Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൈദികൻ മനോജ് പ്ലാക്കൂട്ടം വീട്ടിലെത്തി ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി സമീപിച്ചപ്പോൾ ബിഷപ്പ് രണ്ട് വൈദികരെ വീട്ടിലേക്ക് പറഞ്ഞുവിട്ടു; പരിഹാരം ഉണ്ടാക്കാമെന്നായിരുന്നു അവർ വാഗ്ദാനം ചെയ്തത്; ഇത് വിശ്വസിച്ചാണ് പൊലീസിൽ പരാതി നൽകാതിരുന്നത്; എന്നാൽ ബിഷപ്പിന്റെ ഭാഗത്തുനിന്നും നീതി ലഭിച്ചില്ല; വൈദികൻ പ്രതിയ ചേവായൂർ ബലാത്സംഗ കേസിൽ താമരശ്ശേരി ബിഷപ്പിനെതിരെയും ആരോപണവുമായി വീട്ടമ്മയുടെ മൊഴി

വൈദികൻ മനോജ് പ്ലാക്കൂട്ടം വീട്ടിലെത്തി ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി സമീപിച്ചപ്പോൾ ബിഷപ്പ് രണ്ട് വൈദികരെ വീട്ടിലേക്ക് പറഞ്ഞുവിട്ടു; പരിഹാരം ഉണ്ടാക്കാമെന്നായിരുന്നു അവർ വാഗ്ദാനം ചെയ്തത്; ഇത് വിശ്വസിച്ചാണ് പൊലീസിൽ പരാതി നൽകാതിരുന്നത്; എന്നാൽ ബിഷപ്പിന്റെ ഭാഗത്തുനിന്നും നീതി ലഭിച്ചില്ല; വൈദികൻ പ്രതിയ ചേവായൂർ ബലാത്സംഗ കേസിൽ താമരശ്ശേരി ബിഷപ്പിനെതിരെയും ആരോപണവുമായി വീട്ടമ്മയുടെ മൊഴി

കെ വി നിരഞ്ജൻ

കോഴിക്കോട്: ചേവായൂർ നിത്യസഹായ മാത പള്ളിവികാരിയായിരിക്കെ ഫാ. മനോജ് പ്ലാക്കൂട്ടം വീട്ടിലെത്തി ബലാത്സഗം ചെയ്തുവെന്ന കേസിൽ താമരശ്ശേരി ബിഷപ്പിനെതിരെയും വീട്ടമ്മയുടെ മൊഴി. താൻ വൈദികനെതിരെ ആദ്യം പരാതി നൽകിയത് ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലിനായിരുന്നു. എന്നാൽ നീതി ലഭിച്ചില്ലെന്ന് വീട്ടമ്മ മൊഴിയിൽ പറയുന്നു.

വൈദികനെതിരെ പരാതിയുമായി സമീപിച്ചപ്പോൾ ബിഷപ്പ് രണ്ട് വൈദികരെ തന്റെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. ആരോപണത്തിന് പരിഹാരം ഉണ്ടാക്കാമെന്നായിരുന്നു വൈദികർ വാഗ്ദാനം ചെയ്തത്. ഇത് വിശ്വസിച്ചാണ് പൊലീസിൽ പരാതി നൽകാതിരുന്നത്. എന്നാൽ ബിഷപ്പിന്റെ ഭാഗത്തുനിന്നും നീതി ലഭിച്ചിട്ടില്ലെന്നും വീട്ടമ്മ നൽകിയ മൊഴിയിൽ പറയുന്നു.കുട്ടികൾ ഇല്ലാതിരുന്ന സമയം വൈദികൻ മനോജ് പ്ലാക്കൂട്ടം വീട്ടിലെത്തി തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു വീട്ടമ്മ പരാതി നൽകിയത്. മതപരമായ സംഘടനയിൽ നിന്നും നീതി ലഭിക്കുമെന്ന് കരുതിയാണ് പരാതി നൽകാൻ വൈകിയത്. മാത്രമല്ല പരാതി നൽകാതിരിക്കാൻ സഭയിൽ നിന്നും സമ്മർദ്ദമുണ്ടായെന്നും വീട്ടമ്മ പരാതിയിൽ വ്യക്തമാക്കുന്നു. 2017 ജൂണിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

കേസിൽ ഫാ. മനോജ് പ്ലാക്കൂട്ടം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഹർജി ഈ മാസം 19ന് കോടതി പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് താമരശേരി രൂപത അധികൃതരിൽ നിന്നും അന്വേഷണസംഘം മൊഴിയെടുത്തു. ബിഷപ്പിന്റെ മൊഴിയും ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം.പള്ളിവികാരി ആയിരിക്കെ ഫാ മനോജ് ജേക്കബ് പ്ലാക്കൂട്ടം തന്നെ പീഡിപ്പിച്ചെന്നാണ് 45കാരിയായ വീട്ടമ്മയുടെ പരാതി. ഇന്നലെ വൈകീട്ടാണ് കോഴിക്കോട്ട് ചേവായൂർ പൊലീസ് സ്റ്റേഷനിൽ വീട്ടമ്മ പരാതി നൽകിയത്.

2017 ജൂൺ15ന് ചേവായൂർ നിത്യസഹായ മാത പള്ളിവികാരിയായിരിക്കെ ഫാ. മനോജ് തന്നെ കണ്ണാടിക്കലിലുള്ള  വീട്ടിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഭീഷണിമൂലമാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്നും പരാതിയിൽ പറയുന്നു. സംഭവത്തിന് ശേഷം വിദേശത്തുപോയ പരാതിക്കാരി അടുത്തിടെയാണ് നാട്ടിൽ തിരികെയെത്തിയത്. വീട്ടമ്മയുടെ പരാതിയിൽ ചേവായൂർ പൊലീസ് ഐപിസി 376-ാം വകുപ്പനുസരിച്ച് ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP