കണ്മുമ്പിൽ മകനും മകളും മുങ്ങി മരിച്ച ഷോക്കിൽ എല്ലാം വിട്ടു; മുറിവുണക്കി കൈപിടിച്ചുകയറ്റിയത് രാഷ്ട്രീയ ഗുരു ആനന്ദ് ദിഗെ; ശിവസേനയിലെ 'ഭായിക്ക്' എന്നും ഇഷ്ട ആശയം ഹിന്ദുത്വ; എൻസിപിയെയും കോൺഗ്രസിനെയും വെട്ടി ബിജെപിക്കൊപ്പം ചേരാൻ കൊതിച്ച ഏക്നാഥ് ഷിൻഡെയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: ഗുരു എന്ന വാക്കിന് ഇരുട്ടിനെ അകറ്റി വെളിച്ചം പകരുന്നയാൾ എന്നാണ് അർത്ഥം. ശിവസേനയിലെ വിമത നേതാവ് ഏക്നാഥ് ഷിൻഡെയ്ക്ക് ആ അർത്ഥത്തിൽ രാഷ്ട്രീയ ഗുരു, താനെയിലെ ജനകീയ നേതാവായിരുന്ന ആനന്ദ് ദിഗെ ആയിരുന്നു. വളരെ സൂക്ഷ്മതയോടും ശ്രദ്ധയോടും തന്റെ രാഷ്ട്രീയ ജീവിതം കരുപിടിപ്പിച്ച നേതാവാണ് ഏക്നാഥ് ഷിൻഡെ. ആനന്ദ് ദിഗെയുടെ രാഷ്ട്രീയ ശൈലി കടമെടുത്തു എന്നുമാത്രമല്ല, അദ്ദേഹത്തെ പോലെ തന്നെ താടിയും വളർത്തി.
താഴെ തട്ടിൽ നിന്ന് പടിപടിയായി വളർച്ച
താനെയിലെ ബിയർ ബ്രൂവറിയിലെ ജോലിയായിരുന്നു ആദ്യം. പിന്നീട് ജീവിക്കാനായി ഓട്ടോ ഓടിച്ചു. തുടർന്ന് സ്വകാര്യകമ്പനിയിൽ ജോലി എടുക്കവേയാണ് ശിവസേനയുമായി അടുക്കുന്നത്. ആനന്ദ് ദിഗെയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായി സാമൂഹിക, രാഷ്ട്രീയ രംഗത്ത് ഇടം പിടിച്ചു. ഇപ്പോൾ, താക്കറെ കുടുംബം കഴിഞ്ഞാൽ ഏറ്റവും കരുത്തനായ നേതാവും. 59 കാരനായ നേതാവ് ഛഗൻ ഭുജ്ബാലിനെയും, നാരായൺ റാണെയും പോലെ ശിവസേനയിൽ പിളർപ്പുണ്ടാക്കുന്നതിൽ വിജയിച്ചിരിക്കുകയാണ്. രാജ് താക്കറെയുടെയും നാരായൺ റാണെയുടെയും കലാപത്തിന് ശേഷം സേനാ റാലികളിലേക്ക് ആളെ കൂട്ടാൻ കഴിഞ്ഞതും ഷിൻഡെയ്ക്കായിരുന്നു.
മകനും മകളും മുങ്ങി മരിച്ച ദുരന്തത്തിൽ നിന്ന് കരകയറി...
ചെറുപ്പത്തിലെ സതാരയിലെ ജാവാലി ഗ്രാമത്തിൽനിന്നു ഏക്നാഥ് ഷിൻഡെ താനെയിലെത്തി. ശിവസേനയ്ക്കുവേണ്ടി തൊഴിലാളി സംഘടന രൂപീകരിച്ചാണു പൊതുപ്രവർത്തനത്തിലേക്ക് കടന്നത്. 1997-ൽ താനെ മുനിസിപ്പൽ കോർപറേഷനിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. അതിന് മുമ്പ് വലിയൊരു ദുരന്തത്തിനും അദ്ദേഹം സാക്ഷ്യം വഹിച്ചു. സതാരയിൽ, ഷിൻഡെയുടെ കൺമുമ്പിൽ വച്ച് മക്കളായ ദീപേഷും ശുഭദയും മുങ്ങിമരിച്ചു. ഇതോടെ രാഷ്ട്രീയം വിടാൻ തന്നെ തീരുമാനിച്ചു. മനം മടുത്ത് എല്ലാറ്റിൽ നിന്നും അകന്നുനിന്നു. എന്നാൽ, രാഷ്ട്രീയ ഗുരുവായ ആനന്ദ് ദിഗെ പ്രോത്സാഹിപ്പിച്ചതോടെ പതിയെ ഷിൻഡെ ആ ആഘാതത്തിൽനിന്നു കരകയറി. 2001-ൽ താനെ കോർപറേഷൻ തലപ്പത്തെത്തി. അതേ വർഷം ആനന്ദ് ദിഗെ റോഡ് അപകടത്തിൽ മരിച്ചപ്പോൾ, പാർട്ടിയിലെ വിടവ് നികത്താൻ കഴിഞ്ഞുവെന്നതാണ് ഷിൻഡെയുടെ വളർച്ചയുടെ രഹസ്യം. താനെ മേഖലയിൽ ശിവസേന എന്നാൽ, ഷിൻഡെ എന്നായി. വമ്പൻ രാഷ്ട്രീയ പരിപാടികളെല്ലാം സംഘടിപ്പിക്കുന്നതും ഷിൻഡെ ആയിരുന്നു.
ശിവസേനയിലെ 'ഭായ്'
സ്വന്തം പാർട്ടിക്കാരുമായി മാത്രമല്ല, മറ്റുരാഷ്ട്രീയ കക്ഷി നേതാക്കളുമായും ഉറ്റ ബന്ധം പുലർത്തുന്ന നേതാവാണ് ഷിൻഡെ. സഹപ്രവർത്തകർ അദ്ദേഹത്തെ ഭായ് എന്നാണ് സ്നേഹപൂർവം വിളിക്കുന്നത്. തന്റെ വളർച്ചയ്ക്കൊപ്പം മക്കൾ രാഷ്ട്രീയത്തിലും അദ്ദേഹം ശ്രദ്ധ വച്ചു. മകൻ ശ്രീകാന്ത് ഷിൻഡെ കല്യാണിൽ നിന്നുള്ള ലോക്സഭാ എംപിയും സഹോദരൻ പ്രകാശ് ഷിൻഡെ കൗൺസിലറുമാണ്.
ബിജെപിയുമായി ശിവസേന വഴിപിരിഞ്ഞ 2014ൽ മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായി ഷിൻഡെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് മഹാ വികാസ് അഘാഡി (എംവിഎ) സർക്കാരിൽ കാബിനറ്റ് മന്ത്രിയായി നിയമിതനായെങ്കിലും തനിക്ക് വേണ്ടത്ര പരിഗണന ലഭിക്കാത്തതിൽ അസ്വസ്ഥനായിരുന്നു. താനെയിലും പരിസര പ്രദേശങ്ങളിലും അദ്ദേഹം ശിവസേനയുടെ ട്രബിൾഷൂട്ടറായാണ് അറിയപ്പെട്ടിരുന്നത്. പാർട്ടി ഒറ്റയ്ക്ക് മത്സരിച്ച് വിജയം കൊയ്ത 2017ലെ താനെ കോർപ്പറേഷൻ, ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പുകളിൽ ഷിൻഡെക്ക് പ്രധാന പങ്കുണ്ടായിരുന്നു.
2004-ൽ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ശിവസേനയിലും പോഷകസംഘടനകളിലും ഷിൻഡെയുടെ സ്വാധീനം വർധിച്ചു.
2005-ൽ നാരായൺ റാണെയെ ശിവസേനയിൽ നിന്നു പുറത്താക്കുകയും 2006-ൽ ബാൽ താക്കറെയുടെ അനന്തരവൻ രാജ് താക്കറെ പാർട്ടി വിട്ട് മഹാരാഷ്ട്ര നവനിർമ്മാൺ സേന രൂപീകരിക്കുകയും ചെയ്തതോടെ നേതൃത്വം ഷിൻഡെയെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങി. അക്കാലത്തു രാജ്യം ഭരിച്ചിരുന്ന കോൺഗ്രസ് ഷിൻഡെയ്ക്കു കേന്ദ്രമന്ത്രിപദം വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം ശിവസേനയിൽ ഉറച്ചുനിന്നു.
എന്നും ബാലസാഹേബ് താക്കറെയോട് കൂറ്
സൂറത്തിൽ നിന്ന് വിമത എംഎൽഎമാർക്കൊപ്പം ഗുവാഹത്തിയിൽ, എത്തിയപ്പോഴും ഷിൻഡെ ആരെയും മുറിപ്പെടുത്താൻ ശ്രമിക്കുന്നില്ല. പാർട്ടി മാറുന്ന പ്രശ്നമില്ല. ഞങ്ങൾ ബാലസാഹേബ് താക്കറെയുടെ ഹിന്ദുത്വ പിന്തുടരും, ഇതാണ് വാക്കുകൾ. ഉദ്ധവ് താക്കറെയോടുള്ള പരിഹാസമായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. ശിവസേനയുടെ മുഖ്യനിലപാട്തറയായ ഹിന്ദുത്വയിൽ നിന്ന് ഉദ്ധവ് താക്കറെ പാർട്ടിയെ അകറ്റുന്നതായി വിമർശനങ്ങൾ ഉണ്ടായിരുന്നു. നൂപുർ ശർമയുടെ പ്രവാചക നിന്ദാ പരാമർശത്തിൽ ഉദ്ധവ് താക്കറെ മോദിക്കും ബിജെപിക്കും എതിരെ ആഞ്ഞടിച്ചിരുന്നു. എല്ലാ മതങ്ങളെയും ആദരിക്കുന്നതാണ് ശിവസേനയുടെ ഹിന്ദുത്വ എന്ന് നിർവചിക്കുകയും ചെയ്തു. ബാലസാഹേബിന്റെ കടുത്ത അനുയായിയായ ഷിൻഡെയ്ക്കും കൂട്ടർക്കും ഇത് ദഹിച്ചില്ല.
പാർട്ടിയുടെ നടത്തിപ്പിലും, തന്നെ പോലുള്ള പഴയ ശിവസൈനികരോടും ഉള്ള പെരുമാറ്റത്തിലും, ഷിൻഡെ അസ്വസ്ഥനായിരുന്നു. നേതൃത്വത്തിൽ വന്ന തലമുറമാറ്റത്തോടെ താൻ തഴയപ്പെടുന്നു എന്ന തോന്നലായി. മന്ത്രി എന്ന നിലയിൽ മുംബൈ മെട്രോപോളിറ്റൻ റീജിയൺ ഡവലപ്മെന്റ് അഥോറിറ്റി ചെയർപേഴ്സണാണ് ഷിൻഡെ. എന്നാൽ, പരിസ്ഥിതി കാര്യ മന്ത്രി എന്ന നിലയിൽ ആദിത്യ താക്കറെ, അഥോറിറ്റി യോഗങ്ങളിൽ പങ്കെടുത്തതും ഷിൻഡെയ്ക്ക് ഇഷ്ടമായില്ല.
മന്ത്രിമാർക്കുള്ള സുരക്ഷയിലും തന്നെ തഴഞ്ഞതായി ഷിൻഡെയ്ക്ക് തോന്നി. ഷിൻഡെയ്ക്ക് സെഡ് കാറ്റഗറി സുരക്ഷ ഉണ്ടായിരുന്നു. എന്നാൽ, ഉദ്ധവിനെയും, പവാറിനെയും പോലെ സെഡ് പ്ലസ് സുരക്ഷ വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അത് കിട്ടാതെ വന്നതോടെ ഷിൻഡെ അതൃപ്തനായി. ഇത് കൂടാതെ മാതോശ്രീയിലെ പ്രവേശനത്തിന് തനിക്ക് വന്ന നിയന്ത്രണങ്ങളും ഷിൻഡെയെ അലോസരപ്പെടുത്തി. ഉദ്ധവ് താക്കറെയുമായുള്ള കൂടിക്കാഴ്ച തീർത്തും അസാധ്യമായെന്ന വിമർശനം പാർട്ടിയിലുണ്ടായിരുന്നു. ഒരു പ്രശ്നം വന്നാൽ, ഉദ്ധവിനെ നേരിട്ട് സമീപിക്കാൻ കഴിയാത്ത സാഹചര്യം. എൻസിപിയുടെ വാലായി ശിവസേന മാറുന്നുവെന്ന പ്രവർത്തകരുടെ വികാരം. അജിത് പവാർ മുഖ്യമന്ത്രിയെ പോലെ പെരുമാറുന്നു, പാർട്ടി അദ്ധ്യക്ഷന്റെ ജോലി സഞ്ജയ് റാവുത്ത് ഏറ്റെടുത്തു, തുടങ്ങിയ വിമർശനങ്ങളും ഉയർന്നിരുന്നു.
ചേരാത്തത് ചേരില്ല
മഹാവികാസ് അഘാഡി സഖ്യസർക്കാർ രൂപവത്കരിക്കാൻ എൻസിപിയോടും, കോൺഗ്രസിനോടും കൂട്ടുചേരാനുള്ള ഉദ്ധവിന്റെ തീരുമാനത്തോടും ഷിൻഡെയ്ക്ക് യോജിപ്പുണ്ടായിരുന്നില്ല. സഖ്യകക്ഷിയായ എൻസിപി ശിവസേനയുടെ ഭാവി തകർക്കുന്നുവെന്നായിരുന്നു ഷിൻഡെയുടെ വിശ്വാസം. അതുകൊണ്ടാണ് ഉദ്ധവ് ബിജെപിക്കൊപ്പം സർക്കാർ രൂപീകരിക്കണമെന്നും, താൻ പാർട്ടി വിട്ടിട്ടില്ലെന്നും സൂറത്ത് വിമാനത്താവളത്തിൽ വച്ച് ഏക്നാഥ് ഷിൻഡെ കഴിഞ്ഞ ദിവസം പറഞ്ഞത്. ഉദ്ധവ് അനുനയ ശ്രമം നടത്തിയപ്പോഴും, ഷിൻഡെയുടെ ഉപാധി ഇതായിരുന്നു. ശിവസേന, എൻസിപി, കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയോട് കൂട്ടുചേരണം. എന്നാൽ, ശിവസേന എന്തുകൊണ്ട് 25 വർഷത്തെ ബിജെപി സഖ്യം ഉപേക്ഷിച്ചുവെന്ന കാര്യം ഓർക്കണമെന്നായിരുന്നു ഔദ്യോഗിക നേതൃത്വത്തിന്റെ മറുപടി.
- TODAY
- LAST WEEK
- LAST MONTH
- ഭർത്താവിന്റെ പരസ്ത്രീഗമനവും ലഹരി ഉപയോഗവും: ആത്മഹത്യാക്കുറിപ്പെഴുതി വച്ച് യുവതി തൂങ്ങി മരിച്ചു; ഭർത്താവ് ആത്മഹത്യാക്കുറിപ്പ് എടുത്തു മാറ്റിയപ്പോൾ കേസെടുത്തത് സ്വാഭാവിക മരണത്തിന്; ഫോണിൽ നിന്ന് കൂട്ടുകാരിക്ക് അയച്ച ശബ്ദസന്ദേശവും ആത്മഹത്യാക്കുറിപ്പും വഴിത്തിരിവായി; ദിവസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ
- ഓ..നമുക്ക് സാധനം കിട്ടാനില്ല.. പൈസ കൊടുത്തിട്ടും സാധനം കിട്ടാനില്ല... ഇവിടൊക്കെ ലോക്കൽസ്; ഫോർട്ട് കൊച്ചി വരെ പോകാൻ പറ്റുവോ...കോതമംഗലം വരെ പോകാൻ പറ്റുവോ..? പ്ലസ്ടു വിദ്യാർത്ഥിനിയുമായുള്ള 'പൊകയടി' വീഡിയോയ്ക്ക് പിന്നാലെ കഞ്ചാവ് വലിക്കുന്ന വ്ളോഗറുടെ വീഡിയോയും പുറത്ത്; മട്ടാഞ്ചേരി മാർട്ടിൻ എക്സൈസ് പിടിയിൽ
- നിറഗർഭിണിയായ ഭാര്യയുടെ ബാപ്പ മീൻകടയിലെ സഹായി; കല്യാണ ഓഡിറ്റോറിയത്തിലെ ക്ലീനറായ ഉമ്മ; വീട്ടിലെ കഷ്ടത മുതലെടുത്തത് ചെന്നൈയിലെ ബന്ധു; വിവാഹം നടത്തിയത് മണക്കാട്ടെ അധികാരികളും; കെട്ടിയോൻ വരാതായതോടെ വാടക വീടും നഷ്ടമായി; ആശ്വാസമായി സിപിഎമ്മുകാരന്റെ നല്ല മനസ്സ്; തീവ്രവാദി സാദ്ദിഖ് ബാഷ വട്ടിയൂർക്കാവിൽ ഭാര്യ വീടുണ്ടാക്കിയ കഥ
- സിംബാബ് വെയിൽ സഞ്ജുവിനെ തളർത്തി തകർക്കാൻ 'ശത്രു'വിനെ അയയ്ക്കാൻ അണിയറ നീക്കം; മൂന്ന് ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിന്റെ മാനേജരായി മലയാളിയെ എത്തിക്കുന്നതിന് പിന്നിൽ കേരളാ ക്രിക്കറ്റിലെ ഗ്രൂപ്പിസം; രാജസ്ഥാൻ റോയൽസ് ക്യാപ്ടനെ ടീം ഇന്ത്യയുടെ ഉപനായകൻ ആക്കാതിരിക്കാൻ നാട്ടിൽ നീക്കം; ഇത് തിരുവനന്തപുരത്തെ 'ഓപ്പറേഷൻ ഹരാരെ'
- കരച്ചിലും ചിരിയും ഒപ്പം പ്രകടിപ്പിക്കുന്ന രൂപം മരണത്തിന്റെ പ്രതീകം! എന്തറിഞ്ഞു കൊണ്ടാണ് നിങ്ങൾ ഇമോജികൾ ഉപയോഗിക്കുന്നത് ? തെറ്റിയാൽ ബന്ധങ്ങൾ തന്നെ ഇല്ലാതാവാം; പ്രധാന ഇമോജികളും അവയുടെ അർത്ഥവും അറിയാം
- പബ്ജി കളിക്കാൻ ജോലിക്ക് പോകാത്ത മടിയൻ; കിട്ടുന്നതെല്ലാം ഓൺലൈൻ ഗെയിമിൽ തുലച്ച 21-കാരനെ കൂട്ടുകാരും വെറുത്തു; വിശന്നിരുന്നപ്പോൾ ഭക്ഷണവും ആശ്വാസവും നൽകിയത് അടുത്ത വീട്ടിലെ മാതൃസ്നേഹം; എന്നിട്ടും മാലയ്ക്കും വളയ്ക്കും വേണ്ടി ആ 'അമ്മയെ' കൊന്നു; പൊലീസിനോട് കുറ്റസമ്മതം നടത്തി ആദം അലി; കേശവദാസപുരത്തെ വീട്ടിൽ സംഭവിച്ചത്
- 'ഞാൻ ഇപ്പോൾ വേദനയിലാണ്; നിങ്ങളുടെ പ്രാർത്ഥനകൾ ഉണ്ടാകണം; ഇതെന്റെ അവസാന ശസ്ത്രക്രിയ ആകുമെന്നു പ്രതീക്ഷിക്കുന്നു'; ആശുപത്രി കിടക്കയിൽ നിന്ന് ഷുഹൈബ് അക്തർ
- ബിക്കിനിയിട്ട ചിത്രം അദ്ധ്യാപിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു; ചിത്രങ്ങൾ തന്റെ മകൻ നോക്കുന്നതു കണ്ടുവെന്ന് രക്ഷിതാവിന്റെ പരാതി; അസിസ്റ്റന്റ് പ്രഫസറെ കോളജിൽനിന്നു പുറത്താക്കി; ജോലി രാജിവയ്ക്കാൻ നിർബന്ധിച്ചെന്ന് അദ്ധ്യാപിക
- മാപ്പു പറഞ്ഞും കാത്തിരുന്നത് 'സഖാവ്' വീട്ടിൽ വരുമെന്ന പ്രതീക്ഷയിൽ; മകളേയും കുടുംബത്തേയും എഴുതി തകർത്ത 'സഖാവിനോട്' പൊറുക്കാത്ത പിണറായിയും; അനുശോചന കുറിപ്പ് വെറും രണ്ടുവരി; കൂട്ടുകാരന്റെ വിയോഗം അറിയാതെ വിഎസും; ബർലിൻ ഇനി സാർവ്വദേശീയ തലത്തിൽ പ്രവർത്തിച്ച് മുതിർന്ന പത്രപ്രവർത്തകൻ!
- മനോരമയെ കൊലപ്പെടുത്തിയ ശേഷം തമ്പാനൂരിൽ എത്തി ട്രെയിനിൽ കയറിയ ദൃശ്യങ്ങൾ ലഭിച്ചതോടെ ആദം അലിയെ തേടി പൊലീസ് അലേർട്ട് ഇതര സംസ്ഥാനങ്ങളിലേക്ക് പാഞ്ഞു; ചെന്നൈയിൽ വെച്ച് കയ്യോടെ പൊക്കി പൊലീസ്; തലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതക കേസിലെ പ്രതിയെ പൊലീസ് ചെന്നൈയിലെത്തി നാട്ടിലേക്ക് കൊണ്ടു പോരും
- ഒരു പ്രോട്ടോക്കോളും ഞങ്ങൾക്ക് ബാധകമല്ല എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് ക്യാപിറ്റലിസ്റ് കുടുംബവും കാര്യസ്ഥനും കേന്ദ്ര സർക്കാർ അറിയാതെ സ്വയം തീരുമാനിച്ചു നടത്തിയ ക്ലിഫ് ഹൗസ് പ്രോഗ്രാം! ഫോട്ടോ പുറത്തു വിട്ടത് അമിത് ഷായുടെ വിശ്വസ്തൻ; നേരിട്ടിറങ്ങി പ്രതീഷ് വിശ്വനാഥ്; പിണറായിയെ വെട്ടിലാക്കുന്ന കൂടുതൽ ചിത്രങ്ങൾ സ്വപ്ന പുറത്തു വിടുമോ?
- മാൾ ഓഫ് ട്രാവൻകൂർ ഭീകര നഷ്ടത്തിൽ; ഹൈമാർട്ട് ഹൈപ്പർമാർക്കറ്റും ഇഹം ഡിജിറ്റലും അടച്ചുപൂട്ടി; ബിഗ്ബസാർ പൂട്ടി; പാറ്റൂരിലെ സെൻട്രൽമാളിൽ സിനിമ മാത്രം; തലസ്ഥാനത്തെ മാളുകളുടെ കഥ കഴിയുന്നു; വിമാനത്താവളത്തിന് അടുത്ത മലബാർ മാളിൽ അദാനിക്കും കണ്ണ്; മാൾ വ്യവസായം പ്രതിസന്ധിയിലോ?
- കുഞ്ചാക്കോ ബോബനെ അനുകരിച്ച് ഗായിക മഞ്ജരി; കുടുംബാംഗങ്ങൾക്കൊപ്പം ചുവട് വെച്ച് താരം: വീഡിയോ വൈറൽ
- കാണാതായത് 9 വർഷം മുമ്പ്; താമസിച്ചിരുന്നത് സ്വന്തം വീടിന് 500 മീറ്റർ അകലെ; വീട്ടുകാരും നാട്ടുകാരും പൊലീസും നാടിളക്കി തിരഞ്ഞിട്ടും കണ്ടെത്താതിരുന്ന പെൺകുട്ടിയെ തേടിപിടിച്ചത് ഗൂഗിൾ ചിത്രം വഴി; മുംബൈ അന്ധേരിയിലെ ഗേൾ നം: 166 മിസിങ് കേസിന്റെ അവിശ്വസനീയ കഥ
- മലയാളി യുവാവിന് ജർമൻ കമ്പനിയിൽ മൂന്നുകോടി വാർഷിക ശമ്പളം; പ്ലേസ്മെന്റ് ചരിത്രത്തിൽ ആദ്യമെന്ന് സർവകലാശാല
- എട്ടാം ക്ലാസിൽ പഠിപ്പിന് വഴി മുട്ടിയപ്പോൾ കടയിൽ ജോലിക്ക് പോയി; ഐഎഎസ് പരീക്ഷ തുടർച്ചയായി മൂന്നു വട്ടം തോറ്റപ്പോൾ നിരാശനായി; പിന്നെ ശത്രുക്കളോട് ചോദിച്ചപ്പോഴാണ് വില്ലനെ മനസ്സിലായത്; ആലപ്പുഴ കളക്ടർ കൃഷ്ണ തേജയുടെ ജീവിതകഥ
- എടാ വിജയാ.... എന്താടാ ദാസാ..... വെല്ലുവിളികൾ അതിജീവിച്ച് മലയാളിയുടെ മനസ്സറിഞ്ഞ സിനിമാക്കാരൻ; പേരു വിളിച്ചപ്പോൾ സ്റ്റേജിലേക്ക് ഒരു കൈ സഹായവുമായി ആനയിക്കാൻ എത്തിയത് മണിയൻ പിള്ള; വേദിയിൽ കയറിയ ഓൾറൗണ്ടറെ കാത്തിരുന്നത് ലാലിന്റെ പൊന്നുമ്മ; വിജയനും ദാസനും വീണ്ടും ഒരുമിച്ചു; കൈയടിച്ച് സത്യൻ അന്തിക്കാടും; ശ്രീനിവാസൻ തിരിച്ചെത്തുമ്പോൾ
- സവാഹിരിയുടെ ജീവനെടുത്തത് 1000 മൈൽ വേഗത്തിൽ ആകാശത്തു നിന്നും നിശബ്ദ്മായി പറന്നെത്തി തലയറത്തു മടങ്ങിയ നിഞ്ച മിസൈൽ; കൊലയാളി മിസൈൽ പറന്നുയർന്നത് പാക്കിസ്ഥാന്റെ മണ്ണിൽ നിന്ന്; 20 കൊല്ലത്തെ അമേരിക്കൻ നീക്കം വിജയിച്ചത് ആറുമാസത്തെ തുടർ പരിശ്രമത്തിനൊടുവിൽ; എല്ലാം നേരിട്ടു കണ്ട് ബൈഡൻ; കൊടും ഭീകരനെ വകവരുത്തിയത് ഇങ്ങനെ
- അതിസുരക്ഷാ മേഖലയിലെ ബാൽക്കണിയിൽ ഉലാത്തുമ്പോൾ കിറുകൃത്യമായി ഡ്രോൺ ആക്രമണം; പാക്കിസ്ഥാനിലെ നിന്നും ജീവൽ ഭയത്തിൽ കാബൂളിലെത്തിയതും വെറുതെയായി; ലാദന്റെ പിൻഗാമിക്ക് സുരക്ഷിത താവളമൊരുക്കിയ താലിബാനെ ഞെട്ടിച്ച് പാക്കിസ്ഥാൻ; സവാഹിരിയെ കൊന്നു തള്ളാനുള്ള അന്തിമാനുമതി നൽകിയത് ബൈഡൻ; അമേരിക്ക വീണ്ടും ചിരിക്കുമ്പോൾ
- അയാളെ കൊണ്ട് പൊറുതിമുട്ടി പോയി; ജീവിതത്തിൽ ഒരു കീടം പോലെയാണ് അയാൾ; 30 നമ്പറുകൾ വരെ ബ്ലോക്ക് ചെയ്തിട്ടുണ്ട്; കേസുകൊടുക്കാതിരുന്നതിനും കാരണം ഉണ്ട്; തന്നെ നിരന്തരം ശല്യം ചെയ്യുന്ന സന്തോഷ് വർക്കിക്ക് എതിരെ നടി നിത്യ മേനോൻ
- 'ഞാൻ ദിലീപ്, നടൻ..മാഡം സുഖമല്ലേ..ഫ്രീ ആകുമ്പോൾ ഒന്നുവിളിക്കൂ; ഇതെന്റെ യൂട്യൂബ് ചാനൽ ആണ്, സമയം കിട്ടുമ്പോൾ കണ്ട് നോക്കൂ; ഞാൻ ഒറ്റക്ക്, ആരുടെയും സഹായമില്ലാതെ ചെയ്യുന്നതാണ്; ഇറ്റ് വാസ് നൈസ് ടോക്കിങ് ടു യു; സംസാരിക്കാൻ പറ്റിയപ്പോ എനിക്കും വലിയ സന്തോഷമായി മാഡം': ആർ.ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്സാപ് ചാറ്റുകൾ പുറത്ത്
- സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകളിലും കുടിവെള്ള പായ്ക്കറ്റുകളിലും വിഷമായ രാസവസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയവയിൽ കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാൻസറും ഉണ്ടാക്കുന്നവ; ബ്രാഹ്മിൻ, നിറപറ, കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, വിൻകോസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കൾ; പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നുവെന്ന് ഭക്ഷ്യാസുരക്ഷാ വകുപ്പ്
- ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ; 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന്റെ പക്കൽ; വില്ലൻ ഐപി ബിനുവെന്ന് ജനംടിവിയും
- നാളെ ഇതു പറയാൻ ഞാൻ നിങ്ങൾക്ക് മുമ്പിലുണ്ടാകണമെന്നില്ല; ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തിൽ ഇറങ്ങാൻ കഴിഞ്ഞെന്ന് വരില്ല; അതു കൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങൾ! അടുത്ത അറസ്റ്റ് വിനു വി ജോണിന്റേതോ? പാസ്പോർട്ട് പുതുക്കാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അറിഞ്ഞത് ഞെട്ടിക്കുന്ന സത്യം; പക പോക്കൽ കേരളത്തിൽ തുടരുമ്പോൾ
- കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
- 'എന്റെ പൊന്നു മക്കളെ നിങ്ങളെ ഞാൻ മറന്നു.. എന്റെ ഭാഗത്ത് തെറ്റുണ്ടായി. ആ തെറ്റിന് ഞാൻ എന്നെ സ്വയം ശിക്ഷിക്കുന്നു; മരണത്തിന് ഉത്തരവാദി പ്രജീവാണ്.. ഞാൻ മരിച്ചാലും നിനക്ക് ശിക്ഷ കിട്ടില്ലെങ്കിലും ഞാൻ നിന്നെ ശിക്ഷിക്കും; ശരണ്യയുടെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ; ആത്മഹത്യക്ക് തൊട്ടുമുമ്പ് പ്രജീവിനെ ഫോണിലും വിളിച്ചു
- ഒമ്പതാം വയസ്സു മുതൽ പുരുഷന്മാരുമായി ബന്ധപ്പെടുന്ന പെൺകുട്ടിയാണവൾ; എന്ത് കണ്ടിട്ടാണ് ആ പെൺകുട്ടിക്ക് വേണ്ടി നിങ്ങൾ വാദിക്കുന്നത്? കുട്ടിയുടെ അമ്മ മോശം സ്ത്രീയാണെന്നും പരിഹാസം; ഈ ക്രൂരതയെ ചോദ്യം ചെയ്തപ്പോൾ നക്സലുകളാക്കി കേസെടുത്തു; ശ്രീലേഖയ്ക്കെതിരെ വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റ് വിജയമ്മ; 1996ലെ കേസ് വീണ്ടും ചർച്ചകളിൽ
- എകെജി സെന്ററിലെ സിസിടിവിയിൽ പതിഞ്ഞ ആ അജ്ഞാതനെ തേടി പുലർച്ചെ എത്തിയത് സഖാവിന്റെ സെക്കന്റുകൾ നീളുന്ന ഫോൺ കോൾ! ബൈക്കിലെത്തിയ രണ്ടാമന്റെ പങ്ക് വ്യക്തമായിട്ടും അറസ്റ്റില്ല; ആളെ തിരിച്ചറിഞ്ഞെങ്കിലും പ്രാദേശിക നേതാവിന്റെ സൗഹൃദം സമ്മർദ്ദമായി; ബോംബെറിഞ്ഞയാൾ സിപിഎമ്മുകാരനോ? നിർണ്ണായക ദൃശ്യങ്ങൾ മറുനാടൻ പുറത്തു വിടുന്നു
- കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; അമിത ലഹരിയിലുള്ള പാച്ചിൽ അവസാനിച്ചത് ടയർ പൊട്ടിയതോടെ; ചുറ്റും വളഞ്ഞ നാട്ടുകാർക്ക് നേരേ ഭീഷണിയും കൈയേറ്റശ്രമവും; സിനിമാ- സീരിയൽ താരം അശ്വതി ബാബുവും സുഹൃത്തും പിടിയിൽ
- 'അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാം; പക്ഷേ എനിക്കെന്താണ് സംഭവിക്കുക എന്ന് അറിയില്ല'; ഭർത്താവ് ഉപേക്ഷിച്ചു; മദ്യപാനി, അഹങ്കാരി, കാമഭ്രാന്തി തുടങ്ങിയ ചാപ്പകൾ വേറെയും; ഒറ്റരാത്രി കൊണ്ട് വിവാദനായിക; ശ്രീറാം വെങ്കിട്ടരാമൻ കളക്ടറായി അധികാരമേൽക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ട് വഫ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്