Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓരുവെള്ളം തടയാൻ കുമ്മനം കുളപ്പുരക്കടവിന് സമീപം ബണ്ട് പണിതീർത്തത് ഇന്നലെ; ബണ്ട് തകർന്നത് കണ്ടെത്തിയത് ഇന്ന് രാവിലെ; താഴത്തങ്ങാടി ആറ്റിൽ ഒലിച്ചുപോയത് 20 ലക്ഷം; ജലസേചന വകുപ്പിന്റെയും തിരുവാർപ്പ് പഞ്ചായത്തിന്റെയും 'അത്ഭുത പ്രവർത്തി' കണ്ട് വീണ്ടും ഞെട്ടി നാട്ടുകാർ

ഓരുവെള്ളം തടയാൻ കുമ്മനം കുളപ്പുരക്കടവിന് സമീപം ബണ്ട് പണിതീർത്തത് ഇന്നലെ; ബണ്ട് തകർന്നത് കണ്ടെത്തിയത് ഇന്ന് രാവിലെ; താഴത്തങ്ങാടി ആറ്റിൽ ഒലിച്ചുപോയത് 20 ലക്ഷം; ജലസേചന വകുപ്പിന്റെയും തിരുവാർപ്പ് പഞ്ചായത്തിന്റെയും 'അത്ഭുത പ്രവർത്തി' കണ്ട് വീണ്ടും ഞെട്ടി നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഇരുപത് ലക്ഷം രൂപയിലധികം ചെലവിട്ട് കുമ്മനം കുളപ്പുരക്കടവിന് സമീപം നിർമ്മിച്ച താഴത്തങ്ങാടി ബണ്ട് വീണ്ടും തകർന്നു. ഓരുവെള്ളം തടയുന്നതിനായി തിരുവാർപ്പ് പഞ്ചായത്തും വാട്ടർ അതോറിക്ക് വേണ്ടി ജലസേചന വകുപ്പും ചേർന്ന് നിർമ്മിച്ച തടയണയാണ് ഒറ്റരാത്രി കൊണ്ട് തകർന്നത്.

വർഷം തോറും ഇത്തരത്തിൽ തടയണ നിർമ്മിക്കാറുണ്ട്. 20 ലക്ഷം രൂപയിലധികമാണ് എല്ലാ വർഷവും ഇതിനായി ചെലവഴിക്കുന്നത്. ശക്തമായ മഴയിൽ ബണ്ട് കവിഞ്ഞൊഴുകുന്നത് പതിവാണ്. തടയണ മഴയിൽ നശിച്ചില്ലെങ്കിൽ പൊട്ടിച്ച് വിട്ട് ഒഴുക്കി കളയുകയാണ് പതിവ്.



എല്ലാ വർഷവും ഇത്തരവത്തിൽ ബണ്ടുകൾ നിർമ്മിക്കുകയും അവ ഉപയോഗ ശൂന്യമായി തീരുകയും ചെയ്യുന്നത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നികുതി പണം ധൂർത്തടിക്കുന്നതിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുമ്പോഴും വർഷം തോറും അശാസ്ത്രീയമായ നിർമ്മിതി തുടരുകയാണ് പതിവ്.

പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ട വകുപ്പിൽ കഴിവുള്ള ഉദ്യോഗസ്ഥർ ഉണ്ടെങ്കിലും അധികൃതരുടെ ഒത്താശയോടെ പണം തട്ടാനാണ് ഓരുവെള്ളത്തിന്റെ പ്രശ്‌നം ഉന്നയിച്ച് വർഷം തോറും ബണ്ട് നിർമ്മാണം നടത്തുന്നത്.

ആറിന് കുറുകേ ഷട്ടർ നിർമ്മിച്ചാൽ പ്രശ്നം പരിഹരിക്കപ്പെടും എന്നിരിക്കെ ബണ്ട് നിർമ്മാണത്തിന്റെ പേരിൽ വർഷം തോറും ലക്ഷക്കണക്കിന് രൂപ ആറ്റിൽ ഒഴുക്കി കളയുന്നത് നിർബാധം തുടരുകയാണ്

ശാസ്ത്രീയമായ രീതിയിൽ പ്രശ്‌നത്തിന് പരിഹാരം കാണാൻ പ്രാപ്തിയുള്ള ഉദ്യോഗസ്ഥർ വകുപ്പിൽ ഉണ്ടെന്നിരിക്കെ ഷട്ടർ നിർമ്മാണത്തിന് മുൻകൈയെടുക്കാൻ പഞ്ചായത്തോ ജലസേചന വകുപ്പോ തയ്യാറാകുന്നില്ല.

വർഷം തോറും പാഴ്ചെലവായി മാറുന്ന ബണ്ട് നിർമ്മാണത്തിനെതിരെ നാട്ടുകാരിൽ നിന്നടക്കം കടുത്ത പ്രതിഷേധം ഉയർന്നിട്ടും ഉന്നത ഉദ്യോഗസ്ഥർ നിസംഗത പാലിക്കുന്നത് അഴിമതിക്ക് കൂട്ടു നിൽക്കുന്നതിന് തുല്യമാണെന്നാണ് ആക്ഷേപം ഉയരുന്നത്.

ബന്ധപ്പെട്ട അധികാരികൾ ഇനിയെങ്കിലും സത്വരമായ നടപടി സ്വീകരിച്ചില്ലെങ്കിൽ താഴത്തങ്ങാടി ആറ്റിൽ ഒറ്റ രാത്രി കൊണ്ട് ഒഴുക്കികളയുന്ന ഈ കാഴ്ചകൾ അടുത്ത വർഷവും തുടരുമെന്നാണ് നാട്ടുകാർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP