Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിപിഎം ജില്ലാ കമ്മിറ്റി കൈവിട്ടു; അറിയാവുന്ന നേതാക്കളെ ഒക്കെ സമീപിച്ചു നോക്കി; പിണറായിയെയും വിഎസിനെയും അവഹേളിച്ച് വാട്സാപ്പിൽ പോസ്റ്റിട്ട തണ്ണിത്തോട് എസ്എച്ച്ഓ അയൂബ്ഖാൻ തൊപ്പി സംരക്ഷിക്കാൻ നെട്ടോട്ടം; പതിവു കോൺഫറൻസിൽ എസ്‌പി കെജി സൈമണിന്റെ ശാസന: ഉന്നതതല അന്വേഷണം തുടങ്ങി

സിപിഎം ജില്ലാ കമ്മിറ്റി കൈവിട്ടു; അറിയാവുന്ന നേതാക്കളെ ഒക്കെ സമീപിച്ചു നോക്കി; പിണറായിയെയും വിഎസിനെയും അവഹേളിച്ച് വാട്സാപ്പിൽ പോസ്റ്റിട്ട തണ്ണിത്തോട് എസ്എച്ച്ഓ അയൂബ്ഖാൻ തൊപ്പി സംരക്ഷിക്കാൻ നെട്ടോട്ടം; പതിവു കോൺഫറൻസിൽ എസ്‌പി കെജി സൈമണിന്റെ ശാസന: ഉന്നതതല അന്വേഷണം തുടങ്ങി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെയും മുതിർന്ന സിപിഎം നേതാവ് വി എസ് അച്യുതാനന്ദനെയും അവഹേളിക്കുന്ന തരത്തിൽ പൊലീസിന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ഷെയർ ചെയ്ത തണ്ണിത്തോട് എസ്എച്ച്ഓ അയൂബ്ഖാൻ തൊപ്പി സംരക്ഷിക്കാൻ നെട്ടോട്ടം തുടങ്ങി. ഇന്നലെ മറുനാടനാണ് പൊലീസ് ഇൻസ്പെക്ടറുടെ നിയമലംഘനം പുറത്തു വിട്ടത്. ഇതോടെ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിൽ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി പോയി. പൊലീസുകാരുടെ വിവിധ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകളിൽ വാർത്ത പ്രചരിക്കുകയും ചെയ്തു. തുടക്കത്തി എസ്എച്ചഓയുടെ കൈയബദ്ധമായി കണക്കാക്കിയ ജില്ലാ പൊലീസ് മേധാവി കെജി സൈമണും സീൻ കോൺട്ര ആയതോടെ കളം മാറ്റിച്ചവിട്ടി.

രഹസ്യന്വേഷണ വിഭാഗം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയതോടെ അന്വേഷണവും തുടങ്ങി. ഇൻസ്പെക്ടർ ആദ്യം ഓടിയെത്തിയത് സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസിലേക്കാണ്. പല നേതാക്കളെയും കണ്ട് കൈയബദ്ധം പറ്റിയതാണ് രക്ഷിക്കണമെന്ന് ഇൻസ്പെക്ടർ അപേക്ഷിച്ചുവെന്നാണ് വിവരം. ആരും പക്ഷേ, ഇയാളെ സംരക്ഷിക്കാമെന്ന് വാക്കു കൊടുത്തിട്ടില്ല. മറ്റൊരു ഗ്രൂപ്പിൽ വന്ന പോസ്റ്റ് താനറിയാതെ ഫോർവേഡ് ചെയ്തതാണ് എന്നാണ് എസ്എച്ച്ഓയുടെ ഭാഷ്യം. താൻ ആ ഗ്രൂപ്പിന്റെ അഡ്‌മിൻ അല്ല. പോസ്റ്റ് ആരോ ഉണ്ടാക്കിയതാണ്. താൻ അറിയാതെ ഷെയർ ചെയ്തു. അതു കൊണ്ട് തന്റെ ഭാഗത്ത് തെറ്റില്ല എന്നും ഇദ്ദേഹം വിശദീകരണം നൽകിയെന്നാണ് അറിവ്.

എന്തായാലും അതീവഗൗരവമായിട്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഈ കേസ് എടുത്തിട്ടുള്ളത്. ഇൻസ്പെക്ടർക്ക് എതിരേ നടപടി ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. രാവിലെയുള്ള പതിവ് വയർലസ് കോൺഫറൻസിൽ ജില്ലാ പൊലീസ് മേധാവി അയൂബ്ഖാന്റെ നടപടിയെ രൂക്ഷമായി വിർമശിക്കുകയും ചെയ്തു. ഇതിനിടെ എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണൻ തണ്ണിത്തോട് സ്വന്തം നിലയിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി. തണ്ണിത്തോട്ടിലെ ഗ്രൂപ്പുകളിൽ ജയകൃഷ്ണന് എതിർപക്ഷത്ത് നിൽക്കുന്നയാളാണ് ഇൻസ്പെക്ടർ. എതിരാളികൾ ഇൻസ്പെക്ടറെ ഉപയോഗിച്ച് കാര്യം സാധിക്കുമ്പോൾ നോക്കി നിൽക്കേണ്ടി വരുന്നതിന്റെ വേദന ജയകൃഷ്ണൻ തീർത്തത് ഈ പരാതിയിലൂടെയാണ്.
തണ്ണിത്തോട് പൊലീസ് സ്റ്റേഷന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

വിഎസിന്റെ ചിത്രം സഹിതം രണ്ടാഴ്ച ക്വാറന്റൈനിൽ ഇരിക്കാൻ പറയുമ്പോൾ മടിക്കുന്നവരും രണ്ടു മാസം വീട്ടിലിരുന്ന് മടുപ്പ് വന്നവരും ഈ ഫോട്ടോയിലേക്ക് ഒന്നു നോക്കിയാൽ മതി..എല്ലാ സങ്കടവും മാറും. നാലു കൊല്ലമായി പിണറായി വിജയൻ ഇദ്ദേഹത്തെ ക്വാറന്റൈൻ ചെയ്തിട്ട് എന്നാണ് പോസ്റ്റ്. ഇടതു ചായ്വുള്ള നിരവധി പൊലീസുകാർ ഈ ഗ്രൂപ്പിലുണ്ട്. എസ്എച്ച്ഓയുടെ നടപടിയെ പലരും രഹസ്യമായി വിമർശിച്ചിട്ടുണ്ട്. നേർക്കു നേരെ നിന്ന് വിമർശനം ഉന്നയിക്കാൻ ഇവർക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പിണറായി സർക്കാരിൽ ക്യാബിനറ്റ് റാങ്കുള്ളയാണ് വി എസ് അച്യൂതാനന്ദൻ. മുന്മുഖ്യമന്ത്രി എന്ന നിലയിൽ പ്രോട്ടോക്കോളിൽ നിർണായക സ്ഥാനമുണ്ട്. മാത്രവുമല്ല, കക്ഷിരാഷ്ട്രീയ ഭേദമന്യേ കേരളം മുഴുവൻ ബഹുമാനിക്കുന്നയാളാണ് വി എസ്. അയൂബ്ഖാന്റെ പൊലീസ് വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് ഈ ഉദ്യോഗസ്ഥൻ. ഇയാൾക്ക് ഇതിന് എങ്ങനെ ധൈര്യം വന്നു എന്നാണ് മറ്റു പൊലീസുകാർ ചോദിക്കുന്നത്. പോസ്റ്റ് പൊലീസിനുള്ളിൽ തന്നെ ചർച്ചയായി.

രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി. വിഎസിനും പിണറായിക്കും എതിരായ അയൂബ്ഖാന്റെ പോസ്റ്റ് കടുത്ത അച്ചടക്ക ലംഘനമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഇടതു സർക്കാർ സംസ്ഥാനം ഭരിക്കുന്ന സാഹചര്യത്തിൽ, മുഖ്യമന്ത്രിയെയും ക്യാബിനറ്റ് റാങ്കോടു കൂടി ഭരണം നടത്തുന്ന മുന്മുഖ്യമന്ത്രിയെയും അവഹേളിച്ചത് ഗുരുതരമായ കൃത്യവിലോപമായിട്ടാണ് കണക്കാക്കുന്നത്. ഉദ്യോഗസ്ഥന് എതിരേ നടപടി വന്നേക്കുമെന്ന് തന്നെയാണ് സൂചന.നെടുങ്കണ്ടം സ്റ്റേഷനിൽ ജോലി ചെയ്യുന്ന സമയത്ത് കൈക്കൂലിക്കേസിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥനാണ് അയൂബ് ഖാൻ. ഇതടക്കം നിരവധി വിഷയങ്ങളിൽ അച്ചടക്ക നടപടിയും നേരിട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP