Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൈബർ ലോകത്ത് ഉശിര് കാട്ടാനുള്ള 'വീക്ഷണ'ത്തിന്റെ മോഹം തല്ലിക്കൊഴിച്ചതാര്? ഒന്നരവർഷമായി വെബ്‌സൈറ്റ് ഡൗണായപ്പോൾ അപ്പായത് ആരൊക്കെ? കള്ളൻ കപ്പലിൽ തന്നെയെന്ന് വ്യക്തമായിട്ടും നടപടിക്ക് പേടി; പാർട്ടി മുഖപത്രത്തിന്റെ പേരിൽ വ്യാജപരിവ് നടത്തിയ തട്ടിപ്പുറാക്കറ്റ് നുഴഞ്ഞുകയറിയതും ജാഗ്രതക്കുറവ്; മുതലെടുപ്പുകാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി മാനേജ്‌മെന്റ് ഒടുവിൽ രംഗത്ത്

സൈബർ ലോകത്ത് ഉശിര് കാട്ടാനുള്ള 'വീക്ഷണ'ത്തിന്റെ മോഹം തല്ലിക്കൊഴിച്ചതാര്? ഒന്നരവർഷമായി വെബ്‌സൈറ്റ് ഡൗണായപ്പോൾ അപ്പായത് ആരൊക്കെ? കള്ളൻ കപ്പലിൽ തന്നെയെന്ന് വ്യക്തമായിട്ടും നടപടിക്ക് പേടി; പാർട്ടി മുഖപത്രത്തിന്റെ പേരിൽ വ്യാജപരിവ് നടത്തിയ തട്ടിപ്പുറാക്കറ്റ് നുഴഞ്ഞുകയറിയതും ജാഗ്രതക്കുറവ്; മുതലെടുപ്പുകാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി മാനേജ്‌മെന്റ് ഒടുവിൽ രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണം പാർട്ടി പ്രതിപക്ഷത്തിരിക്കുമ്പോൾ ഉശിര് കാട്ടുക സ്വാഭാവികം. എന്നാൽ വീക്ഷണത്തിന്റെ മുഖമുദ്രയായ വെബ്‌സൈറ്റ് കാത്തുസൂക്ഷിക്കുന്നതിൽ ഈ ഉശിര് കാണാനില്ല.വെബ്‌സൈറ്റ് ഇല്ലാതായിട്ട് ഒന്നരവർഷമാകുന്നു. പത്രത്തിന് പുറമേ വാർത്തയും, പാർട്ടി നിലപാടുകളും ജനത്തെ അറിയിക്കാൻ വെബ്‌സൈറ്റ് കൂടി ഉണ്ടെങ്കിൽ സൈബർലോകത്തും കൊടിപാറിക്കാം. എന്നാൽ, ഇക്കാര്യത്തിൽ കരുതലോടെയും ദീർഘവീക്ഷണത്തോടെയും നീങ്ങാൻ മാനേജ്‌മെന്റിന് കഴിഞ്ഞില്ല എന്നതിന് ഉദാഹരണമാണ് ഒന്നരവർഷത്തെ ഈ അപ്രത്യക്ഷമാകൽ.

നേരത്തെ, വീക്ഷണംഡോട്ട് കോം എന്ന പേരിൽ വെബ്‌സൈറ്റിന്റെ ചുമതല ഒരാളെ ഏൽപ്പിച്ചിരുന്നെങ്കിലും അധികകാലം അത് ഫലവത്തായില്ല. ചുമതല ഏൽപ്പിച്ച വ്യക്തി തന്റെ സ്വന്തം പേരിലാണ് വെബ്‌സൈറ്റ് രജിസ്റ്റർ ചെയ്തത്.കുടിശികയുള്ള തുക മാനേജ്‌മെന്റ് കൊടുക്കാതിരുന്നതുകൊണ്ട് സമയം അതിക്രമിച്ചപ്പോൾ അയാൾ വെബ്‌സൈറ്റ് ഡൗൺ ചെയ്ത് ജോലി ഉപേക്ഷിച്ച് പോയി. പിന്നീട് വൈകി ഉണർന്ന മാനേജ്‌മെന്റ് കുടിശിക തീർത്ത് വെബ്‌സൈറ്റ് തിരിച്ചുപിടിക്കുകയായിരുന്നു.തുടർന്ന് മറ്റൊരുവ്യക്തിയെ വെബ്‌സൈറ്റിന്റെ ചുമതല ഏൽപ്പിച്ചു. വീക്ഷണം ഡോട്‌കോം, വീക്ഷണം ഓൺലൈൻ ഡോട്ട് ഇൻ എന്നീ രണ്ടുഡൊമെയിനുകളിലാണ് ആ വ്യക്തി വെബ്‌സൈറ്റ് രജിസ്റ്റർ ചെയ്തത്.പണം കിട്ടുമോയെന്ന് ഉറപ്പില്ലാത്തതിനാൽ സ്വന്തം പേരിലാണ് അയാളും രജിസ്‌ട്രേഷൻ നടത്തിയത്.

മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥത മൂലം യഥാസമയം പരിപാലനച്ചെലവ് നൽകാതെ വന്നതോടെ, പുതിയ ആളും വെബ്‌സറ്റ് ഡൗൺ ചെയ്ത് സ്ഥലം വിട്ടു. വെബ്‌സൈറ്റിന് വേണ്ടി നീക്കി വച്ച പണം എവിടെയെന്ന് ചോദ്യം വന്നു. അണിയറരഹസ്യപ്രകാരം എഡിറ്റോറിയൽ വിഭാഗത്തിലെ ചിലർ കുടിശികതുക വീതം വെച്ചുവെന്നാണ് ആരോപണം. എഡിറ്റോറിയലിലെ ഈ അഴിമതി ചോദ്യം ചെയ്യാൻ ആളില്ലാതെ വന്നതോടെ, കഴിഞ്ഞ ഒന്നരവർഷമായി വെബ്‌സൈറ്റ് പ്രവർത്തനരഹിതമാണ്.കള്ളൻ കപ്പലിൽ തന്നെ എന്ന് വ്യക്തമായിട്ടും നടപടിക്ക് വിമുഖത കാട്ടിയത് മാനേജ്‌മെന്റ് അഴിമതിക്ക് കൂട്ടിനിൽക്കുന്നുവെന്ന ആരോപണത്തിനും ഇടയാക്കിയിട്ടുണ്ട്.

ഇതിനിടെയാണ് പ്രതിപക്ഷ നേതാവ് നയിക്കുന്ന പടയൊരുക്കം യാത്രയുടെ മറവിൽ, വീക്ഷണത്തിന്റെ പേര് പറഞ്ഞ് പണപ്പിരിവ് നടക്കുന്നത്.കോഴിക്കോട് യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ.പി.ശങ്കരന്റെ നേതൃത്വത്തിൽ പിരിവ് നടന്ന കാര്യം മറുനാടൻ മലയാളി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

പത്രത്തിന്റെ സപ്ലിമെന്റിനാണെന്നും പറഞ്ഞാണ് ബാങ്കുകളിലും സൊസൈറ്റികളിലും മറ്റ് സ്ഥാപനങ്ങളിലും കയറിയുള്ള പിരിവ്. എന്നാൽ ഇക്കാര്യം വീക്ഷണത്തിലെ ജീവനക്കാർ അറിഞ്ഞത് വൈകിയാണ്.പടയൊരുക്കം ജില്ലയിലെത്തുമ്പോൾ സപ്ലിമെന്റ് അടിക്കണമെന്നാണ് മുകളിൽ നിന്നുള്ള നിർദ്ദേശം. ഇതിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളിൽ പരസ്യം ചോദിച്ച് ചെല്ലുമ്പോഴാണ് വീക്ഷണത്തിന് പണം കൊടുത്തല്ലോ എന്ന മറുപടി ലഭിക്കുന്നത്. വീക്ഷണത്തിന്റെ പേരിന് പുറമെ, വീക്ഷണം പ്രവാസി കോൺഗ്രസ് എന്ന സംഘടനയുടെ പേരിലും പിരിവ് നടക്കുന്നുണ്ട്. ഇതേത് സംഘടനയാണെന്ന് വീക്ഷണം ജീവനക്കാർ തന്നെ ചോദിക്കുന്നു.

ജില്ലയിലെ പ്രമുഖ നേതാവിന്റെ ഒത്താശയോടെ നേതാക്കൾ തന്നെ പിരിവിന് ഇറങ്ങുമ്പോൾ ഒന്നും പറയാൻ സാധിക്കാത്ത അവസ്ഥയിലാണ് വീക്ഷണം പ്രവർത്തകർ.പാർട്ടിയുടെ പേരിൽ പിരിച്ചാൽ പോരേയെന്നും എന്തിനാണ് പത്രത്തിന്റെ പേരും പറഞ്ഞ് പണപ്പിരിവ് നടത്തുന്നതെന്നുമാണ് അവരുടെ ചോദ്യം.

പത്രത്തിന്റെ പേര് പറഞ്ഞ് പിരിക്കുന്ന പണമെല്ലാം ഏത് അക്കൗണ്ടിലേക്കാണ് പോവുന്നതെന്നും അവർ ചോദിക്കുന്നു. കാരന്തൂർ, ചേവായൂർ സർവ്വീസ് സഹകരണ ബാങ്കുകളിലെല്ലാം കയറി വീക്ഷണത്തിന്റെ പേരിൽ പിരിവ് നടത്തിക്കഴിഞ്ഞിട്ടുണ്ട്. മറ്റു വഴികളില്ലാതായതോടെ വീക്ഷണം ജീവനക്കാർ പത്രത്തിന്റെ മാനേജിങ് എഡിറ്റർ ശൂരനാട് രാജശേഖരൻ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരിക്കുകയാണ്.

ഈ വാർത്ത ശരി വച്ച് വീക്ഷണം പത്രം ഇന്ന് വിശദീകരണം നടത്തിയിട്ടുണ്ട്‌സഹകരണ സ്ഥാപനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വീക്ഷണത്തിന്റെ പേരിൽ വ്യാജപിരിവ് എന്ന തലക്കെട്ടിലാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്.സഹകരണ സ്ഥാപനങ്ങളിൽ നിന്നടക്കം വീക്ഷണത്തിന്റെ പേരിൽ പരസ്യം സ്വീകരിച്ചാണ് വ്യാജന്മാരുടെ വിളയാട്ടം.പടയൊരുക്കത്തിന്റെ മറവിൽ കോഴിക്കോട് ജില്ലയിലാണ് പ്രധാനമായി തട്ടിപ്പ് നടന്നതെന്നും വാർത്തയിൽ പറയുന്നു.

വീക്ഷണത്തിന്റെ പേരിനോട് സാദൃശ്യമുള്ള പേരിൽ സപ്ലിമെന്റിറക്കിയാണ് ഇവർ വീക്ഷണത്തിന് നൽകാൻ സഹകരണ സ്ഥാപനങ്ങൾ തയ്യാറാക്കിയ പരസ്യങ്ങൾ തട്ടിയെടുത്തത്.വീക്ഷണം ജീവനക്കാരെ ബന്ധപ്പെട്ടപ്പോഴാണ് ഇക്കാര്യം മനസിലായതെന്നും മാനേജ്‌മെന്റ് വ്യക്തമാക്കുന്നു.സഹകരണസ്ഥാപനങ്ങളിൽ നിന്നും കോൺഗ്രസ് അനുകൂലം സംഘടനകളിൽ നിന്നുമൊക്കെ വീക്ഷണത്തിനണെന്ന് പറഞ്ഞ് ഇവർ പരസ്യം സ്വീകരിച്ചിരുന്നു.വീക്ഷണത്തിന്റെ പേരുകൂടി ചേർത്തുള്ള ഒരുമാസികയുടെ പേരിൽ വളരെ ചുരുക്കം കോപ്പി അച്ചടിച്ച് യുഡിഎഫ് പരിപാടിയുടെ മറവിൽ ഇക്കൂട്ടർ വൻതുക സമാഹരിച്ചു.മാസികയുടെ പേരിലുള്ള ഡിക്ലറേഷൻ ഉപയോഗിച്ചാണ് നിയമവിരുദ്ധമായി കൊല്ലം സ്വദേശിയുടെ പേരിൽ സപ്ലിമെന്റിറക്കിയത്.വീക്ഷണത്തിന്റെ പേര് അനുകരിച്ചുള്ള തട്ടിപ്പ് റാക്കറ്റിനെതിരെ ജാഗ്രത പുലർത്തണമെന്നും മാനേജ്‌മെന്റ് അഭ്യർത്ഥിക്കുന്നുണ്ട്.

ഏതായാലും ഇക്കാര്യത്തിൽ എന്തുകൊണ്ട് മാനേജ്‌മെന്റ്ിന് ജാഗ്രതക്കുറവ് സംഭവിച്ചുവെന്ന് വാർത്തയിൽ വ്യക്തമാക്കാൻ വഴിയില്ല. വെബ്‌സൈറ്റിന്റെ കാര്യത്തിലും ഈ ജാഗ്രതക്കുറവ് സംഭവിച്ചുവെന്ന് വൈകിയെങ്കിലും സമ്മതിക്കേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP