Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉന്നാവിന്റെയും തെലങ്കാനയുടെയും നടുക്കം മാറുന്നതിന് മുമ്പ് വീണ്ടും ക്രൂരത; ഉത്തർപ്രദേശിലെ ഫത്തേപ്പുരിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്തശേഷം തീ കൊളുത്തി; വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് ബന്ധുവാണ് തന്നോട് ഈ ക്രൂരത ചെയ്തതെന്ന് പെൺകുട്ടിയുടെ മൊഴി; 90 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു; ഒളിവിൽപോയ പ്രതിക്കായി പൊലീസ് അന്വേഷണം; തലകുനിച്ച് വീണ്ടും ഇന്ത്യ

ഉന്നാവിന്റെയും തെലങ്കാനയുടെയും നടുക്കം മാറുന്നതിന് മുമ്പ് വീണ്ടും ക്രൂരത; ഉത്തർപ്രദേശിലെ ഫത്തേപ്പുരിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്തശേഷം തീ കൊളുത്തി; വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് ബന്ധുവാണ് തന്നോട് ഈ ക്രൂരത ചെയ്തതെന്ന് പെൺകുട്ടിയുടെ മൊഴി; 90 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു; ഒളിവിൽപോയ പ്രതിക്കായി പൊലീസ് അന്വേഷണം; തലകുനിച്ച് വീണ്ടും ഇന്ത്യ

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: തെലങ്കാനയിലെയും ഉന്നാവിലെയും സംഭവങ്ങളുടെ നടുക്കം വിട്ടുമാറുന്നതിനുമുമ്പ് വീണ്ടും ക്രൂരത. ഉത്തർപ്രദേശിലെ ഫത്തേപ്പുർ ജില്ലയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്തശേഷം തീ കൊളുത്തി. യു.പിയിലെത്തന്നെ ഉന്നാവിൽ ബലാത്സംഗത്തിന് ഇരയായ യുവതിയെ പ്രതികൾ തീ കൊളുത്തി കൊന്നത് ദിവസങ്ങൾക്ക് മുമ്പാണ്. സംഭവത്തിൽ ഉയർന്ന രാജ്യവ്യാപക പ്രതിഷേധം കെട്ടടങ്ങും മുമ്പാണ് മറ്റൊരു ക്രൂരതയുടെ വിവരം പുറത്തുവരുന്നത്.

ഉന്നാവിന്റെ സമീപ ജില്ലയാണ് ഫത്തേപ്പൂർ.ബന്ധുവാണ് തന്നെ ബലാത്സംഗം ചെയ്തതെന്നും ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയെന്നും കൗമാരക്കാരി മൊഴി നൽകി. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്താണ് സംഭവം. 90 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. വിദഗ്ദ്ധ ചികിത്സയ്ക്കായി പെൺകുട്ടിയെ കാൺപുരിലുള്ള ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതി ഒളിവിലാണെന്നും സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

ഉന്നാവിൽ ബലാത്സംഗക്കേസ് പ്രതികളുൾപ്പെട്ട സംഘം തീകൊളുത്തിയ യുവതി മരിച്ച സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. യെലങ്കാന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അതിവേഗ കോടതി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു. യുവതിയുടെ മരണത്തിൽ അങ്ങേയറ്റം ദുഃഖമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് അതിവേഗ കോടതി പരിഗണിക്കുകയും പ്രതികൾക്ക് കടുത്ത ശിക്ഷ നൽകുകയും ചെയ്യും- യോഗി ആദിത്യനാഥ് പറഞ്ഞു.

ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്കായി റായ്ബറേലിയിലെ കോടതിയിലേക്കു പോകുന്നവഴിയാണ് വീടിനടുത്തുവെച്ച് അഞ്ചംഗസംഘം 23 കാരിയായ യുവതിയെ ആക്രമിച്ചു തീകൊളുത്തിയത്. വ്യാഴാഴ്ചയായിരുന്നു യുവതി ആക്രമണത്തിന് ഇരയായത്. വെള്ളിയാഴ്ച രാത്രി 11.40 ഓടെ സഫ്ദർജങ് ആശുപത്രിയിൽ വച്ചാണ് ഉന്നാവിലെ യുവതി മരിച്ചത്. ഈ സംഭവത്തിലെ ജനരോഷം കെട്ടടങ്ങുന്നതിന് മുമ്പാണ് പുതിയ പീഡനം ഉണ്ടായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP