Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാർട്ടിക്കിടെ പോയ 20 കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടപ്പോൾ ക്ലൂ കിട്ടിയത് ദേഹപരിശോധനയിൽ നിന്ന്; വീട്ടിലേക്ക് വിളിച്ചിട്ട് വരാതിരുന്ന ഭാര്യയെ ഭർത്താവ് ക്രൂരമായി കൊല ചെയ്തപ്പോൾ കുറ്റം തെളിഞ്ഞത് ഡിഎൻഎ പരിശോധനയിൽ; നിതാരി കൂട്ടക്കൊല തെളിയിക്കുന്നതിൽ നിർണായക പങ്ക്; റെയിൽ അപകടം മുതൽ ബോംബ് സ്‌ഫോടനം വരെ ക്രൈം സീനുകളുടെ പുനഃസൃഷ്ടിയിൽ കേമൻ; തുമ്പുണ്ടാക്കാൻ ഒരുമുടിനാരിഴ മതി; കൂടത്തായി കേസിൽ ബെഹ്‌റ സഹായം തേടിയ ടി ഡി ഡോഗ്ര ഫോറൻസിക് സയൻസിലെ കില്ലാടി

പാർട്ടിക്കിടെ പോയ 20 കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടപ്പോൾ ക്ലൂ കിട്ടിയത് ദേഹപരിശോധനയിൽ നിന്ന്; വീട്ടിലേക്ക് വിളിച്ചിട്ട് വരാതിരുന്ന ഭാര്യയെ ഭർത്താവ് ക്രൂരമായി കൊല ചെയ്തപ്പോൾ കുറ്റം തെളിഞ്ഞത് ഡിഎൻഎ പരിശോധനയിൽ; നിതാരി കൂട്ടക്കൊല തെളിയിക്കുന്നതിൽ നിർണായക പങ്ക്; റെയിൽ അപകടം മുതൽ ബോംബ് സ്‌ഫോടനം വരെ ക്രൈം സീനുകളുടെ പുനഃസൃഷ്ടിയിൽ കേമൻ; തുമ്പുണ്ടാക്കാൻ ഒരുമുടിനാരിഴ മതി; കൂടത്തായി കേസിൽ ബെഹ്‌റ സഹായം തേടിയ ടി ഡി ഡോഗ്ര ഫോറൻസിക് സയൻസിലെ കില്ലാടി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മരിച്ചവർ സംസാരിക്കില്ല, അതെല്ലാവർക്കും അറിയാം. എന്നാൽ, അതുകൊലപാതകമാണെങ്കിൽ, കുറ്റകൃത്യത്തെ കുറിച്ച് ഫോറൻസിക് സയൻസിന് ഏറെ പറയാനുണ്ടാകും. കൂടത്തായി കൂട്ടക്കൊലക്കേസിൽ ഫോറൻസിക് ശാസ്ത്രം ഏറെ നിർണായകമാണ്. ഒന്ന് വർഷങ്ങൾക്ക് മുമ്പേ നടന്ന സംഭവങ്ങൾ. അത് തെളിയിക്കാൻ പെടാപ്പാട് പെടണം. അതൊരുവെല്ലുവിളിയാണെന്ന് സമ്മതിക്കുന്നതുകൊണ്ടാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ താൻ വിഗദ്ധരുടെ സഹായം തേടുന്നുണ്ടെന്ന് പറഞ്ഞത്. അതിൽ ഒരാളാണ് ഈ മേഖലയിലെ മുടിചൂടാമന്നനായ ഡോ.ടി.ഡി.ഡോഗ്ര.

ഡോഗ്ര തന്നെ പറയും അദ്ദേഹത്തിന്റെ അനുഭവങ്ങൾ. അടുത്ത ബന്ധങ്ങളുടെ ഇടയിൽ ഇരുൾ വീഴുമ്പോൾ, അതുകൊലപാതകത്തിലേക്ക് നയിക്കുമ്പോൾ, തെളിവുകൾ കിട്ടാക്കനിയാകുമ്പോൾ ഫോറൻസിക് ശാസ്ത്രജ്ഞൻ വലിയൊരു പ്രതീക്ഷയാണ്. താൻ കൈകാര്യം ചെയ്ത ആദ്യ നരഹത്യാക്കേസുകളിലൊന്ന് 70 കളിലായിരുന്നു. ' ഞാൻ എയിംസിൽ ഫോറൻസിക് ശാസ്ത്ര വിഭാഗത്തിൽ ചേർന്നതേയുള്ളു. ഡൽഹി ലാജ്പത് നഗർ നിവാസിയായ 75 കാരിയുടെ മൃതദേഹം പരിശോധനയ്ക്കായി എന്റെ മുന്നിൽ കൊണ്ടുവന്നു. സ്വാഭാവിക മരണമെന്നാണ് പറഞ്ഞത്. എന്നാൽ, ആരോ അവരുടെ കഴുത്ത് ഞെരിച്ചതായി ഞങ്ങൾ കണ്ടെത്തി. പിന്നീട് സ്വത്തിന് വേണ്ടി മകൻ അവരെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി.

ഒരുദമ്പതികളുടെ കഥയാണ് അടുത്തത്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഭാര്യ ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങാൻ തയ്യാറായില്ല. കോപാകുലനായ ഭർത്താവ് ഭാര്യയുടെ മാതാപിതാക്കളുടെ വീട്ടിലെത്തി അവളെ മാരുതി വാനിലേക്ക് വലിച്ചിട്ട് നിർബന്ധിതമായി പലവട്ടം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. മൽപിടുത്തത്തിനിടെ അയാൾ അവളുടെ കഴുത്ത് ഞെരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അയാൾ ഭ്രാന്ത് മൂത്ത് അവളെ കടിച്ചതിന്റെ നിരവധി പാടുകൾ കണ്ടു. വജൈനൽ സ്റ്റെയിൻിന്റെ ഡിഎൻഎ പിരശോധന കൂടി കഴിഞ്ഞതോടെ അതുകൊലപാതകമെന്ന് തെളിഞ്ഞു.

പിന്നീട് ഒരു 20 കാരന്റെ കൊലപാതകം. പലതവണ അയാൾക്ക് കുത്തേറ്റിരുന്നു. പരിശോധനയിൽ അയാൾ സ്വവർഗാനുരാഗിയാണെന്ന് മനസ്സിലായി. അതൊരു വലിയ ക്ലൂ ആയിരുന്നു. ഒരു പാർട്ടിക്കിടെ അയാളെ ഒരാൾ വകവരുത്തുകയായിരുന്നു. മരിച്ചവർക്ക് തങ്ങളുടെ കഥ സ്വയം പറയാനാകില്ല. എന്നാൽ ഞങ്ങൾക്ക് വേണ്ടി അവർ സ്വന്തം കഥ പറയും. ഓട്ടോപ്‌സിയിൽ ഞങ്ങൾ എല്ലാം പഠിക്കും. കണ്ണീര്, സ്രവങ്ങൾ, മുറിവുകൾ, വസ്ത്രങ്ങളിലെ അഴുക്ക്, കടിച്ച പാടുകൾ, ലൈംഗികാവയവങ്ങൾ, എല്ലാം പരിശോധിക്കും. ആവർത്തിച്ചുള്ള അക്രമം. മരണത്തിന്റെ മുഖ്യകാരണം, ശ്വാസം മുട്ടിച്ചാണോ കൊലപ്പെടുത്തൽ, കുത്തി മുറിവേൽപ്പിക്കൽ , നഖങ്ങൾക്കിടയിൽ അങ്ങനെ എന്തെല്ലാം...ഡോ. ഡോഗ്ര പറഞ്ഞു.

ഡോഗ്ര തുമ്പുണ്ടാക്കിയ കേസുകൾ എത്രയെത്ര. നിഥാരി കൊലപാതകങ്ങൾ, ഇസ്രത് ജഹാൻ, സൊഹ്‌റാബുദ്ദീൻ നിതാരി കൊലക്കേസ് ഷെയ്ക്‌, തുളസിറാം പ്രജാപതി തുടങ്ങിയവരുടെ വ്യാജഏറ്റുമുട്ടൽ കൊലപാതകങ്ങൾ, ബിൽക്കിസ് ബാനു കേസ്, ഉത്തർ പ്രദേശ് എൻഎച്ചആർഎം കുംഭകോണം, ഷോപ്പിയാൻ ബലാത്സംഗക്കേസ്, ഭവരി ദേവി വധം, ആരുഷി തൽവാർ വധം അങ്ങനെയുള്ള കേസുകൾ. മെഡിക്കോ ലീഗൽ ഇടപെടലുകൾ നടത്തിയ കേസുകളിൽ ഇന്ദിര ഗാന്ധി വധം, തന്തൂരി വധക്കേസ്, ഹാൻസ് ക്രിസ്ത്യൻ ഓസ്ട്രോ വധം, ഖൈർലാഞ്ചി കൂട്ടക്കൊല എന്നിവയും ഉൾപ്പെടും. ഏറ്റവും ഒടുവിലായി കിളിരൂർ കേസിൽ കേരളാ പൊലീസും അദ്ദേഹത്തിന്റെ വിദഗ്‌ധോപദേശം തേടുകയുണ്ടായി. കൂടത്തായി കേസിൽ ഡിജിപി സഹായം തേടുന്നവരിൽ ഒന്നാമത്തെ പേര് ഓൾ ഇന്ത്യ ഇസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ മുൻ ഡയറക്ടറും ഫോറൻസിക് വിഭാഗം മേധാവിയുമായിരുന്ന ഡോ. തിരത് ദാസ് ഡോഗ്ര എന്ന ടി.ഡി. ഡോഗ്രയുടേത് തന്നെ.

ഇന്ത്യയിലും പുറത്തും ഫോറൻസിക് മെഡിസിനിൽ പേരുകേട്ട 72 കാരനായ ഡോഗ്ര. ഫോറൻസിക് മെഡിസിനിൽ നിരവധി ആധികാരിക പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. വർഷങ്ങളുടെ ഇടവേളകളിൽ നടന്ന കൊലപാതകങ്ങളാണ് കൂടത്തായിയിലേതെന്ന് പൊലീസ് സംശയിക്കുന്ന സാഹചര്യത്തിൽ ശാസ്ത്രീയ-സാേങ്കതിക തെളിവുകളാണ് നിർണായകം. അതിന് ഡോഗ്രയുടെ സഹായം മുതൽകൂട്ടാവുമെന്നാണ് പൊലീസ് കരുതുന്നത്.

ക്രൈം സീനുകളുടെ പുനഃ സൃഷ്ടി

കൊലപാതക രംഗങ്ങളുടെ പുനഃസൃഷ്ടി ഡോഗ്രയുടെ സവിശേഷതയാണ്. ഉയരത്തിൽ നിന്നൊരാളുടെ വീഴ്ച മുതൽ റെയിൽവെ അപകടം, ട്രാഫികേ അപകടം, ബോംബ് സ്‌ഫോടനം, എന്നിങ്ങനെ 2000 ത്തോളം ക്രൈം സീനുകൾ ഡോഗ്ര പുനഃസൃഷ്ടിട്ടുണ്ട്. തന്റെ കരിയറിന്റെ അവസാന ഘട്ടത്തിൽ ഫോറൻസിക് ആനിമേഷനും അദ്ദേഹം ഉപയോഗിച്ചു. ബട്‌ല ഹൗസ് ഏറ്റുമുട്ടൽ, ഹരേൺ പാണ്ഡ്യ കേസ്, ഇസ്രത്ത് ജഹാൻ കേസ് എന്നിവയിൽ അദ്ദേഹം ഫോറൻസിക് ആനിമേഷൻ പരീക്ഷണങ്ങൾ നടത്തി. എന്നാൽ 3 ഡി ആനിമേഷനിൽ വേണ്ട വിധം വിജയിച്ചില്ല. വെടിയുണ്ടയേറ്റ പാടുകളിൽ പഠനങ്ങൾ നടത്താൻ വേണ്ടി 'മോൾഡബിൾ' പുട്ടി ഉപയോഗപ്പെടുത്തി അദ്ദേഹം സ്വന്തമായി ഒരു പരിശോധനാരീതി തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. രണ്ടുവർഷം വരെ പഴക്കമുള്ള വെടികൊണ്ട മുറിവുകൾ ഈ പരിശോധനയിലൂടെ വെളിപ്പെടും. ഇതിന് പൊലീസ് 'ഡോഗ്രാസ് ടെസ്റ്റ്' എന്ന പേരുതന്നെയാണ് നല്കിയിട്ടുള്ളതും. ഫോറൻസിക് സൈക്യാട്ടറിയിലും സൈക്കോളജിയിലും അദ്ദേഹം ഗവേഷണങ്ങൾ നടത്തുക മാത്രമല്ല. നോയിഡ സീരിയൽ കൊലപാതകക്കേസിൽ ഇത് പരീക്ഷിക്കുകയും ചെയ്തു.

കല്ലറകൾ തുറന്ന് പരിശോധിക്കൽ

വിവിധ സംസ്ഥാനങ്ങളിലായി വിവിധ കേസുകളിൽ കല്ലറകൾ തുറന്നുള്ള പരിശോധനകൾ നടത്തിയിട്ടുണ്ട് ഡോഗ്ര. 2002 ൽ ഗുജറാത്തിലെ വർഗീയ കലാപത്തെ തുടർന്ന് കല്ലറകൾ കൂട്ടത്തോടെ തുറന്ന് അസ്ഥികൂടങ്ങൾ പരിശോധിച്ചിരുന്നു. ആന്ത്രോപോമെട്രിക്, അനാട്ടമിക് പരിശോധനകളും ഡിഎൻഎ പ്രൊഫൈലിങ്ങും കാണാതായ പല വ്യക്തികളെയും തിരിച്ചറിയാൻ സഹായിച്ചു.

നിതാരി കൊലക്കേസ്

നിതാരിയിൽനിന്ന് കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങൾ കൂട്ടത്തോടെ കണ്ടെടുത്തതിന് പിന്നാലെയാണ് രാജ്യത്തെ നടുക്കിയ നിതാരി കൂട്ടക്കൊലയുടെ ചുരുളഴിയുന്നത്. മൊഹീന്ദർസിങ് പാന്തർ, ഇയാളുടെ വീട്ടുജോലിക്കാരനായ സുരീന്ദർ കോലി എന്നിവർ ചേർന്ന് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. വിവിധ കേസുകളിലായി ഇരുവർക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു.

നോയിഡ സ്വദേശിയായ മൊനീന്ദർ സിങ് പാന്തർ, വേലക്കാരൻ സുരേന്ദർ കോലി എന്നിവർക്കാണ് വധശിക്ഷ വിധിച്ചത്. പിങ്കി സർക്കാർ എന്ന 20 വയസുകാരിയുടെ കൊലപാതകകേസിലാണ് പ്രതികൾ ഇരുവർക്കും സിബിഐ കോടതി ജഡ്ജി പവൻ കുമാർ പരമാവധി ശിക്ഷ വിധിച്ചത്. 2006 ഒക്ടോബർ അഞ്ചിന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പിങ്കിയെ നോയിഡയിലെ നിതാരിയിലുള്ള മൊനീന്ദറിന്റെ വീടിന് മുന്നിൽ വച്ച് വേലക്കാരൻ സുരേന്ദർ കോലി ബലപ്രയോഗത്തിലൂടെ വീട്ടിലേക്ക് പിടിച്ചുകൊണ്ടുപോകുകയും തുടർന്ന് യുവതിയെ മൊനീന്ദർ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തുകയും തലയടക്കമുള്ള ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ചാക്കിലാക്കി വീടിന് മുന്നിലെ ഓടയിൽ ഉപേക്ഷിച്ചുവെന്നുമാണ് ഈ കേസ്.

2006 ഡിസംബർ 29 ന് പാന്ദറുടെ വീടിനു മുന്നിൽ നിന്ന് കൂട്ടത്തോടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കപ്പെട്ട കേസിൽ നടത്തിയ അന്വേഷണത്തിലാണ് മൊനീന്ദർ സിങ് പാന്ദറും വീട്ടുവേലക്കാരൻ സുരേന്ദർ കോലിയും ചേർന്ന് നടത്തിയ കൊലപാതക പരമ്പരകളുടെ ചുരുളഴിഞ്ഞത്. 19 പേരുടെ മൃതദേഹാവിശിഷ്ടങ്ങളാണ് പാന്ദറുടെ വീടിനുമുന്നിലെ ഓടയിൽ നിന്ന് കണ്ടെടുക്കപ്പെട്ടത്. രണ്ടുവർഷം കൊണ്ട് ഇരുവരും ചേർന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തിയതിൽ അധികവും കൊച്ചുപെൺകുട്ടികളെയായിരുന്നു. ഈ കൂട്ടക്കൊലപാതകത്തിൽ ഓരോ കൊലപാതകങ്ങളും ഓരോ കേസുകളായാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ മൂന്നു കേസുകൾ കൂടുതൽ തെളിവുകൾ കിട്ടാത്തതിനാൽ അവസാനിപ്പിച്ചു. ബാക്കി 16 കേസുകളിലാണ് ഇരുപ്രതികൾക്കുമെതിരേ കുറ്റപത്രം നൽകിയിട്ടുള്ളത്. ഇതിൽ എട്ടാമത്തെ കേസാണ് പിങ്കി സർക്കാരിന്റെ കൊലപാതകം.

വിചാരണ പൂർത്തിയായ അഞ്ചുകേസുകളിൽ സുരീന്ദർ കോലിയെ സിബിഐ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. പാന്ദറെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കോലിയുടെ അപ്പീലിൽ ഒരു കേസിലെ വധശിക്ഷ സുപ്രീകോടതി ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്. റിംപ ഹൽദാർ എന്ന 14 വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ ഇരുവർക്കും സിബിഐ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പിങ്കി സർക്കാർ കേസിൽ ഇരുവർക്കും വീണ്ടും സിബിഐ കോടതി വധശിക്ഷ വിധിക്കുന്നത്. പ്രതികളുടെ സൈക്കോളജിക്കൽ പ്രൊഫൈലിങ് വഴി ഡോഗ്ര ഗണ്യമായ ഒരു പങ്ക് വഹിച്ചു.

ടോക്‌സിക്കോളജി സൊസൈറ്റി ഓഫ് ഇന്ത്യയുടെ ലൈഫ് ടൈം സയന്റിസ്റ്റ് അവാർഡ് നേടിയിട്ടുള്ള ഡോ. ഡോഗ്ര ഫോറൻസിക് മെഡിസിനിൽ നിരവധി ആധികാരിക പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. ല്യോൺസ് മെഡിക്കൽ ജൂറിസ്പ്രൂഡൻസ് ഇൻ ഇന്ത്യ, ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്‌സിക്കോളജി തുടങ്ങി ഈ മേഖലയിലെ ആധികാരികമായ പല പുസ്തകങ്ങളും രചിച്ചിട്ടുള്ളതും ഡോ. ടിഡി ഡോഗ്രയാണ്.

കശ്മീർ സ്വദേശിയായ ഡോ. ടി ഡി ഡോഗ്ര, ബിക്കാനീറിലെ സർദാർ പട്ടേൽ മെഡിക്കൽ കോളേജിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയശേഷം, 1976-ൽ AIIMS -ൽ നിന്ന് ഫോറൻസിക് മെഡിസിനിൽ എം ഡി പൂർത്തിയാക്കി. ഡിഎൻഎ പ്രൊഫൈലിങ്, പോപ്പുലേഷൻ ജെനറ്റിക്‌സ്, റെസിഡ്യൂവൽ എൻവയോൺമെന്റൽ, & പെസ്റ്റിസൈഡ് ടോക്‌സിസിറ്റി, ബയോ എത്തിക്‌സ്, ഫാർമക്കോ വിജിലൻസ്, ഫോറൻസിക് സൈക്ക്യാട്രി,ക്രൈം സീൻ റീകൺസ്ട്രക്ഷൻ, ഫോറൻസിക് അനിമേഷൻ തുടങ്ങിയ മേഖലകളിൽ അപാരമായ ഗ്രാഹ്യമുള്ള ഡോ. ഡോഗ്രേ, വളരെ സങ്കീർണ്ണമായ പല ക്രിമിനൽ കേസുകളുടെയും മെഡിക്കോ ലീഗൽ അന്വേഷണങ്ങൾക്ക് ചുക്കാൻ പിടിച്ചിട്ടുണ്ട്.

ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, ചരൺ സിങ്ങ് തുടങ്ങിയ പ്രധാനമന്ത്രിമാരുടെ മരണത്തെപ്പറ്റിയുള്ള അന്വേഷണങ്ങളിൽ മെഡിക്കോ ലീഗൽ അഥോറിറ്റിയായി പൊലീസിനെ സഹായിച്ചത് ഡോ. ഡോഗ്രയായിരുന്നു. ഇന്ദിരാഗാന്ധി വധക്കേസിൽ മെഡിക്കൽ വിറ്റ്‌നസ് ആയി അദ്ദേഹം കോടതിയിലെത്തി. അദ്ദേഹത്തിന്റെ സാക്ഷ്യത്തിന്റെ ആധികാരികത രാം ജേഠ്മലാനി ചോദ്യം ചെയ്തെങ്കിലും, സുപ്രീം കോടതി അന്ന് അതിനെ ശരിവെക്കുകയായിരുന്നു. ബാട്‌ല ഹൗസ് എൻകൗണ്ടർ കേസിൽ അദ്ദേഹം അനിമേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടാണ് തന്റെ ഫോറൻസിക് തെളിവുകൾ കോടതിയിൽ അവതരിപ്പിച്ചത്. ശ്രീലങ്കയിൽ പ്രസിഡന്റ് സ്ഥാനാർത്ഥി ഗാമിനി ദിസ്സനായകെ കൊല്ലപ്പെട്ടപ്പോൾ അദ്ദേഹത്തെ ശ്രീലങ്കൻ സർക്കാർ സഹായത്തിന് വിളിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP