Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ജയ് ബജ്‌റംഗ് ബലി! ചുറ്റും കിടുങ്ങുന്ന ശബ്ദത്തിൽ പോർവിളി മുഴക്കുന്ന വീരന്മാർ; ലഡാക്കിലെ ഗാൽവനിൽ ചൈനീസ് പട്ടാളത്തോട് മല്ലയുദ്ധം നടത്തിയവരും കാർഗിൽ യുദ്ധത്തിൽ ജുബർ ഹില്ലും താരും അടങ്ങുന്ന തന്ത്രപ്രധാന മേഖല പാക് സേനയിൽ നിന്ന് തിരിച്ചുപിടിച്ച ധീരന്മാരും; അവർ പോരാടാൻ വേണ്ടി ജനിച്ചവർ; ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കാലം മുതലേ പോരിലെ വമ്പന്മാർ; സൈന്യം ആദരമർപ്പിച്ച ബിഹാർ റെജിമെന്റിലെ 'സിംഹങ്ങളുടെ' കഥ

ജയ് ബജ്‌റംഗ് ബലി! ചുറ്റും കിടുങ്ങുന്ന ശബ്ദത്തിൽ പോർവിളി മുഴക്കുന്ന വീരന്മാർ; ലഡാക്കിലെ ഗാൽവനിൽ ചൈനീസ് പട്ടാളത്തോട് മല്ലയുദ്ധം നടത്തിയവരും കാർഗിൽ യുദ്ധത്തിൽ ജുബർ ഹില്ലും താരും അടങ്ങുന്ന തന്ത്രപ്രധാന മേഖല പാക് സേനയിൽ നിന്ന് തിരിച്ചുപിടിച്ച ധീരന്മാരും; അവർ പോരാടാൻ വേണ്ടി ജനിച്ചവർ; ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കാലം മുതലേ പോരിലെ വമ്പന്മാർ; സൈന്യം ആദരമർപ്പിച്ച ബിഹാർ റെജിമെന്റിലെ 'സിംഹങ്ങളുടെ' കഥ

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: ലഡാക്കിലെ ഗാൽവൻ താഴ് വരയിൽ ചൈനീസ് പട്ടാളവുമായുള്ള സംഘർഷത്തിൽ വീരമൃത്യു വരിച്ച 20 ഇന്ത്യൻ സൈനികർക്ക് സൈന്യം ആദരം അർപ്പിച്ചപ്പോൾ എല്ലാവരും വാഴ്‌ത്തുന്നത് ബിഹാർ റെജിമെന്റിനെ തന്നെ. റെജിമെന്റിലെ സൈനികരുടെ ഒരിക്കലും മറക്കാനാവാത്ത പോരാട്ടങ്ങളുടെ ചരിത്രം പറയുന്ന വീഡിയോയും സൈന്യം പുറത്തിറക്കി. ധ്രുവ വാരിയേഴ്‌സിന്റെയും ബിഹാർ റെജിമെന്റിലെ സിംഹങ്ങളുടെയും ഇതിഹാസ കഥ. അവർ പോരാടാൻ വേണ്ടി ജനിച്ചവരാണ്'.. എന്നാണ് സൈന്യത്തിന്റെ ഔദ്യോഗിക പേജിൽ പങ്കുവച്ച വീഡിയോയക്ക് അടിക്കുറിപ്പ്. 21 വർഷം മുമ്പ് കാർഗിൽ പോരാട്ടത്തിലും കാർഗിലിലെ തന്ത്രപ്രധാനമായ ഒരു മേഖല പാക് സേനയിൽ നിന്ന് ബീഹാർ റെജിമെന്റ് അംഗങ്ങൾ പിടിച്ചെടുത്ത ചരിത്രവും മേജർ അഖിൽ പ്രതാപിന്റെ ശബ്ദത്തിൽ കേൾക്കാം.

ഗാൽവനിലെ വീരന്മാർ

ജൂൺ 15 ന് ചൈനീസ് സൈനികർ ഇരുമ്പ് ദണ്ഡുകളും ആണിതറച്ച തടിക്കഷ്ണങ്ങളുമായി ആക്രമിച്ചപ്പോൾ വീരമൃത്യു വരിച്ചത് കേണൽ ബി.സന്തോഷ് ബാബു അടക്കം 20 പോരാളികൾ. ഇതോടെ ഘട്ടക് സൈനികർക്കൊപ്പ 16x ബിഹാർ റെജിമെന്റ് ശക്തമായ പ്രത്യാക്രമണം നടത്തി. നാലുനമണിക്കൂറോളം ഈ ആക്രമണം നീണ്ടുനിന്നുവെന്നും ചില റിപ്പോർട്ടുകളിൽ പറയുന്നു.

ബിഹാർ റെജിമെന്റിന്റെ കഥ

പാറ്റ്‌നയിലെ ദനാപൂർ കന്റോൺമെന്റിലാണ് ബിഹാർ റെജിമെന്റൽ സെന്റർ. രാജ്യത്തെ ഏറ്റവും പഴക്കമേറിയ കന്റോൺമെന്റ്. ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യ അഫിലിയേറ്റ് ചെയ്തിരിക്കുന്നത് ബിഹാർ റജിമെന്റിനോടാണ്. ഇന്ത്യൻ സൈന്യത്തിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനുകൾ ഉള്ളതും ഈ റെജിമെന്റിലാണ്.

ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് പ്രിയപ്പെട്ടവരായിരുന്നു ബിഹാറികൾ. 1758 ൽ റോബർട്ട് ക്ലൈവ് പ്രഭുവിന്റെ കാലത്ത് രൂപീകരിച്ച 34 ാം സെപ്പോയ് ബറ്റാലിയൻ പൂർണമായി ഭോജ്പൂർ ജില്ലയിൽ നിന്നായിരുന്നു. ഷാഹാബാദ്, മുംഗർ എന്നിവയായിരുന്നു മറ്റു പ്രിയപ്പെട്ട റിക്രൂട്ട്‌മെന്റ് മേഖലകൾ. ബുക്‌സർ, കർണാടിക്, മറാത്ത യുദ്ധങ്ങളിലും റെജിമെന്റ് സുപ്രധാന പങ്കുവഹിച്ചു. 1857 ലെ ശിപ്പായി ലഹളയ്ക്ക് ഇടയാക്കിയ കാരണങ്ങളിൽ ഒന്നായ മൃഗക്കൊഴുപ്പു ചേർത്ത വെടിയുണ്ടകൾക്കെതിരെ ആദ്യം ശബ്ദമുയർത്തിയതു ബിഹാർ റെജിമെന്റ് തന്നെ. 1857 ന് ശേഷം ബ്രിട്ടീഷുകാർ ബിഹാറികളെ െൈസെന്യത്തിൽ ചേർക്കാൻ പ്രോത്സാഹിപ്പിച്ചതുമില്ല.

1948-49ൽ കശ്മീർ താഴ് വരയിലെ പാക് ആക്രമണത്തിനെതിരെ ദ്രുതഗതിയിൽ പ്രതികരിച്ചതും ബിഹാർ ബറ്റാലിയനുകളാണ്. 1965 ലെ ഇന്ത്യ-പാക് യുദ്ധത്തിൽ 7 ബിഹാർ ബെദോരി പിടിച്ചെടുത്തതോടെയാണ് ഹാജി പിർ പാസ് കീഴടക്കാൻ വഴിയൊരുക്കിയത്. 197ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ അഖോര പോരാട്ടത്തിലെ ധീരത കണക്കിലെടുത്ത് 10 ബിഹാറിന് അഖോര ബഹുമതി നൽകി ആദരിച്ചു. കമാൻഡിങ് ഓഫീസറായിരുന്ന ലഫ്.കേണൽ പി.സി.സോവേയ്ക്ക് വീരചക്രവും.

കാർഗിൽ യുദ്ധത്തിലെ ഓപ്പറേഷൻ വിജയിൽ 1 ബിഹാറാണ് ജുബർ ഹില്ലും താരുവും തിരിച്ചുപിടിച്ചത്. യൂണിറ്റിന് കിട്ടിയ 26 ധീരതാ പുരസ്‌കാരങ്ങൾ കൂടാതെ മേജർ എം.ശരവണൻ, നായിക് ഗണേശ് പ്രസാദ് എന്നിവർക്ക് മരണാനന്തര ബഹുമതിയായി വീരചക്ര സമ്മാനിച്ചു. '21 വർഷങ്ങൾക്ക് മുമ്പ് ഇതേമാസത്തിലാണ് കാർഗിൽ നുഴഞ്ഞു കയറ്റക്കാർക്ക് ബീഹാർ റെജിമെന്റ് തക്കതായ മറുപടി നൽകിയത്.. ധൈര്യത്തോടെ പോയ അവർ വിജയിച്ച് മടങ്ങി വന്നു..' സൈന്യത്തിന്റെ വീഡിയോയിൽ പറയുന്നു. 1857 മുതൽ 1999 വരെ ബീഹാർ റെജിമെന്റ് നടത്തിയ ദൗത്യങ്ങളാണ് 1മിനിറ്റ് 57 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ വിവരിക്കുന്നത്.

യുഎൻ സമാധാന സംരക്ഷണ സേനയുടെയും ഭാഗമായിട്ടുണ്ട് ബിഹാർ റെജിമെന്റുകൾ. 1993-94 ൽ 1 ബിഹാറിലെ ഇതാദ്യമായി സൊമാലിയയിൽ നിയോഗിച്ചു. 10 ബിഹാർ, 5 ബിഹാർ, 14 ബിഹാർ എന്നിവയെവ്വാം കോംഗോയിലെ യുഎൻ സമാധാനസേനയുടെ ഭാഗമായി. 2008 നവംബർ 26 ന് മുംബൈയിലെ തീവ്രവാദവിരുദ്ധ പോരാട്ടത്തിനിടെ രക്തസാക്ഷിയായ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ മാതൃയൂണിറ്റ് 7 ബിഹാറായിരുന്നു. അദ്ദേഹത്തിന് അശോക ചക്രം സമ്മാനിച്ചാണ് രാജ്യം ആദരിച്ചത്.

ബിഹാർ റെജിമെന്റിന്റെ പോർവിളി

ശത്രുവിനെ നേരിടാൻ യുദ്ധഭൂമിയിലേക്ക് പോകുമ്പോൾ ബിഹാർ റെജിമെന്റിന്റെ പോർവിളി ജയ് ബജ്‌റംഗ് ബലി എന്നും ബിർസ മുണ്ട കി ജയ് എന്നുമാണ്

ആപ്തവാക്യം

ബിഹാർ റെജിമെന്റിന്റെ ആപ്തവാക്യം കരം കി ധരം. ജോലിയാണ് ഉപാസന

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP