Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തൃശൂർ പൂരത്തിന് മാറ്റ് കൂട്ടാൻ തലയെടുപ്പോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തും; നിബന്ധനകളോടെ പൂര വിളംബരത്തിന് എഴുന്നെള്ളിക്കാൻ അനുമതി നൽകി ജില്ലാ കലക്ടർ; നാല് പാപ്പാന്മാർ കൂടെ വേണം; പത്തു മീറ്റർ ചുറ്റളവിൽ ബാരിക്കേഡ് വെക്കണം; രാവിലെ 9.30 മുതൽ 10.30 വരെയുള്ള സമയത്തിൽ എഴുന്നെള്ളിക്കാം; ഗജവീരനിൽ മദപ്പാടില്ലെന്നും ആരോഗ്യവാനെന്നും പരിശോധനാ സംഘം റിപ്പോർട്ടു നൽകിയതോടെ കടുംപിടുത്തം ഒഴിവാക്കി എഴുന്നെള്ളിപ്പിന് അനുമതി നൽകി കലക്ടർ ടി വി അനുപമ

തൃശൂർ പൂരത്തിന് മാറ്റ് കൂട്ടാൻ തലയെടുപ്പോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തും; നിബന്ധനകളോടെ പൂര വിളംബരത്തിന് എഴുന്നെള്ളിക്കാൻ അനുമതി നൽകി ജില്ലാ കലക്ടർ; നാല് പാപ്പാന്മാർ കൂടെ വേണം; പത്തു മീറ്റർ ചുറ്റളവിൽ ബാരിക്കേഡ് വെക്കണം; രാവിലെ 9.30 മുതൽ 10.30 വരെയുള്ള സമയത്തിൽ എഴുന്നെള്ളിക്കാം; ഗജവീരനിൽ മദപ്പാടില്ലെന്നും ആരോഗ്യവാനെന്നും പരിശോധനാ സംഘം റിപ്പോർട്ടു നൽകിയതോടെ കടുംപിടുത്തം ഒഴിവാക്കി എഴുന്നെള്ളിപ്പിന് അനുമതി നൽകി കലക്ടർ ടി വി അനുപമ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: തൃശ്ശൂർ പൂരത്തിൽ തലയെടുപ്പോടെ നിൽക്കാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഉണ്ടാകും. മെയ്തിലക്കാവിലമ്മയുടെ തിടമ്പേറ്റി വടക്കുന്നാഥ ക്ഷേത്രത്തിന്റെ വടക്കേനട തള്ളിത്തുറക്കുന്ന വിളംബര ചടങ്ങിലാണ് രാമചന്ദ്രൻ ഉണ്ടാകുക. വിവാദങ്ങൾക്ക് നിയമോപദേശങ്ങൾക്കും ഒടുവിൽ പൂരംപ്രേമികൾ ആകാംക്ഷയോടെ പ്രതീക്ഷിച്ചിരുന്ന ആ മുഹൂർത്തം സംജാതമായി. തൃശൂർ പൂരത്തിലെ വിളംബര എഴുന്നെള്ളിപ്പിൽ ഗജവീരൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അനുമതി നൽകി കലക്ടർ ടി വി അനുപമ. കർശന നിബന്ധനകളോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാമെന്ന് കലക്ടർ അനുമതി നൽകിയത്.

നാല് പാപ്പാന്മാർ കൂടെ വേണമെന്നതാണ് ഒരു പ്രധാന നിബന്ധന. ആനയുടെ പത്തു മീറ്റർ ചുറ്റളവിൽ ബാരിക്കേഡ് വെക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. രാവിലെ 9.30 മണി മുതൽ 10.30 വരെയുള്ള സമയത്തിൽ മാത്രമേ എഴുന്നെള്ളിക്കാവൂ എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയെ മുന്നിൽകണ്ടാണ് ഈ മുൻകരുതലുകൾ സ്വീകരിക്കാൻ കലക്ടർ നിർദേശിച്ചത്. ഗജവീരനിൽ മദപ്പാടില്ലെന്നും ആരോഗ്യവാനെന്നും പരിശോധനാ സംഘം റിപ്പോർട്ടു നൽകിയതോടെ കടുംപിടുത്തം ഒഴിവാക്കി എഴുന്നെള്ളിപ്പിന് അനുമതി നൽകുകയായിരുന്നു.

എഴുന്നെള്ളിപ്പിൽ നിന്നും വിലക്കിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യപരിശോധന പരിശോധന പൂർത്തിയാകുമ്പോൾ വിജയത്തിലെത്തുന്നത് ആനപ്രേമികളുടെ സമ്മർദ്ദമായിരുന്നു. മൂന്നംഗ മെഡിക്കൽ സംഘമാണ് ആനയുടെ ആരോഗ്യ ക്ഷമത പരിശോധിച്ചത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് മദപ്പാടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. പൂരവിളംബരത്തിന് എഴുന്നള്ളിക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി നെയ്തലക്കാവിൽ നിന്ന് ആനയെ ലോറിയിലായിരിക്കും വടക്കുംനാഥനിലെത്തിക്കുക. തുടർന്ന് ഒന്നര മണിക്കൂറിനകം ചടങ്ങ് പൂർത്തിയാക്കണം. ജനങ്ങളെ ബാരിക്കേഡ് കെട്ടി നിയന്ത്രിക്കും. തിങ്കളാഴ്ചയാണ് തൃശൂർ പൂരം.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പരിശോധനയ്ക്ക് ശേഷം ഡോക്ടർമാർ അറിയിച്ചത്. ആനയുടെ ശരീരത്തിൽ മുറിവുകളില്ല. കുളിപ്പിക്കുമ്പോൾ പോലും പാപ്പാന്മാരോട് അനുസരണ കാണിക്കുന്നുണ്ടെന്നും പരിശോധനയിൽ കണ്ടെത്തി. കാഴ്ച പൂർണമായി നഷ്ടപ്പെട്ടെന്ന് പറയാനാകില്ലെന്നും ഡോക്ടർമാർ പറഞ്ഞു.

ആനകളെ വിട്ടു നൽകുമെന്ന് ആന ഉടമകളും അറിയിച്ചതോടെ തൃശൂർ പൂരത്തിലെ പ്രതിസന്ധിക്ക് പരിഹാരമായിട്ടുണ്ട്. ആനയുടെ ആരോഗ്യ സ്ഥിതി മനസ്സിലാക്കാൻ കുളിപ്പിക്കുന്ന സമയത്തായിരുന്നു പരിശോധന. കുളിപ്പിക്കുമ്പോൾ ആനകൾ കുറുമ്പു കാട്ടാറുണ്ട്. ഇന്ന് നടന്ന പരിശോധനയിൽ കുളിപ്പിക്കുമ്പോഴും പാപ്പാന്മാർ പറയുന്നതെല്ലാം ഗജവീരൻ അക്ഷരംപ്രതി അനുസരിച്ചു. കാഴ്ച പൂർണ്ണമായും നഷ്ടമായെന്ന വിലയിരുത്തലിലാണ് ആനയെ പൂരത്തിൽ നിന്ന് വിലക്കിയത്. ഇതും ഡോക്ടർമാർ പരിശോധനയിലൂടെ തെറ്റെന്ന് കണ്ടെത്തി. തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ ആവശ്യമെങ്കിൽ പൂര വിളംബരത്തിന് മാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നിയമോപദേശം നൽകിയിരുന്നു. ഇതോടെയാണ് ആനപ്രേമികൾക്ക് ആശ്വാസമായി മാറിയത്.

ആന പ്രേമികളുടെ ഇടപെടലായിരുന്നുതിന് കാരണം. കർശന ഉപാധികളോടെയും സുരക്ഷാ ക്രമീകരണങ്ങളോടെയും തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രനെ എഴുന്നെള്ളിക്കാൻ അനുമതി നൽകാമെന്നായിരുന്നു കളക്ടർക്ക് ലഭിച്ച നിയമോപദേശം. പൊതുതാൽപര്യം പറഞ്ഞ് ഭാവിയിൽ ഇത് അംഗീകരിക്കരുത് എന്നും വ്യക്തമാക്കിയാണ് നിയമോപദേശം നൽകിയത്. അനുമതി നൽകേണ്ടത് കർശന ഉപാധികളോടെയെന്ന് നിയമോപദേശം വിശദമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP