Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

കോൺഗ്രസിൽ ചേരണമെങ്കിൽ ആദ്യം ഇടതുപക്ഷത്തിനൊപ്പം നിൽക്കൂ.. പിന്നീട് കോൺഗ്രസിലെ ഉന്നതപോസ്റ്റിലേക്ക് സ്വയം ഉയരൂ: ജെഎൻയു ക്യാമ്പസ് സന്ദർശിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് ഉപദേശം നൽകുന്ന രാഹുൽ ബ്രിഗേഡ് മെമ്പർ തങ്ങളുടെ വീര്യം കെടുത്തുന്നുവെന്ന് എൻഎസ് യുഐ; പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കാതെ കോൺഗ്രസ് അദ്ധ്യക്ഷൻ; ട്വീറ്റുകളും പ്രസംഗങ്ങളും തന്ത്രങ്ങളുമായി രാഹുലിന്റെ ഗുഡ് ബുക്‌സിൽ കയറിപ്പറ്റിയ സന്ദീപ് സിങ്ങ് പണ്ട് മന്മോഹൻ സിങ്ങിനെ കരിങ്കൊടി കാണിച്ച സഖാവ്

കോൺഗ്രസിൽ ചേരണമെങ്കിൽ ആദ്യം ഇടതുപക്ഷത്തിനൊപ്പം നിൽക്കൂ.. പിന്നീട് കോൺഗ്രസിലെ ഉന്നതപോസ്റ്റിലേക്ക് സ്വയം ഉയരൂ: ജെഎൻയു ക്യാമ്പസ് സന്ദർശിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് ഉപദേശം നൽകുന്ന രാഹുൽ ബ്രിഗേഡ് മെമ്പർ തങ്ങളുടെ വീര്യം കെടുത്തുന്നുവെന്ന് എൻഎസ് യുഐ; പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കാതെ കോൺഗ്രസ് അദ്ധ്യക്ഷൻ; ട്വീറ്റുകളും പ്രസംഗങ്ങളും തന്ത്രങ്ങളുമായി രാഹുലിന്റെ ഗുഡ് ബുക്‌സിൽ കയറിപ്പറ്റിയ സന്ദീപ് സിങ്ങ് പണ്ട് മന്മോഹൻ സിങ്ങിനെ കരിങ്കൊടി കാണിച്ച സഖാവ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആരാണ് ചൂടുപിടിച്ച ഈ തിരഞ്ഞെടുപ്പ് കാലത്ത് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ്? സ്വാഭാവികമായും രാഹുൽ ബ്രിഗേഡിന്റെ ഭാഗമാകാൻ യുവാവായിരിക്കണം. അതെ, ചെറുപ്പക്കാരൻ ആണെന്ന മാത്രമല്ല ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ ഒരുമുൻ സഖാവുമാണ്. മന്മോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ, 2005 ൽ അദ്ദേഹത്തിന് നേരേ കരിങ്കൊടി കാട്ടിയിട്ടുണ്ട് ഈ യുവാവ്. ഇദ്ദേഹം ഇപ്പോൾ ഔദ്യോഗികമായി രാഹുലിന്റെ രാഷ്ട്രീയ ഉപദേഷ്ടാവല്ല. എന്നാൽ, ട്വീറ്റുകളും, പ്രസംഗങ്ങളും, സഖ്യരൂപീകരണങ്ങളും എല്ലാം ഈ തലയിലൂടെയാണ് ഓടുന്നത്.

കിഴക്കൻ യുപിയിൽ പ്രിയങ്ക ഗാന്ധിയുടെ ചുമതല ഏൽപിച്ചപ്പോൾ, സഹായിക്കാൻ ഈ മനുഷ്യനെയാണ് ഏൽപിച്ചത്. സന്ദീപ് സിങ് എന്നാണ് പേര്. പ്രിയങ്കയ്‌ക്കൊപ്പം യുപി മുഴുവൻ സഞ്ചരിക്കുന്നു, ഷോ മുഴുവൻ ആലോചിച്ച് നടപ്പാക്കുന്നത് സന്ദീപ് സിങ് തന്നെ. എപ്പോഴാണ് സന്ദീപ് സിങ്ങിനോട് രാഹുലിന് പ്രിയം തോന്നിത്തുടങ്ങിയതെന്ന് ആർക്കും അറിയില്ല. എന്നാൽ, 2017 മുതൽ രാഹുലിനൊപ്പമുണ്ട് ഇദ്ദേഹം.

ഉത്തർപ്രദേശിലെ പ്രതാപ്ഗാഡിലെ ഇടത്തരം കുടുംബത്തിൽ ജനിച്ച സന്ദീപ് സിങ് അലഹബാദ് സർവ്വകലാശാലയിലെ ബിരുദപഠനകാലത്താണ് ഓൾ ഇന്ത്യാ സ്റ്റുഡന്റ്സ് അസോസിയേഷന്റെ (ഐസ) ഭാഗമാകുന്നത്. മാർക്സിസ്റ്റ് ലെനിനിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ വിദ്യാർത്ഥിസംഘടനയാണു തീവ്രഇടതുപക്ഷ സ്വഭാവമുള്ള ഐസ.

സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിലും പ്രധാനമന്ത്രിയെ കരിങ്കൊടി കാട്ടിയ കേസിലും പ്രതിയായ സന്ദീപ് രാഹുൽ ഗാന്ധിയുടെ ഉപദേശകനായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായി അത്തരം സ്ഥാനങ്ങൾ വഹിക്കുന്നില്ലെന്നായിരുന്നു കോൺഗ്രസിന്റെ വിശദീകരണം. എഐസിസി ജനറൽ സെക്രട്ടറി പദം ഏറ്റെടുത്തതു മുതൽ പ്രിയങ്ക ഗാന്ധിക്കൊപ്പവും സന്ദീപ് ഉണ്ട്. രാഹുലിന്റെയും പ്രിയങ്കയുടെയും സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾക്കു പിന്നിലും സന്ദീപിന്റെ സാന്നിധ്യമുണ്ടെന്നാണു റിപ്പോർട്ടുകൾ.

ജെഎൻയു പഠന കാലത്തിനു ശേഷം ഇടതുപക്ഷ ആശയങ്ങളിൽനിന്നും പിൻവലിഞ്ഞ സന്ദീപ് അണ്ണാ ഹസാരെയുടെയും അരവിന്ദ് കേജ്രിവാളിന്റെയും നേതൃത്വത്തിൽ നടന്ന ലോക്പാൽ പ്രക്ഷോഭങ്ങളിലും മുഖ്യപങ്കു വഹിച്ചിരുന്നു. പ്രസംഗകലയിൽ അസാമാന്യ വൈഭവം ഉള്ള സന്ദീപ് 2007ൽ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായിരുന്നു. തന്നെ കരിങ്കൊടി കാണിച്ച മുൻ ഐസ പ്രവർത്തകനു മന്മോഹൻ സിങ് മാപ്പ് നൽകിയതു വൻ വാർത്താപ്രധാന്യം നേടിയിരുന്നു. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയ്ക്കു സന്ദീപ് ഇപ്പോഴും അനഭിമതനാണ്. 2018ൽ ജെഎൻയുവിലെ എൻഎസ്‌യുഐ ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള വിദ്യാർത്ഥി സന്ദീപിനെതിരെ എഐസിസിക്ക് കത്തെഴുതിയിരുന്നു.

ജെഎൻയു വിട്ടതിന് ശേഷം സിങ് ഇടതുരാഷ്ട്രീയം വിട്ട് അന്ന ഹസാരെയുടെയും അരവിന്ദ് കെജ്രിവാളിന്റെയും ലോക്പാൽ പ്രസ്ഥാനത്തിൽ ചേർ്ന്നു. എന്നാൽ, വളരെ വേഗം അതുമടുത്തതോടെ കോൺഗ്രസിൽ ചേർന്നു. രാഹുൽ ഗാന്ധിക്ക് വേണ്ടി പ്രസംഗം എഴുത്തുകാരനായി തുടക്കമിട്ട സിങ് വൈകാതെ പാർട്ടി തന്ത്രജ്ഞനായി മാറുകയായിരുന്നു.

2018 ൽ എൻഎസ് യുഐ ജനൽ സെക്രട്ടറിയുടെ ചുമതലയുള്ള നേതാവ് എഐസിസിക്ക് എഴുതി: ക്യാമ്പസുകളിൽ പാർട്ടിയുടെ കരുത്ത് സിങ് കുറച്ചുകാണുകയാണ്. ജെഎൻയു ക്യാമ്പസ് സന്ദർശിക്കുന്ന സിങ് എൻഎസ് യുഐയെ താഴ്‌ത്തി കെട്ടിയതാണ് അവരെ ചൊടിപ്പിച്ചത്. കോൺഗ്രസിൽ ചേരണമെങ്കിൽ ആദ്യം ഇടതുപക്ഷത്തിൽ ചേരണം. പിന്നീട് കോൺഗ്രസിലെ ഉന്നത പോസ്റ്റിലേക്ക് സ്വയം ഉയരണം, ഇത്തരം പ്രസംഗങ്ങൾ എൻഎസ് യുഐയെ ചൊടിപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. ഇത് ജെഎൻയുവിൽ പാർട്ടി അംഗങ്ങളുടെ വീര്യം കെടുത്തുന്നുവെന്നും ടീമിനെ ദുർബലപ്പെടുത്തുമെന്നും സംഘടന പരാതിപ്പെട്ടു. ഏതായാലും രാഹുലിന്റെ ഗുഡ് ബുക്‌സിൽ ഇടം പിടിച്ചതോടെ സന്ദീപ് സിങ്ങിനെ അതൊന്നും ഏശാതായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP