എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്

ആർ പീയൂഷ്
കൊച്ചി: പ്രതിസന്ധികൾ എങ്ങനെ തരണം ചെയ്യണമെന്നറിയാതെ ഉഴറുന്നവർക്ക് ഒരു പാഠമാണ് പിറവം വെളിയനാട് സ്വദേശിനി മരിയ ബിജു. ഇരുപതാം വയസ്സിൽ അപകടത്തിൽപെട്ട് നെഞ്ചിന് കീഴ്പ്പോട്ട് പൂർണ്ണമായും ചലന ശേഷി നഷ്ടപ്പെട്ട മരിയ വിധിയെ പൊരുതി തോൽപ്പിച്ച് എം.ബി.ബി.എസ് ഉയർന്ന മാർക്കോടെ വിജയിച്ചിരിക്കുകയാണ്. പ്രതിസന്ധിയിൽ തളരാതെ മുന്നോട്ട് കുതിക്കുന്ന മരിയയുടെ വിശേഷം അറിയാം.
വെളിയനാട് തളിയച്ചിറയിൽ ബിജു പീറ്ററിന്റെയും സുനിയുടെയും മകൾ മരിയ പഠനത്തിൽ മിടുമിടുക്കിയായിരുന്നു. വിദേശത്താണ് സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളജിൽ 2016ൽ എംബിബിഎസിനു പ്രവേശനം ലഭിച്ചു. കോളേജ് ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം. കലാ കായിക രംഗത്തെ ബഹുമുഖ പ്രതിഭയായിരുന്ന മരിയ വളരെ വേഗം തന്നെ കോളേജിലെ ശ്രദ്ധാകേന്ദ്രമായി മാറി. ഒന്നാം വർഷ പഠനം പൂർത്തിയാകാൻ ദിവസങ്ങൾ ബാക്കി നിൽക്കുമ്പോഴാണ് മരിയയുടെ ജീവിതത്തിലെ ആ കറുത്ത ദിവസം എത്തിയത്. ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ അപ്രതീക്ഷിതമായെത്തിയ മഴ. അപ്പോഴാണ് രണ്ടാം നിലയിലെ ബാൽക്കണിയിൽ തുണി ഉണങ്ങാനായി വിരിച്ചിരുന്ന കാര്യം മരിയ ഓർത്തത്. ഓടി പോയി അയയിൽ നിന്നും തുണി വലിച്ചെടുത്തപ്പോഴേക്കും ബാൽക്കണിയിലുണ്ടായിരുന്ന വെള്ളത്തുള്ളികളിൽ തെന്നി താഴേക്ക് പതിച്ചു.
വീഴ്ചയിൽ തലയിൽ ആഴത്തിൽ മുറിവേറ്റു. ഉടൻ തന്നെ സുഹൃത്തുക്കളും കോളേജ് അധികാരികളും അടുത്തുള്ള കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ തുടയിലെ അസ്ഥി ഒടിഞ്ഞതായും നട്ടെല്ലിനും ക്ഷതം സംഭവിച്ചതായും കണ്ടെത്തി. നട്ടെല്ലിനേറ്റ ക്ഷതം ഗുരുതരമായതിനാൽ ശരീരത്തിന്റെ ചലന ശേഷി നഷ്ടപ്പെട്ടു. ഇതോടെ കൂടുതൽ സൗകര്യങ്ങളുള്ള എറമാകുളം അമൃതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരം മുഴുവൻ തളർന്നു പോയ മരിയയ്ക്ക് പിന്നെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾ നടത്തി. ഒടുവിൽ കൈകൾ ചലിപ്പിക്കാമെന്ന അവസ്ഥയിലെത്തി. തുടർ ചികിത്സയ്ക്കായി പിന്നീട് വെല്ലൂർ മെഡിക്കൽ കോളജിൽ ഫിസിയോതെറാപ്പിയും നടത്തി. ഒടുവിൽ 6 മാസം നീണ്ട ചികിത്സ കഴിഞ്ഞപ്പോഴാണ് വീൽചെയറിൽ ഇരിക്കാവുന്ന നിലയായത്.
ആശുപത്രിക്കിടക്കയിലായിരുന്നപ്പോളും എം.ബി.ബി.എസ് എങ്ങനെയും എഴുതി എടുക്കണമെന്ന ആഗ്രഹമായിരുന്നു മരിയയുടെ മനസ്സ് നിറയെ. വീൽചെയറിൽ ഇരിക്കാനാകുന്ന സ്ഥിതിയായപ്പോൾ പിന്നെ ക്ലാസിൽ വീണ്ടും ചേരണമെന്ന നിർബന്ധത്തിലായി. ഡോക്ടർമാരുടെ സമ്മത പ്രകാരവും കോളേജ് അധികാരികളുടെ പിൻതുണയോടും കൂടി 2017 ജനുവരി മുതൽ വീണ്ടും ക്ലാസിൽ പോയി. കാലുകൾക്കു ചലന ശേഷി ഇല്ലാത്തതിനാൽ പൂർണമായി വീൽചെയറിനെ ആശ്രയിക്കേണ്ടി വന്നതോടെ സഹപാഠികളും അദ്ധ്യാപകരും സഹായവുമായി എത്തി. മാതാവ് സുനി ഇക്കാലമത്രയും കോളേജ് ഹോസ്റ്റലിൽ കരുതലായി നിന്നു. ശാരീരിക ബുദ്ധിമുട്ടുകൾ മൂലം പരീക്ഷ എഴുതുന്നതിനു സഹായിയെ ആശ്രയിക്കുന്നതിനു സർവകലാശാല അനുമതി നൽകിയെങ്കിലും മരിയ സ്വീകരിച്ചില്ല. കാരണം മെഡിക്കൽ ഫീൽഡുമായി ബന്ധമില്ലാത്ത ആളെ വേണം സഹായിയായി എത്താൻ. അപ്പോൾ അവർക്ക് മെഡിക്കൽ സംബന്ധമായ വാക്കുകൾ എഴുതാൻ ബുദ്ധിമുട്ടാകും. അതിനാൽ സ്വയം എഴുതാമെന്ന് തീരുമാനിക്കുകയായിരുന്നു.
പിന്നെ വഴങ്ങാത്ത കൈകളെ തന്റെ ചൊൽപ്പടിക്ക് നിർത്താനായി ശ്രമം തുടങ്ങി. പേനയും പെൻസിലും കയ്യിൽ മുറുകെ പിടിച്ച് പരിശ്രമം തുടങ്ങി. ചിത്രം വരച്ചാണ് വിരലുകളെ നിലയ്ക്ക് നിർത്താൻ മരിയയ്ക്ക് കഴിഞ്ഞത്. ഇക്കാലയളവിൽ മികച്ചൊരു ചിത്രകാരിയാകാനും കഴിഞ്ഞു. ഒടുവിൽ സ്വന്തം കൈകൾ കൊണ്ട് 2ാം വർഷത്തിലെ ക്ലാസുകളിൽ പങ്കെടുക്കുന്നതിനൊപ്പം ആദ്യ വർഷം നഷ്ടപ്പെട്ട പരീക്ഷയും എഴുതിയെടുത്തു. ഇതോടെ ആത്മ വിശ്വാസം ഏറെ വർദ്ധിച്ചു. പിന്നെ ഒരു കുതിപ്പായിരുന്നു. നിവച്ചു പോയ കാലുകൾക്ക് പകരം സുഹൃത്തുക്കൾ കൂട്ടായി എത്തിയതോടെ ഈ ലോകം തന്നെ കീഴ്്പ്പെടുത്താൻ തനിക്ക് കഴിയുമെന്ന ആത്മ വിശ്വാസം ഒടുവിൽ എത്തിച്ചത് എം.ബി.ബി.എസിലെ വിജയത്തിലേക്കായിരുന്നു. കഴിഞ്ഞ നവംബറിൽ ആരംഭിച്ച അവസാന വർഷ പരീക്ഷയ്ക്കു കൂടുതൽ സമയം ഇരുന്നു പഠിച്ചതോടെ ശരീരത്തിൽ മുറിവുണ്ടായി. സ്ട്രെച്ചറിൽ കിടന്നായിരുന്നു തുടർപഠനം. ഒടുവിൽ കാത്തിരുന്ന എംബിബിഎസ് ബിരുദം കയ്യിൽ.
വീണു പോയി എന്ന് കരുതിയിടത്ത് നിന്നും ഉയർത്തെണീൽപ്പിച്ചത് മരിയയുടെ എം.ബി.ബി.എസ്സിനോടുള്ള അടങ്ങാത്ത ആഗ്രഹവും മുടങ്ങാതെയുള്ള പ്രാർത്ഥനയുമായിരുന്നു. വീൽച്ചെയറിൽ ഒതുങ്ങിയിരിക്കാൻ സുഹൃത്തുക്കൾ അവളെ അനുവദിച്ചിരുന്നില്ല. പുറത്തുകൊണ്ടു പോകാനും പരിപാടികളിൽ പങ്കെടുപ്പിക്കാനും അവർ ഒപ്പമുണ്ടായിരുന്നു. കോളേജ് പ്രോഗ്രാമുകളിൽ വീൽച്ചെയറിൽ ഇരുന്ന് സുഹൃത്തുക്കൾക്കൊപ്പം ആടിത്തിമിർക്കുകയും ചെയ്തു. ഫാഷൻ ഷോ, വിസിലിങ്, ബോഡി പെയിന്റിങ്, പെയിന്റിങ് എന്നു തുടങ്ങീ ചെയ്യാൻ കഴിയുന്നതിനപ്പുറമുള്ള എല്ലാ കലാപരിപാടികൾക്കും മരിയ പങ്കെടുക്കുകയും സമ്മാനം വാങ്ങുക.ും ചെയ്തിട്ടുണ്ട്. സ്ക്കൂൾ കാലഘട്ടത്തിൽ കായിക മത്സരങ്ങളിലെ പ്രതിഭയായിരുന്നു. സ്ക്കൂൾ ക്യാപ്റ്റൻ വരെയായിരുന്നു. നിരവധി മെഡലുകളും ട്രോഫികളും പ്രശംസാ പത്രങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. അന്നത്തെ അതേ സ്പോർട്ട്സ് മാൻ സ്പിരിറ്റ് തന്നെയാണ് വീഴ്ചയിൽ നിന്നും മരിയയെ പിടിച്ചുയർത്തിയത്.
കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിനടുത്താണ് മരിയയും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. ആരുടെയും സഹായമില്ലാതെ പുറത്തേക്കിറങ്ങി കറങ്ങി നടക്കണമെന്നാണ് മരിയയുടെ ആഗ്രഹം. പക്ഷേ അതിന് തടസമായി നിൽക്കുന്നത് പബ്ളിക് ട്രാൻസ്പോർട്ട് സർവ്വീസുകളിൽ അംഗപരമിതരായവർക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഇല്ലാ എന്നതാണ്. കൊച്ചി മെട്രോയിൽ മാത്രമാണ് ഇപ്പോൾ അതിനുള്ള സൗകര്യമുള്ളത്. കെ.എസ്.ആർ.ടി.സി സോ ഫ്ളോർ ബസിൽ സൗകര്യമുണ്ടെങ്കിലും പക്ഷേ വീൽചെയർ കയറ്റാനുള്ള സംവിധാനങ്ങൾ ഇല്ല. കൂടാതെ ഇപ്പോൾ വീൽചെയറിൽ എത്തുന്നവർക്കായി ഒരുക്കിയ സ്ഥലങ്ങളിൽ അധിക സീറ്റുകൂടി വച്ചു പിടിപ്പിച്ചിരിക്കുകയാണ്. അതു മാത്രമല്ല, കൊച്ചി നഗരത്തിൽ വീൽചെയറിൽ സഞ്ചരിക്കാനുള്ള സൗകര്യം ഇല്ല. പനമ്പള്ളി നഗറിൽ ഉണ്ടെങ്കിലും അവിടെ വരെ എത്താനുള്ള സൗകര്യമില്ല. അതിനാൽ വീൽചെയറിൽ സഞ്ചരിക്കുന്നവർക്ക് വേണ്ടിയുള്ള യാത്രാ സൗകര്യം കൊച്ചിയൽ ഒരുക്കണമെന്ന ആവശ്യം ഉന്നയിച്ച് സർക്കാരിന് നിവേദനം നൽകാനൊരുങ്ങുകയാണ് മരിയ. ഒപ്പം ഒരു വർഷത്തെ ഹൗസ് സർജൻസി കഴിഞ്ഞ് എം.ഡി എടുക്കാനുള്ള ഒരുക്കത്തിലും. എം.ഡി എടുക്കുന്നതിനൊപ്പം തന്റെ ശരീരം കൊണ്ട് പ്രവർത്തിപ്പിക്കാനുതകുന്ന തരത്തിൽ ബുള്ളറ്റ് രൂപ മാറ്റം വരുത്തി കാശ്മീരിലേക്ക് ഒരു യാത്ര ചെയ്യാനുള്ള തീരുമാനത്തിലുമാണ്.
മാതാപിതാക്കളായ ബിജു പീറ്ററും സുനി ബിജുവും മകൾക്ക് വേണ്ടത് എന്തെന്ന വച്ചാൽ ചെയ്തുകൊടുക്കാനായി മുൻപന്തിയിൽ തന്നെയുണ്ട്. ബിലീവേഴ്സിൽ എം.ബി.ബി.എസ് രണ്ടാം വർഷ വിദ്യാർത്ഥിനിയായ സഹോദരി മേരിയോൺ ബിജുവും എല്ലാ പിൻതുണയോടും ഒപ്പമുണ്ട്. കോളേജ് ഹോസ്റ്റലിൽ നടന്ന അപകടമായതിനാൽ മുഴുവൻ ചികിത്സാ ചിലവും മറ്റും കോളേജ് അധികൃതർ തന്നെയാണ് നടത്തുന്നത്.
ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെണീറ്റ് വന്ന മരിയ നമുക്കോരുത്തർക്കും ഒരു വലിയ പാഠമാണ് പഠിപ്പിക്കുന്നത്. നിസാര കാര്യങ്ങൾക്ക് പോലും തളർന്ന് പോകുന്ന പലരും മരിയയെ മാതൃകയാക്കണം.
- TODAY
- LAST WEEK
- LAST MONTH
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- 21-ാം ദിവസം എത്തിയ മോഹൻലാൽ സംസാരിച്ചത് പ്രണയത്തെ കുറിച്ച്; രണ്ടാമത്തെ എലിമിനേഷനിൽ മിഷേൽ പുറത്തേക്ക്; ബിഗ് ബോസ് ഹൗസിൽ സംഭവിക്കുന്നത് ഇങ്ങനെ..
- വസതിയിലെ നാലാം നിലയിൽ നിന്നും വീണുള്ള മുത്തൂറ്റ് ചെയർമാന്റെ മരണത്തിലെ ദുരൂഹത നീക്കാൻ ഫോറൻസിക് പരിശോധന; എം ജി ജോർജിന്റെ മരണ കാരണം കണ്ടെത്താൻ വിദഗ്ധ പരിശോധന നടത്തുക എയിംസിലെ മൂന്നംഗ ഫോറൻസിക് മെഡിക്കൽ ടീം; പരിക്കുകൾ ഉയരത്തിൽ നിന്നുള്ള വീഴ്ച്ചയിൽ നിന്നാണോ എന്ന് പരിശോധിക്കും; രാസപരിശോധനയും നടത്തും
- രണ്ട് തവണ ടേം നിബന്ധനയിൽ ഉറച്ചത് പിണറായിയും കോടിയേരിയും; ബംഗാളിലെ പാർട്ടിയുടെ പതനം ചൂണ്ടി എതിർത്തവരുടെ വായടപ്പിച്ചു പിണറായി; അടുത്ത തവണ താനില്ലെന്ന് പ്രഖ്യാപിച്ച് തീരുമാനം ഉറപ്പിക്കൽ; ലക്ഷ്യം വെച്ചത് ഐസക്ക് അടക്കമുള്ളവരെ വെട്ടിനിരത്തലും കോടയേരിക്ക് വീണ്ടും വഴിയൊരുക്കലും; കേന്ദ്ര ഇടപെടൽ പ്രതീക്ഷിച്ച് സീറ്റു പോയ നേതാക്കൾ
- പിണറായിയോട് ചോദ്യങ്ങളുമായി അമിത്ഷാ എത്തിയത് അന്വേഷണം ഏജൻസികൾക്കുള്ള പച്ചക്കൊടിയായി; ഡോളർ കടത്തു കേസിൽ മന്ത്രിമാരെയും മന്ത്രിപുത്രന്മാരെയും അടക്കം ഉന്നതരെ 'ഗ്രിൽ' ചെയ്യാൻ തയ്യാറെടുത്ത് കസ്റ്റംസ്; സ്വപ്നയുടെ മൊഴിയിൽ സിപിഎം നേതാക്കളെ കുരുക്കാൻ കേന്ദ്ര ഏജൻസി; ഡിജിറ്റൽ തെളിവുകളിലും പുറത്തുവന്നേക്കും
- വരുമാനം നിലച്ചതിനാൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വന്നു; ഭൂമി നിയമപരമല്ലെന്ന പ്രചരണത്താൽ വസ്തുക്കൾ വിറ്റ് കടബാധ്യതകൾ തീർക്കാൻ പോലും സാധിക്കുന്നില്ല; പശ്ചിമ ആഫ്രിക്കയിൽ എന്താണ് ചെയ്യുന്നതെന്ന് വീഡിയോയിൽ പറയാം; സിയറ ലിയോണിൽ നിന്നും വീണ്ടും പി വി അൻവർ; 11ന് കരിപ്പൂരിൽ വിമാനം ഇറങ്ങുമ്പോൾ വൻ സ്വീകരണം നൽകാൻ പ്രവർത്തകർ
- ബുർക്ക നിരോധിച്ച് നിയമം പാസ്സാക്കി സ്വിറ്റ്സർലൻഡും; ഫ്രാൻസിനും ഡെന്മാർക്കിനും പിന്നാലെ മുഖം മറച്ചുകൊണ്ടുള്ള വസ്ത്രങ്ങൾ നിരോധിക്കുന്ന മൂന്നാമത്തെ രാജ്യമായി സ്വിറ്റ്സർലൻഡ്; ഇസ്ലാമോഫോബിയ എന്നാരോപിച്ച് അറബ് രാജ്യങ്ങളും
- 'പുതിയ കേരളം മോദിക്കൊപ്പം'; എൻഡിഎ പ്രചാരണ മുദ്രാവാക്യം പ്രഖ്യാപിച്ചു അമിത്ഷാ; മോദിയെ മുഖമാക്കി പ്രചരണം ഊർജ്ജിതമാക്കും; നടൻ ദേവന്റെ പാർട്ടി ബിജെപിയിൽ ലയിച്ചു; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലേക്ക് പരിഗണിച്ചിരുന്ന നേതാവും വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ ബിജെപിയിൽ ചേർന്നു
- സ്ക്രീനിങ് കഴിഞ്ഞ് കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഡൽഹിയിലെത്തി; ഇന്ന് മുതൽ ചർച്ച ഇന്ദ്രപ്രസ്ഥത്തിൽ; മാനദണ്ഡങ്ങൾ പലതും കൊണ്ടുവന്നെങ്കിലും അവസാന ഘട്ടത്തിൽ മേൽക്കൈ ഗ്രൂപ്പു സ്ഥാനാർത്ഥികൾക്ക് തന്നെ; ബുധനാഴ്ച ആദ്യഘട്ട പ്രഖ്യാപനം; കെ.സി വേണുഗോപാൽ ഗ്രൂപ്പ് മേൽക്കൈ നേടുമോ എന്നതിൽ അസ്വസ്ഥരായി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്