Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

സൗദിയിലെ നവസ്വാതന്ത്ര്യം ആഘോഷമാക്കി അനേകം മലയാളി നേഴ്‌സുമാരും; ആദ്യം ഡ്രൈവിങ് ലൈസൻസ് എടുത്ത എരുമേലിക്കാരി ടെൽമയ്ക്ക് പറയാനുള്ളത് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായുവിനെ കുറിച്ച്; റിയാദിലുടെ ഒരു മലയാളി വനിത കാറോടിക്കുമ്പോൾ

സൗദിയിലെ നവസ്വാതന്ത്ര്യം ആഘോഷമാക്കി അനേകം മലയാളി നേഴ്‌സുമാരും; ആദ്യം ഡ്രൈവിങ് ലൈസൻസ് എടുത്ത എരുമേലിക്കാരി ടെൽമയ്ക്ക് പറയാനുള്ളത് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായുവിനെ കുറിച്ച്; റിയാദിലുടെ ഒരു മലയാളി വനിത കാറോടിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: സൗദി അറേബ്യയിൽ സ്ത്രീകൾക്കിത് സ്വാതന്ത്ര്യത്തിന്റെ വസന്തോത്സവമാണ്. സോഷ്യൽ മീഡിയകളിലും വാർത്താ മാധ്യമങ്ങളിലുമെല്ലാം ഇതിന്റെ ആഘോഷം മാത്രമാണ് കാണാൻ സാധിക്കുന്നത്. ഈ മാസം 24ന് സൗദിയിൽ സ്ത്രീകൾക്ക് വാഹനമോടിക്കുവാനുള്ള ലൈസൻസ് നൽകിയതോടെ നിരവധി പേരാണ് ഡ്രൈവിങ് ലൈസൻസ് നേടുകയും സൗദിയിലെ നിരത്തുകളിൽ വാഹനമോടിക്കുകയും ചെയ്യുന്നത്. അതിലൊരാളാണ് യുകെ മലയാളി നഴ്‌സായ ടെൽമ ജോസ്.

സൗദിയിൽ സ്ത്രീകൾക്ക് വാഹനമോടിക്കാനുള്ള അനുമതി നൽകിക്കൊണ്ട് ക്രൗൺ പ്രിൻസ് മുഹമ്മദ് ബിൻ സൽമാന്റെ പുതിയ ഉത്തരവ് വന്നപ്പോൾ തന്നെ ടെൽമ അപേക്ഷ നൽകുകയായിരുന്നു. തുടർന്നാണ് ഡ്രൈവിങ് ടെസ്റ്റിന് വിധേയമാകുകയും ടെൽമയ്ക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കുകയും ചെയ്തത്. ഡ്രൈവിങ് പരിജ്ഞാനവും കാഴ്ച ശക്തിയും പരിശോധിച്ച ശേഷമാണ് സൗദി ലൈസൻസ് നൽകുന്നത്. ജീവിതത്തിലെ ഓരോ നേട്ടങ്ങളും ദൈവത്തിന്റെ അനുഗ്രഹമായി മാത്രമാണ് കരുതുന്നതെന്ന് ടെൽമ പറഞ്ഞു. ടെൽമയുടെ വഴിയെ സൗദിയിലെ നിരവധി മലയാളികൾ ഡ്രൈവിങ് ലൈസൻസിന് ശ്രമിക്കുകയാണ്. ഒട്ടേറെ പേർ ലൈസൻസ് നേടിക്കഴിഞ്ഞു. ഇതിൽ അധികവും നേഴ്‌സുമാരാണ്.

ജിദ്ദ, റിയാദ്, ദമാം, തബൂക്ക് തുടങ്ങി പ്രധാന നഗരങ്ങളിലെല്ലാം വനിതാ ഡ്രൈവിങ് സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. പരിശീലനം പൂർത്തിയാകുന്നതോടെ ഈ പഠിതാക്കൾക്കും ലൈസൻസ് അനുവദിക്കും. ഈ മാസം 24നാണ് സൗദിയിൽ ആദ്യമായി വനിതകൾ വാഹനമോടിക്കാൻ ആരംഭിക്കുന്നത്. ഈ സൗകര്യമാണ് ടെൽമ ഉപയോഗിച്ചത്. അങ്ങനെ റിയാദിൽ വാഹനം ഓടിച്ച് പാറി നടക്കാനുള്ള അവസരവും കിട്ടി. സൗദിയിലെ വനിതകൾക്ക് സ്വാതന്ത്ര്യത്തിന്റെ പുതു അനുഭവമായിരുന്നു വാഹനം ഓടിക്കാനുള്ള അനുമതി. ഇതാണ് ടെൽമയെ പോലുള്ള അനവധി പേർ ആഘാഷമാക്കി മാറ്റിയത്.

നോർഫോക്ക് ആൻഡ് നോർവ്വിച്ച് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ബാന്റ് 7 നഴ്‌സായിരുന്ന ടെൽമ ബ്രിട്ടീഷ് പൗരത്വം നേടിയിട്ടുണ്ട്. ഉയർന്ന ശമ്പളവും നാട്ടിലേക്കുള്ള ദൂരവും കുറയ്ക്കുവാൻ വേണ്ടിയാണ് സൗദിയിലേക്ക് എത്തിയത്. കോട്ടയം എരുമേലി സ്വദേശിനിയായ ടെൽമ ഇപ്പോൾ മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലായ കിങ്സ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസേർച്ച് സെന്ററിലെ ഗ്രേഡ് 10 നഴ്സിങ് സൂപ്പർ വൈസറാണ്. 2002ലാണ് ടെൽമ ബ്രിട്ടണിൽ എത്തിയത്. 2003ൽ നോർഫോക്ക് ആൻഡ് നോർവ്വിച്ച് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായി ജോലിക്ക് കയറി. 2007ൽ അസിസ്റ്റന്റ് ഹെഡ് നഴ്സ് ആയി ബാന്റ് 6 നേടുകയും 2009ൽ ബാന്റ് 7 ആവുകയും ചെയ്തു.

ഇതിനിടയിൽ ഒരു തവണ സൈറ്റ് മാനേജരായി ആക്ടിങ് ചെയ്തിട്ടുണ്ട്. നോർവിച്ചിൽ കുടുംബ സമേതമായിരുന്നു താമസം. ഇംഗ്ലണ്ടിലെ ഏറ്റവും അറിയപ്പെടുന്ന സ്പൈസ് പാരഡൈസിന്റെ പഴയ ഉടമയായ ജോണിക്കുട്ടിയാണ് ടെൽമയുടെ ഭർത്താവ്. ജോണിക്കുട്ടി ബ്രിട്ടണിൽ നിന്നും ഏർളി റിട്ടയർമെന്റ് എടുത്ത് കേരളത്തിൽ വന്ന് മരിയൻ ബസ് സർവ്വീസ് ലിമിറ്റഡ് എന്ന കമ്പനി നടത്തുകയാണ് ഇപ്പോൾ. ടെൽമയുടെ മകൾ ഡയാന ബ്രൈറ്റൺ യൂണിവേഴ്സിറ്റിയിൽ എംഫാമും മകൻ ഡയസ് റിയാദിലെ ബ്രിട്ടീഷ് സ്‌കൂളിൽ 9ാം ക്ലാസ്സിൽ പഠിക്കുകയും ചെയ്യുന്നു.

സൗദി അറേബ്യയിൽ ഇപ്പോൾ വിപ്ലവകരമായ മാറ്റങ്ങൾ സംഭവിച്ച് കൊണ്ടിരിക്കുകയാണ്. സിനിമ തീയറ്ററും വനിതകൾക്ക് ലൈസൻസും എല്ലാം ഇതിന്റെ ഭാഗമാണ്. അതിനിടെ ജി.സി.സി. രാജ്യങ്ങളിലെ കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസ് ഹാജരാക്കുന്ന വനിതകൾക്ക് ടെസ്റ്റ് ഇല്ലാതെതന്നെ സൗദി ലൈസൻസ് അനുവദിക്കുമെന്നും ഗതാഗത വകുപ്പ് അറിയിച്ചിട്ടുണ്ട്. സൗദിഅറേബ്യ സന്ദർശിക്കുന്ന വിദേശികളായ വനിതകൾക്ക് അംഗീകരിച്ച ഇന്റർനാഷണൽ ലൈസൻസ് കാലാവധി ഒരുവർഷം ഉണ്ടെങ്കിൽ വാഹനം ഓടിക്കാൻ അനുമതി നൽകും.

18 വയസ്സ് പൂർത്തിയായ വനിതകൾക്ക് സ്വകാര്യ വാഹനങ്ങളും മോട്ടോർസൈക്കിളും ഓടിക്കുന്നതിനും 17 വയസ്സ് തികഞ്ഞവർക്ക് ഒരുവർഷം കാലാവധിയുള്ള പ്രൊവിഷണൽ ഡ്രൈവിങ് ലൈസൻസും നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP