Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ബിസിനസ്സിൽ ശ്രദ്ധ ചെലുത്തിയത് സ്വന്തം കാലിൽ നിൽക്കാൻ; സ്വന്തം സ്‌പെയ്‌സ് കണ്ടെത്തിയതോടെ ഉറങ്ങിക്കിടന്ന ആഗ്രഹങ്ങൾ സഫലമാക്കാൻ യാത്ര തുടങ്ങി; മൂന്ന് കൊല്ലം കൊണ്ട് സഞ്ചരിച്ചത് 21 രാജ്യങ്ങളിൽ; സ്വയം പ്രണയിക്കാൻ മാറ്റിവയ്ക്കുന്നത് മാസത്തിൽ അഞ്ച് ദിവസം; വാലന്റൈൻ ദിനത്തിൽ തട്ടമിട്ട മേനോത്തിക്ക് പറയാനുള്ളതും മനസ്സിലെ പ്രണയ സങ്കൽപ്പം; തനൂറ ശ്വേത മേനോന്റെ ലക്ഷ്യം 'ലോകം കീഴടക്കൽ'

ബിസിനസ്സിൽ ശ്രദ്ധ ചെലുത്തിയത് സ്വന്തം കാലിൽ നിൽക്കാൻ; സ്വന്തം സ്‌പെയ്‌സ് കണ്ടെത്തിയതോടെ ഉറങ്ങിക്കിടന്ന ആഗ്രഹങ്ങൾ സഫലമാക്കാൻ യാത്ര തുടങ്ങി; മൂന്ന് കൊല്ലം കൊണ്ട് സഞ്ചരിച്ചത് 21 രാജ്യങ്ങളിൽ; സ്വയം പ്രണയിക്കാൻ മാറ്റിവയ്ക്കുന്നത് മാസത്തിൽ അഞ്ച് ദിവസം; വാലന്റൈൻ ദിനത്തിൽ തട്ടമിട്ട മേനോത്തിക്ക് പറയാനുള്ളതും മനസ്സിലെ പ്രണയ സങ്കൽപ്പം; തനൂറ ശ്വേത മേനോന്റെ ലക്ഷ്യം 'ലോകം കീഴടക്കൽ'

ജംഷാദ് മലപ്പുറം

കോഴിക്കോട്: തനൂറ ശ്വേത മേനോന്റെ പ്രണയം യാത്രകളോടും പിന്നെ തന്നോടും തന്നെയാണ്. ഇതുവരെ തനിച്ച് സഞ്ചരിച്ചത് 23 രാജ്യങ്ങൾ. എല്ലാ മാസവും ഏതെങ്കലുമൊരു രാജ്യം സന്ദർശിക്കും. ലക്ഷ്യം മരിക്കും മുമ്പെ എല്ലാ രാജ്യങ്ങളും സന്ദർശിക്കൽ. വീണ്ടുമൊരു പ്രണയദിനംവരുമ്പോൾ തന്റെ വ്യത്യസ്തമായ പ്രണയ സങ്കൽപങ്ങൾ തുറന്ന് പറയുകയാണ് തനൂറ ശ്വേത മേനോൻ.

കൊച്ചിക്കാരിയാണെങ്കിലും തനൂറയിപ്പോൾ കോഴിക്കോട്ടുകാരിയായിമാറിയിട്ടുണ്ട്. അഞ്ചു വർഷത്തോളമായി കോഴിക്കോടാണ് താമസം. ഫെബ്രുവരി 14ന് ലോകംപ്രണയദിനം ആഘോഷിക്കുമ്പോഴാണ് തന്റെ വ്യത്യസ്തമായ പ്രണയ സങ്കൽപങ്ങളെ കുറിച്ച് നൂറ ശ്വേത മേനോൻ പറയുന്നത് ഇങ്ങിനെയാണ്. താൻ പ്രണയിക്കുന്നത് യാത്രകളേയും, പിന്നെ തന്നെ തന്നെയുമാണ്. ഇതുകേൾക്കുമ്പോൾ ചിലപ്പോൾ നിങ്ങൾക്കൊന്നും ഉൾക്കൊള്ളാൻ കഴിയില്ല.

താൻ സ്വയം അറിയാത്ത എന്തൊക്കെയോ കാര്യങ്ങൾ ഇനിയും തന്റെ ഉള്ളിൽ ഉണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. ഇതിനാൽ തന്നെ ഇവ കണ്ടെത്താനുള്ള ഒരു ശ്രമം കൂടിയാണ് താൻ യാത്രകളിലൂടെ ചെയ്യുന്നതെന്നും തനൂറ പറയുന്നു. ഇതുവരെ സഞ്ചരിച്ചത് 23രാജ്യങ്ങളാണ്. 2018മുതലാണ് യാത്രകളെ പ്രണയിച്ചു തുടങ്ങിയത്. 2017വരെ വെറും രണ്ടു രാജ്യങ്ങൾ മാത്രം സന്ദർശിച്ചിരുന്ന താൻ കഴിഞ്ഞ മൂന്നു വർഷത്തിനിടയിലാണ് 21രാജ്യങ്ങൾ സന്ദർശിച്ചതെന്നും തനൂറ പറയുന്നു.

തന്നെ സ്വയംപ്രണയിക്കാൻ ഒരു മാസത്തിൽ അഞ്ചു ദിനം താൻ മാറ്റിവെക്കും. ബാക്കിയുള്ള 25ദിവസം തന്റെ ബിസിനസ്സിൽ ശ്രദ്ധിക്കും. സേറാ കിഡ്സ് ബ്രാൻഡ് സ്ഥാപനത്തിന്റെ ഉടമകൂടിയായ താനൂറ വിവാഹ മോചിതയും മൂന്നു കുഞ്ഞുങ്ങളുടെ മാതാവുമാണ്. എന്നാൽ കുഞ്ഞുങ്ങളെ നല്ല രീതിയിൽ വളർത്തുകയും അവരുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെയാണ് താനൂറയുടെ പ്രവർത്തനങ്ങളെന്നതും ശ്രദ്ധേയമാണ്.

കുഞ്ഞുങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ സ്വന്തംബന്ധുവെന്നപോലെ ജോലിക്കായി ഒരു സ്ത്രീയും തനൂറയോടൊപ്പമുണ്ട്. തനൂറ യാത്രപോകുമ്പോൾ കുഞ്ഞുങ്ങളുടെ എല്ലാകാര്യങ്ങളും ഇവർ ശ്രദ്ധയോടെ ചെയ്യും. ഒമ്പത്, നാല്, കെ.ജി ക്ലാസുകളിൽ പഠിക്കുന്ന മൂന്നു കുഞ്ഞുങ്ങളാണ് താനൂറക്കുള്ളത്. 2014ലാണ് ഭർത്താവുമായി വേർപിരിഞ്ഞത്. പിന്നീടാണ് ബിസിനസ്സ് മേഖലയിലേക്ക് കാലെടുത്ത് വെച്ചത്. ഇവിടെനിന്നുമാണ് സ്വയംബോധ്യപ്പെടലുകളും, മുന്നേറ്റങ്ങളും തുടങ്ങിയത്.

ബിസിനസ്സിൽ തന്റെതായ ഒരു ഇടം കണ്ടെത്തിയതോടെ പിന്നീട് തന്റെ മനസ്സിൽ ഉറങ്ങിക്കിടന്ന ആഗ്രഹങ്ങൾ ഓരോന്നായി പ്രവർത്തികമാക്കിത്തുടങ്ങുകയായിരുന്നു. തനിച്ചു താമസിക്കുന്ന ഒരു സ്ത്രീക്ക് ഇത്തരത്തിൽ സ്വയം മുന്നേറാനും ജീവതത്തിൽ സ്വന്തം ആഗ്രഹങ്ങൾക്ക് അനുസൃതമായി ജീവിക്കാനും കഴിയുമെന്ന് സ്വന്തം ജീവിതത്തിലൂടെ തനൂറ തെളിയിക്കുകയാണ്.

ജീവിതത്തിൽ പ്രശ്നങ്ങൾ എല്ലാവർക്കുമുണ്ട്. എന്നാൽ ഈ പ്രശ്നങ്ങളെയെല്ലാം തനിച്ചുനിന്നു പോരാടി മുന്നേറുകയാണ് താൻ ചെയ്യുന്നതെന്നും തനൂറ പറയുന്നു.പരിചയമില്ലാത്ത രാജ്യങ്ങളിലൂടെ ദിവസങ്ങളോളം താൻ തനിച്ചു സഞ്ചരിക്കുമ്പോൾ ഒരു ഭയവും ഉണ്ടായിട്ടില്ല. അവർക്കെല്ലാം എന്നോട് ബഹുമാനം മാത്രമാണ് താൻ കണ്ടെതെന്നും തനൂറ പറയുന്നു. കാരണം അവർക്ക് എന്നെ അറിയില്ല. എന്റെ സ്വഭാവം അറിയില്ല. ഒരു സ്ത്രീ തനിച്ചു ഒരു രാജ്യത്ത് വന്നു യാത്ര നടത്തുന്നത് പലർക്കും അത്ഭുതമാണ്. താൻ ഫ്ളൈറ്റിൽ സഞ്ചരിക്കുമ്പോഴും സുഹൃത്തുക്കളുമായി സംസാരിക്കുമ്പോഴുമെല്ലാം ഇവർ ഇക്കാര്യങ്ങൾ പറയാറുണ്ട്.

34വയസ്സായി. 30വയസ്സുവരെ താൻ സ്വയം സ്നേഹിച്ചിട്ടില്ലായിരുന്നുവെന്നും തനൂറപറയുന്നു. ആദ്യമായി യാത്രപോയ രാജ്യം ശ്രീലങ്കയാണ്. ഇതിന് ശേഷം ദുബായി പോയി. പിന്നീടാണ്, ആഫ്രിക്ക, ചൈന, നേപ്പാൾ, ജോർദാൻ, വിയറ്റ്നാം, റഷ്യ തുടങ്ങിയ 23 രാജ്യങ്ങൾ സഞ്ചരിച്ചത്. ഇവിടങ്ങളില്ലെല്ലം അഞ്ചോ, ഏഴോ ദിവസമാണ് ചെലവഴിക്കുക. ശേഷം തിരിച്ചുപോരും. പ്രത്യേകിച്ച് യാതൊരു കണക്ക് കൂട്ടലുകളുമില്ലാതെയാണ് തന്റെ എല്ലാ യാത്രകളെന്നും തനൂറ പറയുന്നു.

ഫ്ളൈറ്റ് ടിക്കറ്റും മറ്റും പരിശോധിച്ച് ആ സമയത്ത് ഏറ്റവും കൂടുതൽ സൗകര്യപ്രദമായ രാജ്യം തെരഞ്ഞെടുത്താണ് യാത്ര തിരിക്കാറുള്ളതെന്നും തനൂറ പറയുന്നു. ഇത്തരത്തിൽ യാത്ര ചെയ്യുന്നതിനിടയിൽ തനിക്ക് യാതൊരു ചൂഷണവും ഇതുവരെ നേരിട്ടിട്ടില്ല. ഇത്തരത്തിലുള്ള ചൂഷണം നേരിടുന്നത് നമ്മുടെ നാട്ടിലാണ്. തനിച്ചുള്ള തന്റെ യാത്ര തന്നെ സ്വയം സ്നേഹിക്കാനാണെന്നും തനൂറ പറയുന്നു.

എഴുത്തുകാരികൂടിയായ തനൂറ 'തട്ടമിട്ട മേനോത്തി' എന്ന പുസ്തകം പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. തന്റെ ജീവിതമാണ് ഈ പുസ്‌കത്തിലൂടെ തനൂറ ചൂണ്ടിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP