Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് രോഗികൾക്ക് വോട്ട് ഫ്രം ഹോം! പോളിങ് ഓഫിസറും അസിസ്റ്റന്റ് പോളിങ് ഓഫിസറും വീട്ടിലെത്തും; ഈ സൗകര്യം വോട്ടെടുപ്പിന് തലേ ദിവസം മൂന്ന് മണിക്ക് മുൻപ് പോസറ്റീവ് ആകുന്നവർക്ക്; മൂന്ന് മണിക്ക് ശേഷം രോഗിയാവുകയാണെങ്കിൽ അവസാന മണിക്കൂറിൽ സുരക്ഷാകിറ്റ് ധരിച്ച് വോട്ടു ചെയ്യാം; മഹാമാരിക്കാലത്തെ പോളിങ് രീതി സംബന്ധിച്ച ആശയക്കുഴപ്പം മാറുന്നു

കോവിഡ് രോഗികൾക്ക് വോട്ട് ഫ്രം ഹോം! പോളിങ് ഓഫിസറും അസിസ്റ്റന്റ് പോളിങ് ഓഫിസറും വീട്ടിലെത്തും; ഈ സൗകര്യം വോട്ടെടുപ്പിന് തലേ ദിവസം മൂന്ന് മണിക്ക് മുൻപ് പോസറ്റീവ് ആകുന്നവർക്ക്; മൂന്ന് മണിക്ക് ശേഷം രോഗിയാവുകയാണെങ്കിൽ അവസാന മണിക്കൂറിൽ സുരക്ഷാകിറ്റ് ധരിച്ച് വോട്ടു ചെയ്യാം; മഹാമാരിക്കാലത്തെ പോളിങ് രീതി സംബന്ധിച്ച ആശയക്കുഴപ്പം മാറുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വർക്ക് ഫ്രം ഹോമിന്റെ കാലത്ത് ഇനി വോട്ട് ഫ്രം ഹോമും. കോവിഡ് രോഗികൾക്ക് വീട്ടിലിരുന്നു വോട്ടുചെയ്യാം. ഇതിനായി പോളിങ് ഓഫിസറും അസിസ്റ്റന്റ് പോളിങ് ഓഫിസറും കോവിഡ് രോഗികളുടെ വീട്ടിലെത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്‌കരൻ പറഞ്ഞു.നീരീക്ഷണത്തിലുള്ള രോഗികൾക്കും ഈ സൗകര്യം ലഭ്യമാകും. വോട്ടെടുപ്പിന് തലേ ദിവസം മൂന്ന് മണിക്ക് മുൻപ് കോവിഡ് പോസിറ്റീവ് ആകുന്നവർക്കാണ് ഈ സൗകര്യം ലഭിക്കുക. മൂന്ന് മണിക്ക് ശേഷം കോവിഡ് രോഗിയാവുകയാണെങ്കിൽ അവസാന മണിക്കൂറിൽ സുരക്ഷാകിറ്റ് ധരിച്ച് വോട്ടു ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

വോട്ടിനായി അപേക്ഷിക്കണമെന്ന് നിർബന്ധമില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. കോവിഡ് രോഗികൾക്ക് തപാൽ വോട്ട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും എങ്ങനെ അപേക്ഷ നൽകുമെന്നതുൾപ്പടെ ആശയക്കുഴപ്പമുണ്ടായിരുന്നു. ഇതിന് പരിഹാരമായാണ് ഉദ്യോഗസ്ഥർ രോഗികളുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തി വാങ്ങാൻ തീരുമാനിച്ചത്.

അധ്യക്ഷപദവിലെ സംവരണം മാറ്റണമെന്ന കോടതി ഉത്തരവ് നടപ്പാക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു. ഗ്രാമപഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലുമാണ് മാറ്റമുണ്ടാകുക.സർക്കാരിന്റെ ഏതെങ്കിലും ഓദ്യോഗികസ്ഥാനം വഹിക്കുന്നവർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്രിക നൽകുന്നതിന് തൊട്ട് മുൻപ് രാജി വച്ചാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്ലാസ്റ്റിക് പൂർണ്ണമായും നിരോധിച്ചതായും കമ്മീഷണർ അറിയിച്ചു.

ഇത്തവണ കോവിഡ് കാലം ആയതുകൊണ്ട് അതീവ സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോവിഡ് ബാധിച്ചവർക്കും ക്വാറന്റൈനിലുള്ളവർക്കും തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടിടാൻ അവസരമൊരുക്കാനായി സംസ്ഥാന സർക്കാർ പ്രത്യേക ഓർഡിനൻസ് കൊണ്ടുവരികയായിരുന്നു. വോട്ടെടുപ്പിന് ഒരുമണിക്കൂർ അധികം അനുവദിച്ചും ആസമയം കോവിഡ് രോഗികൾക്ക് റിസർവ് ചെയ്യുന്നതിനും നിയമപ്രാബല്യം നൽകുന്നതാണ് ഓർഡിനൻസ്.2020ലെ പഞ്ചായത്തീരാജ് നിയമത്തിലെ മൂന്നാം ഭേദഗതി ഓർഡിനൻസ് അനുസരിച്ച് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് സമയം രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാക്കി മാറ്റി. അധികം വരുന്ന ഒരുമണിക്കൂർ സാംക്രമിക രോഗബാധയുള്ളവർക്കും അതുമായി ബന്ധപ്പെട്ട ക്വാറന്റനിലുള്ളവർക്കും എന്നാണ് ഭേദഗതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP