Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തലവേദനയായി തേവര-പേരണ്ടൂർ കനാൽ ശുചീകരണം; എന്ത് ചെയ്യുമെന്ന് അറിയാതെ പദ്ധതി തയ്യാറാക്കാൻ തലപുകച്ച് എൻജിനീയർമാർ; മാർച്ച് 31 നുള്ളിൽ കനാലിന്റെ ശുചീകരണം പൂർത്തിയാക്കണമെന്നത് വെല്ലുവിളിയുയർത്തുന്നു; ശുചീകരണത്തിന്റെ കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ വിദഗ്ധരുടെ അഭിപ്രായം തേടുമെന്ന് കളക്ടറും

തലവേദനയായി തേവര-പേരണ്ടൂർ കനാൽ ശുചീകരണം; എന്ത് ചെയ്യുമെന്ന് അറിയാതെ പദ്ധതി തയ്യാറാക്കാൻ തലപുകച്ച് എൻജിനീയർമാർ; മാർച്ച് 31 നുള്ളിൽ കനാലിന്റെ ശുചീകരണം പൂർത്തിയാക്കണമെന്നത് വെല്ലുവിളിയുയർത്തുന്നു; ശുചീകരണത്തിന്റെ കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ വിദഗ്ധരുടെ അഭിപ്രായം തേടുമെന്ന് കളക്ടറും

പി.എസ് സുവർണ

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി തേവര-പേരണ്ടൂർ കനാൽ എത്രയും പെട്ടെന്ന് ശുചീകരിക്കുന്നതിനായി എന്താണ് ചെയ്യേണ്ടതെന്ന് ആലോചിക്കുകയാണ് അധികൃതർ. ഓപ്പറേഷൻ ബ്രേക്ക് ത്രൂവിലൂടെ ജനുവരി 1 ന് ശുചീകരണം തുടങ്ങി മാർച്ച് 31ന് അവസാനിപ്പിക്കാനാണ് തീരുമാനം. എന്നാൽ എങ്ങനെയാണ് തേവര-പേരണ്ടൂൽ കനാൽ ശുചീകരിച്ച് നഗരത്തെ വെള്ളക്കെട്ടിൽ നിന്ന് രക്ഷിക്കുക എന്നതാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന് മുന്നിലുള്ള വെല്ലുവിളി. കാരണം തേവര-പേരണ്ടൂർ കനാൽ ശുചീകരിച്ച് ഒഴുക്കുള്ളതാക്കി മാറ്റിയാൽ മാത്രമേ കൊച്ചി നഗരത്തെ വെള്ളക്കെട്ടിൽ നിന്ന് രക്ഷിക്കാൻ സാധിക്കുകയുള്ളൂ.

വളരെ കുറഞ്ഞ സമയം കൊണ്ട് പദ്ധതി തയ്യാറാക്കി നടപ്പാക്കണം. അതുകൊണ്ട് തന്നെ എന്ത് ചെയ്യണമെന്ന് ആലേചിച്ച് തലപുകയുകയാണ് എൻജിനീയർമാർ. എന്നാൽ സാധാരണ ചെയ്യാറുള്ളതുപോലെ കുറേ ചെളിനീക്കിയാൽ അൽപകാലത്തേക്ക് മാത്രം ആശ്വാസമുണ്ടാവുകയുള്ളൂ വലിയ മഴ വന്നാൽ നഗരം വീണ്ടും വെള്ളത്തിൽ മുങ്ങും. അതുകൊണ്ട് തന്നെ സാധാരണ ചെയ്യുന്ന രീതി ഇനിയും പിന്തുടരാൻ കഴിയില്ല. അതിനാൽ തന്നെ പുതിയൊരു മാർഗം കണ്ടെത്തിയേ മതിയാവൂ.

കനാലിലേക്ക് വന്ന് ചേരുന്ന കാനകളെല്ലാം കനാൽ വെള്ളത്തിനും താഴെയായാണ് ഉള്ളത്. അതുകൊണ്ട് തന്നെ വേലിയേറ്റം വരുമ്പോൾ ഈ കാനകളിലൂടെ തന്നെ അകത്തേയ്ക്ക് വെള്ളം കയറുന്ന അവസ്ഥ ഉണ്ടാവുന്നു. ഇത് തന്നെയാണ് ശക്തമായ മഴ ഉണ്ടാവുമ്പോഴും സംഭവിക്കുന്നത്. ശക്തമായ മഴ ഉണ്ടാവുമ്പോൾ ഒഴുക്ക് നിലച്ച കനാലിൽ നിന്ന് കാനകളിലൂടെ വെള്ളം പുറത്തേക്ക് ഒഴുകുന്നു. അങ്ങനെ ഒഴുകിയെത്തുന്ന വെള്ളം മൂലം നഗരം വെള്ളക്കെട്ടിലാവുകയും ചെയ്യുന്നു. കാനയിലൂടെ കനാലിലെ വെള്ളം കയറുമ്പോൾ കാന ഉള്ളിടത്തെ വീടുകളിലെല്ലാം മലിനജലം കയറും.

ഇതാണ് കഴിഞ്ഞ പേമാരിയിൽ സംഭവിച്ചത്. കാനകൾക്കെല്ലാം ചെറിയ ചരിവ് മാത്രമാണ് ഉള്ളത്. എന്നാൽ ചില കാനകളുടെ ചരിവ് എതിർ ദിശയിലേക്കായിരിക്കും. വെള്ളക്കെട്ട് ഉണ്ടാവുന്നതിൻ കനാലിലെ ഒഴുക്ക് നിലച്ചതും, കാനകൾ കനാൽ വെള്ളത്തിനും താഴെയായി ഉള്ളതിനാലുമാണ്. അതിനാൽ കനാൽ ഒഴുക്കുള്ളത് ആക്കുക എന്നത് അനിവാര്യമാണ്. കനാൽ ഒഴുക്കുള്ളതാക്കണമെങ്കിൽ കാനകളുടെ പുതിക്കിപ്പണിയൽ അത്യാവശ്യമായി പൂർത്തിയാക്കേണ്ടതായി വരും. എന്നാൽ കനാലിലേക്ക് വന്നുചേരുന്ന കാനകളെല്ലാം രൂപകൽപന ചെയ്ത് പുതുക്കിപ്പണിയുക എന്നത് ഒപ്പറേഷൻ ബ്രേക്ക് ത്രൂവിലൂടെ സാധിക്കില്ല.

അതേസമയം ഇനി വെള്ളക്കെട്ട് ഉണ്ടാവാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതിന് പകരം അടുത്ത മഴയിൽ വെള്ളം പൊങ്ങാതിരിക്കാനുള്ള ആലോചനകൾ മാത്രമാണ് നടക്കുന്നത്. കനാൽ ശുചീകരിക്കുന്നതിന്റെ ഭാഗമായി കാനകൾ പുതുക്കിപ്പണിയുന്നതിനോടൊപ്പം തന്നെ കനാലിലേക്ക് മാലിന്യം വരുന്നത് തടയാനുള്ള സംവിധാനവും ഒരുക്കണം. കനാലിലേക്ക് മാലിന്യം വരുന്നത് പ്രധാനമായി കലൂരിലുള്ള അറവുശാലയിൽ നിന്നാണ്.

അതായതുകൊച്ചി നഗരസഭയുടെ കീഴിലുള്ള അറവുശാലയിൽ നിന്നുള്ള മലിനജലം നേരെ പേരണ്ടൂർ കനാലിലേക്കാണ് ഒഴുക്കുന്നത്. അതിനാൽ കനാലിന്റെ ശുദ്ധീകരണത്തിന്റെ ഭാഗമായി ഈ അറവുശാലയിൽ നിന്നുള്ള മലിനജലം കനാലിലേക്ക് ഒഴുക്കന്നത് നിർത്തലാക്കണം. എന്നാൽ ഇക്കാര്യത്തിൽ എന്താണ് പരിഹാരനടപടിയായി സ്വീകരിക്കാൻ കഴിയുക എന്നത് ഓപ്പറേഷൻ ത്രൂ സംഘത്തിന് തലവേദന സൃഷ്ടിക്കും. കാരണം കൊച്ചി നഗരത്തിലുള്ള ഏക അറവുശാലയാണ് കലൂരിലുള്ളത്. അത് അടച്ചുപൂട്ടിയാൽ നഗരത്തിലെ മാംസവ്യാപാരം നിലയ്ക്കും. അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ നഗരസഭ ഇളവ് ആവശ്യപ്പെടുന്നുണ്ട്. അറവുശാലകൾ പൂട്ടുന്ന കാര്യം നടക്കാത്തതിനാൽ തന്നെ അറവുശാലകളിൽ നിന്നുള്ള മലിനജലം ശുചീകരിച്ച ശേഷം മാത്രം കനാലിലേക്ക് ഒഴുക്കുന്ന സംവിധാനം ഉണ്ടാക്കേണ്ടതായി വരും.

കനാലിലെ ഒഴുക്ക് നിലച്ച് കിടക്കുന്നതും, കാനകളിലെ ശോചനീയ അവസ്ഥയും, അറവുശാലകളിൽ നിന്ന് വരുന്ന മലിനജലവുമെല്ലാമാണ് കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് പ്രധാനമായും പങ്കുവഹിക്കുന്നത്. അതിനാൽ തന്നെ ഈ പ്രശ്നങ്ങൾക്ക് ഉടനെ പരിഹാരം കണ്ടെത്തണം. അതുകൊണ്ട് തന്നെ ഉടൻ കനാൽ പൂർണ്ണമായി മാലിന്യവിമുക്തമാക്കി ഒഴുക്ക് വേഗത്തിലാക്കണം. എങ്കിൽ മാത്രമേ പദ്ധതി വിജയിക്കുകയുള്ളൂ. അതിനായുള്ള പരിശ്രമത്തിലാണ് ഇപ്പോൾ അധികാരികൾ. എന്നാൽ പേരണ്ടൂർ കനാലിൽ എങ്ങനെ ശുചീകരണ പ്രവൃത്തികൾ നടത്തുമെന്ന കാര്യത്തിൽ വിദഗ്ധരുടെ അഭിപ്രായം തേടുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP