Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'എന്റെ തട്ട്കടയ്ക്ക് ചുറ്റും മാലിന്യ വണ്ടിയിട്ട് കോർപറേഷൻ ജീവനക്കാർ ദ്രോഹിക്കുന്നു; കട മര്യാദയ്ക്ക് തുറക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഞാൻ; എനിക്ക് സ്വന്തമായി വീടില്ല ഭർത്താവിന് ജോലിയില്ല..മകനും രോഗി; ഇങ്ങനെയാണെങ്കിൽ എന്റെ മക്കൾക്ക് വിഷം കൊടുത്ത് ഞാനും ചാവും': തമ്മനത്തെ വീട്ടമ്മ ഫേസ്‌ബുക്ക് ലൈവിൽ സങ്കടത്തോടെ പറയുന്നത് കേട്ട് മറുനാടൻ അന്വേഷിച്ചപ്പോൾ കണ്ടെത്തിയത് ഇങ്ങനെ

'എന്റെ തട്ട്കടയ്ക്ക് ചുറ്റും മാലിന്യ വണ്ടിയിട്ട് കോർപറേഷൻ ജീവനക്കാർ ദ്രോഹിക്കുന്നു; കട മര്യാദയ്ക്ക് തുറക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഞാൻ; എനിക്ക് സ്വന്തമായി വീടില്ല ഭർത്താവിന് ജോലിയില്ല..മകനും രോഗി; ഇങ്ങനെയാണെങ്കിൽ എന്റെ മക്കൾക്ക് വിഷം കൊടുത്ത് ഞാനും ചാവും': തമ്മനത്തെ വീട്ടമ്മ ഫേസ്‌ബുക്ക് ലൈവിൽ സങ്കടത്തോടെ പറയുന്നത് കേട്ട് മറുനാടൻ അന്വേഷിച്ചപ്പോൾ കണ്ടെത്തിയത് ഇങ്ങനെ

ആർ പീയൂഷ്

കൊച്ചി: പെട്ടിക്കടയ്ക്ക് മുന്നിൽ കോർപ്പറേഷൻ ജീവനക്കാർ മാലിന്യം ശേഖരിക്കുന്ന വാഹനങ്ങൾ പാർക്ക് ചെയ്ത് തടസമുണ്ടാക്കുന്നു എന്ന് കാട്ടി കടയുടമയായ വനിത ഫെയ്സ് ബുക്കിൽ കൂടി പ്രചരിപ്പിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങൾ. രണ്ട് ദിവസമായി തമ്മനം കുട്ടേപ്പടി ജംങ്ഷനിൽ തട്ടുകട നടത്തുകയാണ് എന്ന് പരിചയപ്പെടുത്തികൊണ്ട് ബിന്ദു എന്ന കടയുടമ ഫെയ്സ് ബുക്ക് ലൈവിൽ വന്ന് കോർപ്പറേഷനിലെ മാലിന്യം നീക്കുന്ന തൊഴിലാളികൾ മാലിന്യം നീക്കം ചെയ്യുന്ന വാഹനങ്ങൾ തന്റെ കടയുടെ മുന്നിലിട്ട് തടസം സൃഷ്ടിച്ച് ക്രൂരത കാട്ടുന്നു എന്ന് ആരോപിച്ചിരുന്നു. ലൈവിൽ ഇവർ പൊട്ടിക്കരയുകയും താൻ വളരെ അധികം പ്രാരാബ്ദമുള്ള വീട്ടമ്മയാണെന്നും തന്റെ മകന് സുഖമില്ലാ എന്നുമൊക്കെ പറയുന്നുണ്ടായിരുന്നു. ഈ വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ വളരെ വേഗം പ്രചരിക്കുകയും കോർപ്പറേഷൻ ജീവനക്കാർക്കെതിരെ വലിയ വിമർശനവും ഉണ്ടായി. ഇതിനെ തുടർന്ന് മറുനാടൻ മലയാളി സ്ഥലത്ത് നേരിട്ട് പോയി അന്വേഷിച്ചപ്പോഴാണ് കടയുടമയായ ബിന്ദു പറഞ്ഞതൊക്കെ വാസ്തവ വിരുദ്ധമാണെന്ന് കണ്ടെത്തിയത്.

കുട്ടേപ്പടി ക്ഷേത്ര മൈതാനത്തിനോട് ചേർന്നാണ് ബിന്ദുവിന്റെ പെട്ടിക്കടയുള്ളത്. കൊച്ചി മുനിസിപ്പൽ കോർപ്പറേഷന്റെ വികേന്ദ്രീകൃതാസൂത്രണ പ്രകാരമുള്ള വനിതാ കിയോസ്‌ക്ക് വഴിയാണ് ഇത് ബിന്ദുവിന് അനുവദിച്ചത്. കട നിൽക്കുന്ന സ്ഥലത്ത് വർഷങ്ങളായി കോർപ്പറേഷൻ ജീവനക്കാരും കുടുംബശ്രീ പ്രവർത്തകരും മാലിന്യം ശേഖരിക്കുന്ന ഉന്തു വണ്ടികൾ പാർക്ക് ചെയ്തിരുന്ന സ്ഥലമാണ്. ഇവർക്ക് കട അനുവദിച്ച പോസ്റ്റ് നമ്പരിൽ നിന്നും മാറി ഇവിടേക്ക് സൗകര്യാർത്ഥം കട മാറ്റി സ്ഥാപിക്കുകയായിരുന്നു.

വണ്ടികൾ പാർക്ക് ചെയ്യുന്ന ഒരു ഷെഡ്ഡും ഇവിടെയുണ്ട്. ഷെഡ്ഡിന് മുന്നിലാണ് കട സ്ഥാപിച്ചത്. മാലിന്യം ശേഖരിച്ച് കോർപ്പറേഷൻ വാഹനത്തിൽ കയറ്റി വിട്ടതിന് ശേഷം ഉന്തുവണ്ടികളും പാത്രങ്ങളും നന്നായി കഴുകി വൃത്തിയും വെടിപ്പോടെയുമാണ് ജീവനക്കാർ ഇവിടെ പാർക്ക് ചെയ്യുന്നത്. കാരണം അടുത്ത് ഒരു കടയുള്ളതുകൊണ്ട്. എന്നാൽ ഇവർക്ക് കട നടത്തുവാൻ കൂടുതൽ സൗകര്യം വേണം എന്നതുകൊണ്ട് ഈ ഉന്തു വണ്ടികൾ അവിടെ നിന്നും മാറ്റണമെന്ന് ആവശ്യപ്പെടാൻ തുടങ്ങി. കട തുടങ്ങുന്നതിന് മുൻപ് തന്നെ ഉന്തുവണ്ടികൾ പാർക്ക് ചെയ്തിരുന്ന സ്ഥലമാണെന്ന് ഓർക്കണം. കടയുടമയ്ക്ക് ശല്യമുണ്ടാക്കാത്ത രീതിയിൽ പരമാവധി ഒതുക്കിയാണ് ഉന്തുവണ്ടികൾ ജീവനക്കാർ പാർക്ക് ചെയ്തു കൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് ഇവർ ഫെയ്സ് ബുക്ക് ലൈവിൽ വന്ന് കോർപ്പറേഷൻ ജീവനക്കാരെ അപമാനിക്കാൻ തുടങ്ങിയത്.

പുലർച്ചെ മാലിന്യം ശേഖരിക്കാൻ തുടങ്ങുന്ന ജീവനക്കാർ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഉന്ത് വണ്ടികൾ വൃത്തിയാക്കി ഇവിടെ പാർക്ക് ചെയ്യും. ഉന്തു വണ്ടിയുടെ ടയറുകൾ പോലും നല്ല രീതിയിൽ കഴുകും. നന്നായി വൃത്തിയാക്കുന്നതിനാൽ യാതൊരു ദുർഗന്ധവും ഈ വാഹനങ്ങൾക്കും ഉപയോഗിക്കുന്ന പാത്രങ്ങൾക്കുമില്ല. അങ്ങനെയിരിക്കുമ്പോഴാണ് കടയുടമ ഇത്തരത്തിൽ വ്യാജ ആരോപണം ഉന്നയിച്ച് ഫെയ്സ് ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. ഇവരുടെ ഫെയ്സ് ബുക്ക് ലൈവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുനിസിപ്പാലിറ്റി അധികൃതർ വാഹനങ്ങൾ അവിടെ നിന്നും മാറ്റിയിടും എന്ന് അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP