Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുഞ്ഞുമനസ്സല്ലേ...പന്ത് വിടാനൊക്കുമോ? പന്തെടുക്കുമ്പോൾ കാൽ വഴുതി കൂട്ടുകാർ ആഴത്തിലേക്ക് വീഴുമ്പോൾ ഒന്നുപതറിയെങ്കിലും പിന്തിരിഞ്ഞോടിയില്ല; കിണറ്റിലേക്ക് ആറുവയസുകാരൻ നീട്ടിയ മരക്കൊമ്പിൽ പിടിച്ചുകയറിയത് രണ്ടുകുരുന്നുജീവനുകൾ; സൈനുൽ ആബിദിന് സല്യൂട്ടടിച്ച് നാട്ടുകാർ

കുഞ്ഞുമനസ്സല്ലേ...പന്ത് വിടാനൊക്കുമോ? പന്തെടുക്കുമ്പോൾ കാൽ വഴുതി കൂട്ടുകാർ ആഴത്തിലേക്ക് വീഴുമ്പോൾ ഒന്നുപതറിയെങ്കിലും പിന്തിരിഞ്ഞോടിയില്ല; കിണറ്റിലേക്ക് ആറുവയസുകാരൻ നീട്ടിയ മരക്കൊമ്പിൽ പിടിച്ചുകയറിയത് രണ്ടുകുരുന്നുജീവനുകൾ; സൈനുൽ ആബിദിന് സല്യൂട്ടടിച്ച് നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

മൂളിയാർ: പന്തെറിഞ്ഞു കളിക്കുന്നതിനിടയിലായിരുന്നു ആ അബദ്ധം. അറിയാതെ പന്ത് വെള്ളം നിറഞ്ഞ പൊട്ടക്കിണറ്റിലേക്ക് വീണു. കുട്ടികളല്ലേ..പന്തുപോയാൽ സങ്കടമാകും. പന്തൽ നിർമ്മാണം നടക്കുന്ന വീട്ടിലേക്കു പോകുന്നതിനിടെയാണ് മൂന്ന് കുട്ടികൾ അപകടത്തിൽ പെട്ടത്. മരക്കൊമ്പ് കൊണ്ടു നീക്കി പന്ത് കരയ്ക്കടുപ്പിക്കുന്നതിനിടെ അഞ്ചുവയസുകാരൻ ബാസിം സമാൻ കാൽ വഴുതി നിറയെ വെള്ളമുള്ള കിണറ്റിലേക്കു വീണു. കിണറ്റിലേക്കു മലിനജലം ഒഴുക്കിവിടുന്ന പൈപ്പിൽ പിടിത്തം കിട്ടിയെങ്കിലും പുറത്തേക്കു കയറാൻ കഴിഞ്ഞില്ല.

കൈപിടിച്ചു കയറ്റാൻ ശ്രമിക്കുന്നതിനിടെ അബ്ദുൽ സാമിലും കിണറ്റിൽ വീണു. ഉടൻ തന്നെ അവിടെ വീണുകിടന്ന മരക്കൊമ്പ് എടുത്ത് സൈനുൽ ആബിദ് നീട്ടിക്കൊടുത്തു. ചെറുതായി നീന്തൽ അറിയാവുന്ന സമാൻ അതിൽ പിടിച്ച് ആദ്യം കയറി. പിന്നീട് ഇരുവരും ചേർന്നു സാമിലിനെയും പുറത്തെടുത്തു. കുട്ടികളുടെ നിലവിളി കേട്ട് അയൽവീട്ടുകാരും ബന്ധുക്കളും ഓടിയെത്തുമ്പോഴേക്കും രണ്ടുപേരും കരയിലെത്തിയിരുന്നു. വേലി കെട്ടാതെ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ടു കിടക്കുകയായിരുന്ന പൊട്ടക്കിണറാണ് അപകടത്തിനിടയാക്കിയത്. ഇതിൽ മഴവെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു.

മുളിയാർ പഞ്ചായത്തിലെ അമ്മങ്കോട് തൈവളപ്പിലാണ് സംഭവം. കുറച്ച് അകലെയുള്ള കല്യാണവീട്ടിൽ പന്തൽ നിർമ്മിക്കുന്നതു കാണാൻ പോവുകയായിരുന്നു തൈവളപ്പിലെ സൈനുദ്ദീന്റെ മകൻ സൈനുൽ ആബിദ്, മുനീറിന്റെ മകൻ ബാസിം സമാൻ, സഹോദരൻ ഹാരിഫിന്റെ മകൻ അബ്ദുൽ സാമിൽ എന്നിവർ.സൈനുൽ ആബിദ് ചെർക്കള ഗവ. സ്‌കൂളിലും മറ്റു രണ്ടുപേർ പൊവ്വൽ ഗവ. യുപി സ്‌കൂളിലും യുകെജി വിദ്യാർത്ഥികളാണ്. സമപ്രായക്കാരായ മൂവരും അവധിദിവസങ്ങളിൽ ഏറെയും ഒരുമിച്ചാണ് ഉണ്ടാകാറുള്ളത്.

പതിനഞ്ചടിയിലേറെ താഴ്ചയുള്ളതാണ് കിണർ. സംഭവം അറിഞ്ഞതോടെ ആറുവയസ്സുകാരന്റെ ധീരതയെ അഭിനന്ദനം കൊണ്ടു മൂടുകയാണ് നാട്ടുകാർ. വലിയൊരു ദുരന്തമാണ് സമയോചിത പ്രവൃത്തിയിലൂടെ കുട്ടി ഒഴിവാക്കിയത്. ഇതോടെ നാട്ടുകാരുടെ റീയൽ ഹീറോ ആയി മാറിയിരിക്കുകയാണ് സൈനുൽ ആബിദ്. ഒരുപക്ഷ മുതിർന്നവർക്ക് പോലും പെട്ടെന്ന് പ്രതികരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പൊടുന്നനെ രക്ഷകനാകാൻ കഴിഞ്ഞതോടെ ഒരുനാടിന് മുഴുവൻ ആശ്വാസത്തിന്റെ കുളിർമഴ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP