Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ലൈഫ് മിഷൻ പദ്ധതിയിൽ മുഖ്യമന്ത്രിയെയും സർക്കാറിനെയും ഒന്നടങ്കം പൂട്ടി അനിൽ അക്കര എംഎൽഎ; പിണറായി പേടിക്കുന്ന സിബിഐ എത്തിയത് വടക്കാഞ്ചേരി എംഎൽഎയുടെ സന്ധിയില്ലാ പോരാട്ടത്തിന് ഒടുവിൽ; ബിനീഷ് കോടിയേരിയുടെ മയക്കു മരുന്നു വിവാദം കത്തിച്ചു പി കെ ഫിറോസും; യൂത്ത് ലീഗ് നേതാവിന്റെ ഉന്നം തെറ്റാത്ത ത്രോയിൽ വലിയ പരിക്ക് കോടിയേരിക്കു തന്നെ; ഇരുമ്പുമറ കെട്ടി പ്രതിരോധം തീർക്കുന്ന ഇടതു സർക്കാറിനെ അടിമുടി വെട്ടിലാക്കിയത് യുഡിഎഫിലെ രണ്ട് യുവനേതാക്കൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന് പിന്നാലെ കേരളത്തിൽ കസ്റ്റംസ്, ഇ.ഡി, എൻ.ഐ.എ , സി,ബി.ഐ തുടങ്ങി കേനവ്ദ്ര ഏജൻസികളുടെ അന്വേഷണം മുറുകുകയാണ്. ഒരു കേസിന് പിന്നാലെ അന്വേഷണ സംഘം കുരുക്ക് മുറുക്കിയപ്പോഴാണ് പിന്നാലെ ലൈഫ് മിഷൻ വിവാദവും പിന്നാലെ എത്തിയത്.സ്വപ്‌നയും , ശിവശങ്കറും അങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റി നിന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് ലൈഫ് മിഷനിലെ അഴിമതി കഥയും പുറത്താകുന്നത്.

അനിൽ അക്കരെ എം.എൽ.ം നൽകിയ പരാതിക്ക് പിന്നാലെ സിബിഐ അന്വേഷണവും എത്തിയതോടെ പിണറായി സർക്കാർ അക്ഷരാർത്ഥത്തിൽ കുടുങ്ങുകയാണ്. പിണറായി സർക്കാരിനെതിരെ അഴിമതികഥകൾ അനിൽ അക്കരെ പുറത്തുകൊണ്ടുവന്നപ്പോൾ സിപിഎം സ്ംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷിന് എതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണവും പാർട്ടിയേയും സർക്കാരിനേയും കുടുക്കുകയാണ്. യു.ഡി.എഫിലെ രണ്ട് യുവതുർക്കികളാണ് ഇടത് സർക്കാരിന്റെ ഈ അഴിമതി കഥ പുറത്തുകൊണ്ടുവന്നത്.

ബിനീഷ് കോടിയേരി ബെംഗളൂരുവിൽ ആരംഭിച്ച ബീ ക്യാപിറ്റൽസ് ഫോറക്സ് ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന മണി എക്സ്ചേഞ്ച് സ്ഥാപനത്തിന്റെ പ്രവർത്തനത്തെക്കുറിച്ചു വിശദമായ അന്വേഷണം വേണമെന്നു യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസാണ് ഈ മാസം ആദ്യം രംഗത്തെത്തിയത്. ആരോപങ്ങൾക്ക് പിന്നാലെ പരാതിയും സമർപിച്ചതോടെ ബിനീഷിനെതിരെ ഇ.ഡി അന്വേഷണവും എത്തി. ഇതോടെ ബിനീഷ് കോടിയേരി വഴി പാർട്ടി സെക്രട്ടറി കോടിയേരിയെ തലങ്ങും വലങ്ങും പ്രതിപക്ഷം പ്രതിരോധത്തിലുമാക്കി.
ഗോവയിലെത്തുന്ന വിദേശ മയക്കു മരുന്ന് സംഘത്തിന്റെ പണം കൈമാറിയത് ഈ സ്ഥാപനം വഴിയാണോ എന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നും ഫിറോസ് ആവശ്യപ്പെട്ടത്.

പ്രവർത്തനം തുടങ്ങി അധികം വൈകാതെ കമ്പനികൾ നിലച്ചത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണമെന്നും ഫിറോസ് ആവശ്യം ഉന്നയിച്ചും. ബിനീഷിന്റെ സ്വത്ത് വകുകൾ മരവിപ്പിച്ച് ഉത്തരവ് എത്തുമ്പോൾ ഇത് പി.കെ ഫിറോസിന്റെ വിജയഗാഥയായി കണക്കാക്കാൻ കഴിയുന്നത്. ബെംഗളൂരു ലഹരിമരുന്ന്, സ്വർണക്കടത്ത് കേസുകളിൽ ബിനീഷ് കോടിയേരിയുടെ കൂടുതൽ പങ്കുകൾ വെളിപ്പെട്ടതിന് പിന്നാലെയാണ് ഈ സ്ഥാപത്തെ കുറിച്ചുള്ള അന്വേഷണവും എത്തിയത്. കേസിൽ അന്വേഷണം മുറുകുമ്പോൾ കള്ളക്കളികൾ മറനീക്കി പുറത്ത് വരികയാണെന്നാണ് ഫിറോസ് മറുനാടനോട് പ്രതികരിക്കുന്നത്.

2015 മുതൽ തുടങ്ങിയ കമ്പനി രാഷ്ട്രീയ മറയാക്കിയാണ് ബിനീഷ് കോടിയേരി കൊണ്ടുപോയത്. ഇതുവരെ ഒരു അന്വേഷണ ഏജൻസിയുടെ മുന്നിൽ പോലും എത്ത സ്ഥിതിയായിരുന്നു നിലനിന്നിരുന്നത്. അതിൽ നിന്ന് മാറ്റം വന്നു. അന്വേഷണ ഏജൻസിക്ക് മുന്നിൽ ഈ കേസ് എത്തുന്നു എന്ന് പറയുന്നതും എൻഫോഴ്‌സ്‌മെന്റ് കേസെടുക്കുന്നു. ബാങ്ക് ആസ്ഥികൾ മരവിപ്പിക്കുന്നു എന്ന് പറയുന്നത് വലിയ കാര്യമാണ്. ഞാൻ ഉന്നയിച്ച ആരോപണം വ്യക്തമാണ് എന്നത് ഇപ്പോൾ തെളിയുമ്പോൾ സന്തോഷമുണ്ടെന്ന് കെ.പി ഫിറോസ് പ്രതികരിച്ചത്. വലിയ സ്വാധീനം ഉപയോഗിച്ചാണ് ഇവർ കമ്പനിയെ മറയാക്കി തട്ടിപ്പുകൾ നടത്തിയത്. 2015ലാണ് ബിനീഷ് കോടിയേരി ഫോറിൻ എക്‌സ്‌ചേഞ്ച് സ്ഥാപനം തുടങ്ങുന്നത്. ഈ സമയത്ത് ബിജെപി കേന്ദ്രം ഭരിക്കുകയാണ്. ഒരു ബിജെപിക്കാരനെ കൊണ്ട് ഫോറക്‌സ് രജിസ്‌ട്രേഷൻ കിട്ടില്ല, അപ്പോൾ ബിനീഷിന് അത് ലഭിച്ചെങ്കിൽ എത്രത്തോളം സ്വാധീനം ഉണ്ട് എന്നതിന്റെ തെളിവാണ്.- പി.കെ ഫിറോസ് പറയുന്നു.

അതേ സമയം ലൈഫ് പദ്ധതിയിലെ അഴിമതിയിൽ മുഖ്യമന്ത്രിക്കെതിരെ സിബിഐ അന്വേഷണം വന്നതോടെ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിൽ സർക്കാർ വിദേശ സഹായം നേരിട്ട് സ്വീകരിച്ചതിന്റെ കള്ളക്കളികൾ പുറത്താകുകയാണ്. കഴിഞ്ഞ ഡിസംബർ മാസത്തിലാണ് അനിൽ അക്കരെ എംഎ‍ൽഎ ലെഫ് മിഷനിലെ അഴിമതി ചൂണ്ടിക്കാട്ടി രംഗത്തെത്തുന്നത്. സിബിഐ അടക്കമുള്ള കേന്ദ്ര ഏജൻസികളോട് പരാതി അദ്ദേഹം സമർപിക്കുകയും ചെയ്തു. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്‌ന കൂടി ഉൾപ്പെട്ട വിവാദത്തിലെ നാടകീയത പൊളിച്ചടുക്കിയും എൻ.ഐ.എ്ക്ക് നിർണായക മൊഴി നൽകിയും അനിൽ അക്കരെ സർക്കാരിനെതിരായ ഗോൾ അടിച്ചു. വിക്കറ്റ് തെറിക്കുന്ന തരത്തിലാണ് ഇതോടെ അന്വേഷണം മുന്നോട്ട് പോകുന്നത്. ലൈഫ് മിഷൻ കേസിൽ സിബിഐ പ്രാഥമികാന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വരുമ്പോൾ സർക്കാർ അനുവാദമില്ലാതെ വിദേശ സഹായം സ്വീകരിച്ചെന്ന് സിബിഐ കണ്ടെത്തിയിരിക്കുന്നത്. ലൈഫ് മിഷൻ കരാർ സർക്കാർ പദ്ധതിയുടെ ഭാഗമാണെന്നും പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ലൈഫ് മിഷൻ സിഇഒ സർക്കാർ പ്രതിനിധിയാണെന്നും ഇതെല്ലാം കൊണ്ട് തന്നെ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നാണ് സിബിഐ നിരീക്ഷണം.

സംസ്ഥാനം നേരിട്ട് വിദേശ സഹായം സ്വീകരിച്ചില്ലെന്ന വാദം നിലനിൽക്കില്ലെന്നാണ് സിബിഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. യൂണിടാകും കോൺസുലേറ്റും തമ്മിലാണ് പണമിടപാടുമായി ബന്ധപ്പെട്ട കരാറെങ്കിലും ഇതിലെ രണ്ടാം കക്ഷി സർക്കാരാണ്. വിദേശ സഹായം സ്വീകരിച്ചതിന്റെ പ്രയോജനവും സർക്കാരിനാണ്. വിദേശ സഹായം സ്വീകരിച്ചതിൽ സർക്കാരിന് ബാദ്ധ്യതയില്ലെങ്കിൽ സർക്കാർ ഭൂമിയിൽ കെട്ടിടം പണിയാൻ കോൺസുലേറ്റിന് അനുവാദം കൊടുത്തത് എന്തിനാണെന്നും ചോദ്യമുണ്ട്.സർക്കാർ പദ്ധതിയായതിനാൽ അതിലെ ഉദ്യേഗസ്ഥ അഴിമതിയും അന്വേഷിക്കാമെന്നാണ് ശുപാർശ. ലൈഫ് മിഷൻ ഇടപാട് സംബന്ധിച്ച അന്വേഷണം വേഗത്തിലാക്കാനാണ് സിബിഐയ്ക്ക് കിട്ടിയിരിക്കുന്ന നിർദ്ദേശം. സംസ്ഥാന വിജിലൻസ് കൂടി പദ്ധതിയിലെ കോഴ ഇടപാട് സംബന്ധിച്ച് സമാന്തര അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് കേന്ദ്ര ഏജൻസിയുടെ തലപ്പത്തുനിന്ന് നിർദ്ദേശമെത്തിയത്. ഇതോടെ മുഖ്യനും മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വപ്‌നയും എല്ലാം പ്രതിരോധത്തിലായി.

20 കോടി രൂപയുടെ പദ്ധതിയിൽ ഒമ്പത് കോടിയുടെ അഴിമതി നടന്നതായി ആരോപിച്ച് അനിൽ അക്കര എംഎ‍ൽഎ. നൽകിയ പരാതിയിലാണ് സിബിഐ. കേസ് എടുത്തത്. 120 ബി, ഐ.പി.സി. പ്രകാരം ക്രിമിനൽ ഗൂഢാലോചന, വിദേശസഹായ നിയന്ത്രണച്ചട്ടത്തിലെ 35 (3) വകുപ്പുകൾ (എഫ്.സി.ആർ.എ.) പ്രകാരമാണ് കേസ്.കൊച്ചിയിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ എഫ്.ഐ.ആർ. നൽകി. വിദേശത്തുനിന്ന് വന്ന പണം ഉദ്ദേശ്യത്തിന് വിരുദ്ധമായി ചെലവഴിച്ചുവെന്നും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും സിബിഐ. വ്യക്തമാക്കുന്നു.

019 ജൂലായ് 11-നാണ് വടക്കാഞ്ചേരിയിൽ 2.17 ഏക്കറിൽ 140 ഫ്‌ളാറ്റ് നിർമ്മിക്കുന്നതിനായി സംസ്ഥാന സർക്കാർ റെഡ് ക്രസന്റുമായി ധാരണയിലെത്തിയത്. ഇത്തരത്തിലുള്ള ധാരണയ്ക്ക് കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. ഇവിടെ അതുണ്ടായില്ലെന്ന് മാത്രമല്ല നിർമ്മാണക്കരാർ ഒപ്പിട്ടത് യു.എ.ഇ. കോൺസുലേറ്റും യൂണിടാകും തമ്മിലാണെന്നും പിന്നീട് വ്യക്തമായി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ലൈഫ് മിഷൻ സിഇഒ.യും റെഡ് ക്രസന്റ് പ്രതിനിധികളും ചേർന്ന് ഒപ്പിട്ട ധാരണാപത്രത്തിന് വിരുദ്ധമായിരുന്നു ഈ ഉപകരാർ.

പദ്ധതിയുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന് ഒരു കോടി രൂപ കമ്മിഷൻ കിട്ടിയെന്ന് മൊഴിയുള്ളതായും റിപ്പോർട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ലൈഫ് മിഷൻ സിഇഒ.യിൽനിന്നും ചീഫ് സെക്രട്ടറിയിൽനിന്നും റിപ്പോർട്ടും ആവശ്യപ്പെടുകയും ലൈഫ് മിഷൻ സിഇഒ. യു.വി. ജോസിൽനിന്ന് മൊഴിയെടുക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP