Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡയറക്ടറുടെ ഭാര്യ കൈക്കൊണ്ട് കക്കൂസ് കഴുകിപ്പിച്ചു; ശുചീകരണത്തൊഴിലാളികളിൽ പട്ടിക ജാതിക്കാറില്ലെന്ന അടൂരിന്റെ വാദം കള്ളമെന്നും തൊഴിലാളികൾ; തങ്ങളുടെ തിക്താനുഭവങ്ങൾ എന്താണെന്ന് ചോദിക്കാൻ പോലും അടൂർ തയ്യാറായില്ല; രാജിക്കു പിന്നാലെ അടുർ ഗോപാലകൃഷ്ണൻ നിരത്തിയ വാദങ്ങളെ തള്ളി ശുചീകരണത്തൊഴിലാളികൾ

ഡയറക്ടറുടെ ഭാര്യ കൈക്കൊണ്ട് കക്കൂസ് കഴുകിപ്പിച്ചു; ശുചീകരണത്തൊഴിലാളികളിൽ പട്ടിക ജാതിക്കാറില്ലെന്ന അടൂരിന്റെ വാദം കള്ളമെന്നും തൊഴിലാളികൾ; തങ്ങളുടെ തിക്താനുഭവങ്ങൾ എന്താണെന്ന് ചോദിക്കാൻ പോലും അടൂർ തയ്യാറായില്ല; രാജിക്കു പിന്നാലെ അടുർ ഗോപാലകൃഷ്ണൻ നിരത്തിയ വാദങ്ങളെ തള്ളി ശുചീകരണത്തൊഴിലാളികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വീണ്ടും അടൂരിന്റെ വാദങ്ങളെ തള്ളി ശുചീകരണത്തൊഴിലാളികൾ.കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ശുചീകരണത്തൊഴിലാളികളിൽ പട്ടിക ജാതിക്കാർ ഇല്ലെന്ന അടൂർ ഗോപാലകൃഷ്ണന്റെ വാദം കള്ളമാണെന്ന് ജീവനക്കാർ ആരോപിച്ചു. അഞ്ചുപേരാണ് ഇവിടെ ശുചീകരണത്തൊഴിലാളികളായി ഉള്ളത്.അതിൽ ഒരാൾ ദളിത് വിഭാഗത്തിൽ പെട്ടയാളാണ്.മൂന്ന് പേർ വിധവകളാണ്. അവർ ഒബിസി വിഭാഗത്തിൽപ്പെട്ടവരും മറ്റൊരാൾ നായരാണെന്നും ശുചീകരണത്തൊഴിലാളികൾ മാധ്യമങ്ങളോട് വിശദീകരിച്ചു.

ഡയറക്ടറുടെ ഭാര്യ തങ്ങളെ കൈക്കൊണ്ട് കക്കൂസ് കഴുകിപ്പിച്ചെന്നും ശുചീകരണ തൊഴിലാളികൾ ആവർത്തിച്ചു.ശങ്കർമോഹൻ സാറിന്റെ വീട്ടിൽ നേരിട്ട ദുരവസ്ഥ മാത്രമാണ് ഞങ്ങൾ പറഞ്ഞത്.എന്നാൽ തങ്ങളുടെ തിക്താനുഭവങ്ങൾ എന്താണെന്ന് ചോദിക്കാൻ പോലും അടൂർ തയ്യാറായില്ലെന്നും ശുചീകരണ തൊഴിലാളികൾ പറഞ്ഞു.ചെയർമാനം സ്ഥാനം രാജിവച്ചതിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അടൂരിന്റെ പരാമർശം.ഇതിനെ ആകെ തള്ളിയാണ് തൊഴിലാളികൾ വീണ്ടും രംഗത്ത് വന്നത്.

വിവാദങ്ങൾക്ക് പിന്നാലെ, കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് ഇന്ന് രാവിലെയാണ് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചത്.മുഖ്യമന്ത്രി പിണറായി വിജയന് രാജി കത്തു കൈമാറിയെന്ന് അടൂർ മാധ്യമങ്ങളോട് പറഞ്ഞു.ശങ്കർ മോഹനെതിരായ നീക്കങ്ങളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇൻസ്റ്റിറ്റ്യൂട്ടിനെ തകർച്ചയിൽനിന്ന് കരകയറ്റാൻ ആത്മാർഥമായി പ്രവർത്തിച്ചു.ശങ്കർ മോഹനെതിരായ ആരോപങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അടൂർ ആവർത്തിച്ചു. മാധ്യമങ്ങൾ ഒരുഭാഗം മാത്രം കേട്ടു.സമരാഘോഷങ്ങൾക്ക് പിന്നിൽ ആരെന്ന് അന്വേഷിക്കണം.ഗേറ്റ് കാവൽക്കാരനായ വിദ്വാന് സമരാസൂത്രണത്തിൽ പങ്കുണ്ട്.പിആർഒ അടക്കം ചില ജീവനക്കാരും ഒളിപ്രവർത്തനം നടത്തിയെന്നും അടൂർ ആരോപിച്ചു.

ശങ്കർ മോഹൻ എന്നോടൊപ്പം അഹോരാത്രം പണിയെടുത്ത ഒരു വ്യക്തിയാണ്. ചലച്ചിത്ര മേഖലയേക്കുറിച്ച് അദ്ദേഹത്തോളം അറിവോ പ്രവർത്തനപരിചയമോ ഉള്ള മറ്റൊരു വ്യക്തി ഇന്ത്യയിലില്ല. അങ്ങനെ ഒരാളെയാണ് നമ്മൾ ക്ഷണിച്ചുവരുത്തി അടിസ്ഥാനരഹിതമായ ദുരാരോപണങ്ങളും വൃത്തികെട്ട അധിക്ഷേപങ്ങളും സത്യവിരുദ്ധമായ കുറ്റാരോപണങ്ങളും നടത്തി അപമാനിച്ച് പടികടത്തി വിട്ടതെന്ന് അടൂർ പറഞ്ഞു.

യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് സമരം തുടങ്ങിയത്. സമരം ആരംഭിച്ചതിന് ശേഷമാണെന്ന് തോന്നുന്നു സമരകാരണങ്ങൾ ആലോചിച്ച് തുടങ്ങിയത്. എന്തായാലും അവർ തിരുവനന്തപുരത്തേക്ക് രഹസ്യയാത്ര നടത്തിയത് ചലച്ചിത്രമേള കാണാനല്ല, മറിച്ച് സമരതന്ത്രങ്ങൾ ആസൂത്രണം ചെയ്ത് ആരോപണങ്ങൾ ഫലവത്തായി മാധ്യമങ്ങളിൽ പടർത്തിവിടുന്നതിന് വേണ്ടിയാണ്. സമരാഘോഷങ്ങൾക്ക് പിന്നിൽ ആരെന്ന് അന്വേഷിക്കണം.

എന്തെങ്കിലും ജോലിയേൽപ്പിച്ചാൽ ദീർഘാവധിയെടുത്ത് കടന്നുകളയുന്ന പി,ആർഒ ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായിരുന്നു. ഈ തസ്തിക അനാവശ്യമാണെന്ന് അധികൃതർ അറിയിച്ചുണ്ട്. ഓഫീസ് സമയം പാലിക്കാത്ത ഇയാൾക്ക് ഔദ്യോഗിക ജോലികളോട് വൈമുഖ്യമാണ്. പി.ആർ.ഓ, അദ്ധ്യാപകരിൽ രണ്ടുപേർ, ഒരു ഡെമോൺസ്ട്രേറ്റർ, ഒരു ക്ലാർക്ക്, സ്റ്റോർ കീപ്പർ എന്നിവരാണ് സ്ഥാപനത്തിനെതിരെ ഒളിപ്രവർത്തനം നടത്തിയത്. മൂന്നുമാസംമുമ്പ് ഇന്റർവ്യൂ നടത്തി ഏതാനും അദ്ധ്യാപകരെ തിരഞ്ഞെടുത്ത അവസരത്തിൽ താനുൾപ്പെടെയുള്ള ബോർഡ് അംഗങ്ങൾ അപേക്ഷകരുടെ യോഗ്യതയും പരിചയവും സമീപനവുമെല്ലാം പരിഗണിച്ച് സ്ഥാപനത്തിന് ഉപയോഗപ്പെടുന്നവരെ മാത്രമാണ് തിരഞ്ഞെടുത്തതെന്നും അടൂർ വിശദമാക്കി.

മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. എന്നാൽ അതിന് ശേഷവും സൈബർ ആക്രമണം തുടർന്നു. ഈ സാഹചര്യത്തിലാണ് അടൂർ മാറുന്നത്.കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ എന്ന നിലയിൽ അദേഹത്തിന്റെ പ്രവർത്തന കാലാവധി മാർച്ച് 31 വരെയാണ്.

രാജിയിൽ നിന്ന് അടൂരിനെ പിന്തിരിപ്പിക്കാനുള്ള അനുനയ നീക്കവും സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. ഇത് ഫലം കണ്ടില്ല. സൈബർ ആക്രമണം ശക്തമായ സാഹചര്യത്തിലാണ് ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP