Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മൂന്നു ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം കിട്ടിയെന്നത് താൽക്കാലിക ആശ്വാസം മാത്രമാകുമോ? അണക്കെട്ടുകളിൽ നീരൊഴുക്ക് വർധിച്ചതോടെ ഈ മാസം വൈദ്യുതി നിയന്ത്രണം വേണ്ടി വരില്ലെന്ന് കെഎസ്ഇബി; നിരക്ക് വർധനയിൽ ലേശമെങ്കിലും അയവ് വരുമോ എന്ന് കണ്ടു തന്നെ അറിയണമെന്ന് ഉപഭോക്താക്കൾ; കാലവർഷം കനിഞ്ഞാൽ വൈദ്യുതി നിയന്ത്രണം എന്നതിനോട് ഗുഡ് ബൈ പറയാം

മൂന്നു ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം കിട്ടിയെന്നത് താൽക്കാലിക ആശ്വാസം മാത്രമാകുമോ? അണക്കെട്ടുകളിൽ നീരൊഴുക്ക് വർധിച്ചതോടെ ഈ മാസം വൈദ്യുതി നിയന്ത്രണം വേണ്ടി വരില്ലെന്ന് കെഎസ്ഇബി; നിരക്ക് വർധനയിൽ ലേശമെങ്കിലും അയവ് വരുമോ എന്ന് കണ്ടു തന്നെ അറിയണമെന്ന് ഉപഭോക്താക്കൾ; കാലവർഷം കനിഞ്ഞാൽ വൈദ്യുതി നിയന്ത്രണം എന്നതിനോട് ഗുഡ് ബൈ പറയാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധിപ്പിച്ചുവെന്ന വാർത്തയിൽ കേരളം ഞെട്ടിത്തരിച്ചിരിക്കുകയാണ്. ഈ വേളയിൽ അണക്കെട്ടുകളിൽ നീരൊഴുക്ക് വർധിക്കുന്നുണ്ടെന്ന് കെഎസ്ഇബി അറിയിക്കുമ്പോഴും ഇത് സംബന്ധിച്ച ആശങ്കകൾ നീങ്ങുന്നില്ല. മൂന്ന് ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഇപ്പോൾ കിട്ടിയതോടെയാണ് അധികൃതർ അറിയിപ്പിറക്കിയത്. മഴയുടെ കുറവ് മൂലം വൈദ്യുതി ഉൽപാദനം അനിശ്ചിതത്വത്തിലേക്ക് നീങ്ങിയതോടെ ആശങ്കയിലായ സംസ്ഥാനത്ത് ഇത് നേരിയ ആശ്വാസം നൽകുന്നുണ്ട്.

ഒരു മാസത്തേക്ക് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. എന്നാൽ ഈ മാസം പകുതിയോടയെങ്കിലും കാലവർഷം ശക്തമായാൽ ഈ നിയന്ത്രണത്തിൽ നിന്നും പൂർണമായി രക്ഷ നേടാമെന്നാണ് കരുതുന്നത്. ഈ മാസം 15 ന് ചേരുന്ന വൈദ്യുതി ബോർഡ് ഉന്നതല യോഗം സ്ഥിതി പുനരവലോകനം ചെയ്യും. വീടുകൾക്ക് 11. 4 ശതമാനമാണ് ഇന്നലെ വൈദ്യുതി നിരക്ക് വർധിപ്പിച്ചത്. പ്രതിമാസം നൂറുയൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് 42 രൂപ കൂടും. സ്ഥിനിരക്കുകളിൽ ഇതാദ്യമായി തട്ടുകൾ ഏർപ്പെടുത്തി. അഞ്ചുരൂപ മുതൽ 70 രൂപവരെയാണ് വർധന. നിരക്കുവർധന ഇന്ന് പ്രാബല്യത്തിൽ വന്നു.

വീടുകളുടെ വൈദ്യുതി നിരക്ക് പത്തുശതമാനം വരെ കൂട്ടണമെന്നായിരുന്നു വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടിരുന്നതെങ്കിലും വിവിധ തലങ്ങളിൽ ശരാശരി 11.4 ശതമാനം വർധനയാണ് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ വരുത്തിയത്. പ്രതിമാസ സ്ഥിര നിരക്ക അഥവാ ഫിക്‌സഡ് ചാർജ് പല തട്ടുകളാക്കി നിരക്ക് കൂട്ടിയതാണ് ഇത്തവണത്തെ പ്രധാന സവിശേഷത മുമ്പ് സ്ഥിര നിരക്ക് സിംഗിൾ ഫേസിന് 30 രൂപയും ത്രീ ഫേസിന് 80 രൂപയുമായിരുന്നു. ഇനി അത് ഇപ്രകാരം മാറും.

വൈദ്യുതി വാങ്ങിയതിലൂടെയുണ്ടായ 1,100 കോടിരൂപയുടെ നഷ്ടം നികത്താനാണ് കെഎസ്ഇബി റഗുലേറ്ററി കമ്മിഷനു നിവേദനം നൽകിയത്. ഇതിൽ 902 കോടിരൂപ നിരക്കു വർധനയിലൂടെ ഈടാക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അനുവാദം നൽകി. 1000 വാട്ട് വരെ കണക്റ്റഡ് ലോഡും പ്രതിമാസം 40 യൂണിറ്റുവരെ ഉപയോഗിക്കുന്നവരുമായ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് താരിഫ് വർധന ഇല്ല. ഈ ഉപഭോക്താക്കൾ യൂണിറ്റിന് ഇപ്പോഴുള്ള വിലയായ 1.50രൂപ നൽകിയാൽ മതി. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 1000 വാട്ട് വരെ കണക്റ്റഡ് ലോഡുള്ള കുടുംബങ്ങളിൽ ക്യാൻസർ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉണ്ടെങ്കിൽ ആ കുടുംബങ്ങൾക്ക് പ്രതിമാസം 100 യൂണിറ്റുവരെ യൂണിറ്റിന് 1.50രൂപ നിരക്കു നൽകിയാൽ മതി.

എൻഡോസൾഫാൻ ദുരിത ബാധിതർക്ക് പ്രതിമാസം 150 യൂണിറ്റുവരെ യൂണിറ്റിന് 1.50 രൂപ നൽകിയാൽ മതി. എല്ലാവിഭാഗങ്ങളുടേയും താരിഫ് ശരാശരി വിലയുടെ 20 ശതമാനമായി കമ്മിഷൻ നിജപ്പെടുത്തി. റഗുലേറ്ററി കമ്മിഷൻ അംഗീകരിച്ച കണക്കനുസരിച്ച് ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുതി ചാർജിൽ 18 രൂപ മുതൽ 254 രൂപവരെ വർധനയുണ്ടാകും. 50 യൂണിറ്റ് ഉപയോഗിക്കുന്നവർ നിലവിൽ നൽകുന്നത് 175. ഇനി 18രൂപ അധികം നൽകണം. 75 യൂണിറ്റുവരെ നിലവിൽ 260. ഇനി 35 രൂപ അധികം നൽകണം. 100യൂണിറ്റുവരെ ഇപ്പോൾ 345. ഇനി 42 രൂപ അധികം നൽകണം.

125 യൂണിറ്റിന് ഇപ്പോൾ നൽകുന്നത് 458. ഇനി 60രൂപ അധികം നൽകണം. 150 യൂണിറ്റ് ഉപയോഗിക്കുന്നവർ ഇപ്പോൾ നൽകുന്ന 570 രൂപയേക്കാൾ 67 രൂപ കൂടുതൽ നൽകണം. 175 യൂണിറ്റുവരെ 723 രൂപ നൽകുന്നവർ 90 രൂപ കൂടുതലായി നൽകണം. 200 യൂണിറ്റുവരെ 875 രൂപ നൽകുന്നവർ ഇനി 97 രൂപ അധികം നൽകണം. 511 യൂണിറ്റ് ഉപയോഗിക്കുന്നവർ ഇപ്പോൾ നൽകുന്നത് 3913രൂപ. ഇനി 254 രൂപ അധികം നൽകണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP