Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുമ്പോൾ സുഹൃത്തിന്റെ വിളിയെത്തി; എത്ര പണം കൊടുത്താലും ക്ലീനിങ് ജോലി ചെയ്യാനാളില്ലെന്നറിഞ്ഞപ്പോൾ സർവ്വ സന്നാഹങ്ങളുമായി ഇറങ്ങി തിരിച്ചു; 39 പേരുടെ സംഘം എറണാകുളത്തെത്തി ചെയ്തത് വീട് വൃത്തിയാക്കൽ മുതൽ ഭക്ഷണ വിതരണം വരെ; സർവ്വനാശം വിതച്ച പ്രളയത്തിനൊടുവിൽ മനുഷ്യസ്‌നേഹത്തിന്റെ പുത്തൻ മാതൃക കാണിച്ച് ഷംസീറും ടീം കുറ്റ്യാടിയും

വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുമ്പോൾ സുഹൃത്തിന്റെ വിളിയെത്തി; എത്ര പണം കൊടുത്താലും ക്ലീനിങ് ജോലി ചെയ്യാനാളില്ലെന്നറിഞ്ഞപ്പോൾ സർവ്വ സന്നാഹങ്ങളുമായി ഇറങ്ങി തിരിച്ചു; 39 പേരുടെ സംഘം എറണാകുളത്തെത്തി ചെയ്തത് വീട് വൃത്തിയാക്കൽ മുതൽ ഭക്ഷണ വിതരണം വരെ; സർവ്വനാശം വിതച്ച പ്രളയത്തിനൊടുവിൽ മനുഷ്യസ്‌നേഹത്തിന്റെ പുത്തൻ മാതൃക കാണിച്ച് ഷംസീറും ടീം കുറ്റ്യാടിയും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സമാനതകളില്ലാത്ത സഹജീവി സ്‌നേഹം മലയാളിയുടെ മനസ്സിലുണ്ടെന്ന് തെളിഞ്ഞത് പ്രളയക്കടുതികളോടെയാണ്. പരസ്പരം രക്ഷിക്കാനും സഹായിക്കാനും സംരക്ഷിക്കാനും ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവർക്കായി ജീവൻ പോലും പണയം വെച്ചും മലയാളി ഓടിയെത്തി. പ്രളയത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവർ വീടുകളിലേക്ക് മടങ്ങിയെത്തുമ്പോൾ അവർക്ക് വാസയോഗ്യമായ സ്ഥലം വേണം. എന്നാൽ പല വീടുകളും ചെളിയും മറ്റും കയറിയ അവസ്ഥയിലാണ്. ഇവിടേക്കാണ് ഇപ്പോൾ മലയാളി യുവത്വം ഓടിയെത്തുന്നത്. അക്കൂട്ടത്തിൽ വ്യ്ത്യസ്തരാവുകയാണ് കുറ്റ്യാടിസ്വദേശി ഷംസീറും സംഘവും

പ്രളയം കഴിഞ്ഞെങ്കിലും അതിന്റെ കെടുതികളിൽ നിന്ന് മുക്തി നേടാത്ത പ്രദേശങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വ്യാപൃതരാകുന്ന കൊച്ചു സൈന്യങ്ങളുണ്ട് കേരളത്തിൽ. അതിലൊന്നാണ് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി സ്വദേശികളായ ഒരു കൂട്ടം ചെറുപ്പക്കാർ. ഷംസീർ എന്ന ചെറുപ്പക്കാരന്റെ നേതൃത്വത്തിലുള്ള ഈ ടീമിനെ സന്നദ്ധ സേവനത്തിന്റെ ഏറ്റവും മികച്ച മാതൃക തന്നെയാണ്. തന്റെ ജീവിത മാർഗമായ കടപോലും പൂട്ടിയാണ് ഷംസീർ തന്റെ സംഘത്തിനൊപ്പം യാത്ര തിരിച്ചത്

എന്ന് സുഹൃത്തായ അനീഷ് ഷംസുദ്ദീൻ അറിയിച്ചതനുസരിച്ചാണ് ഷംസീറും സംഘവും എത്തുന്നത്. ആ സമയത്ത് ഞങ്ങൾ വയനാട്ടിലായിരുന്നു. അവിടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി പോയതായിരുന്നു. ആ സമയത്താണ് ആലുവയിൽ നിന്ന് അനീഷ് വിളിക്കുന്നത്. പണം എത്ര വേണമെങ്കിലും കൊടുക്കാമെന്ന് പറഞ്ഞിട്ടും ക്ലീനിങ് ജോലികൾക്കായി ആരും വരുന്നില്ല.രണ്ട് ദിവസത്തിനുള്ളിൽ അവിടെയെത്താമെന്ന് വാക്കുകൊടുത്തു. അങ്ങനെ ഒരു ബസ്സിൽ 39 പേരടങ്ങുന്ന ഒരു ടീമായി യാത്ര തിരിച്ചു. മൂന്ന് ദിവസം ക്യാംപ് ചെയ്യാൻ സാധിക്കുന്ന സാധന സാമഗ്രികളും കരുതിയാണ് അവർ എത്തിയത്,

എറണാകുളം ജില്ലയിലെ പറവൂരുള്ള മാലോത്ത് എന്ന ഗ്രാമത്തിലായിരുന്നു ഇവരെത്തിയത്. ഭീതിപ്പെടുത്തുന്ന അവസ്ഥയായിരുന്നു അവിടെ. വീടിനകം മുഴുവൻ ചെളി കയറി ഉറച്ചു കിടക്കുന്നു. ദുർഗന്ധം കൊണ്ട് ആ പ്രദേശത്തേയേക്ക് അടുക്കാൻ സാധിക്കാത്ത അവസ്ഥ. പാത്രങ്ങൾ മിക്കതും ഒലിച്ചു പോയി. അവശേഷിക്കുന്നവ ഉപയോഗിക്കാൻ സാധിക്കാത്ത വിധം ചെളികയറി ദുർഗന്ധം വമിക്കുന്നവയായിരിക്കുന്നു. വഴിയെവിടെ, പുഴയെവിടെ എന്ന് തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലാണ് ഓരോ പ്രദേശവും കിടന്നിരുന്നത്. എറണാകുളം ജില്ലയിലെ പറവൂരിൽ ഷംസീറും കൂട്ടരും എത്തുമ്പോൾ ഇതായിരുന്നു അവിടത്തെ അവസ്ഥ. എല്ലാത്തിനുമുപരി ഇനിയെന്ത് എന്ന അവസ്ഥയിൽ കണ്ണീരോടെ നിൽക്കുന്ന ആളുകളായിരുന്നു മറ്റൊരു ദുരിതക്കാഴ്ച.

മൊത്തം ആളുകളെ എട്ടു ടീമുകളായി വിഭജിച്ചു. ആദ്യത്തെ ടീം ഒരു വീട്ടിലെത്തിയാൽ ആ വീട് മൊത്തം കഴുകി വൃത്തിയാക്കും. അവർ അവിടം വിടാൻ തുടങ്ങുന്ന സമയത്ത് അടുത്ത് ടീം വരും. അത് പ്ലംബേഴ്‌സിന്റെ ടീമാണ്. വീട്ടിലെ ഇലക്ട്രിസിറ്റിയും സ്വിച്ചും മറ്റും പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളായിരിക്കും അവർ ചെയ്യുന്നത്. അവർ പോയിക്കഴിഞ്ഞാൽ മൂന്നാമത്തെ ടീം കിണർ വൃത്തിയാക്കാൻ വരും. കിണർ വൃത്തിയാക്കലിൽ വിദഗ്ധരായിട്ടുള്ളവരായിരിക്കും ആ ടീമിലെ അംഗങ്ങൾ. പിന്നീട് വരുന്നവർ വീട്ടുപകരണങ്ങൾ തേച്ചു കഴുകി ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലാക്കും. വീട്ടിലെ അത്യാവശ്യ ഉപകരണങ്ങളായ മിക്‌സി, ഗ്രൈൻഡർ എന്നിവ കേടുപാടുകൾ തീർത്തെടുക്കാനാണ് അടുത്ത ടീമെത്തുന്നത്.

എല്ലാം കഴിഞ്ഞ് വീട്ടിൽ പലവ്യജ്ഞനങ്ങളും പാത്രങ്ങളും ഇല്ലെങ്കിൽ അത്യാവശ്യമുള്ള പാത്രങ്ങളും മറ്റ് വസ്തുക്കളും ഇവർ നൽകും. കൂട്ടത്തിൽ കിടക്കാൻ പായയും. ഇങ്ങനെ ആ പ്രദേശത്തെ അഞ്ഞൂറോളം വീടുകളിൽ തെരഞ്ഞെടുത്ത വീടുകളെല്ലാം ക്ലീൻ ചെയ്ത് വാസയോഗ്യമാക്കിയതിന് ശേഷമാണ് ഷംസീറും കൂട്ടുകാരും അവിടെ നിന്നും തിരികെ പോയത്.

നാട്ടുകാർ താമസിക്കുന്ന ക്യാമ്പുകളിലായിരുന്നു ഇവരുടെ താമസവും. ചെളി കയറി ദുർഗന്ധം മാറാതെ നിന്ന വീടുകളിൽ പെയിന്റിങ് ജോലികൾ കൂടി ചെയ്തിട്ടാണ് തിരികെ പോന്നതെന്ന് ഷംസീർ സന്തോഷത്തോടെ വെളിപ്പെടുത്തുന്നു. നന്മ നിറഞ്ഞ മനസ്സുള്ള ഒരു കൂട്ടം ചെറുപ്പക്കാരാണ് ഈ ഗ്രാമത്തെ ജീവിതത്തിലേക്ക് തിരികെ നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP