Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വർഗീയ സ്പർദ്ധയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചുവെന്ന് ഡി വൈ എഫ് ഐയുടെ ആരോപണം; യുവമോർച്ചയ്ക്ക് മറുപടിയുമായി എസ്.ഡി.പി.ഐയും പ്രകടനത്തിന്; തലശേരിയിൽ സ്‌ഫോടനാത്മക സാഹചര്യം

വർഗീയ സ്പർദ്ധയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചുവെന്ന് ഡി വൈ എഫ് ഐയുടെ ആരോപണം; യുവമോർച്ചയ്ക്ക് മറുപടിയുമായി എസ്.ഡി.പി.ഐയും പ്രകടനത്തിന്; തലശേരിയിൽ സ്‌ഫോടനാത്മക സാഹചര്യം

അനീഷ് കുമാർ

തലശേരി: യുവമോർച്ച മഹാറാലിക്കിടെ ഉയർന്ന പ്രകോപനപരമായ മുദ്രാവാക്യങ്ങൾക്ക് അതേ നാണയത്തിൽ മറുപടി പറയാൻ എസ്.ഡി.പി.ഐയും തുനിയുമ്പോൾ തലശ്ശേരിയിൽ പൊലീസ് ജാഗ്രത കർഷനമാക്കി. ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് പ്രതിഷേധ പ്രകടനം നടത്തുമെന്ന് എസ്.ഡി.പി ഐ പ്രഖ്യാപിച്ചതിനെ തുടർന്ന് തലശേരിയിൽ സ്ഥിതി സ്‌ഫോടനാത്മകമായി. ആർ.എസ്.എസിനെ തെരുവിൽ നേടുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് എസ്.ഡി.പി.ഐ പ്രകടനം നടത്തുന്നത്.

രണ്ടാഴ്‌ച്ച മുൻപ് ഇരിട്ടിയിൽ അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി കൊണ്ട് എസ്.ഡി പി.ഐ രാത്രിയിൽ പ്രകടനം നടത്തിയിരുന്നു. പാലക്കാട്ടെ സഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു ആർഎസ്എസ് പ്രവർത്തകർ നടത്തിയ പ്രകടനത്തിനു മറുപടിയായാണ് നൂറോളം പേർ പങ്കെടുത്ത മറുപടി പ്രകടനം നടത്തിയത്. ഇതിനിടെ പ്രകോപനപരമായ പ്രസ്താവനയുമായി എസ്.ഡി.പി.ഐ നേതൃത്വം ആർ.എസ്.എസിന് മറുപടിയുമായി ഇന്നലെ രംഗത്തുവന്നിട്ടുണ്ട്.

ആർ.എസ്.എസിനെ തെരുവിൽ നേടുമെന്നാണ് ഇവരുടെ ഭീഷണി. കെ ടി ജയകൃഷ്ണൻ അനുസ്മരണത്തോടനുബന്ധിച്ച് തലശ്ശേരിയിൽ നടത്തിയ ആർഎസ്എസ് പരിപാടിയിൽ ചില കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന രീതിയിലുള്ള ഭീഷണി പ്രകടനം കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമാണെന്നും ആർഎസ്എസ്സിനെ തെരുവിൽ നേരിടുവാൻ പൊതുസമൂഹം ഒരുങ്ങിയിരിക്കണമെന്നും എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് അഡ്വ: കെ സി ഷബീർ ആവശ്യപ്പെട്ടു.

ജയകൃഷ്ണൻ മാസ്റ്ററുടെ കൊലപാതകത്തിൽ മുസ്ലിങ്ങൾക്കോ മുസ്ലിം സംഘടനകൾക്കോ യാതൊരു ബന്ധവുമില്ലെന്നിരിക്കെ ഇത്തരത്തിലുള്ള ആക്രോശ പ്രകടനം പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും എന്ത് വിലകൊടുത്തും ഇത്തരം വെല്ലുവിളികളെ നേരിടുവാൻ എസ്ഡിപിഐ നേതൃത്വം കൊടുക്കുമെന്നും തുടർച്ചയായുള്ള ഇത്തരം പ്രകോപനപരമായ പ്രസംഗങ്ങളും പ്രകടനങ്ങളും ഗൗരവമായി തന്നെ സമൂഹം കാണണമെന്നും യോഗം അഭിപ്രായപ്പെട്ടു.

ഭയത്തിന്റെ ബാലപാഠം എന്താണെന്ന് സംഘപരിവാരത്തെ കൃത്യമായി പഠിപ്പിക്കുവാൻ എസ്ഡിപിഐയുടെ പ്രവർത്തകർ സജ്ജമാണെന്നും അഡ്വ: കെ സി ഷബീർ കൂട്ടിച്ചേർത്തു. മണ്ഡലം സെക്രട്ടറി നൗഷാദ് ബംഗ്ലാ, വൈസ് പ്രസിഡന്റ് നിയാദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. രണ്ടാഴ്‌ച്ച മുൻപ് സഞ്ജിത്ത് വധത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ ഇരിട്ടി നഗരത്തിൽ പ്രകടനം നടത്തിയിരുന്നു ഇതിനു മറുപടിയായി എസ്.ഡി.പി.ഐ നടത്തിയ പ്രകടനവും പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു.

ഇതിനിടെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കരുതെന്ന് പ്രവർത്തകർക്ക് പ്രത്യേക നിർദ്ദേശം നേരത്തെ നൽകിയിരുന്നുവെന്നാന്ന് ബിജെപി നേതൃത്വത്തിന്റെ വിശദീകരണം. എസ്.ഡി.പി.ഐയെ കൂടാതെ മുസ്ലിം ലീഗ്, വെൽഫെയർ പാർട്ടി എന്നിവയും ഇന്ന് വൈകുന്നേരം തലശേരി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തും.

യുവമോർച്ച പ്രകടനത്തിനിടെ വർഗീയ സ്പർദ്ധയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചുവെന്ന് പരാതിപ്പെട്ട് ഡി.വൈഎഫ്.ഐ തലശേരി ബ്‌ളോക്ക് സെക്രട്ടറി ജിഥുൻ തലശേരി എ.സി.പി വിഷ്ണുപ്രസാദിന് പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ജിഥുൻ പരാതിയിൽ ആവശ്യപ്പെട്ടു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP