Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

പെൺകുട്ടികൾ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല..മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും; എന്നിട്ടോ വത്തക്ക പഴുത്തിട്ടുണ്ടോന്ന് നോക്കാൻ ഒരു കഷ്ണം ചൂഴ്ന്ന് നിക്കുന്നത്..ഇതിന് ചോപ്പുണ്ടോന്ന് നോക്കൂന്ന് പറഞ്ഞ്! ഇത് മത ഉദ്‌ബോധന പ്രസംഗത്തിലെ ചില ഭാഗങ്ങൾ; അദ്ധ്യാപകനെതിരെ കേസെടുത്തത് പ്രതിഷേധാർഹവും; പ്രാർത്ഥനയ്ക്ക് ശേഷം പൊലീസ് സ്‌റ്റേഷൻ മാർച്ചുമായി മൗലവിമാർ; ഫാറൂഖ് കോളേജിലെ വിഷയങ്ങൾ മതമേറ്റെടുക്കുമ്പോൾ

പെൺകുട്ടികൾ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല..മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും; എന്നിട്ടോ വത്തക്ക പഴുത്തിട്ടുണ്ടോന്ന് നോക്കാൻ ഒരു കഷ്ണം ചൂഴ്ന്ന് നിക്കുന്നത്..ഇതിന് ചോപ്പുണ്ടോന്ന് നോക്കൂന്ന് പറഞ്ഞ്! ഇത് മത ഉദ്‌ബോധന പ്രസംഗത്തിലെ ചില ഭാഗങ്ങൾ; അദ്ധ്യാപകനെതിരെ കേസെടുത്തത് പ്രതിഷേധാർഹവും; പ്രാർത്ഥനയ്ക്ക് ശേഷം പൊലീസ് സ്‌റ്റേഷൻ മാർച്ചുമായി മൗലവിമാർ; ഫാറൂഖ് കോളേജിലെ വിഷയങ്ങൾ മതമേറ്റെടുക്കുമ്പോൾ

ജാസിം മൊയ്ദീൻ

കോഴിക്കോട്: കോഴിക്കോട് റൗളത്തൽ ഉലും മാനേജ്മെന്റിന് കീഴിലുള്ള ഫാറൂഖ് കോളേജിലും ഫാറൂഖ് ട്രൈനിങ് കോളേജിലും കഴിഞ്ഞ രണ്ടാഴ്ചക്കാലമായി നടന്നുകൊണ്ടിരിക്കുന്ന വിവാദ വിഷയങ്ങളിൽ മതം ഇടപെട്ട് തുടങ്ങി. ഫാറൂഖ് കോളേജിനെതിരെ വരുന്ന വിമർശനങ്ങളൊക്കെയും ഇസ്ലാമോഫോബിയയുടെ ഭാഗമാണെന്ന് ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയക്കാരും മതനേതാക്കന്മാരും കോളേജ് മാനേജ്മെന്റും പരസ്യനിലപാടെടുത്തതോടെ വിഷയം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.

ഇന്നലെ ഫാറൂഖ് കോളേജിലെ രണ്ടാം വർഷ വിദ്യയാർത്ഥി അമൃത മേത്തർ എന്ന വിദ്യാർത്ഥിയുടെ പരാതിയെ തുടർന്ന് സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഫാറൂഖ് ട്രൈനിങ് കോളേജിലെ അദ്ധ്യാപകൻ ജൗഹർ മുനവ്വിറിനെതിരെ എടുത്ത കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി പത്രക്കുറിപ്പിറക്കിയതിന് പിന്നാലെ തന്നെ ഇതേ ആവശ്യം ഉന്നയിച്ച് കൊടുവള്ളി പള്ളിയിലെ വെള്ളിയാഴ്ചയിലെ പ്രത്യേക പ്രാർത്ഥന പൂർത്തിയാക്കി പ്രാർത്ഥനക്ക് നേതൃത്വ നൽകിയ മത പുരോഹിതന്റെ നേതൃത്വത്തിൽ വിശ്വാസികളെ സംഘടിപ്പിച്ച് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും നടത്തി. ഇതോടെ വിഷയം പുതിയ തലത്തിലെത്തുകയാണ്.

മുജാഹിദ് വിസ്ഢം വിഭാഗം ഐ.എസ്.എം. നരിക്കുനി മണ്ഡലം കമ്മിറ്റി കഴിഞ്ഞ ഏപ്രിൽ 18 ന് കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ വട്ടോളിയിലുള്ള മദ്‌റസയിൽ സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പിൽ നടത്തിയ പ്രസംഗത്തിൽ വിദ്യാത്ഥിനികളുടെ വസ്ത്രധാര രീതിയെ സംബന്ധിച്ച് വത്തങ്ങയുമായി ബന്ധപ്പെട്ട് വിവാദ പരാമർശങ്ങൾ നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് വ്യാഴാഴ്‌ച്ച കൊടുവള്ളി പൊലിസ് അദ്ധ്യാപകനെതിരെ കേസെടുത്തത്. ഫാറുഖ് കോളേജിലെ തന്നെ മൂന്നാം വർഷ സോഷ്യോളജി വിദ്യാത്ഥിനിയാണ് ഇമെയിൽ വഴി കൊടുവള്ളി പൊലിസിൽ പരാതി നൽകിയതെന്നാണ് പൊലിസ് നൽകുന്ന വിശദികരണം. സെക്ഷൻ 354, ഐ.പി.സി.509 വകുപ്പുകൾ പ്രകാരം സ്ത്രിത്വത്തെ അപമാനിച്ചതിനാണ് കേസെടുത്തിട്ടുള്ളത്. സിഐചന്ദ്രമോഹനനാണ് അന്വേഷണ ചുമതല.പരാതിക്കാരിയിൽ നിന്നും നേരിട്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാവും തുടർ നടപടിയെന്ന് എസ്.ഐ.പ്രജഷ് പറഞ്ഞു. ഈ കേസെടുക്കലിനെതിരെയാണ് മത സംഘടനകളുടെ വികാരം കൊള്ളൽ.

ഇകെ സുന്നി വിഭാഗം പ്രവർത്തകരും കൊടുവള്ളി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുന്നുണ്ടെന്നാണ് വിവരം. നേരത്തെ ഇതിലും അപകടകരമായ പരാമർശങ്ങൾ നടത്തിയ കെപി ശശികലക്കെതിരെയും, പ്രതീഷ് വിശ്വനാഥിനെതിരെയും എന്തുകൊണ്ട് കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുന്നില്ലെന്ന് ചോദിച്ചാണ് ഇവരൊക്കെ പ്രതിഷേധവുമായി വരുന്നതെങ്കിലും ഈ അദ്ധ്യാപകൻ നടത്തിയ സ്ത്രീവിരുദ്ധ പരമാർശങ്ങളിൽ ഇവരാരും യാതൊരു പ്രതികരണവും നടത്തിയിട്ടില്ലെന്നതാണ് വാസ്തവം. മത ഉദ്‌ബോധന പ്രസംഗത്തിലെ ചില ഭാഗങ്ങൾ എടുത്ത് ദുഷ്പ്രചാരണം നടത്തുകയാണെന്നും അധ്യപകനെതിരെ കേസെടുത്തത് പ്രതിഷേധാർഹമാണെന്നും ഇവർ ആരോപിക്കുന്നു.

ഇനി ഇവർ പറയുന്നത് പോലെ മറ്റുള്ളവർക്ക് നേരെ കേസെടുത്തില്ലെന്നതിനാൽ ഇയാൾ പറഞ്ഞത് ന്യായീകരിക്കേണ്ടതാണന്നാണോ പറയുന്നത്. മറ്റുള്ളവർക്കെതിരെ കേസെടുത്തിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് അതുണ്ടാക്കാനുള്ള നടപടിയെടുക്കുകയല്ലേ വേണ്ടത്. മറ്റാർക്കെതിരെും കേസെടുത്തിട്ടില്ലാത്തതിനാൽ എങ്ങനെ ഇയാൾ പറഞ്ഞത് സ്ത്രീവിരുദ്ധതയല്ലാതാകുമന്നും, അതല്ല മറ്റാർക്കെതിരെയും നടപടിയെടുത്തിട്ടില്ല എന്നത് വീണ്ടും വീണ്ടും അത്തരത്തിലുള്ള പരാമർശങ്ങൾ നടത്താനുള്ള ലൈസൻസായാണോ ഇത്തരക്കാർ കാണുന്നതെന്നും വ്യക്തമാക്കേണ്ടിയിരിക്കുന്നുവെന്നതാണ് ഉയരുന്ന വിമർശനം.

അതേ സമയം ഈ സ്ത്രീവിരദ്ധ പരാമർശം നടത്തിയ അദ്ധ്യാപകനെതിരെ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ഇതേ നടപടി ഇവർ പറയുന്ന ശശികലക്കെതിരെയും എടുത്തിട്ടുള്ളതാണ്. ശശികല നടത്തിയ വിവിധ പരാമർശങ്ങളുടെ പേരിൽ അവർക്കെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ അവർക്കെതിരെ കേസെടുത്തിട്ടുമുള്ളതാണ്. ഇതാണ് വാസ്തവമെന്നിരിക്കെ വിശ്വാസികളെ പറഞ്ഞ് പറ്റിച്ച് ആരാധനാലയത്തിൽ നിന്ന് നേരിട്ട് തെരുവിലേക്കിറക്കുന്ന മതമേലാളന്മാരുടെ നടപടി ഈ നാടിനെ നാശത്തിലേക്ക് നയിക്കുന്നതാണെന്ന വാദമാണ് പുതിയ സംഭവ വികാസങ്ങൾ സജീവമാക്കുന്നത്.

ഇതിന് വളം വെച്ച് കൊടുക്കുകയും ധൈര്യം പകരുകയും ചെയ്യുന്ന പികെ ഫിറോസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടി നേതാക്കന്മാരുടെ നിലപാടുകളും ചർച്ചയാകുന്നുണ്ട്. ഫാറൂഖ് കോളേജിന് നേരെ നടക്കുന്ന വിമർശനങ്ങളെ പ്രതിരോധിക്കാൻ കോളേജ് മാനേജ്മെന്റും അവരെ അനുകൂലിക്കുന്ന എംഎസ്എഫ്, എസ് ഐ ഒ വിദ്യാർത്ഥി സംഘടനകളും നടത്തുന്ന വിലകുറഞ്ഞ പ്രതികരണങ്ങളിൽ മതം കയറിവരുന്നതിന്റെ മറ്റൊരു ഉദാഹരണമായിരുന്നു ഇന്നലെ അദ്ധ്യാപകനെതിരെ പരാതി പറഞ്ഞ വിദ്യാർത്ഥി അമൃത മേത്തറിന്റെ മതം പറഞ്ഞുള്ള പ്രതികരണങ്ങൾ. അമൃതയെന്ന പേര് കേട്ടപ്പോൾ തന്നെ ഇത്തരം വിദ്യാർത്ഥി സംഘടനകളും കോളേജ് മാനേജ്മെന്റിന്റെ അനുകൂലകരുടെയും ആദ്യ പ്രതികരണം അമൃതയെന്ന ഹിന്ദു വിദ്യാർത്ഥി ജൗഹറെന്ന മുസ്ലിം അദ്ധ്യാപകനെതിരെ പരാതി കൊടുത്തിരിക്കുന്നു എന്നായിരുന്നു ഇവരുടെ ആദ്യ പ്രതികരണം.

എന്നാൽ അമൃതയെന്ന പേരിനപ്പുറം ഒരുമുസ്ലിം കുടുംബത്തിൽ ജനിച്ച് വളർന്നയാളാണെന്ന് താനെന്ന് പറയേണ്ട, അല്ലെങ്കിൽ പൊതു സമൂഹത്തിന് മുന്നിൽ തന്റെ മതസ്വതം അപമാനകരമം വിധത്തിൽ പറയേണ്ടി വന്നിരിക്കുകയാണ്. തങ്ങളുടെ സഹപാടി ഹിന്ദുവോ, മുസ്ലിമോ അല്ലെങ്കിൽ മറ്റേതെങ്കിലും മതത്തിൽ പെട്ടവളോ അല്ലെന്ന് മറ്റാരേക്കാളുമേറെ അറിയാവുന്ന മുസ്ലിം വിദ്യാർത്ഥി സംഘടനകളിൽ പെട്ടവർ പോലും മതഭ്രാന്തന്മാരുടെ ഇത്തരം നീചപ്രചരണങ്ങളിലെ പൊള്ളത്തരങ്ങൾ തുറന്ന്കാണിക്കാനുണ്ടായില്ല എന്നത് തന്നെയാണ് അപലപനീയം. കഴിഞ്ഞ ആഴ്ചകളിൽ ഫാറൂഖ് കോളേജിൽ നടന്ന സമരങ്ങളിൽ പങ്കെടുതത്തവർക്കോ, അവ നേരിട്ട് കണ്ടവർക്കോ മനസ്സിലാകും സ്ത്രീകളെ അപമാനിക്കുന്ന, കുട്ടികളെ കായികപരമായി നേരിടുന്ന ഫാറൂഖ് കോളേജിലെ അദ്ധ്യാപകരേക്കാൾ അപകടം പിടിച്ചവരും വിഷം ഉള്ളിൽ കൊണ്ട് നടക്കുന്നവരുമാണ് അവിടുത്തെ എസ്ഐഒ അല്ലെങ്കിൽ ഫ്രറ്റേണിറ്റി, എംഎസ്എഫ് എന്നീ വിദ്യാർത്ഥി സംഘടനയിലെ കുട്ടികൾ.

ഫാറൂഖ് കോളേജിലെ പർദ്ദയിട്ട് വരുന്നവരെയാണ് ജൗഹർ മുനവ്വിർ എന്ന അദ്ധ്യാപകൻ അപമാനിച്ചിരുന്നതെങ്കിലും പർദ്ദയിട്ട കുട്ടികൾ ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്ന ഈ രണ്ട് സംഘടനകളുടെ ഭാഗത്ത് നിന്നും ആ അദ്ധ്യാപകന്റെ പ്രയോഗത്തിനെതിരെ ഒരു ചെറിയ പ്രതിഷേധം പോലുമുണ്ടായിട്ടില്ലെന്നതാണ് ഇവരിലെ ഏറ്റവും വലിയ അപകടം. മാത്രവുമല്ല ഈ വിഷയത്തിൽ പ്രതിഷേധവുമായെത്തിയ ഇതര വിദ്യാർത്ഥി സംഘടനകൾക്ക് ഗോബാക്ക് വിളിക്കകുയുമാണ് ഇവർ ചെയ്തിട്ടുള്ളത്. അദ്ധ്യാപകൻ മുമ്പെപ്പോഴോ പറഞ്ഞ പരാമർശത്തിന്റെ പേരിൽ ഇപ്പോൾ അദ്ദേഹത്തെ വിമർശിക്കേണ്ടതില്ല എന്നായിരുന്നു ഇവരുടെ പൊതുനിലപാട്. എന്നാൽ ഇത് കാലാകാലങ്ങളായി റൗളത്തുൽ ഉലും മാനേജ്മെന്റുമായി ഇത്തരം മുസ്ലിം വിദ്യാർത്ഥി സംഘടനകൾ യോജിക്കാവുന്ന വിഷയങ്ങളിൽ നടത്തിപോരുന്ന അഡ്ജസ്റ്റ്മെന്റ് മാത്രമാണെന്ന് ഏവർക്കും അറിയാവുന്നതാണ്.

ഇത്തരം പിന്തിരിപ്പൻ വിദ്യാർത്ഥി സംഘടനകൾക്ക് ചൂട്ട് പിടിക്കുന്ന നിലപാടാണ് കോളേജ് മാനേജ്മെന്റിന്റേതും. കോളേജിനെതിരെ വരുന്ന വിമർശനങ്ങളെല്ലാം തന്നെ ഇസ്ലാമോ ഫോബിയയുടെ ഭാഗമാണെന്നും, ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ തകർച്ച സ്വപ്നം കണ്ടുള്ളതുമെന്നാണ് മാനേജ്മെന്റ് വാദം. അതേ സമയം ഇതേ മാനേജ്മെന്റ് തന്നെയാണ് നിരവധിയായ മുസ്ലിം മതവിഭാഗക്കാരെ കൊന്ന് തള്ളിയ സംഘടനയുടെ നേതാവ് വെങ്കയ്യനായിഡുവിനെ പരവതാനി വിരിച്ച് പൂക്കൾ വിതറി സ്വീകരിച്ചത് എന്നതാണ് വിരുദ്ധാഭാസം. അന്നൊന്നുമില്ലാത്ത റൗളത്തുൽ ഉലും മാനേജ്മെന്റിന്റെ സമുദായ സ്നേഹം ഇപ്പോൾ പെട്ടൊന്ന് പൊട്ടിപ്പുറപ്പെട്ടത് ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും.

ഏതായാലും ഇത്തരത്തിൽ ആരാധനാലയങ്ങളിൽ നിന്ന് വിശ്വാസികളെ ആരാധനക്ക് നേതൃത്വം നൽകേണ്ടവർ വികാരം കുത്തിവെച്ച് തെരുവിലേക്കിറക്കുന്നത് മറ്റേതിനേക്കാളും അപകടമായിരിക്കുമെന്നാണ് വിലയിരുത്തൽ. ഇത്തരം വികാരക്കൂട്ടങ്ങൾ തന്നെയാണ് ജോസഫ്മാഷിന്റെ കൈവെട്ടുന്നതിലേക്കെത്തിച്ചിതുമെന്ന ചർച്ചയും സജീവമാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP