Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീനഗറിൽ വീണ്ടും ഭീകരാക്രമണം; ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷ സേന; പ്രദേശത്ത് തെരച്ചിൽ; ഭീകരർക്കെതിരെ പ്രത്യാക്രമണം കടുപ്പിക്കാൻ നീക്കം; ജമ്മു കാശ്മീർ ലെഫ്. ഗവർണറെ വിളിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; മനോജ് സിൻഹയുമായി അമിത് ഷാ ശനിയാഴ്ച കൂടിക്കാഴ്ച നടത്തും

ശ്രീനഗറിൽ വീണ്ടും ഭീകരാക്രമണം; ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷ സേന; പ്രദേശത്ത് തെരച്ചിൽ; ഭീകരർക്കെതിരെ പ്രത്യാക്രമണം കടുപ്പിക്കാൻ നീക്കം; ജമ്മു കാശ്മീർ ലെഫ്. ഗവർണറെ വിളിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം;  മനോജ് സിൻഹയുമായി അമിത് ഷാ ശനിയാഴ്ച കൂടിക്കാഴ്ച നടത്തും

ന്യൂസ് ഡെസ്‌ക്‌

ശ്രീനഗർ: ശ്രീനഗറിൽ പൊലീസ് സേനയ്ക്ക് നേരെ വീണ്ടും ഭീകരരുടെ ആക്രമണം. ഒരു ഭീകരനെ ഏറ്റുമുട്ടലിനിടെ സുരക്ഷാ സേന വധിച്ചു. രക്ഷപ്പെട്ട മറ്റൊരു ഭീകരനായി തെരച്ചിൽ തുടരുന്നു.

സംഭവത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കാശ്മീർ ലെഫ്. ഗവർണറെ വിളിപ്പിച്ചു. ശനിയാഴ്ച കൂടിക്കാഴ്ചക്കെത്തണമെന്ന് മനോജ് സിൻഹക്ക് നിർദ്ദേശം. ഡൽഹിയിലാകും കൂടിക്കാഴ്ചയെന്നാണ് വിവരം.

ഒരാഴ്ചയ്ക്കിടെ ഏഴ് സാധാരണക്കാരെ കൊലപ്പെടുത്തിയ ജമ്മു കശ്മീരിലെ തുടർച്ചായായ ഭീകരാക്രമണങ്ങൾക്ക് തടയിടാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം ഭീകരർക്കെതിരെ പ്രത്യാക്രമണം കടുപ്പിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം.

ഇതിന്റെ ഭാഗമായി ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.

സ്‌കൂൾ അദ്ധ്യാപകരുടെ കൊലപാതകത്തിന് പിന്നാലെ മനോജ്സിൻഹയെ ഫോണിൽ വിളിച്ച് അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇതിന് പിന്നിലാണ് നേരിൽ കണ്ട് വിഷയം ചർച്ച ചെയ്യാനുള്ള തീരുമാനം.

ഒരു ദിവസത്തെ സന്ദർശനത്തിന് ഗുജറാത്തിലേക്ക് പോയ അമിത് ഷാ വെള്ളിയാഴ്ചയാണ് ഡൽഹിയിൽ എത്തിയത്. ഉടനെ മനോജ് സിൻഹയുമായി ഫോണിൽ ബന്ധപ്പെട്ട് ശനിയാഴ്ച യോഗം ചേരേണ്ടതിനെക്കുറിച്ച് അറിയിച്ചു.

മനോജ് സിൻഹയുമായി ചേർന്ന് ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗകൾ അമിത് ഷാ വിലയിരുത്തും. ജമ്മു കശ്മീരിൽ സാധാരണക്കാർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയമാകുമെന്നാണ് വിവരം. ീകരാക്രമണങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജമ്മു കശ്മീരിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ജമ്മുകാശ്മീരിൽ ഉണ്ടായ ഭീകരാക്രമണത്തിൽ രണ്ട് അദ്ധ്യാപകർ കൊല്ലപ്പെട്ടിരുന്നു. ശ്രീനഗറിലെ ഇഡ്ഗ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രൻസിപ്പളിനെയും അദ്ധ്യാപകനെയുമാണ് ഭീകരർ കൊലപ്പെടുത്തിയത്. വിഭാഗീയതയും ഭയവും സൃഷ്ടിക്കുകയാണ് ഭീകരരുടെ ലക്ഷ്യമെന്ന് ജമ്മുകാശ്മീർ ഡിജിപി പ്രതികരിച്ചു.

നാട്ടുകാരായ 3 പേരെ കൊലപ്പെടുത്തി 48 മണിക്കൂറിനുള്ളിലാണ് രണ്ട് പേർക്ക് നേരെ കൂടി ഭീകരർ ആക്രമണം നടത്തിയത്. ശ്രീനഗറിലെ ഇഡ്ഗ ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപകർക്ക് നേരെയായിരുന്നു ഭീകരരുടെ ആക്രമണം.

സ്‌കൂളിനകത്ത് കയറി സുപീന്ദർ കൗർ, ദീപക് എന്നീ അദ്ധ്യാപകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.കാശ്മീരി മുസ്ലിംങ്ങളെ അപകീർത്തിപ്പെടുത്താനായുള്ള ഗൂഢാലോചന ആക്രമണങ്ങൾക്ക് പിന്നിലുണ്ടെന്ന് ജമ്മുകാശ്മീർ ഡിജിപി ദിൽബാഗ് സിങ് പറഞ്ഞു.

ആക്രമണം ഞെട്ടിക്കുന്നതാണ് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയും ട്വീറ്റ് ചെയ്തു. ജമ്മുകാശ്മിരീലെ പ്രമുഖ വ്യവസായികളിലൊരാളായ മഖൻ ലാൽ ബിന്ദ്രൂ അടക്കം മൂന്ന് പേരെയാണ് ഭീകരർ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയത്.

മഖൻ ലാൽ നടത്തിയിരുന്ന ഫാർമസിക്കുള്ളിൽ കയറിയായിരുന്നു ഭീകരരുടെ ആക്രമണം. . ബന്ദിപ്പൊര സ്വദേശിയായ മുഹമ്മദ് ഷാഫി, വഴിയോര ഭക്ഷണ വിൽപ്പനക്കാരനായ വീരേന്ദ്ര പാസ്വാൻ എന്നിവരായിരുന്നു കൊല്ലപ്പെട്ട മറ്റ് രണ്ട് പേർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP