Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാഹന കച്ചവടമാണ് മുഖ്യ തൊഴിൽ എങ്കിലും ഹരം പാമ്പു പിടിത്തത്തോട്; ആദ്യ ഗുരു കൊല്ലത്തെ മുരുകൻ; വാവ സുരേഷും പ്രചോദനം; നിറഗർഭിണിയായിരുന്ന 'പുല്ലാണി മൂർഖനെ' പിടികൂടിയ കരുതൽ; മൈലാപ്പുരിലെ മൂർഖൻ കടിച്ചിട്ടും പിടി വിട്ടില്ല; 10 ആന്റി വെനം നൽകിയിട്ടും ഗുരുതരാവസ്ഥയിൽ; തട്ടാമ്മല സന്തോഷിന് വേണ്ടി എങ്ങും പ്രാർത്ഥനകൾ

വാഹന കച്ചവടമാണ് മുഖ്യ തൊഴിൽ എങ്കിലും ഹരം പാമ്പു പിടിത്തത്തോട്; ആദ്യ ഗുരു കൊല്ലത്തെ മുരുകൻ; വാവ സുരേഷും പ്രചോദനം; നിറഗർഭിണിയായിരുന്ന 'പുല്ലാണി മൂർഖനെ' പിടികൂടിയ കരുതൽ; മൈലാപ്പുരിലെ മൂർഖൻ കടിച്ചിട്ടും പിടി വിട്ടില്ല; 10 ആന്റി വെനം നൽകിയിട്ടും ഗുരുതരാവസ്ഥയിൽ; തട്ടാമ്മല സന്തോഷിന് വേണ്ടി എങ്ങും പ്രാർത്ഥനകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: വലയിൽ കുടുങ്ങിയ മൂർഖനെ രക്ഷിക്കുന്നതിനിടെ കടിയേറ്റ പാമ്പുപിടിത്തക്കാരൻ സന്തോഷിന്റെ നില ഗുരുതരമായി തുടരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. അതുകൊണ്ട് ആശങ്ക വേണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.

തട്ടാമല ചകിരിക്കട പിണയ്ക്കൽ സന്തോഷിനാണ് (തട്ടാമല സന്തോഷ്)കടിയേറ്റത്. കടിയേറ്റിട്ടും പാമ്പിനെ പിടിച്ചശേഷമാണു സന്തോഷ് ആശുപത്രിയിൽ പോയത്. മൂർഖൻ കടിച്ചാൽ അതിവേഗ ചികിൽസ ആവശ്യമാണ്. എന്നാൽ പാമ്പിനെ വിട്ടുകളയാതെ സന്തോഷ് കാട്ടി ധീരതയാണ് ആരോഗ്യത്തെ അപടകത്തിലാക്കുന്നത്.

മൈലാപ്പൂര് കല്ലുവിള അശോകന്റെ വീട്ടിൽ ബുധനാഴ്ച പുലർച്ചെയാണ് വലയിൽ കുടുങ്ങിയനിലയിൽ പാമ്പിനെ കണ്ടത്. വീടിന്റെ അടുക്കളഭാഗത്ത് മീൻ വളർത്താനുള്ള ടാങ്കായി ഉപയോഗിച്ചിരുന്ന പഴയ ഫ്രിഡ്ജ് മൂടിയിരുന്ന വലയിലാണ് പാമ്പ് കുടുങ്ങിയത്. അതിരാവിലെ ശബ്ദംകേട്ട് പുറത്തിറങ്ങിയ വീട്ടുകാരാണ് പാമ്പിനെ കണ്ടത്. ഇവർ അറിയിച്ചതിനെത്തുടർന്നാണ് സന്തോഷ് സ്ഥലത്തെത്തി്. പാമ്പിനെ പിടികൂടി വല മുറിച്ചുമാറ്റി. പാമ്പിന്റെ തലയോടടുത്ത ഭാഗത്തെ വല മാറ്റുന്നതിനിടെയാണ് കടിയേറ്റത്. പിടിവിടാതെ സന്തോഷ് പാമ്പിനെ കുപ്പിയിലടച്ചു.

സന്തോഷിനെ പിന്നീട് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. അശോകന്റെ വീടിനോടുചേർന്ന് കാടുമൂടിക്കിടന്ന ഭാഗം അടുത്തിടെ വൃത്തിയാക്കി പ്ലോട്ടുകളാക്കി തിരിച്ചിരുന്നു. ഇവിടെനിന്നാകാം പാമ്പ് എത്തിയതെന്ന് നാട്ടുകാർ പറയുന്നു. വലയിൽ കുരുങ്ങിയ മൂർഖനെ, കത്രിക ഉപയോഗിച്ചു കുരുക്കഴിക്കുന്നതിനിടെയാണു സുരേഷിനു കടിയേറ്റത്. കുട്ടികളുൾപ്പെടെയുള്ള വീട്ടുകാരും നാട്ടുകാരും സമീപത്തു നിൽക്കുമ്പോഴായിരുന്നു സംഭവം.

മീനുകളെ പക്ഷികൾ ആക്രമിക്കാതിരിക്കാൻ സ്ഥാപിച്ച വലയിൽ കുടുങ്ങിയ നിലയിലായിരുന്നു മൂർഖൻ. സന്തോഷിന്റെ വിരലിലാണ് പാമ്പ് കടിച്ചത്. തുടർന്ന് കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 10 ആന്റിവെനം സന്തോഷിന് നൽകി. മൈലാപ്പൂർ സ്വദേശി അശോക് എന്നയാളുടെ വീട്ടിൽ ഇന്ന് രാവിലെ 6:30 ഓടെയാണ് സന്തോഷിന് മൂർഖന്റെ കടിയേൽക്കുന്നത്.

കൊല്ലം തട്ടാമലയിലെ താമസക്കാരനായ സന്തോഷ്‌കുമാർ അമ്മ രാജമ്മാളിന്റെ നാടായ ഇലിപ്പക്കുളത്താണ് വളർന്നത്. കൊല്ലം എസ്.എൻ കോളജിലെ പ്രീഡിഗ്രി പഠനത്തിനുശേഷം കായംകുളം എം.എസ്.എം കോളജിൽ '90-'93 വർഷം ബിരുദ വിദ്യാർത്ഥിയായി. അമ്മാവന്മാർക്കൊപ്പം ചൂനാട്ടെ മോട്ടോർ വർക്‌ഷോപ്പിൽനിന്ന് പണികളും പഠിച്ചു. ഇക്കാലയളവിലാണ് പാമ്പുകളെ വരുതിയിലാക്കുന്നതിൽ ഹരം തുടങ്ങിയത്.

കൊല്ലത്തുകാരനായ മുരുകനായിരുന്നു ആദ്യ ഗുരു. പിന്നീട് വാവ സുരേഷിന്റെ പാമ്പുപിടിത്തവും പ്രചോദനമായി. നൂറുകണക്കിന് പാമ്പുകളെയാണ് ഇതിനകം കൂടകൾക്കുള്ളിലാക്കി ഉൾവനങ്ങളിലേക്ക് യാത്രയാക്കിയത്. ഏത് പാതിരാത്രി വിളിച്ചാലും ഓടിയെത്തും. കറ്റാനം ഇലിപ്പക്കുളത്ത്‌നിന്ന് നിറഗർഭിണിയായിരുന്ന 'പുല്ലാണി മൂർഖനെ' പിടികൂടിയത് വലിയ ചർച്ചയായാരുന്നു.

ആറര അടിയോളമുള്ള പെൺവർഗമാണെന്ന് മനസ്സിലായിരുന്നു. പ്ലാസ്റ്റിക് ഭരണിയിലാക്കിയാണ് വീട്ടിലെത്തിച്ചത്. വനംവകുപ്പിന് കൈമാറാനായി എടുത്തപ്പോൾ മുട്ടയിട്ട് തുടങ്ങി. 54 മുട്ടകളാണിട്ടത്. അന്ന് രാവിലെ എട്ടിന് തുടങ്ങിയ മുട്ടയിടൽ വൈകുന്നേരം അഞ്ച് മണിയോടെയാണ് പൂർത്തിയായത്. അപൂർവമായ അനുഭവമായിരുന്ന് ഇത്. കയറിയ വീട്ടിലെങ്ങാനുമാണ് മുട്ടകളിട്ടിരുന്നതെങ്കിൽ നാട് മൂർഖനുകളുടെ കേന്ദ്രമായി മാറിയേനെ.

സന്തോഷ്‌കുമാറിന്റെ മുഖ്യതൊഴിൽ വാഹനക്കച്ചവടമാണ്. കൊല്ലത്ത് ചിൽഡ്രൻസ് പാർക്കിലെ കോഓഡിനേറ്റർ ജോലിയുമുണ്ട്. അമ്മ രാജമ്മാൾ, ഭാര്യ മിനി, മക്കളായ അമൃത, നന്ദന, സഹോദരൻ ജയകുമാർ എന്നിവർക്കും പാമ്പുകളെ ഭയമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP