Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഇന്ത്യ ഒരിക്കലും മുസ്ലീങ്ങളെ നാടുകടത്തില്ല; പൗരത്വ ഭേദഗതി നിയമം മുസ്ലിം വിരുദ്ധവുമല്ല; ബംഗ്ലാദേശിൽ മതഭ്രാന്തന്മാർ ന്യൂനപക്ഷങ്ങളെ പീഡനങ്ങൾക്ക് വിധേയമാക്കുകയാണ് എന്നത് വസ്തുതയാണ്; ഇവരുടെ ഏറ്റവും വലിയ ഇരകൾ സ്വതന്ത്രചിന്തകരും നിരിശ്വരവാദികളുമാണ്; ഞങ്ങൾ വിമർശിക്കുമ്പോൾ ഇസ്ലാമിക സമൂഹം ഞങ്ങളെ വെറുക്കും; എന്നെ പോലുള്ള സ്വതന്ത്ര ചിന്തകർക്കും ഇന്ത്യൻ പൗരത്വം ലഭിക്കണം'; ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റുകളുടെ വധഭീഷണി നേരിടുന്ന തസ്ലീമ ഇന്ത്യയെ പിന്തുണച്ച് രംഗത്ത്

'ഇന്ത്യ ഒരിക്കലും മുസ്ലീങ്ങളെ നാടുകടത്തില്ല; പൗരത്വ ഭേദഗതി നിയമം മുസ്ലിം വിരുദ്ധവുമല്ല; ബംഗ്ലാദേശിൽ മതഭ്രാന്തന്മാർ ന്യൂനപക്ഷങ്ങളെ പീഡനങ്ങൾക്ക് വിധേയമാക്കുകയാണ് എന്നത് വസ്തുതയാണ്; ഇവരുടെ ഏറ്റവും വലിയ ഇരകൾ സ്വതന്ത്രചിന്തകരും നിരിശ്വരവാദികളുമാണ്; ഞങ്ങൾ വിമർശിക്കുമ്പോൾ ഇസ്ലാമിക സമൂഹം ഞങ്ങളെ വെറുക്കും; എന്നെ പോലുള്ള സ്വതന്ത്ര ചിന്തകർക്കും ഇന്ത്യൻ പൗരത്വം ലഭിക്കണം'; ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റുകളുടെ വധഭീഷണി നേരിടുന്ന തസ്ലീമ ഇന്ത്യയെ പിന്തുണച്ച് രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണയുമായി ബംഗ്ലാദേശി എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയും സ്വതന്ത്ര ചിന്തകയുമായ തസ്ലീമ നസ്റീൻ. 'പൗരത്വ ഭേദഗതി നിയമം മുസ്ലിം വിരുദ്ധമല്ല. ഇന്ത്യ ഒരിക്കലും മുസ്ലീങ്ങളെ നാടുകടത്തില്ല. മതഭ്രാന്തന്മാർ എപ്പോഴും ലക്ഷ്യമിടുന്നത് ന്യൂനപക്ഷങ്ങളെയാണ്. അതുകൊണ്ടു തന്നെ ഇന്ത്യയിൽ പൗരത്വ നിയമം പാസാക്കിയതിൽ താൻ അതീവ സന്തോഷവതിയാണ്'- ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ തസ്ലീമ പറഞ്ഞു.

'ബംഗ്ലാദേശിൽ മതഭ്രാന്തന്മാർ ന്യൂനപക്ഷങ്ങളെ പീഡനങ്ങൾക്ക് വിധേയമാക്കുകയാണ് എന്നത് വസ്തുതയാണ്. ഇത്തരം മതഭ്രാന്തന്മാരുടെ റ്റവും വലിയ ഇരകൾ സ്വതന്ത്രചിന്തകരാണ്. നിരീശ്വരവാദികളാണ്. ഞങ്ങൾ വിമർശിക്കുമ്പോൾ ഇസ്ലാമിക സമൂഹം ഞങ്ങളെ വെറുക്കും. എന്നെ പോലുള്ള സ്വതന്ത്ര ചിന്തകർക്കും ഇന്ത്യൻ പൗരത്വം ലഭിക്കണം'- അവർ പറഞ്ഞു. 1962 ഓഗസ്റ്റ് 25-ന് ബംഗ്ലാദേശിലെ മൈമെൻസിങിലാണ് തസ്ലീമ ജനിച്ചു. ആദ്യകാലത്ത് ഡോക്ടറായിരുന്ന ഇവർ പിന്നീട് എഴുത്തുകാരി, സ്ത്രീപക്ഷപ്രവർത്തക, മനുഷ്യാവകാശപ്രവർത്തക എന്നീ നിലകളിൽ പ്രശസ്തയായി. 'ലജ്ജ' എന്ന നോവൽ തസ്ലീമയെ മതമൗലികവാദികളുടെ നോട്ടപ്പുള്ളിയാക്കി.പേരിൽ വധഭീഷണിയെത്തുടർന്ന് 1994 ലാണ് തസ്ലീമ ബംഗ്ലാദേശ് വിട്ടു. സ്വീഡിഷ് പൗരത്വമുള്ള അവർ 20 വർഷമായി യു.എസ്സിലും യൂറോപ്പിലും ഇന്ത്യയിലുമായാണ് കഴിഞ്ഞിരുന്നത്.

1994 മുതൽ വിവിധ രാജ്യങ്ങളിൽ കഴിഞ്ഞു വന്ന തസ്ലീമ 2004ൽ ഇന്ത്യ താമസം അനുവദിച്ചിരുന്നു. ഇത് ഇടയ്ക്കിടെ കേന്ദ്രസർക്കാർ പുതുക്കി നൽകിയിരുന്നെങ്കിലും 2008-ൽ മുസ്ലിം സംഘടനകളുടെ വധഭീഷണിയെ തുടർന്ന്, കേന്ദ്രസർക്കാർ ഇവരെ വീട്ടുതടങ്കലിൽ വെച്ചു. തുടർന്ന്, വിദേശത്തേക്കു പോയ അവർ 2011-ൽ ഇന്ത്യയിൽ തിരിച്ചെത്തി. ഡൽഹിയിലെ രഹസ്യകേന്ദ്രത്തിൽ പൊലീസ് സംരക്ഷണയിലായിരുന്നു തസ്ലീമ താമസം. 2014 ഓഗസ്റ്റിൽ ഇന്ത്യയിലെ താമസാനുമതി കേന്ദ്രസർക്കാർ റദ്ദാക്കി. രണ്ടു മാസത്തെ ടൂറിസ്റ്റ് വിസ മാത്രം തസ്ലീമക്ക് നൽകാൻ തീരുമാനിച്ചു. 2015 ഓഗസ്റ്റ് വരെ വിസയ്ക്ക് കാലാവധിയുണ്ടായിരിക്കെ 2015 ൽ അമേരിക്കയിലേക്ക് താമസം മാറി. അൽഖ്വെയ്ദ ബന്ധമുള്ള ബംഗ്ലാദേശിലെ മതമൗലിക ശക്തികളുടെ ഭീഷണി കണക്കിലെടുത്തായിരുന്നു ഇത്.

ഇന്ത്യയിൽ വളരെ ക്രൂരമായ അധിക്ഷേപങ്ങളാണ് തസ്ലീമ നേരിട്ടത്. യുപിഎ സർക്കാർ ഭരിക്കുന്ന അക്കാലത്ത് അവർക്ക് യാതൊരു സംരക്ഷണവും ഇന്ത്യയിൽനിന്ന് ലഭിച്ചില്ല. ജീവൻ രക്ഷിക്കുന്നതിനു വേണ്ടി അവർ ജന്മനാടായ ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്ത് ഇന്ത്യയിൽ അഭയം പ്രാപിച്ചപ്പോൾ, സഹായിക്കാൻ ഇപ്പോൾ മാനവിക തള്ളുന്ന പ്രവാചകന്മാർ ആരും ഉണ്ടായിരുന്നില്ല. അവർ ബംഗാളിൽ താമസിച്ച വേളയിൽ മുസ്ലിം മതമൗലിക വാദികൾ കനത്ത പ്രതിഷേധം ഉയർത്തിയതിനാൽ അവർക്ക്, അവിടെ താമസിക്കാൻ സാധിച്ചില്ല. ഹൈദരാബാദിൽ, അവർ ഒരു മീറ്റിങ്ങിൽ സംബന്ധിച്ചു കൊണ്ടിരിക്കുമ്പോൾ മത ഭ്രാന്തന്മാർ, സ്റ്റേജിലേക്ക് കയറി അവരെ കരണത്തടിച്ചു.

നമ്മുടെ പൊലീസ് നോക്കിനിന്നു. ഇന്ത്യയിലെങ്ങും താമസിക്കാൻ അനുവദിച്ചില്ല.ഇപ്പോൾ, പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരം ചെയ്യുന്ന മുസ്ലിം സംഘടനകളും മനുഷ്യാവകാശക്കാരും, ബുദ്ധിജീവികളും, സാംസ്‌കാരിക നേതാക്കളും രാഷ്ട്രീയക്കാരുമൊന്നും, അന്ന് ഭരണഘടനയെക്കുറിച്ചും ആർട്ടിക്കിൾ 14 നെക്കുറിച്ചും ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. പുതിയ സഹാചര്യത്തിൽ തസ്ലീമ ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിക്കുമോ എന്നാണ് എവരും ഉറ്റുനോക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP