Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പട്ടം സെന്റ്‌മേരീസ് സ്‌കൂളിൽ കീം പരീക്ഷയ്ക്ക് വന്ന വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തത് അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു; കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് വിദ്യാർത്ഥികളുടെ പേരും വിലാസവും പൊലീസ് ആവശ്യപ്പെട്ടത് പ്രകോപനപരം; സർക്കാർ അവരുടെ കഴിവില്ലായ്മ മറക്കാൻ പൗരന്മാർക്കെതിരെ തിരിയുന്ന പ്രവണത അവസാനിപ്പിച്ചേ ഒക്കൂവെന്നും ശശി തരൂർ; സംഭവം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

പട്ടം സെന്റ്‌മേരീസ് സ്‌കൂളിൽ കീം പരീക്ഷയ്ക്ക് വന്ന വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തത് അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു; കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് വിദ്യാർത്ഥികളുടെ പേരും വിലാസവും പൊലീസ് ആവശ്യപ്പെട്ടത് പ്രകോപനപരം; സർക്കാർ അവരുടെ കഴിവില്ലായ്മ മറക്കാൻ പൗരന്മാർക്കെതിരെ തിരിയുന്ന പ്രവണത അവസാനിപ്പിച്ചേ ഒക്കൂവെന്നും ശശി തരൂർ; സംഭവം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് കേസിൽ കീം പരീക്ഷ എഴുതാൻ വന്ന വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തത് തന്നെ ഞെട്ടിച്ചെന്ന് ശശി തരൂർ എംപി. കൂട്ടംകൂടി നിന്ന് പ്രോട്ടോക്കോൾ ലംഘിച്ചതിനാണ് കേസ്. വിദ്യാർത്ഥികളുടെ പേരുകളും അഡ്രസ്സും പൊലീസ് ആവശ്യപ്പെട്ടു എന്നാണ് കേൾക്കുന്നത്. തികച്ചും പ്രകോപനപരമാണതെന്ന് തരൂർ പറഞ്ഞു. വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത നടപടിക്കെതിരെ ഞാൻ ശക്തിയായി അപലപിക്കുന്നു. സർക്കാർ അവരുടെ കഴിവില്ലായ്മ മറക്കാൻ പൗരന്മാർക്കെതിരെ തിരിയുന്ന പ്രവണത അവസാനിപ്പിച്ചേ ഒക്കൂ. വിദ്യാർത്ഥികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാൻ ശക്തിയായി ആവശ്യപ്പെടുന്നുവെന്നും തരൂർ ഫേസ്‌ബുക്കിൽ കുറിച്ചു.

തരൂരിന്റെ കുറിപ്പ് ഇങ്ങനെ:

പട്ടം സെന്റ് മേരീസ് സ്‌കൂളിൽ പരീക്ഷ എഴുതാൻ വന്ന കുട്ടികൾ കുറ്റക്കാരല്ലെന്നും അധികൃതർ ക്രമീകരണം ഏർപ്പെടുത്തേണ്ടിയിരുന്നുവെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പട്ടം സെന്റ് മേരിസ് സ്‌കൂളിൽ KEAM പരീക്ഷക്ക് വന്ന വിദ്യാർത്ഥികൾക്കെതിരെ കൂട്ടം കൂടി നിന്ന് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു എന്ന വാർത്ത എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. വിദ്യാർത്ഥികളുടെ പേരുകളും അഡ്രസ്സും പൊലീസ് ആവശ്യപ്പെട്ടു എന്നാണ് കേൾക്കുന്നത്. തികച്ചും പ്രകോപനപരമാണത്.

വിദ്യാർത്ഥി സമൂഹവും രാഷ്ട്രീയ നേതാക്കളും, ഞാനടക്കം, കേരള സർക്കാരിനോട് കോവിഡ് മഹാമാരി കേരളത്തിൽ വ്യാപിക്കപ്പെടുന്ന ഈ സമയത്ത് പരീക്ഷ നീട്ടിവെക്കണം എന്നഭ്യർത്ഥിച്ചിരുന്നു. പക്ഷെ, തികച്ചും നിരുത്തരവാദപരമായി സർക്കാർ തീരുമാനവുമായി മുന്നോട്ട് പോകുകയാണുണ്ടായത്. പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ ചിലർ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരായിരുന്നു എന്നതും തികച്ചും ആശങ്ക സൃഷ്ടിക്കുന്നു.

ജനത്തിരക്ക് ഒഴിവാക്കാൻ കൂടുതൽ സെന്ററുകൾ അനുവദിക്കാതെ, സർക്കാരിന്റെ തീരുമാനപ്രകാരം നടത്തിയ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത നടപടിക്കെതിരെ ഞാൻ ശക്തിയായി അപലപിക്കുന്നു. സർക്കാർ അവരുടെ കഴിവില്ലായ്മ മറക്കാൻ പൗരന്മാർക്കെതിരെ തിരിയുന്ന പ്രവണത അവസാനിപ്പിച്ചേ ഒക്കൂ. വിദ്യാർത്ഥികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാൻ ശക്തിയായി ഞാൻ ആവശ്യപ്പെടുന്നു.

അതേസമയം, കീം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത സംഭവം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 

തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസാണ് കീം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തത്. സാമൂഹിക അകലം പാലിച്ചില്ല കോവിഡ് പ്രോട്ടോക്കോൾ ലംഘനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ തന്നെ സാമൂഹിക അകലം പാലിച്ചില്ലെന്ന് ചൂണ്ടികാട്ടി പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾക്കൊപ്പമെത്തിയ 600 ഓളം രക്ഷകർത്താക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP