Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെള്ളവും ഭക്ഷണവുമില്ലാതെ എങ്ങനെ ജീവിക്കും ഈ മിണ്ടാപ്രാണികൾ? വറ്റിവരളുന്ന പെരിയാറിനോട് വിട പറഞ്ഞ് ദേശാടനപക്ഷികൾ; തദ്ദേശീയായ കുഞ്ഞൻ പക്ഷികളും ചേക്കേറുന്നു മറ്റിടങ്ങൾ തേടി; പറവകളുടെ സാമ്രാജ്യമായ തട്ടേക്കാട് പക്ഷിസങ്കേതം നാശത്തിന്റെ വക്കിലെന്ന് പക്ഷി ശാസ്ത്രജ്ഞൻ ഡോ.ആർ.സുഗതൻ

വെള്ളവും ഭക്ഷണവുമില്ലാതെ എങ്ങനെ ജീവിക്കും ഈ മിണ്ടാപ്രാണികൾ? വറ്റിവരളുന്ന പെരിയാറിനോട് വിട പറഞ്ഞ് ദേശാടനപക്ഷികൾ; തദ്ദേശീയായ കുഞ്ഞൻ പക്ഷികളും ചേക്കേറുന്നു മറ്റിടങ്ങൾ തേടി; പറവകളുടെ സാമ്രാജ്യമായ തട്ടേക്കാട് പക്ഷിസങ്കേതം നാശത്തിന്റെ വക്കിലെന്ന് പക്ഷി ശാസ്ത്രജ്ഞൻ ഡോ.ആർ.സുഗതൻ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: അപൂർവ്വ ജന്തു-സസ്യജലങ്ങളുടെ കലവറയായ തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ നിലനിൽപ്പ് അവതാളത്തിലെന്ന് പ്രമുഖ പക്ഷിശാസ്ത്രജ്ഞൻ ഡോ.ആർ സുഗതൻ.നിരവധി സവിശേഷതകൾ കൊണ്ട് രാജ്യന്തരതലത്തിൽ ശ്രദ്ധനേടിയ പെരിയാർ തീരത്തെ പറവകളുടെ സാമ്രാജ്യം ഇന്ന് അഭിമുഖീകരിക്കുന്നത് ഇതുവരെയുണ്ടായതിൽ വച്ച് ഏറ്റവും വലിയ പ്രതിസന്ധിയാണെന്നാണ് ലോക പ്രശസ്ത പക്ഷി ശാസ്ത്രജ്ഞൻ ഡോ.സലീം അലിയുടെ ശിഷ്യൻ കൂടിയായ ഡോ.സുഗതന്റെ വിലയിരുത്തൽ. സംസ്ഥാനത്ത് ആദ്യമായി രൂപീകരിച്ച ബേർഡ് മോണിറ്ററിങ് സെല്ലിന്റെ അധ്യക്ഷൻ കൂടിയാണ് ഇദ്ദേഹം.

ആകാശത്തിന് കുറുകെ ആയിരം കാതങ്ങൾ താണ്ടി തട്ടേക്കാട് എത്തുന്ന ദേശാടന പക്ഷികൾ ഇക്കുറിയും പറന്നിറങ്ങുന്നത് ദുരിതപർവ്വത്തിലേക്കാണെന്നാണ് ഡോ.സുഗതൻ ചൂണ്ടിക്കാട്ടുന്നത്.തട്ടേക്കാട് പക്ഷിസങ്കേതത്തിൽ ഡോ.സുഗതനെ കണ്ടുമുട്ടിയപ്പോൾ ഏറെ ആശങ്കയോടെയാണ് അദ്ദേഹം തന്റെ പ്രയപ്പെട്ടവർ നേരിടുന്ന ദുരിതത്തെക്കുറിച്ച് മറുനാടനോട് വിവരിച്ചത്.

ഏഷ്യയിലെ ചെറുപക്ഷികളുടെ ഏറ്റവും വലിയ സങ്കേതമെന്ന് ഖ്യാതി നേടിയ, തന്റെ കൈയൊപ്പുകൂടി ചാർത്തിയ കണ്ടെത്തലുകളിലൂടെ ,തിരിച്ചറിവുകളിലൂടെ ലോകശ്രദ്ധയിലേക്കുയർന്ന പറവകളുടെ സാമ്രാജ്യത്തിന്റെ ഇന്നത്തെ ദുരവസ്ഥയിൽ തനിക്കുള്ള വേദനയും സങ്കടവുമെല്ലാം ഡോ.സുഗതന്റെ വാക്കുകളിൽ പ്രകടമായിരുന്നു.

തട്ടേക്കാടിന്റെ ദുരവസ്ഥയിൽ മനംനൊന്ത് ഡോ.ആർ.സുഗതൻ

ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്കുറവ്, ആവാസവ്യവസ്ഥയിൽ അടിക്കടി ഉണ്ടാവുന്ന മാറ്റം തുടങ്ങി തദ്ദേശീയരും വിദേശീയരുമായ അന്തേവാസികൾ നേരിടുന്ന പ്രതിസന്ധികൾ ഏറെയാണ്. ദേശാടന പക്ഷികൾ എത്തിത്തുടങ്ങുന്ന ഒക്ടോബർ മുതൽ മാസങ്ങളോളം മേഖലയിൽ പെരിയാർ വറ്റിവരണ്ട നിലയിലാണ്. ഇത് സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കുന്നുണ്ട്. പെരിയാറിൽ വെള്ളമില്ലാത്തത് മൂലം ദേശാടകരായ ജലപക്ഷികൾ മറ്റിടങ്ങളിലേക്ക് ചേക്കേറുകയാണ്.

കഴിഞ്ഞ മാസം അവസാനം മുതൽ ഇക്കുറി ഇവിടേക്ക് ദേശാടകരെത്തി തുടങ്ങിയിരുന്നു. വാർവിളാഴ്സ്, ഫ്ലൈക്യാച്ചേഴ്സ് തുടങ്ങിയ ഇനത്തിൽപ്പെട്ട പക്ഷിക്കൂഞ്ഞുങ്ങളാണ് ഇപ്പോൾ ഇവിടെ എത്തിയിട്ടുള്ളത്. ഫ്ലൈക്യാച്ചേഴ്സ്(പാറ്റപിടിയന്മാർ)ആണ് ദേശാടകരിലെ കുഞ്ഞന്മാർ. 10,15 ഗ്രാമൊക്കെ തൂക്കം വരുന്ന ഇക്കൂട്ടരിൽ ചിലർ എത്തുന്നത് സൈബീരിയയിൽ നിന്നാണ്.ഇവിടെ നിന്നും പത്ത് ദിവസം കൊണ്ട് തട്ടേക്കാട്ടേക്കുള്ള 7000 കിലോമീറ്റർ ഒറ്റയടിക്ക് പറക്കുന്നവരും ഈ ഇനത്തിൽപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.

വർഷങ്ങളോളം നീണ്ടുനിന്ന പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഇവിടെ കണ്ടെത്തിയിട്ടുള്ള 324 ഇനം പക്ഷികളിൽ പകുതിയോളവും ദേശാടകരാണ്.പ്രതികൂല സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ ദേശാടകർക്കൊപ്പം തദ്ദേശീയരായ പക്ഷിക്കൂട്ടങ്ങളിൽ ഒരു വിഭാഗവും തട്ടേക്കാടിനോട് വിടപറഞ്ഞു.

വീർപ്പുമുട്ടി തട്ടേക്കാട്‌

പെരിയാർ തീരത്തെ 25 സ്‌ക്വയർ കിലോമീറ്റർ ചുറ്റളവിലാണ് തട്ടേക്കാട് പക്ഷി സങ്കേതം ഉൾക്കൊള്ളുന്ന വനമേഖല സ്ഥിതിചെയ്യുന്നത്.ഇതിൽ 12 സ്‌ക്വയർ കിലോമീറ്ററോളം പ്രദേശം ജനവാസമേഖലയാണ്. ഏകദേശം നാല് സ്‌ക്വയർ കിലോമീറ്റർ പ്രദേശത്ത് വനമില്ല.ബാക്കിയുള്ള വനമേഖലയിലേക്ക് ചുരുങ്ങിയിട്ടുള്ള പക്ഷിസങ്കേതം വന്യമൃഗങ്ങളുടെ ബാഹുല്യം മൂലം വീർപ്പ് മുട്ടുകയാണിപ്പോൾ.

42 ആനകൾ,ഒരു കടുവ ,മൂന്ന പുലികൾ, രണ്ട് കരടികൾ തുടങ്ങിയവ കണ്ടെത്തിയ പട്ടികയിൽ ഉൾപ്പെടുന്നവയാണ്.ഇത്തരത്തിൽപ്പെട്ട മൃഗങ്ങളുടെ എണ്ണം മാറിയ സാഹചര്യത്തിൽ വർദ്ധിച്ചിരിക്കാനും സാദ്ധ്യതയുണ്ട്.പക്ഷി സങ്കേതത്തിലേക്ക് പുറമേ നിന്നുള്ള നായാട്ടുകാരുടെയും വനംകൊള്ളക്കാരുടെയും കാടുകയറ്റം വനംവകുപ്പ് ഫലപ്രദമായി പ്രതിരോധിച്ചതാണ് വനമേഖലയിലെ മൃഗങ്ങൾ പെറ്റുപെരുകുതിന് കാരണമായത്.

ആനക്കൂട്ടം പെരിയാർ തീരത്ത് ജനവാസമേഖലയിൽ സ്ഥിതിചെയ്യുന്ന ഓഫീസിന് മീറ്ററുകൾ മാത്രമകലെ വരെ എത്തിത്തുടങ്ങി.വരും നാളുകളിൽ സദാസമയവും വാഹന സഞ്ചാരമുള്ള തൊട്ടടുത്ത കോതമംഗലം-തട്ടേക്കാട്-കുട്ടമ്പുഴ റോഡിലും ഇരുപുറവുമുള്ള ജനവാസമേഖലയിലും ആനക്കൂട്ടം എത്തുന്നതിനും സാദ്ധ്യതയുണ്ട്.ജനങ്ങൾ ഭയവിഹ്വലരാണ്.ഇക്കാര്യത്തിൽ എന്ത് ചെയ്യണമെന്ന് ബന്ധപ്പെട്ട അധികൃതർ ചിന്തിക്കേണ്ട കാലം അതിക്രമിച്ചു.

1981-ലാണ് പക്ഷിസങ്കേതം രൂപീകൃതമാവുന്നത്.ഡോക്ടർ സലീം അലിയാണ് ഈ വനമേഖല പറവകളുടെ വൈവിദ്ധ്യങ്ങളാൽ ശ്രദ്ധേയമാണെ് ന്ന് സംസ്ഥാന സർക്കാരിന് വിവരം നൽകുന്നത്.തുടർന്നാണ് സർക്കാർ ഇവിടം പക്ഷിസങ്കേതമായി പ്രഖ്യാപിച്ചത്.കഴിഞ്ഞ കാൽനൂറ്റാണ്ടോളമായി ഡോ.സുഗതൻ പരീക്ഷണ നിരീക്ഷണങ്ങളുമായി തട്ടേക്കാടുണ്ട്.റിപ്ളി മൂങ്ങ,ത്രിറ്റോഡ് കിങ്ഫിഷർ,മാക്കാച്ചിക്കാട തുടങ്ങി അപൂർവ്വ ഇനത്തിൽ പെട്ട പക്ഷികൾ ഈ വനമേഖലയിൽ ഉണ്ടെന്നുള്ള ഡോ.സുഗതന്റെ സ്ഥരീകരണമാണ് പ്രധാനമായും പക്ഷിസങ്കേതത്തെ ആഗോള പ്രശസ്തിയിലേക്കുയർത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP