴും പുറത്തേക്കിറങ്ങുമ്പോഴും തിരക്ക് ഉണ്ടാവുന്ന സാഹചര്യം ഒഴിവാക്കണം. ഓരോ ബാച്ചിനും ഇടയിൽ പതിനഞ്ചു മുതൽ മുപ്പതു മിനിറ്റ് വരെയുള്ള ഇടവേള വേണം. ഈ സമയം അണുനശീകരണ, ശുദ്ധീകരണ പ്രവൃത്തികൾ നടത്തണം. 95 ശതമാനത്തിൽ താഴെ ഓക്സിജൻ സാച്ചുറേഷൻ ലെവൽ ഉള്ളവരെ വ്യായാമത്തിന് അനുവദിക്കരുത്.

വ്യക്തികൾ തമ്മിൽ ആറടിയെങ്കിലും അകലം പാലിക്കണം. മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കണം. മാസ്‌ക് ധരിച്ച് വ്യായാമം ചെയ്യുമ്പോൾ ശ്വസന പ്രശ്നം അനുഭവപ്പെടുന്നവർ മുഖമറ ധരിക്കണം. സാനിറ്റൈസർ ഉപയോഗിക്കുന്നതോ കൈകൾ കഴുകുന്നതോ നിർബന്ധമായും പാലിക്കണമെന്നും മാർഗ നിർദേശത്തിൽ പറയുന്നു.

വ്യായാമം ചെയ്യുന്ന ഒരാൾക്ക് നാലു ചതുരശ്ര അടി സ്ഥലം ലഭിക്കത്ത വിധത്തിൽ വേണം ക്രമീകരണം. ആറടി അകലത്തിൽ വേണം ഉപകരണങ്ങൾ സ്ഥാപിക്കാൻ. വേണ്ടിവന്നാൽ തുറസ്സായ സ്ഥലങ്ങളിൽ വ്യായാമം പ്രോത്സാഹിപ്പിക്കാവുന്നതാണ്. അകത്തു കയറാനും പുറത്തിറങ്ങാനും വ്യത്യസ്ത വാതിലുകൾ നല്ലതാണ്. ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കണമെന്നും മാർഗ നിർദേശത്തിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP