Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രാൻസ്ജെൻഡറുകൾക്ക് അഭിമാനമായി വീണ്ടും രഞ്ജു രഞ്ജിമാർ; മേക്കപ്പ് ആർട്ടിസ്റ്റുകൂടിയായ രഞ്ജിമാർ അഭിനയിച്ച ഷോർട്ട്ഫിലിമും മ്യൂസിക് ആൽബവും ഇന്റർനാഷണൽ ഡോക്യൂമെന്റററി ഫിലിംഫെസ്റ്റിവലിൽ; ഇഷ്ടിക കളത്തിലും തട്ടുകടയിലും ജോലി ചെയ്തുവളർന്ന രഞ്ജിമാർ സിനിമയിലെ എണ്ണംപറഞ്ഞ മേക്കപ്പ് ആർട്ടിസ്റ്റ് ആയതിന് പിന്നിലെ കഥ ഇങ്ങനെ

ട്രാൻസ്ജെൻഡറുകൾക്ക് അഭിമാനമായി വീണ്ടും രഞ്ജു രഞ്ജിമാർ; മേക്കപ്പ് ആർട്ടിസ്റ്റുകൂടിയായ രഞ്ജിമാർ അഭിനയിച്ച ഷോർട്ട്ഫിലിമും മ്യൂസിക് ആൽബവും ഇന്റർനാഷണൽ ഡോക്യൂമെന്റററി ഫിലിംഫെസ്റ്റിവലിൽ; ഇഷ്ടിക കളത്തിലും തട്ടുകടയിലും ജോലി ചെയ്തുവളർന്ന രഞ്ജിമാർ സിനിമയിലെ എണ്ണംപറഞ്ഞ മേക്കപ്പ് ആർട്ടിസ്റ്റ് ആയതിന് പിന്നിലെ കഥ ഇങ്ങനെ

ജംഷാദ് മലപ്പുറം

കൊച്ചി: ട്രാൻസ്ജെൻഡർ വിഭാഗത്തിന് അഭിമാനമായി വീണ്ടും രഞ്ജു രഞ്ജിമാർ. സിനിമാ മേഖലയിലെ ഏറ്റവും തിരക്കുപിടിച്ച മേക്കപ്പ് ആർട്ടിസ്റ്റും ധ്വയ ട്രാൻസ്ജെന്റേഴ്സ് ആർട്സ് ആൻഡ് ചാരിറ്റിബിൾ സൊസൈറ്റിയുടെ സെക്രട്ടറിയുമായ രഞ്ജു രഞ്ജുമാർ നായികയായി അഭിനയിച്ച ഒരു ഷോർട്ട്ഫിലിമും, മ്യൂസിക് ആൽബവും ഇന്റർനാഷണൽ ഡോക്യൂമെന്റററി ഫിലിംഫെസ്റ്റിവലിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. കേരളാ ചലച്ചിത്ര അക്കാഡമിക്കു കീഴിൽ നടത്തുന്ന ഡോക്യൂമെന്ററി ഫെസ്റ്റിവലിൽ ജനറൽ വിഭാഗത്തിലാണ് രഞ്ജു രഞ്ജിമാർ അഭിനയിച്ച് ഷോർട്ട്ഫിലിമിന് പുറമെ മ്യൂസിക് ആൽബത്തിനും എൻട്രി ലഭിച്ചത്.

'അഹം' എന്ന ഷോർട്ട്ഫിലിമും, മുറുപിറന്താൾ എന്ന തമഴ്ആൽബം സോങ്ങുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെന്റർ ഇലക്ഷൻ ഐക്കൺ കൂടിയായിരുന്നു രഞ്ജു രഞ്ജിമാർ, സ്വന്തം ഐഡന്റിറ്റിയിൽ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ അവസരം ലഭിച്ച ട്രാൻസ്ജെന്റർ യുവതിയുടെ മാനസികാവസ്ഥയും, ഇവരുടെ അനുഭവിച്ച സംഘർഷങ്ങളും വിവരിക്കുന്നതാണ് അഹം എന്ന ഷോർട്ട്ഫിലിം. തെരുവിൽ ഉപേക്ഷിക്കപ്പെട്ട പിഞ്ചുകുഞ്ഞിനെ പോറ്റിവളർത്തിയ ട്രാൻസ്ജെൻഡർ യുവതി സമൂഹത്തിൽ അനുഭിക്കുന്ന പ്രശ്നങ്ങളും, പ്രയാസങ്ങളും വിവരിക്കുന്നതാണ് മറുപിറന്താൾ എന്ന തമിഴ്സ് മ്യൂസിക് ആൽബത്തിൽ പറയുന്നത്.

രഞ്ജു ഇന്ന് ഈ നിലയിലേക്കെത്തിയത് ഏറെ സഹിച്ചും കഠിനാധ്വാനം ചെയ്തും തന്നെയാണ്. കൊല്ലം പുന്തലതാലം ഗ്രാമത്തിൽ കൂലിപ്പണിക്കാരനായ പിതാവിന്റെയും കശുവണ്ടി ഫാക്ടറി തൊഴിലാളിയായ മാതാവിന്റെയും നാലാമത്തെ കുഞ്ഞായാണ് ജനിച്ചത്. മനക്കരുത്തും ആത്മവിശ്വാസവും സ്ഥിരോത്സാഹവും കൊണ്ട് ഇന്ന് ജീവിതത്തിന്റെ ഔന്യത്യങ്ങൾ കീഴടക്കുകയാണ് രഞ്ജു. ആക്ഷേപ ശരങ്ങൾ കരുത്താക്കി പൊരുതി നിന്നപ്പോൾ ഒറ്റപെടുത്താതെ കൂടെനിന്ന മനുഷ്യസ്നേഹികളെ നന്ദിയോടെ ഇന്നും രഞ്ജു ഓർക്കുന്നു.
ജീവിതത്തിൽനിന്നും ഒളിച്ചോടുകയല്ല ആത്മവിശ്വാസത്തോടെ മുന്നോട്ടുവരുകയാണ് വേണ്ടതെന്ന് തന്നെപോലുള്ളവരോട് ശക്തമായി ആവശ്യപ്പെടുകയാണ് രഞ്ജു. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്നുമാണ് രഞ്ജു ഇന്ന് സിനിമാ ലോകം അറിയുന്ന വിലപിടിപ്പുള്ള മേക്ക്-അപ്പ് ആർട്ടിസ്റ്റായി മാറിയത്. ഗവ. മീനാക്ഷി വിലാസം പുന്തലതാലം സ്‌കൂളിൽ ആണ് രഞ്ജു പ്രാഥമിക വിദ്യാഭാസം പൂർത്തിയാക്കിയത്. കുട്ടികാലത്തുതന്നെ പെൺകുട്ടികളുടെ രീതികളുമായി സാമ്യമുള്ള പ്രവർത്തികളായിരുന്നു രഞ്ജുവിനുണ്ടായിരുന്നത്.

തുടർന്ന് തന്റെ സ്വത്വം പുരുഷന്റേതല്ലന്ന് പതിയെ തിരിച്ചറിയുകയും അത് ഒളിച്ചുവെക്കാൻ ശ്രമിക്കുകയും ചെയ്തു. അമ്മയുടെ സാരിയുടുക്കുക, ചേച്ചിയുടെ ബ്ലൗസ് ഇടുക, കണ്ണെഴുതി പൊട്ടുതൊടുക തടുങ്ങിയവയൊക്കെ ആരും കാണാതെ ഇഷ്ടത്തോടെ ചെയ്തു. എത്ര മറച്ചുപിടിച്ചിട്ടും താൻ പോലുമറിയാതെ തന്റെ യഥാർഥ വ്യക്തിത്വമായി രഞ്ജു മാറുകയായിരുന്നു. സ്‌കൂളിലും പുറത്തും പരിഹാസം ഏറെ കേട്ടു. എന്നിട്ടും സ്‌കൂളിൽ നടന്ന മുഴുവൻ കലാപരിപാടികളും ഭഗവാക്കായി. അവിടെ വെച്ച് കുട്ടികളുടെ മുഖത്ത് ചായം തേക്കാനും തുടങ്ങി. വീട്ടിലെ പ്രയാസങ്ങളെ തുടർന്ന് പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേന്ന് മുതൽ ഇഷ്ടിക കളത്തിൽ ജോലിക്ക് പോയി. വക്കീലാവാൻ മോഹിച്ച് പ്രീഡിഗ്രിക്ക് ചേർന്നെങ്കിലും പൂർത്തിയാക്കാനായില്ല. ഒരു വക്കീലിന്റെ വീട്ടിൽ ജോലി ചെയ്തുവരവെ പരിചയപ്പെട്ട സുഹൃത്ത് സിനിമയിലേക്ക് ക്ഷണിച്ചുവെങ്കിലും പോകാനായില്ല. പിന്നീട് പ്രഭാത് ബുക്ക് സ്റ്റാളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ബുക്ക് വിലയ്ക്കെടുത്ത് വീടുകളിൽ വിൽക്കുമായിരുന്നു. രാത്രികാലങ്ങളിൽ തട്ടുകടയിൽ ഭക്ഷണം വിതരണം ചെയ്യുന്ന ജോലിയും ചെയ്തു. അവിടെ ജോലി തുടരാനാവാതെ വന്നപ്പോൾ ഇടയാർ എന്ന സഥലത്തേക്ക് പോയി. അവിടുന്നാണ് ആർ.എൽ.വി ഉണ്ണികൃഷ്ണൻ എന്നയാളുടെ സഹായത്തിൽ ഡാൻസിന്റെ മേക്കപ്പ് ഇടാൻ അവസരം ലഭിച്ചത്.

സെലിബ്രിറ്റി ജോതിർമയിയെ ഒരുക്കാൻ അവസരം ലഭിച്ചതോടെ ജീവിതത്തിന്റെ ഗ്രാഫ് മാറി. വാണിവിശ്വനാഥ്, ജോതിർമയി, മുക്ത, രംഭ, നഗ്മ,റിമിടോമി തുടങ്ങിയവരെ ഒരുക്കാൻ അവസരം കിട്ടിയതുവഴി സിനിമ വ്യവസായത്തിൽ എണ്ണം പറഞ്ഞ മേക്ക്-അപ്പ് ആർട്ടിസ്റ്റായി രഞ്ജു മാറുകയായിരുന്നു. അമ്മയുടെ ഷോകളിൽ പ്രമുഖ താരങ്ങളെ ഒരുക്കാനുള്ള നിയോഗവും തുടർന്ന് രഞ്ജുവിൽ വന്നുചേർന്നു. അക്കാഡമി സർട്ടിഫിക്കറ്റ് നേടാതെ രഞ്ജു പടുത്തുയർത്തിയ സ്വതസിദ്ധമായ ശൈലി സിനിമയിലും പുറത്തും ട്രെൻഡ് ആവുകയായിരുന്നു.

നിലവിൽ കേരളത്തിലെ 14ജില്ലകളിലും വർക്ക്ഷോപ്പും, സെമിനാറുകളും, ബ്യൂട്ടീഷൻ ക്ലാസ്സുകളും ഇതോടൊപ്പം എടുത്തു വരുന്നു. മേക്കപ്പ് ചെയ്യാൻ കുട്ടിക്കാലം മുതലേ തനിക്ക് വലിയ ഇഷ്ടമായിരുന്നു. സ്‌കൂളിൽ കലോത്സവവും മറ്റും നടക്കുമ്പോൾ കൂട്ടുകാരെ ഒരുക്കുന്ന ജോലി ഞാൻ ഏറ്റെടുക്കുമായിരുന്നു. ഒന്നും അറിഞ്ഞിട്ടില്ല അന്ന് ഈ ജോലി ഏറ്റെടുത്തിരുന്നത്. ഇതിനുള്ള മേക്കപ്പ് വസ്തുക്കളൊന്നും കൈയിൽ ഇല്ലായിരുന്നു. പലയിടത്തു നിന്നുമായി ഇവയെല്ലാം സംഘടിപ്പിക്കും, എന്നിട്ട് കൂട്ടുകാരെ ഒരുക്കും. പഠിച്ച് നല്ല ജോലി നേടാനായിരുന്നു അന്നെല്ലാം വീട്ടുകാരുടെ ഉപദേശം.മേക്കപ്പ് ഫീൽഡിൽ ഗുരുസ്ഥാനത്ത് കാണുന്നത് അംബികാ പിള്ളയെയാണ്. ഐശ്വര്യ റായിയെ അണിയിച്ചൊരുക്കാൻ ഇഷ്ടമുണ്ടെന്ന് ഒരു പരിചയക്കാരനോട് പറഞ്ഞു. ഐശ്വര്യ റായിയുടെ മേക്കപ്പ് ചെയ്യുന്ന അംബിക പിള്ളയെ പരിചയപ്പെടുത്തി തരാമെന്ന് ഇയാൾ പറഞ്ഞു.

മിസ് ഇന്ത്യ ഫെമിന ഷോ നടക്കുന്നതിനിടെ അംബിക പിള്ള കൊച്ചിയിലെത്തി. ഇവരുടെ 10 അസിസ്റ്റന്റുമാരിൽ ഒരാളായി ചേർന്നു. നിരവധി കാര്യങ്ങളാണ് ഇവരിൽ നിന്നും പഠിക്കാൻ കഴിഞ്ഞത്. കരിയറിൽ വലിയ മാറ്റമാണ് അംബിക പിള്ളയുടെ കൂടെയുള്ള പഠനമുണ്ടാക്കിയത്. ഇന്ത്യയിലെ പ്രശസ്തരായ മോഡലുകൾക്കെല്ലാം ഒപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞു. നിരവധി പുതിയ കാര്യങ്ങൾ പഠിക്കാൻ പറ്റി. നിലവിൽ കേരളത്തിനകത്തും പുറത്തുമായുള്ള ഇരുപതിനായിരത്തിധികംപേർക്ക് മേക്കപ്പിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചുനൽകിയ ചാരിതാർഥ്യത്തിലാണ് രഞ്ജു.

ഇതിനുപുറമെ കെ.എസ്.ആർ ട്രെൻഡി ഫാഷൻ കമ്പനിയുടെ മാനേജിങ് ഡയറക്ടർ, ഗ്ലോഫിൽ കമ്പനിയുടെ ബ്രാൻഡ് അംബാസഡർ എന്നീ നിലകളിലും പ്രവർത്തിച്ചുപോരുന്നു. കേരളത്തിലെ ട്രാൻസ്ജെന്റേഴ്സിന്റെ ഉന്നമനത്തിനും, വിദ്യാഭ്യാസം, കല,എന്നിവ വളർത്തിയെടുത്ത് സാംസ്‌കാരിക രംഗത്തും, സാമൂഹിക രംഗത്തും പ്രവർത്തിക്കാൻ പ്രാപ്ത്ഥരാക്കുക എന്ന ലക്ഷ്യത്തോടുകൂടി രൂപീകരിച്ച ധ്വയ ട്രാൻസ്ജെൻഡേഴ്സ് ആർട്സ് ചാരിറ്റബിൽസൊസൈറ്റിയുടെ സ്ഥാപക സെക്രട്ടറിയും നിലവിലെ സെക്രട്ടറിയും കൂടിയാണ് രഞ്ജു രഞ്ജിമാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP