കാണാതായത് 9 വർഷം മുമ്പ്; താമസിച്ചിരുന്നത് സ്വന്തം വീടിന് 500 മീറ്റർ അകലെ; വീട്ടുകാരും നാട്ടുകാരും പൊലീസും നാടിളക്കി തിരഞ്ഞിട്ടും കണ്ടെത്താതിരുന്ന പെൺകുട്ടിയെ തേടിപിടിച്ചത് ഗൂഗിൾ ചിത്രം വഴി; മുംബൈ അന്ധേരിയിലെ ഗേൾ നം: 166 മിസിങ് കേസിന്റെ അവിശ്വസനീയ കഥ

മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: 2015 ലാണ് മുംബൈ ഡിഎൻ നഗർ പൊലീസ് സ്റ്റേഷനിലെ അസി.സബ് ഇൻസ്പക്ടർ രാജേദ്ര ദോണ്ഡു ഭോസ്ലെ വിരമിച്ചത്. അതിന് മുമ്പ് എട്ടുവർഷത്തോളം, 166 പെൺകുട്ടികളെ കാണാതായ കേസുകൾ കൈകാര്യം ചെയ്തു. 165 മിസിങ് കേസുകളിലും ആളെ കണ്ടെത്തി. എന്നാൽ, ഗേൾ നം:166 മാത്രം കാണാമറയത്തായിരുന്നു. പൊലീസിലിരിക്കെ രണ്ടുവർഷവും, വിരമിക്കലിന് ശേഷം ഏഴു വർഷവും അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
എന്നാൽ, വ്യാഴാഴ്ച രാത്രി ആ അദ്ഭുതം സംഭവിച്ചു. 2013 ജനുവരി 22 ന്് കാണാതായ പെൺകുട്ടി കുടുംബവുമായി വീണ്ടും ഒത്തുചേർന്നു. കാണാതാകുമ്പോൾ വെറും ഏഴുവയസുപ്രായം. ഇപ്പോൾ 16 വയസ്. കൗതുകകരമായ കാര്യം അന്ധേരി വെസ്റ്റിൽ അവളുടെ സ്വന്തം വീടിന് 500 മീറ്റർ അകലെ താമസിക്കുമ്പോഴാണ് അവളെ കണ്ടെത്തിയത് എന്നതാണ്. ദി ഇന്ത്യൻ എക്സപ്രസാണ് ഈ വാർത്ത വിശദമായി റിപ്പോർട്ട് ചെയ്തത്. 2015 ൽ ഭോസ്ലെയുടെ പെൺകുട്ടിയെ തേടിയുള്ള അന്വേഷണത്തെ കുറിച്ച് സൺഡേ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.
കാലം മാറി കഥ മാറി
9 വർഷത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തുമ്പോൾ, കാര്യങ്ങൾ പാടേ മാറി. പെൺകുട്ടി അന്ധേരിയിലെ ഒരു സൊസൈറ്റിയിൽ കുഞ്ഞുങ്ങളെ നോക്കുന്ന ആയയാണ്. അവളുടെ അച്ഛൻ ഇതിനകം മരിച്ചുപോയിരുന്നു. മകളെ കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. കണ്ടയുടൻ തന്നെ അമ്മയെയും, അമ്മാവനെയും അവൾ തിരിച്ചറിഞ്ഞു. ശ്വാസമടക്കി പിടിച്ചാണ് പൊലീസ് സംഘം ഈ പുനഃ സമാഗമത്തിന് സാക്ഷ്യം വഹിച്ചത്. ഇരുകൂട്ടരും സങ്കടം അടക്കാനാവാതെ പൊട്ടിക്കരഞ്ഞപ്പോൾ പല പൊലീസുകാരും കണ്ണീർ തുടയ്ക്കുന്നുണ്ടായിരുന്നു.
കഥ ഇങ്ങനെ:
2013 ജനുവരി 22 ന് മൂത്തസഹോദരനുമായി ഉണ്ടായ ചെറിയ സൗന്ദര്യ പിണക്കമാണ് പെൺകുട്ടിയുടെ ജീവിതത്തെ മാറ്റി മറിച്ചുകളഞ്ഞത്. മുനിസിപ്പൽ സ്കൂളിലേക്ക് പോകുന്ന വഴി ചേട്ടനുമായി പോക്കറ്റ് മണിയെ ചൊല്ലി വഴക്കിട്ടു. പെൺകുട്ടി ആകെ മൂഡൗട്ടായി. ഈ സമയത്താണ് കഥയിലെ വില്ലന്റെ രംഗപ്രവേശം. ഏറെ നാളായി കുട്ടികളില്ലാതിരുന്ന ഹാരി ഡിസൂസ(50) സ്കൂളിന് അടുത്ത അലഞ്ഞുതിരിയുന്ന കുട്ടിയെ കണ്ടു. തന്റെയും, ഭാര്യ സോണി(37)യുടെയും കുഞ്ഞിനായുള്ള ദീർഘനാളത്തെ ആവശ്യം ദൈവം സാധിച്ചുതന്നതായി ഡിസൂസയ്ക്ക് തോന്നി. ഡിസൂസ തന്ത്രപൂർവം കുട്ടിയെ വീട്ടിലേക്ക് കൂട്ടി കൊണ്ടുപോയി.
പെൺകുട്ടി വീട്ടിലെത്താതിരുന്നതോടെ, കുടുംബം ഡിഎൻ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഭോസ്ലയാണ് കേസ് അന്വേഷിച്ചത്. പൊലീസ് കുട്ടിയെ അന്വേഷിക്കുന്നതായി അറിഞ്ഞതോടെ ഡിസൂസ വിരണ്ടു. കളി കാര്യമായെന്ന് അയാൾക്ക് മനസ്സിലായി. മാധ്യമങ്ങളിലും വാർത്ത വന്നു. നാട്ടുകാരും പെൺകുട്ടിയെ തിരഞ്ഞ് പ്രചാരണം തുടങ്ങി. പണി പാളുമെന്ന് മനസ്സിലായ ഡിസൂസ പെൺകുട്ടിയെ തന്റെ സ്വദേശമായ കർണാടകയിലെ റായ്ച്ചൂരിലെ ഒരു ഹോസ്റ്റലിലാക്കി.
സ്വന്തം കുഞ്ഞായപ്പോൾ പെൺകുട്ടി അധികപറ്റായി
2016 ൽ ഡിസൂസയ്ക്കും സോണിക്കും ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കുഞ്ഞ് ജനിച്ചു. പെൺകുട്ടിയെ ഇതിനകം കർണാടകയിൽ നിന്ന് മുംബൈയിൽ തിരിച്ചെത്തിച്ചിരുന്നു. രണ്ടുകുട്ടികളുടെയും കൂടി ചെലവ് താങ്ങാൻ വയ്യാതെ വന്നതോടെ, തട്ടിക്കൊണ്ടുവന്ന പെൺകുട്ടിയെ ബേബി സിറ്ററാക്കി. ഇതിനിടെ, കുടുംബം പല വട്ടം വീടു മാറി. ഒടുവിൽ എത്തിയത് പെൺകുട്ടിയുടെ സ്വന്തം വീടിന്റെ അയൽപക്കമായ അന്ധേരിയിലെ ഗിൽബർട്ട് ഹിൽ ഭാഗത്തും.
പെൺകുട്ടി വളർന്നതുകൊണ്ട് ആരും തിരിച്ചറിയില്ലെന്നായിരുന്നു ദമ്പതികൾ കരുതിയത്. കാണാതായെന്ന് കാട്ടിയുള്ള പോസ്റ്ററുകളും അപ്പോഴേക്കും അപ്രത്യക്ഷമായിരുന്നു. മാത്രമല്ല, പെൺകുട്ടി സ്ഥലത്ത് ആരോടും അധികം സംസാരിച്ചിരുന്നുമില്ല. അതിന് ഡിസൂസ അനുവദിച്ചിരുന്നുമില്ല.
പെൺകുട്ടിയോട് ക്രൂരത
ഡിസൂസയുടെ ഭാര്യ സോണി പെൺകുട്ടിയെ പലപ്പോഴും അടിച്ചിരുന്നു. ഡിസൂസയാകട്ടെ മദ്യപിച്ച് വീട്ടിൽ വന്നാലുടൻ, നിന്നെ ഞാൻ തെണ്ടിത്തിരിഞ്ഞു നടക്കുന്നതിനിടെ, കൂട്ടിക്കൊണ്ടുവന്നതാണെന്ന് തുറന്നടിക്കുകയും ചെയ്തിരുന്നു. തന്റെ മാതാപിതാക്കൾ അല്ല അവരെന്ന് പെൺകുട്ടിക്ക് മനസ്സിലായെങ്കിലും, അവരെ വല്ലാതെ പേടിയായിരുന്നു. എങ്ങനെ രക്ഷപ്പെടണമെന്ന് ഒരു രൂപവും ഇല്ലായിരുന്നു.
വിരമിച്ചിട്ടും അന്വേഷണം തുടർന്ന് ഭോസ്ലെ
വിരമിച്ച ശേഷവും ഭോസ്ലെ അന്വേഷണം തുടർന്നുകൊണ്ടിരുന്നു. കഴിഞ്ഞാഴ്ചയും അദ്ദേഹം പെൺകുട്ടിയുടെ അമ്മാവനെ കാണാൻ എത്തിയിരുന്നു. അപ്പോൾ എല്ലാവരും കൂട്ടത്തോടെ കരഞ്ഞു. അവർ പ്രതീക്ഷ കൈവിട്ടിരുന്നു. എന്നാൽ, താൻ അവളെ കണ്ടെത്തുമെന്ന് ഭോസ്ലെ അപ്പോഴും ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു.
രക്ഷകയായത് വീട്ടുജോലിക്കാരി
കഴിഞ്ഞ ഏഴുമാസമായി പെൺകുട്ടി ജോലി ചെയ്തിരുന്ന വീട്ടിലെ ജോലിക്കാരിയാണ് ഒടുവിൽ അവളുടെ രക്ഷകയായത്. അവളുടെ കഥ കേട്ടതോടെ, ജോലിക്കാരി, പെൺകുട്ടിയുടെ പേര് ഗൂഗിൾ ചെയ്തു. കൂടെ 2013 എന്ന വർഷവും. ഡിസൂസ പറഞ്ഞ അറിവ് മാത്രമായിരുന്നു പെൺകുട്ടിക്ക് ഉണ്ടായിരുന്നത്. അപ്പോഴാണ് മിസിങ് കേസിനെ കുറിച്ചും തിരച്ചിലിനെ കുറിച്ചുമുള്ള ലേഖനങ്ങളും മറ്റും വായിച്ചത്. ആ ലേഖനങ്ങളിൽ, തന്റെ ഫോട്ടോകൾ കണ്ടതോടെ പഴയ കാര്യങ്ങളെല്ലാം പെൺകുട്ടിക്ക് ഓർമ വന്നു. തന്നെ കാണാതായ അതേ സ്ഥലത്ത് തന്നെയാണ് താൻ ഇപ്പോഴും ജീവിക്കുന്നത് എന്നതടക്കം എല്ലാം കാര്യങ്ങളും ഫ്ളാഷ് ബാക്ക് പോലെ മനസ്സിലായി. വീട്ടുജോലിക്കാരിക്കൊപ്പം ഗൂഗിളിൽ തിരഞ്ഞപ്പോൾ, ഒരു മിസിങ് പോസ്റ്ററും, അതിൽ അഞ്ച് കോണ്ടാക്റ്റ് നമ്പറുകളും കണ്ടു. നാലെണ്ണത്തിൽ വിളിച്ചിട്ടും പ്രതികരണം ഉണ്ടായില്ല. അഞ്ചാമത്തേതിൽ വിളിച്ചപ്പോൾ, അയൽപക്കക്കാരനായ റഫീഖ് ഫോൺ എടുത്തു.
പിടിവള്ളിയായി അയൽക്കാരന്റെ ഫോൺ നമ്പർ
ആദ്യം ഫോൺ കിട്ടിയപ്പോൾ റഫീഖിന് ആകെ സംശയമായിരുന്നു. കാരണം വർഷങ്ങളായി ഇത്തരം നിരവധി കോളുകൾ നമ്പറിലേക്ക് എത്തിയിരുന്നു. ഒരു ഫോട്ടോ കാണിക്കാമോ എന്ന് റഫീഖ്് ചോദിച്ചു. ചൊവ്വാഴ്ച രണ്ടുപേരും കൂടി റഫീഖിനെ വീഡിയോകോൾ ചെയ്തു. റഫീഖ് അതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് പെൺകുട്ടിയുടെ അമ്മയെയും അമമാവനെയും കാണിച്ചു. പെൺകുട്ടിയെ തിരിച്ചറിഞ്ഞതോടെ ഇരുവരും പൊട്ടിക്കരഞ്ഞു.
പെൺകുട്ടി ജോലി ചെയ്തിരുന്ന ജൂഹു സൊസൈറ്റിയുടെ വിവരങ്ങൾ ശേഖരിച്ച് ഡിഎൻ നഗർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. പൊലീസ് സംഘത്തൊടൊപ്പം കുടുംബം അവിടെ എത്തിയപ്പോൾ, താൻ ആയയായി ജോലി നോക്കുന്ന വീട്ടിലെ കുട്ടിയെ പുറത്ത് നടക്കാൻ കൊണ്ടുപോകുന്നു എന്ന വ്യാജേനയാണ് പെൺകുട്ടി പറത്തിറങ്ങിയത്. രാത്രി 8.20 ഓടെ, 9 വർഷത്തിന് ശേഷം പെൺകുട്ടി തന്റെ അമ്മയെ വീണ്ടും കണ്ടു.
മനുഷ്യത്വം ഒരിക്കലും വിരമിക്കുന്നില്ല
തനിക്ക് ആദ്യം കോൾ കിട്ടിയപ്പോൾ, ഭോസ്ലെയ്ക്ക് വിശ്വസിക്കാനായില്ല. മുതിർന്ന ഇൻസ്പക്ടറെ വിളിച്ചാണ് അദ്ദേഹം കാര്യം സ്ഥിരീകരിച്ചത്. പിന്നീട്, താൻ പെൺകുട്ടിയെ തിരഞ്ഞുകൊണ്ടിരിക്കുമ്പോൾ, സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന വി ഡി ഭോയ്ട്ടെയെ വിളിച്ചു. 'നിങ്ങൾ, കഴിവിന്റെ പരമാവധി ശ്രമിച്ചു, 99 ശതമാനം സാധ്യതകളും പരീക്ഷിച്ചു. ഒരു ശതമാനം ദൈവാനുഗ്രഹമാണ്', ഭോയ്ട്ടെ പറഞ്ഞു.
ഒരു പൊലീസുകാരൻ എന്ന നിലയിൽ നമ്മൾ വിരമിക്കുമായിരിക്കാം. എന്നാൽ, മനുഷ്യത്വം എന്നത് റിട്ടയർമെന്റിന് ഒപ്പം അവസാനിക്കുന്നതല്ല, ഒരുമകളെ നഷ്ടപ്പെടുന്നതിന്റെ വേദന നിങ്ങൾ മനസ്സിലാക്കണം. അത് മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ, നിങ്ങൾ മനുഷ്യനല്ല, ഭോസ്ലെ പറഞ്ഞു.
ഏതായാലും, ഡിസൂസയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾക്കും ഭാര്യ സോണിക്കും എതിരെ, തട്ടിക്കൊണ്ടുപോകൽ, മനുഷ്യക്കടത്ത്, അന്യായമായി തടങ്കലിൽ വയ്ക്കൽ, ബാലവേല തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ദമ്പതികളുടെ ആറുവയസുകാരി മകളെ നോക്കാൻ മറ്റാരും ഇല്ലാത്തതുകൊണ്ട് സോണിയെ തൽകാലം അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഡിഎൻ നഗർ പൊലീസ് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- കോളേജിലെ പ്രണയം; വിവാഹത്തിന് ശേഷമുള്ള പുനസമാഗമം ഇഷ്ടത്തെ അസ്ഥിയിൽ കയറ്റി; തൊടുപുഴയിൽ കാമുകൻ ജോലിക്കെത്തിയപ്പോൾ രണ്ടര വയസ്സുള്ള കുട്ടിയേയും മറന്ന് ഒളിച്ചോട്ടം; കൽപ്പറ്റയിലെ വാടക വീട്ടിൽ നിന്നും ഇഫാമും അജുമിയ മോളും കുടുങ്ങി; ഈ വിവാഹാനന്തര പ്രണയവും അഴിക്കുള്ളിൽ
- പ്രേക്ഷകരെ കുഴിയിൽ വീഴിക്കാത്ത ചിത്രം; ഇത് ഒരു സോഷ്യോ പൊളിറ്റിക്കൽ സറ്റയർ; കുഞ്ചാക്കോ ബോബൻ അടക്കമുള്ളവരുടെ ഗംഭീര പ്രകടനം; ഞെട്ടിച്ചത് പുതുമുഖ താരങ്ങൾ; അന്തങ്ങളേ നിങ്ങളെ തന്നെയാണ് ഈ ചിത്രം ലക്ഷ്യമിടുന്നത്! 'ന്നാ താൻ കേസ് കൊട്' ഒരു ഫീൽഗുഡ് മൂവി
- കുട്ടിക്കാലം മുതലേ മോഹം പൊലീസിൽ ചേരാൻ; ഫയർഫോഴ്സിലും സെയിൽ ടാക്സിലും ജോലി കിട്ടിയിട്ടും ഇരിപ്പുറച്ചില്ല; വിടാതെ എസ്ഐ പരീക്ഷ എഴുതി മൂന്നാം വട്ടം ജയിച്ചുകയറി; കാക്കിക്കുപ്പായത്തിൽ രണ്ടുവർഷം തികഞ്ഞില്ല; ഡ്യൂട്ടിക്കിടെ ഉള്ള താമരശേരി എസ്ഐ സനൂജിന്റെ മരണം താങ്ങാനാവാതെ ഉറ്റവർ
- അച്ഛൻ മകളെ പീഡിപ്പിച്ച പോക്സോ കേസിലെ പ്രതി; പെൺകുട്ടി കഞ്ചാവും ഹുക്കയും വലയിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്തതും സംശയം; കഞ്ചാവ് തന്നത് കാമുകിയെന്ന മൊഴിയുമായി പതിനഞ്ചുകാരനും; ആ 11 പെൺകുട്ടികളെ കാണാനുമില്ല; പെൺകുട്ടിയുടെ അമ്മയുടെ വാക്കുകളും അച്ഛന് എതിര്; കേരളത്തെ ഞെട്ടിച്ച ആ വെളിപ്പെടുത്തൽ പച്ചക്കള്ളമോ? കണ്ണൂരിൽ ദുരൂഹത നിറയുമ്പോൾ
- അത്താഴം കഴിഞ്ഞ് ഉറങ്ങാൻ പോയി; പുലർച്ചെ ശ്വാസംമുട്ടൽ അനുഭവപ്പെട്ടു കണ്ണു തുറന്നപ്പോൾ അവൻ ശരീരത്തിനു മുകളിൽ; എന്തെങ്കിലും മോശമായി ശ്രമിക്കുന്നതിന് മുമ്പ് ഉണർന്നതിനാൽ ഒരു പേടിസ്വപ്നമായി മനസ്സിൽ നിന്ന് ഉപേക്ഷിച്ചു; വ്യാജ ഓഡിഷന് വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു; പടവെട്ട് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിബിൻ പോളിനെതിരെ യുവനടി
- നിതീഷ് കുമാറും ജെഡിയുവും എൻഡിഎ വിട്ടാലും 2024 ൽ മോദിക്കും എൻഡിഎക്കും ഒരുചുക്കും സംഭവിക്കില്ല; സീറ്റെണ്ണം കുറഞ്ഞാലും അധികാര കസേരയിൽ ഇരിക്കുക എൻഡിഎ സഖ്യം തന്നെ; പണപ്പെരുപ്പവും വിലക്കയറ്റവും തൊഴിലില്ലായ്മയും ഒക്കെ ഉണ്ടെങ്കിലും ജനപ്രിയ നേതാക്കളിൽ ഒന്നാമൻ മോദി; രാഹുൽ ബഹുദൂരം പിന്നിൽ; ഇന്ത്യ ടുഡേ-സി വോട്ടർ സർവേ ഫലം ഇങ്ങനെ
- സൈബർ സഖാക്കളുടെ ബഹിഷ്ക്കരണ ആഹ്വാനം തള്ളി തീയ്യറ്ററിലേക്ക് ഇരച്ചു കയറി പ്രേക്ഷകർ; ദേവദൂതർ.. പാട്ടു നൽകിയ ഹൈപ്പിനൊപ്പം പരസ്യ വിവാദങ്ങൾ കൂടിയായപ്പോൾ 'ന്നാ താൻ കേസ് കൊട്' വമ്പൻ ഹിറ്റ്; കുഞ്ചാക്കോ ബോബന്റെ ഏറ്റവും വലിയ കളക്ഷൻ നേടുന്ന ചിത്രം; ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ നേടി ചിത്രം
- പിണറായി വിജയൻ രാജി വയ്ക്കും വരെ പോരാട്ടം തുടരും; സ്വർണക്കടത്തു കൊണ്ട് തീരില്ലാ... ലാവ്ലിനും ലൈഫ് മിഷനും സഹകരണ ബാങ്കും... എല്ലാം വരാൻ പോകുന്നെ ഉള്ളൂ! പുതിയ പോസ്റ്റുമായി പ്രതീഷ് വിശ്വനാഥൻ; പിണറായിയെ ചോദ്യം ചെയ്യാൻ ഇഡിക്ക് കേന്ദ്രാനുമതിയെന്ന് ജനം ടിവിയും; ബിഎൽ സന്തോഷിന്റെ വരവിന് പിന്നാലെ പുതിയ റിപ്പോർട്ടുകൾ
- ലോട്ടറി എടുത്ത് കടം കയറി; കട്ടിലിലെ മെത്തക്കിടയിൽ നിന്നും താക്കോൽ എടുത്ത് അലമാര തുറന്നത് വിനയായി; സ്വർണ്ണത്തിൽ കുറച്ച് വഴിയിലിട്ടതും സംശയം ഉയർത്തി; മുളക് പൊടി വിതറിയിട്ടും പൊലീസ് നായ എല്ലാം മനസ്സിലാക്കി പോയത് വൈദികന്റെ മൂത്ത മകൻ നടന്ന അതേ വഴിയിൽ; ഒടുവിൽ കപ്പലിലെ കള്ളൻ കുടുങ്ങി; വൈദികൻ പള്ളിയിൽ പോയപ്പോൾ മകൻ കള്ളനായ കഥ
- കൈയിലും പുറത്തും വടി കൊണ്ട് അടിയേറ്റതിന്റെ മുറിപ്പാടുകൾ; മലം തീറ്റിച്ചും മൂത്രം കുടിപ്പിച്ചും രണ്ടാനമ്മയുടെ കൊടുംക്രൂരത; ഇപ്പോൾ കുട്ടി കാണുമ്പോഴേ പേടിയോടെ മുഖം തിരിക്കുന്നു; പറവൂരിൽ രണ്ടാനമ്മയുടെ കൊടുംക്രൂരതയിൽ ആറാം ക്ലാസുകാരിക്ക് രക്ഷകയായത് സ്വന്തം അമ്മ
- കോവിഡിനിടെ മകളുടെ ക്ലാസ് ടീച്ചർ അച്ഛന്റെ മൊബൈൽ നമ്പർ വാങ്ങി; മസ്കറ്റിൽ പോയ ഭാര്യ പിന്നീട് അറിഞ്ഞത് കരുവാറ്റയിൽ കന്യാസ്ത്രീയും ഒന്നിച്ചുള്ള ഭർത്താവിന്റെ താമസം; തിരുവസ്ത്രം ഊരി വിവാഹം കഴിച്ചെന്ന് ലിഡിയയും; ചാലക്കുടിയിലെ അടുപ്പം പ്രണയവും വിവാഹവുമായി; ഭർത്താവിനെ തട്ടിയെടുത്ത കഥ പറഞ്ഞ് അനൂപിന്റെ ഭാര്യ ജാസ്മിൻ
- കുഞ്ചാക്കോ ബോബനെ അനുകരിച്ച് ഗായിക മഞ്ജരി; കുടുംബാംഗങ്ങൾക്കൊപ്പം ചുവട് വെച്ച് താരം: വീഡിയോ വൈറൽ
- കാണാതായത് 9 വർഷം മുമ്പ്; താമസിച്ചിരുന്നത് സ്വന്തം വീടിന് 500 മീറ്റർ അകലെ; വീട്ടുകാരും നാട്ടുകാരും പൊലീസും നാടിളക്കി തിരഞ്ഞിട്ടും കണ്ടെത്താതിരുന്ന പെൺകുട്ടിയെ തേടിപിടിച്ചത് ഗൂഗിൾ ചിത്രം വഴി; മുംബൈ അന്ധേരിയിലെ ഗേൾ നം: 166 മിസിങ് കേസിന്റെ അവിശ്വസനീയ കഥ
- ഭർത്താവിന്റെ പരസ്ത്രീഗമനവും ലഹരി ഉപയോഗവും: ആത്മഹത്യാക്കുറിപ്പെഴുതി വച്ച് യുവതി തൂങ്ങി മരിച്ചു; ഭർത്താവ് ആത്മഹത്യാക്കുറിപ്പ് എടുത്തു മാറ്റിയപ്പോൾ കേസെടുത്തത് സ്വാഭാവിക മരണത്തിന്; ഫോണിൽ നിന്ന് കൂട്ടുകാരിക്ക് അയച്ച ശബ്ദസന്ദേശവും ആത്മഹത്യാക്കുറിപ്പും വഴിത്തിരിവായി; ദിവസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ
- എടാ വിജയാ.... എന്താടാ ദാസാ..... വെല്ലുവിളികൾ അതിജീവിച്ച് മലയാളിയുടെ മനസ്സറിഞ്ഞ സിനിമാക്കാരൻ; പേരു വിളിച്ചപ്പോൾ സ്റ്റേജിലേക്ക് ഒരു കൈ സഹായവുമായി ആനയിക്കാൻ എത്തിയത് മണിയൻ പിള്ള; വേദിയിൽ കയറിയ ഓൾറൗണ്ടറെ കാത്തിരുന്നത് ലാലിന്റെ പൊന്നുമ്മ; വിജയനും ദാസനും വീണ്ടും ഒരുമിച്ചു; കൈയടിച്ച് സത്യൻ അന്തിക്കാടും; ശ്രീനിവാസൻ തിരിച്ചെത്തുമ്പോൾ
- എട്ടാം ക്ലാസിൽ പഠിപ്പിന് വഴി മുട്ടിയപ്പോൾ കടയിൽ ജോലിക്ക് പോയി; ഐഎഎസ് പരീക്ഷ തുടർച്ചയായി മൂന്നു വട്ടം തോറ്റപ്പോൾ നിരാശനായി; പിന്നെ ശത്രുക്കളോട് ചോദിച്ചപ്പോഴാണ് വില്ലനെ മനസ്സിലായത്; ആലപ്പുഴ കളക്ടർ കൃഷ്ണ തേജയുടെ ജീവിതകഥ
- നിങ്ങൾ ആണാണോ പെണ്ണാണോ എന്നാണല്ലോ കമന്റുകൾ വരുന്നത്; ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമോ? റിയാസ് സലിമിന് നേരെ ചോദ്യം ചോദിച്ചത് മാത്രമേ മീര അനിലിന് ഓർമ്മയുള്ളൂ..! കോമഡി സ്റ്റാർസിന്റെ അവതാരകയെ വെള്ളംകുടിപ്പിച്ച മറുപടികളുമായി ബിഗ് ബോസ് താരം
- ദുബായിൽ നിലയുറപ്പിച്ചപ്പോൾ അന്തർധാര തുടങ്ങി; കൊച്ചി ഡ്യൂട്ടിഫ്രീയിൽ സജീവമായി; ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ശക്തികൂടി; തകർത്തത് 'സന്ദേശത്തിലെ ശങ്കരാടിയുടെ' അതേ അന്തർധാര; നന്നായി എണീറ്റ് നിന്നിട്ട് എല്ലാം പറയാം; തോന്നുപടി സ്വർണ്ണ വില ഈടാക്കിയവരെ തിരുത്തിയത് ഇന്നും അഭിമാനം; ജനകോടികളുടെ വിശ്വസ്ത സ്ഥാപനം തിരിച്ചുവരുമെന്ന് അറ്റ്ലസ് രാമചന്ദ്രൻ
- ഓ..നമുക്ക് സാധനം കിട്ടാനില്ല.. പൈസ കൊടുത്തിട്ടും സാധനം കിട്ടാനില്ല... ഇവിടൊക്കെ ലോക്കൽസ്; ഫോർട്ട് കൊച്ചി വരെ പോകാൻ പറ്റുവോ...കോതമംഗലം വരെ പോകാൻ പറ്റുവോ..? പ്ലസ്ടു വിദ്യാർത്ഥിനിയുമായുള്ള 'പൊകയടി' വീഡിയോയ്ക്ക് പിന്നാലെ കഞ്ചാവ് വലിക്കുന്ന വ്ളോഗറുടെ വീഡിയോയും പുറത്ത്; മട്ടാഞ്ചേരി മാർട്ടിൻ എക്സൈസ് പിടിയിൽ
- 'ഇപ്പോഴും ഉള്ളിൽ ഭയം വരുന്നുണ്ടല്ലേ...ഉറപ്പാ കേട്ടോ..വീഴത്തില്ല..പ്രസാദേ': വാഹനാപകടത്തിൽ കിടപ്പിലായ പ്രസാദിനെ സുഖപ്പെടുത്തി 'സജിത്ത് പാസ്റ്ററുടെ അദ്ഭുതം': പാസ്റ്ററുടെ ആലക്കോടൻ സൗഖ്യ കഥ മറുനാടൻ പൊളിക്കുന്നു
- സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകളിലും കുടിവെള്ള പായ്ക്കറ്റുകളിലും വിഷമായ രാസവസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയവയിൽ കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാൻസറും ഉണ്ടാക്കുന്നവ; ബ്രാഹ്മിൻ, നിറപറ, കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, വിൻകോസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കൾ; പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നുവെന്ന് ഭക്ഷ്യാസുരക്ഷാ വകുപ്പ്
- ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ; 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന്റെ പക്കൽ; വില്ലൻ ഐപി ബിനുവെന്ന് ജനംടിവിയും
- നാളെ ഇതു പറയാൻ ഞാൻ നിങ്ങൾക്ക് മുമ്പിലുണ്ടാകണമെന്നില്ല; ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തിൽ ഇറങ്ങാൻ കഴിഞ്ഞെന്ന് വരില്ല; അതു കൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങൾ! അടുത്ത അറസ്റ്റ് വിനു വി ജോണിന്റേതോ? പാസ്പോർട്ട് പുതുക്കാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അറിഞ്ഞത് ഞെട്ടിക്കുന്ന സത്യം; പക പോക്കൽ കേരളത്തിൽ തുടരുമ്പോൾ
- കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
- എകെജി സെന്ററിലെ സിസിടിവിയിൽ പതിഞ്ഞ ആ അജ്ഞാതനെ തേടി പുലർച്ചെ എത്തിയത് സഖാവിന്റെ സെക്കന്റുകൾ നീളുന്ന ഫോൺ കോൾ! ബൈക്കിലെത്തിയ രണ്ടാമന്റെ പങ്ക് വ്യക്തമായിട്ടും അറസ്റ്റില്ല; ആളെ തിരിച്ചറിഞ്ഞെങ്കിലും പ്രാദേശിക നേതാവിന്റെ സൗഹൃദം സമ്മർദ്ദമായി; ബോംബെറിഞ്ഞയാൾ സിപിഎമ്മുകാരനോ? നിർണ്ണായക ദൃശ്യങ്ങൾ മറുനാടൻ പുറത്തു വിടുന്നു
- കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; അമിത ലഹരിയിലുള്ള പാച്ചിൽ അവസാനിച്ചത് ടയർ പൊട്ടിയതോടെ; ചുറ്റും വളഞ്ഞ നാട്ടുകാർക്ക് നേരേ ഭീഷണിയും കൈയേറ്റശ്രമവും; സിനിമാ- സീരിയൽ താരം അശ്വതി ബാബുവും സുഹൃത്തും പിടിയിൽ
- 'അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാം; പക്ഷേ എനിക്കെന്താണ് സംഭവിക്കുക എന്ന് അറിയില്ല'; ഭർത്താവ് ഉപേക്ഷിച്ചു; മദ്യപാനി, അഹങ്കാരി, കാമഭ്രാന്തി തുടങ്ങിയ ചാപ്പകൾ വേറെയും; ഒറ്റരാത്രി കൊണ്ട് വിവാദനായിക; ശ്രീറാം വെങ്കിട്ടരാമൻ കളക്ടറായി അധികാരമേൽക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ട് വഫ
- പ്രണയിക്കുമ്പോൾ ലോറി ക്ലീനർ; ഓട്ടോ ഡ്രൈവറായത് കാമുകിയെ പൊന്നു പോലെ നോക്കാൻ; എട്ടു വർഷം മുമ്പത്തെ വിവാഹം തലവര മാറ്റി; ഭർത്താവിനെ 350 കോടി ആസ്തിക്കാരനാക്കി ഭാര്യയുടെ തന്ത്രങ്ങൾ; പാരമ്പര്യ വൈദ്യനെ വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞതും അത്യാർത്തിയിൽ; വയനാട്ടിൽ നിന്നും നിലമ്പൂരിലെത്തി കോടികളുണ്ടാക്കിയ ഫസ്നയുടേയും ഭർത്താവിന്റേയും കഥ
- ഒരു പ്രോട്ടോക്കോളും ഞങ്ങൾക്ക് ബാധകമല്ല എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് ക്യാപിറ്റലിസ്റ് കുടുംബവും കാര്യസ്ഥനും കേന്ദ്ര സർക്കാർ അറിയാതെ സ്വയം തീരുമാനിച്ചു നടത്തിയ ക്ലിഫ് ഹൗസ് പ്രോഗ്രാം! ഫോട്ടോ പുറത്തു വിട്ടത് അമിത് ഷായുടെ വിശ്വസ്തൻ; നേരിട്ടിറങ്ങി പ്രതീഷ് വിശ്വനാഥ്; പിണറായിയെ വെട്ടിലാക്കുന്ന കൂടുതൽ ചിത്രങ്ങൾ സ്വപ്ന പുറത്തു വിടുമോ?
- നടി നിർമ്മിച്ച സിനിമയിലൂടെ സംവിധായക അരങ്ങേറ്റം; അടുപ്പം പ്രണയമായി; 1995ൽ രാധികയുമായി വിവാഹം; അടുത്ത വർഷം അവർ പിരിഞ്ഞു; രണ്ടാം കെട്ടും വിവാഹമോചനമായി; വെളുത്ത നിറമുള്ള മന്ദബുദ്ധിയെന്ന് ജയറാമിനെ വിളിച്ചതും വിവാദമായി; വിടവാങ്ങുന്നത് ക്ലാസ് ഓഫ് 80'സ് മനപ്പൂർവ്വം മറന്ന താരം; പ്രതാപ് പോത്തന്റേത് ആർക്കും പിടികൊടുക്കാത്ത വ്യക്തിജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്