Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രണ്ടു കിഡ്‌നിയും തകരാറിലാണെന്ന് മനസ്സിലായതോടെ ജീവിതം കൈവിട്ടുവെന്നുതോന്നി; സർജറി വേണ്ട...മരണം മതിയെന്ന് സന്ധ്യ; 'എന്നെ ഓർക്കാൻ നിങ്ങൾക്ക് വേണ്ടി ഒരുപാട്ട് പാടണമെന്ന് പറഞ്ഞപ്പോൾ സിനിമയിൽ പാടാൻ അവസരമൊരുക്കി കൂട്ടുകാർ; 'വാർ നിലവും കാർമുകിലും ഈറൻ മിഴിയിൽ തെളിയും'... ത്രീ കിലോമീറ്ററിലെ ഗാനം വൈറലാകുന്നു; ആശുപത്രി കിടക്കയിൽ നിന്നെണീറ്റ് വന്ന് പാടിയ സന്ധ്യാ രാഘവിനായി കലാകേരളം കൈകോർക്കുന്നു

രണ്ടു കിഡ്‌നിയും തകരാറിലാണെന്ന് മനസ്സിലായതോടെ ജീവിതം കൈവിട്ടുവെന്നുതോന്നി; സർജറി വേണ്ട...മരണം മതിയെന്ന് സന്ധ്യ;  'എന്നെ ഓർക്കാൻ നിങ്ങൾക്ക് വേണ്ടി ഒരുപാട്ട് പാടണമെന്ന് പറഞ്ഞപ്പോൾ സിനിമയിൽ പാടാൻ അവസരമൊരുക്കി കൂട്ടുകാർ; 'വാർ നിലവും കാർമുകിലും ഈറൻ മിഴിയിൽ തെളിയും'... ത്രീ കിലോമീറ്ററിലെ ഗാനം വൈറലാകുന്നു; ആശുപത്രി കിടക്കയിൽ നിന്നെണീറ്റ് വന്ന് പാടിയ സന്ധ്യാ രാഘവിനായി കലാകേരളം കൈകോർക്കുന്നു

എം മനോജ് കുമാർ

തിരുവനന്തപുരം: വാർ നിലവും കാർമുകിലും ഈറൻ മിഴിയിൽ തെളിയും.... അലയടിച്ചുയരുന്ന ഈ ഗാനത്തിന്റെ വീചികൾക്കപ്പുറത്ത് മിടിക്കുന്ന ഹൃദയവുമായി ഗായിക സന്ധ്യാ രാഘവുണ്ട്. രണ്ടു കിഡ്‌നിയും തകരാറിലായി ജീവിതത്തിനും മരണത്തിനും ഇടയിൽക്കൂടി സഞ്ചരിക്കുന്ന സന്ധ്യ ഈ ഗാനം ആലപിക്കാൻ വേണ്ടി മാത്രമാണ് കൊച്ചി ലൂർദ്ദ് ആശുപത്രിയിലെ ആശുപത്രിക്കിടക്കയിൽ നിന്ന് ആംബുലൻസിൽ സ്റ്റുഡിയോവിലേക്ക് എത്തിയത്.

ഒട്ടനവധി വേദികളിൽ താൻ ഗാനങ്ങൾ ആലപിച്ചു. പക്ഷെ, എനിക്ക് ഒരു സിനിമയിൽ പോലും പിന്നണി പാടാൻ കഴിഞ്ഞില്ല. എന്നെ ഓർക്കാൻ, നിങ്ങൾക്ക് വേണ്ടി ഒരു ഗാനം എനിക്ക് ആലപിക്കണം. ഈ ഭൂമിയിൽ എന്റെ ഓർമ്മ നിലനിർത്തുന്നത് ആ ഗാനവും ആയിരിക്കണം. ഒരു സിനിമയിൽ പിന്നണി പാടാൻ എനിക്ക് അവസരം തന്നാൽ മാത്രം മതി-അടുപ്പമുള്ള സിനിമാ സുഹൃത്തുക്കളോട് സന്ധ്യ പറഞ്ഞു. ഇതോടെയാണ് സന്ധ്യയ്ക്ക് ഒപ്പമുണ്ടായിരുന്ന ദിലീപ് കലാഭവൻ അടക്കമുള്ളവർ സന്ധ്യയെക്കൊണ്ട് ഒരു ഗാനം ആലപിക്കാനുള്ള യത്‌നത്തിൽ മുഴുകിയത്.

മുംബൈ ടാക്‌സിയുടെ ഡയറക്ടർ ഫാസിൽ ബഷീറിന്റെ രണ്ടാമത്തെ ചിത്രമായ 3കി .മി എന്ന സിനിമയുടെ റെക്കോഡിങ് ജോലികൾ പുരോഗമിക്കുമ്പോഴാണ് സന്ധ്യ തന്റെ അവസാന ആഗ്രഹമെന്ന നിലയിൽ ഒരു പിന്നണി ഗാനം പാടണമെന്ന ആഗ്രഹം പങ്കുവയ്ക്കുന്നത്. ദിലീപ് കലാഭവൻ അടക്കമുള്ളവർ ഈ ആവശ്യവുമായി എത്തിയപ്പോഴാണ് ഫാസിൽ ബഷീർ തന്റെ സിനിമയിലെ ഒരു ഗാനം സന്ധ്യയെക്കൊണ്ട് ആലപിക്കാൻ ആലോചിക്കുന്നത്. തുടർന്ന് സിനിമയുടെ സംഗീതം ചെയ്യുന്ന ഫഹദുമായി ഗാനത്തിന്റെ കാര്യം ആലോചിക്കുകയായിരുന്നു. ഗാനപശ്ചാത്തലത്തിനനുസരിച്ചുള്ള ജെയ്സണിന്റെ വരികളും ഹൃദയാകർഷകവുമായിരുന്നു. സ്റ്റുഡിയോയിൽ സ്വയം മറന്നു ഗാനം ആലപിക്കുന്ന സന്ധ്യയുടെ ദൃശ്യങ്ങളും വാർത്തയും ദിലീപ് കലാഭവൻ തന്റെ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്യുന്നതോടെയാണ് ഈ കുറിപ്പും ദൃശ്യങ്ങളും പുറത്തെത്തുന്നത്. .

സംഗീത വീഡിയോയിൽ സന്ധ്യയുടെ വാക്കുകൾ

'ഇന്നെനിക്ക് ഏറെ സന്തോഷമുള്ള ദിവസമാണ്. കിഡ്നി പ്രശ്‌നവും ഡയാലിസിസുമായി മുന്നോട്ടു പോകുമ്പോൾ എനിക്ക് ശക്തി ലഭിക്കുന്നത് സംഗീതത്തിൽ നിന്ന് തന്നെയാണ്. ഇന്നെനിക്ക് സിനിമയിൽ പിന്നണി പാടാൻ അവസരം ലഭിച്ചിരിക്കുകയാണ്. റെക്കോഡിങ് കഴിഞ്ഞു. അന്നയും റസൂലും സിനിമ നമുക്ക് സമ്മാനിച്ച സെവൻ ആർട്സ് മോഹൻ സാറിന്റെ സിനിമ തന്നെയാണ് ഇതും. സംവിധാനം ഫാസിൽ ബഷീർ. സംഗീതം ഫഹദ് ആണ്. ലിറിക്‌സ് ജെയ്സൺ സാറാണ്. 'സന്ധ്യയെ ഞങ്ങൾ ഈ ഗാനം ആലപിക്കാൻ ഞങ്ങൾ വിളിച്ചു കൊണ്ടുവന്നത് ആശുപത്രിക്കിടക്കയിൽ നിന്നാണ്-സിനിമ നിർമ്മിച്ച സെവൻ ആർട്‌സ് മോഹൻ പറയുന്നു. സന്ധ്യയുടെ വലിയ ഒരാഗ്രഹമാണ് ഈ ഗാനം ആലപിക്കാൻ അവസരം നൽകി ഞങ്ങൾ പൂർത്തീകരിക്കുന്നത്-മോഹൻ പറയുന്നു. വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന മറ്റു അണിയറ പ്രവർത്തകരും പറയുന്നത് സന്ധ്യയേയും ഈ സോംഗിനെക്കുറിച്ചുമാണ്.

എട്ടുവർഷമായി കിഡ്നി പ്രശ്‌നങ്ങളുള്ള ഗായികയാണ് സന്ധ്യ രാഘവ്. എട്ടുവയസുള്ള ഒരു മകൻ കൂടി സന്ധ്യയ്ക്കുണ്ട്. ഗാനമേളകളിലും കോമഡി പ്രോഗ്രാമുകളിലും പങ്കെടുത്ത് അതിലുള്ള വരുമാനം കൊണ്ട് മാത്രമാണ് സന്ധ്യയുടെ ജീവിതം മുന്നോട്ടു പോയത്. കിഡ്നി തകരാറിലായപ്പോൾ കിഡ്നി ട്രാൻസ്പ്ലാന്റിനുള്ള പണത്തിനു സന്ധ്യക്ക് ഒപ്പമുള്ളവർ പരക്കം പാഞ്ഞു. അപ്പോഴാണ് നടൻ സലിം കുമാർ ജഡ്ജിയായുള്ള ഫ്‌ളവേഴ്‌സ് ടിവിയുടെ കോമഡി ഉത്സവത്തിലെ ഒരു എപ്പിസോഡിൽ സന്ധ്യ എത്തുന്നത്. സന്ധ്യയുടെ ഗാനങ്ങളും ആ എപ്പിസോഡും വൈറൽ ആയിരുന്നു. ഈ എപ്പിസോഡ് വഴി മാത്രം സന്ധ്യക്ക് ആറുലക്ഷത്തോളം രൂപ പിരിഞ്ഞുകിട്ടി. ഇതോടെയാണ് കിഡ്നി മാറ്റിവയ്ക്കൽ പരിപാടികൾ ഇവർ ഊർജ്ജിതമാക്കിയത്.

ഈ കഴിഞ്ഞ പതിമൂന്നിന് സന്ധ്യയുടെ സർജറി ദിവസമായിരുന്നു. പക്ഷെ സർജറി നടന്നില്ല. ബിപി ഉയർന്നത് കാരണം സന്ധ്യയുടെ രണ്ടു കണ്ണുകളും തകരാറിലായി. ഒരു കണ്ണിലെ കാഴ്ച മങ്ങി. ഒരു കണ്ണ് പൂർണമായും നഷ്ടമായ അവസ്ഥയിലുമായി. 

സന്ധ്യ പിന്നണി ഗാനം ആലപിക്കുകയും ആ ഗാനം വൈറൽ ആയി മാറുകയും ചെയ്തതോടെ സുഹൃത്തുക്കൾ വീണ്ടും സന്ധ്യയുടെ കിഡ്നി മാറ്റിവയ്ക്കൽ പ്രശ്‌നവുമായി മുന്നോട്ടു പോവുകയാണ്. ഇനി അധികം ദിവസങ്ങൾ ഈ കാര്യത്തിനില്ലാ എന്നാണ് ഡോക്ടർമാർ സന്ധ്യയുടെ സുഹൃത്തുക്കളെ അറിയിച്ചത്. ഇപ്പോൾ എല്ലാവരും സന്ധ്യയുടെ കാര്യത്തിൽ ദൈവത്തിനോട് മൗനപ്രാർത്ഥനയിലാണ്.

 സന്ധ്യ ആലപിച്ച ഈ ഗാനം കേൾക്കുന്നവർ മനസറിഞ്ഞു സഹായിക്കും എന്ന് തന്നെയാണ് സുഹൃത്തുക്കൾ പ്രതീക്ഷിക്കുന്നത്. ത്രീ കിലോമീറ്ററിൽ സന്ധ്യ ആലപിക്കുന്ന വാർ നിലവും കാർമുകിലും ഈറൻ മിഴിയിൽ തെളിയും....ഇതുപോലെയുള്ള വശ്യമനോഹര ഗാനങ്ങൾ ഇനിയും സന്ധ്യയിൽ നിന്ന് പിറവിയെടുക്കേണ്ടേ? അങ്ങിനെയെങ്കിൽ സന്ധ്യയ്ക്ക് കൈത്താങ്ങായുള്ള സഹായം ഇനി പ്രവഹിക്കേണ്ടത് കലാകേരളത്തിന്റെ കാരുണ്യപ്രവാഹത്തിൽ നിന്ന് തന്നെയാണ്. കലാ കേരളം കനിയുമോ എന്ന് തന്നെയാണ് നിമിഷങ്ങൾ എണ്ണിയുള്ള ജീവിതത്തിനിടയിലും സന്ധ്യയും സുഹൃത്തുക്കളും ആകാംക്ഷയോടെ ഉറ്റുനോക്കുന്നതും.

SANDHYA S
FEDERAL BANK
BARANCH : ALUVA
10010100434635
IFSC : FDRL0001001

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP