എല്ലാ വർഷവും പൊങ്കൽ മുതൽ ഓരോ ജാതിയിൽപ്പെട്ടവർക്കും പ്രത്യേകം വഴിപാടുകൾ നടത്താൻ ഒരു ദിവസം വീതം അനുവദിച്ചപ്പോൾ അനുമതി കിട്ടിയത് 12 ജാതികളിൽപ്പെട്ടവർക്ക്; എട്ടുപതിറ്റാണ്ടായി ദളിത് വിഭാഗത്തെ മാത്രം അകറ്റിനിർത്തി; ഒടുവിൽ തെന്മുടിയന്നൂർ ക്ഷേത്രത്തിൽ ആഘോഷത്തോടെ അവരും കയറി; തിരുണ്ണാമലൈയിൽ ക്ഷേത്ര പ്രവേശന വിപ്ലവം

മറുനാടൻ മലയാളി ബ്യൂറോ
തിരുവണ്ണാമലൈ: എട്ടു പതിറ്റാണ്ടോളമായി പ്രവേശനമില്ലാതിരുന്ന ക്ഷേത്രത്തിൽ ആരാധന നടത്തി ദലിതർ ചരിത്രം കുറിക്കുമ്പോൾ തകർന്ന് വീണത് പ്രാർത്ഥനകൾക്കു വെവ്വേറെ ക്ഷേത്രങ്ങൾ ഉപയോഗിക്കുക എന്ന ഉടമ്പടി. തമിഴ്നാട് സർക്കാരിന്റെ പിന്തുണയിൽ ഇരുന്നൂറോളം ദലിതരാണു ക്ഷേത്രത്തിൽ പ്രവേശിച്ചത്. തമിഴ്നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ തെന്മുടിയന്നൂർ ക്ഷേത്രത്തിലായിരുന്നു ചരിത്രമുഹൂർത്തം.
പ്രബല സമുദായത്തിന്റെ കടുത്ത എതിർപ്പുണ്ടായിട്ടും ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു ദലിതരുടെ ക്ഷേത്രപ്രവേശനം. പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു നീക്കം. 500ലേറെ ദലിത് കുടുംബങ്ങൾ താമസിക്കുന്ന തെന്മുടിയന്നൂരിലെ 200 വർഷം പഴക്കമുള്ള ക്ഷേത്രമാണിത്. പ്രാർത്ഥനകൾക്കു വെവ്വേറെ ക്ഷേത്രങ്ങൾ ഉപയോഗിക്കുക എന്ന ഉടമ്പടിയാണ് ഗ്രാമത്തിൽ നിലനിന്നിരുന്നത്.
ക്ഷേത്രത്തിലേക്ക് ദലിതർക്ക് പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടവും പൊലീസും ചർച്ച നടത്തിയിരുന്നെങ്കിലും പ്രബല സമുദായത്തിന്റെ എതിർപ്പ് ശക്തമായിരുന്നു. ദലിതർ പ്രവേശിച്ച ക്ഷേത്രം മുദ്രവയ്ക്കണം എന്നാവശ്യപ്പെട്ട് 750ലേറെ പേർ പ്രതിഷേധവുമായി രംഗത്തെത്തി. സംഘർഷ സാധ്യത ഒഴിവാക്കാൻ പ്രദേശത്ത് കൂടുതൽ പൊലീസിനെ നിയോഗിച്ചു.
തമിഴ്നാട് ദേവസ്വം വകുപ്പിന് കീഴിലുള്ള ക്ഷേത്രമുള്ള ഗ്രാമത്തിൽ 1700-ഓളം കുടുംബങ്ങളാണുള്ളത്. ഇതിൽ 500-ൽപ്പരം ദളിത് കുടുംബങ്ങളാണ്. 80 വർഷം മുമ്പ് നിർമ്മിച്ച ക്ഷേത്രത്തിൽ ഇതുവരെ ദളിത് വിഭാഗക്കാർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. എല്ലാവർഷവും പൊങ്കൽ മുതൽ ഓരോ ജാതിയിൽപ്പെട്ടവർക്കും പ്രത്യേകം വഴിപാടുകൾ നടത്താൻ ഒരുദിവസംവീതം അനുവദിക്കും. ഇത്തരത്തിൽ 12 ജാതികളിൽപ്പെട്ടവർക്ക് ക്ഷേത്രത്തിൽ വഴിപാട് നടത്താൻ അനുമതിയുണ്ടെങ്കിലും ദളിത് വിഭാഗത്തെ മാത്രം അകറ്റിനിർത്തി.
ഇത്തവണ തങ്ങൾക്കും വഴിപാടിന് അനുമതിനൽകണമെന്ന ആവശ്യവുമായി ദളിത് വിഭാഗക്കാർ കളക്ടറെ സമീപിച്ചു. തുടർന്ന് ജില്ലാഭരണകൂടവും പൊലീസും ഇതരജാതിക്കാരുമായി ചർച്ചനടത്തുകയും ദളിതരെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽനിന്ന് തടയാൻപാടില്ലെന്ന് അറിയിക്കുകയും ചെയ്തു. 30-ന് ക്ഷേത്രത്തിൽ പൊങ്കൽ വഴിപാട് നടത്താൻ ദളിത് വിഭാഗക്കാർക്ക് അനുമതിയും നൽകി.
എന്നാൽ, തിങ്കളാഴ്ച രാവിലെ അഞ്ചിന് ക്ഷേത്രം തുറക്കുന്നതിനുമുമ്പ് പ്രതിഷേധവുമായി ഇതരജാതിക്കാരെത്തി. ഇവരിൽ ഭൂരിപക്ഷവും സ്ത്രീകളായിരുന്നു. സർക്കാർ പ്രതിനിധികൾ പ്രതിഷേധക്കാരുമായി ചർച്ചനടത്തി. പിന്നീട് പൊലീസ് അകമ്പടിയോടെ ദളിതരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മേൽജാതിക്കാർക്ക് പ്രവേശനം മതിയെന്ന് തീരുമാനിച്ച മുത്തുമാരിയമ്മൻ ക്ഷേത്രത്തിൽ കയറാനും ആരാധന നടത്താനും ദളിത് കുടുംബങ്ങൾ ശ്രമം ആരംഭിച്ചിട്ട് നീണ്ട എൺപത് വർഷമായി. ക്ഷേത്രത്തിൽ കയറാനെത്തുന്ന കുടുംബങ്ങളെ തടയുന്നതും സംഘർഷവും പ്രദേശത്ത് പതിവുകാഴ്ചയായി. ഇതോടെയാണ് പ്രദേശവാസികൾ ഹിന്ദുമത ചാരിറ്റി വകുപ്പിന് നിവേദനം നൽകിയത്. വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പരാതി സത്യമാണെന്ന് കണ്ടെത്തി. ഇതോടെയാണ് ദളിത് കുടുംബങ്ങൾക്ക് ക്ഷേത്രപ്രവേശനത്തിനുള്ള അനുവതി ലഭിച്ചത്. ഏതെങ്കിലും തരത്തിൽ ആരാധനയ്ക്ക് ബുദ്ധിമുട്ട് നേരിട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി.
സുരക്ഷയുടെ ഭാഗമായി, കലക്ടർക്കൊപ്പം വെല്ലൂർ സോണൽ ഡിഐജി മുത്തുസ്വാമി, തഹസിൽദാർ മന്ദാകിനി എന്നിവരും ക്ഷേത്രത്തിലെത്തിയിരുന്നു. ഇന്നലെ ഉത്സവാന്തരീക്ഷത്തിൽ പ്രദേശത്തെ നൂറുകണക്കിന് ദളിത് കുടുംബങ്ങൾ ക്ഷേത്രത്തിലെത്തി ആരാധന നടത്തി, പൊങ്കാലയിട്ട് മടങ്ങി. തമിഴ് നാട്ടിൽ ആഴ്ചകളുടെ വ്യത്യാസത്തിൽ, രണ്ടാമത്തെ ക്ഷേത്രത്തിലാണ് ദളിതർക്ക് പ്രവേശനം അനുവദിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഓട്ടോ കൂലിയായ 100 രൂപ കടം പറഞ്ഞു; 30 വർഷത്തിന് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് നൂറിരട്ടിയായി തിരികെ നൽകി യാത്രക്കാരൻ
- സെലക്ഷൻ ട്രയൽസിന് എത്തിയ കുട്ടികളെ വലച്ച് സ്റ്റേഡിയം പൂട്ടിയിട്ടു; എംഎൽഎയെ തള്ളി കേരളാ സ്പോർട്സ് കൗൺസിലുമെത്തി; ഈ വിഷയത്തിൽ രാഷ്ട്രീയ വിമർശനം നടത്തിയ മറുനാടനെതിരെ പട്ടിക ജാതി അധിക്ഷേപ നിയമപ്രകാരം കേസ്; ഷാജൻ സ്കറിയയെ അറസ്റ്റു ചെയ്യാൻ കേസ് എടുത്തത് എളമക്കര പൊലീസ്; സൈബർ സഖാക്കളുടെ ഗൂഢാലോചന പുതിയ തലത്തിൽ
- യുദ്ധസ്മാരകത്തിന് മുന്നിൽ ഒരാൾ ചോരയിൽ കുളിച്ചു കിടക്കുന്നത് 200 മീറ്റർ അകലെയുള്ള പൊലീസ് സ്റ്റേഷനിലെത്തി പറഞ്ഞത് ഭീക്ഷാടക; കേട്ടപാടെ സ്ത്രീയെ ആട്ടിയോടിച്ച് പൊലീസ്; പിന്നേയും ആ പാവം സ്ത്രീ സ്റ്റേഷനിലെത്തി കാലു പിടിച്ചിട്ടും അനങ്ങിയില്ല; ലോറി ഡ്രൈവറെ കൊലയ്ക്ക് കൊടുത്തത് പൊലീസ് തന്നെ; കണ്ണൂരിലെ ജിന്റോ അനാസ്ഥയുടെ രക്തസാക്ഷി
- ആദ്യം ഓൺലൈനിൽ വാങ്ങാൻ ശ്രമിച്ചു; ഓർഡർ ചെയ്തിട്ടും കിട്ടാതെ വന്നപ്പോൾ മാവേലിക്കരയിൽ നിന്നും പണിയിച്ചു; ലക്ഷ്യമിട്ടത് മകളേയും അമ്മയേയും വിവാഹത്തിൽ നിന്ന് പിന്മാറിയ പൊലീസുകാരിയേയും കൊല്ലാൻ; ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയുടെ നില മെച്ചപ്പെടുന്നു; ശ്രീമഹേഷിന്റേത് 'സൈക്കോ ക്രൂരത'
- സിപിഎം നേതാക്കളുടെ നിർദ്ദേശപ്രകാരം ഒരു തല്ലുകേസിൽ കോൺഗ്രസുകാരനെ കള്ള കേസിൽ കുരുക്കിയതിന്റെ സത്യാവസ്ഥ അന്വേഷിച്ചു കണ്ടെത്തിയതും ഒടുവിൽ കസേര തെറിച്ചതും തെളിവ്; രാഷ്ട്രീയ കൊലക്കേസുകളിൽ പ്രതികളെ നൽകുന്നത് പാർട്ടി നേതൃത്വം; ഹേമചന്ദ്രന്റെ വെളിപ്പെടുത്തലിനെതിരെ സിപിഎം; കണ്ണൂർ ചുരുളിയോ?
- പ്രസിഡന്റ് ബൈഡന് കുരുക്കായി മകൻ ഹണ്ടറുടെ ലാപ്ടോപ്; വേശ്യകൾക്കൊപ്പം നഗ്നനായി ലഹരി ഉപയോഗിക്കുന്നതടക്കമുള്ള ചിത്രങ്ങൾ പുറത്തുവിട്ട് ടാബ്ലോയിഡുകൾ; പ്രായാധിക്യത്താൽ വലയുന്ന ബൈഡന്റെ തുടർ ഭരണം പ്രതിസന്ധിയിൽ
- ഇന്റേണലിനു പത്തിൽ പത്തു മാർക്കും വേണമെന്ന് വിദ്യ; കൊടുത്തത് പത്തിൽ 8 മാർക്ക്; വിദ്യയ്ക്കു വേണ്ടി കോളജിലെ എസ്എഫ്ഐ യൂണിറ്റ് നേതാക്കൾ അദ്ധ്യാപികയുമായി തർക്കം; പിന്നാലെ കാർ തകർത്തു; അടുത്ത ഘട്ടത്തിൽ കത്തിക്കലും; ഏഴ് വർഷം മുമ്പുള്ള പ്രതികാരത്തിൽ അട്ടിമറിയുമായി പൊലീസും; ചർച്ചയായി പയ്യന്നൂർ കത്തിക്കൽ കേസും
- യോശുവേ സ്തോത്രം എന്നു വിളിച്ച് പ്രാമിൽ കിടന്ന കുഞ്ഞിനെ കുരിശുധാരി തുരുതുരാ കുത്തി; ഓടി നടന്നുള്ള കുത്തിൽ പരിക്കേറ്റത് നാലു പേർക്ക്; ഇസ്ലാമിക ഭീകരവാദികളുടെ വഴിയേ കൊലയ്ക്കിറങ്ങിയത് സിറിയയിൽ നിന്നും അഭയം തേടിയെത്തിയ ആൾ: പേടിമാറാതെ ഫ്രാൻസ്
- ഹണിമൂണുകളും, പ്രീപെയ്ഡ് ഡിന്നർ രാത്രികളും, ബെല്ലി ഡാൻസും ആസ്വദിക്കുന്നതിന് പകരം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇപ്പോഴെങ്കിലും വാ തുറക്കണം; ആരായിരുന്നു കെ ഫോണിന്റെ ചെയർമാൻ? അതാണ് പ്രധാനപ്പെട്ട ചോദ്യം; കെ ഫോണിലൂടെ ഡാറ്റ ചോർച്ചയും കമ്മീഷൻ ഏർപ്പാടുമാണ് ഉദ്ദേശിക്കുന്നതെന്ന് നേരത്തെ തുറന്നടിച്ച സ്വപ്ന സുരേഷ് വീണ്ടും
- 'നിങ്ങൾ ഈ സംവിധാനം ഉപയോഗിച്ച്, പ്രിവിലേജുകൾ സംഘടിപ്പിച്ചെടുക്കുമ്പോൾ ഒന്നുമാകാത്തവർ ഉണ്ട്; കേസിൽ പ്രതിയായവർ, ജയിലിൽ കിടന്നവർ; ഗതികെട്ട് നാട് വിടേണ്ടിവന്നവർ': കെ വിദ്യ വിവാദത്തിൽ പ്രതികരിച്ച് പി ജയരാജന്റെ മകന്റെ പോസ്റ്റ്; ജയിൻ രാജ് തുറന്ന് കാട്ടുന്നത് പാർട്ടിയിലെ ജീർണ്ണത
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- ഓട്ടോ കൂലിയായ 100 രൂപ കടം പറഞ്ഞു; 30 വർഷത്തിന് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് നൂറിരട്ടിയായി തിരികെ നൽകി യാത്രക്കാരൻ
- സിനിമ രംഗത്തെ പ്രമുഖനായ ബിജെപി നേതാവ് സി പി എമ്മിലേക്ക്; രണ്ടു ദിവസത്തിനകം ഏ കെ ജി സെന്ററിലെത്തി ചർച്ച നടത്തും; കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ബിജെപി നൽകാത്തത് കാരണമെന്ന് സൂചന; മധ്യസ്ഥരെ മുന്നിൽ നിർത്തി ആദ്യവട്ട ചർച്ച പൂർത്തിയായെന്നും വിവരം
- പി. ആർ ലഭിക്കാൻ അഞ്ചു വർഷത്തിന് പകരം ഇനി എട്ട് വർഷം കാത്തിരിക്കണം; രണ്ട് വർഷമെങ്കിലും ജോലി ചെയ്യുകയോ സ്കൂളിൽ പഠിക്കുകയോ ചെയ്തതിന്റെ തെളിവ് ഹാജരാക്കണം; പത്ത് വർഷം ക്രിമിനൽ കേസുകൾ ഉണ്ടാകാൻ പാടില്ല; കുടിയേറ്റ നിയമങ്ങൾ അടിമുടി പൊളിച്ചെഴുതി നിയന്ത്രണങ്ങൾക്ക് ബ്രിട്ടൻ
- സൗജന്യ താമസവും ഫ്രീ ഫ്ളൈറ്റും കണ്ട് മോഹിച്ചെത്തുന്ന ഇന്ത്യൻ നഴ്സുമാർ മാസങ്ങൾക്കുള്ളിൽ ഞെട്ടുന്നു; വീട്ടു വാടകയും ദൗർലഭ്യവും ജീവിതച്ചെലവും താങ്ങാൻ ആകാത്തത്; യു കെയിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനാ നേതാവ് പറയുന്നത്
- വടകരയിൽ ചാനൽ പരിപാടി കഴിഞ്ഞുള്ള യാത്ര മരണയാത്രയായി; വാഹനം ഓടിച്ചിരുന്നത് ഉല്ലാസ് അരൂർ; അപകടസമയം മുൻ സീറ്റിൽ കൊല്ലം സുധി; പരിക്കേറ്റ ബിനു അടിമാലിയെയും മഹേഷിനെയും എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി; സുധിയുടെ വിയോഗ വാർത്ത അറിഞ്ഞ ഞെട്ടലിൽ സിനിമ - മിമിക്രി പ്രവർത്തകർ
- ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി; ഏറെ വേദനിച്ച നാളുകൾ; എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണുവും രണ്ടു മക്കളുമാണ് ഇന്നെന്റെ ലോകം; വെള്ളിത്തിരയിൽ ചിരിപ്പിക്കുമ്പോഴും ജീവിതത്തിലെ കണ്ണീർക്കഥ അന്ന് സുധി തുറന്നുപറഞ്ഞു; കയ്പ്പമംഗലത്തെ അപകടം ദുരന്തമാകുമ്പോൾ
- സെക്സിനെ കായിക ഇനമാക്കി സ്വീഡൻ; ചാമ്പ്യൻഷിപ്പ് നടത്താൻ ഒരുങ്ങി രാജ്യം
- ജയിൽ വാതിൽ തുറന്നിറങ്ങിയ സവാദിനെ കാത്ത് മാധ്യമപ്പട; തുരുതുരാ മിന്നുന്ന ഫ്ളാഷ് ലൈറ്റുകളുടെ വെളിച്ചത്തിൽ മുല്ലപ്പൂ മാലയിട്ട് സ്വീകരിച്ച് മെൻസ് അസോസിയേഷൻ; കെ എസ് ആർ ടി സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ സവാദിന് വൻസ്വീകരണം
- പള്ളികൾ ഡാൻസ് ബാറുകളായി മാറുന്ന മതരഹിത സമൂഹം; ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനതകളിൽ ആദ്യ പത്തിൽ; മയക്കു മരുന്നു പോലും നിയമവിധേയമായിട്ടും കുറ്റകൃത്യങ്ങൾ കുറവ്; ജയിലുകളിലും പാട്ടും നൃത്തവുമായി സുഖവാസം; ഇപ്പോൾ സെക്സിനെ ഒരു കായിക ഇനമാക്കിയും വാർത്തകളിൽ; സ്വാതന്ത്ര്യം ആഘോഷമാക്കുന്ന സ്വീഡന്റെ കഥ!
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- ഓട്ടോ കൂലിയായ 100 രൂപ കടം പറഞ്ഞു; 30 വർഷത്തിന് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് നൂറിരട്ടിയായി തിരികെ നൽകി യാത്രക്കാരൻ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍