Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉള്ളവൻ ഇല്ലാത്തവന് കൊടുക്കുക: ആന്റോ ചേട്ടൻ പ്രാവർത്തികമാക്കിയതും ഈ ക്രിസ്തു വചനം; പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി ആന്റോ നൽകിയത് തന്റെ കടയിലെ പകുതിയോളം തുണിത്തരങ്ങൾ; നൽകിയതിൽ ഏറെയും പുതിയ തുണിയും; ആന്റോ ഫാഷൻ വെയേഴ്സിന്റെ ഉടമ ഇരിങ്ങാലക്കുടക്കാരനെ തേടിയും അഭിനന്ദന പ്രവാഹം; ചാലക്കുടിക്കാരൻ ചങ്ങാതിയുടെ കഥ

ഉള്ളവൻ ഇല്ലാത്തവന് കൊടുക്കുക: ആന്റോ ചേട്ടൻ പ്രാവർത്തികമാക്കിയതും ഈ ക്രിസ്തു വചനം; പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി ആന്റോ നൽകിയത് തന്റെ കടയിലെ പകുതിയോളം തുണിത്തരങ്ങൾ; നൽകിയതിൽ ഏറെയും പുതിയ തുണിയും; ആന്റോ ഫാഷൻ വെയേഴ്സിന്റെ ഉടമ ഇരിങ്ങാലക്കുടക്കാരനെ തേടിയും അഭിനന്ദന പ്രവാഹം; ചാലക്കുടിക്കാരൻ ചങ്ങാതിയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ചാലക്കുടി: 'എനിക്കൊന്നും വേണ്ടാ. നിങ്ങൾക്കരികിൽ ദയാവായ്പ് അർഹിക്കുന്ന കരങ്ങൾക്ക് എല്ലാം കൈമാറുക.' സഹായവാഗ്ദാനങ്ങളുമായി തന്നെ സമീപിച്ചവരോടു കൈകൂപ്പി നൗഷാദ് പറഞ്ഞു. അറിയില്ലേ ഇദ്ദേഹത്തെ? ഓണം, വലിയ പെരുന്നാൾ വിപണി ലക്ഷ്യമിട്ടു തന്റെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന മുഴുവൻ തുണിത്തരങ്ങളും ദുരിതാശ്വാസ ക്യാംപുകളിലേക്കു കൈമാറിയ ബ്രോഡ്വേയിലെ തെരുവോര കച്ചവടക്കാരൻ വൈപ്പിൻ മാലിപ്പുറം പനച്ചിക്കൽ നൗഷാദ്. നൗഷാദിനെ പോലെ പ്രളയ ദുരിതാശ്വാസത്തിന് കൈയിലുള്ളതെല്ലാം കൊടുക്കാൻ ഇറങ്ങിയ നിരവധി പേരുണ്ട്. അതിലൊരാളാണ് ചാലക്കുടിയുടെ ഈ ചങ്ങാതി.

പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി ആന്റോ നൽകിയത് തന്റെ കടയിലെ പകുതിയോളം തുണിത്തരങ്ങൾ. തന്റെ കടയിലെ വസ്ത്രങ്ങൾ ദുരന്തബാധിതർക്ക് സംഭാവന ചെയ്തതിലൂടെ കേരളീയരുടെ പ്രിയങ്കരനായി മാറിയ ചാലക്കുടിയിലെ വസ്ത്രവ്യാപാരിയെ തേടി അഭിനന്ദനങ്ങൾ എത്തുകയാണ്. ചാലക്കുടി മാർക്കറ്റിലെ ചെറിയൊരു കടയാണ് ആന്റോയുടേത്. പുതിയ തുണികളാണ് കൈമാറിയതിൽ ഏറെയും. കുട്ടികൾക്കുള്ള തുണകൾ അത്രയും നൽകി. ഇതിനൊപ്പം ബെഡ്ഷീറ്റും തുവാലയും വരെ.

ആന്റോ ചേട്ടനെ ക്രിസ്ത്യൻ സംഘടനയായ സിഎഎഎസ് എയും ആദരിച്ചു. കാസയുടെ ജില്ലാ ഭാരവാഹികളായ ജോമർ കുന്നത്ത്, ജിയോ, ജോസഫ് പോൾ, ഫ്രാൻസിസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ചാലക്കുടിയിലെ കടയിൽ നേരിട്ടെത്തിയാണ് ആന്റോ ചേട്ടനെ പൊന്നാടയണിയിച്ചു ആദരിച്ചത്. ഉള്ളവൻ ഇല്ലാത്തവന് കൊടുക്കുക എന്ന ക്രിസ്തുവചനം അടിസ്ഥാനമാക്കി ദുരന്തബാധിതർക്ക് കൈത്താങ്ങായ ആന്റോ ചേട്ടൻ ലോക ക്രൈസ്തവർക്ക് മാതൃകയാണെന്ന് കാസ പ്രവർത്തകർ അഭിപ്രായപ്പെട്ടു. അങ്ങനെ എല്ലാവരാലും അംഗീകരിക്കപ്പെടുകയാണ് ആന്റോ ചേട്ടൻ.

കാൽനൂറ്റാണ്ടായി ചാലക്കുടി മാർക്കറ്റിൽ പ്രവർത്തിക്കുന്ന ആന്റോ ഫാഷൻ വെയേഴ്സിന്റെ ഉടമയാണ് ഇരിങ്ങാലക്കുട കോമ്പാറ സ്വദേശി ആന്റോ. ഇക്കുറിയും ചാലക്കുടി മുങ്ങുമെന്നു ഭയന്ന് കടയിലെ തുണിത്തരങ്ങൾ കെട്ടുകളാക്കി വീട്ടിലെത്തിച്ചിരുന്നു. വെള്ളപ്പൊക്കഭീഷണി ഒഴിവായി ഇവ തിരികെ കടയിലെത്തിച്ചപ്പോഴാണ് മലബാറിലെ പ്രളയബാധിതർക്കായി സഹായം തേടി പൊതു പ്രവർത്തകർ സമീപിച്ചത്. ആന്റോ ഈ തുണികളിൽ പകുതിയോളം അവർക്ക് കൈമാറി. ആന്റോയെ വ്യാപാരികളും പരിചയക്കാരും ചൊവ്വാഴ്ച കടയിലെത്തി അനുമോദിച്ചു. ചാലക്കുടിയിലെ സോന ടെക്‌സ്റ്റൈൽസ് ഉടമ ബൈജു രണ്ടായിരത്തിലധികം കുട്ടിയുടുപ്പുകളും സഹായമായി നൽകി.

കഴിഞ്ഞ പ്രാവശ്യത്തെപോലെ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ സാധനങ്ങൾ എത്തുന്നില്ല, ജനങ്ങൾ സാധനങ്ങൾ എത്തിക്കുന്നതിൽ വിമുകത കാണിക്കുന്നു, തെക്കൻ-വടക്കൻ തുടങ്ങിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിലും മറ്റും പരക്കുന്നതിനിടയിലാണ് ഇത്തരത്തിൽ തന്റെ സമ്പാദ്യമെല്ലാം പ്രളയ ദുരിതർക്കായി മാറ്റിവെക്കുന്ന ആളുകൾ രംഗത്തെത്തുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP