Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കളിവള്ളമുണ്ടാക്കി കളിക്കേണ്ട പ്രായത്തിൽ കളിക്കൂട്ടുകാർ റോബോട്ടുകൾ; ശാസ്ത്രത്തോടുള്ള കൗതുകം വളർന്നത് റോബോട്ടിക് സയൻസിലേക്കും; പ്ലസ് വൺ വിദ്യാർത്ഥിയായ താനിഷ സിജോ അമ്പരപ്പിക്കുന്നത് ഹ്യമനോയിഡ് റോബോട്ടുകളെ നിർമ്മിച്ച്; യൂട്യൂബ് ചാനലിൽ മില്യൻ കാഴ്ചക്കാരും; തൃശൂർക്കാരിയായ മിടുമിടുക്കിയുടെ ജീവിതം കണ്ടറിയണം

കളിവള്ളമുണ്ടാക്കി കളിക്കേണ്ട പ്രായത്തിൽ കളിക്കൂട്ടുകാർ റോബോട്ടുകൾ; ശാസ്ത്രത്തോടുള്ള കൗതുകം വളർന്നത് റോബോട്ടിക് സയൻസിലേക്കും; പ്ലസ് വൺ വിദ്യാർത്ഥിയായ താനിഷ സിജോ അമ്പരപ്പിക്കുന്നത് ഹ്യമനോയിഡ് റോബോട്ടുകളെ നിർമ്മിച്ച്; യൂട്യൂബ് ചാനലിൽ മില്യൻ കാഴ്ചക്കാരും; തൃശൂർക്കാരിയായ മിടുമിടുക്കിയുടെ ജീവിതം കണ്ടറിയണം

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: സ്‌കൂൾ ബാല്യത്തിൽ എല്ലാവർക്കും നൂറ് നൂറ് ഓർമ്മകൾ കാണും കളിവള്ളം ഉണ്ടാക്കി സ്‌കൂൾ വരാന്തയിലൂടെ ഒഴുക്കി വിട്ടതും പേപ്പർ വിമാനം നിർമ്മിച്ച് ആകാശത്തേക്ക് ഉയരാൻ ശ്രമിച്ചതും അങ്ങനെ നൂറ് ഓർമകൾ..! എന്നാൽ അവയ്ക്കും മീതെ പറക്കാൻ സ്വപ്‌നം കാണുകയും അത് യാഥാർത്ഥ്യമാക്കുകയും ചെയ്ത ഒരു കൊച്ചു മിടുക്കിയുണ്ട്. തൃശൂർകാരി താനിഷാ സിജോ. ദന്തഡോക്ടർമാരായ സിജോ ജോസിന്റേയും തുഷാരയുടേയും മകളാണ് തൃശൂർ പൂങ്കുന്നത്തെ ഹരിശ്രീ വിദ്യാനിധി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ താനിഷ സിജോ. താനിഷയുടെ ഓർമകളിൽ കളിവള്ളമല്ല യന്ത്രങ്ങളാണ് ഏറെയും. കളിക്കൂട്ടുകാരായി റോബോർട്ടുകലെ പ്രണയിച്ചു. സൈക്കിൾ യന്ത്രവൽക്കരിച്ചും കുഞ്ഞു റോബോട്ടുകളെ നിർമ്മിച്ചുമാണ് താനിഷ സഹപാഠികൾക്കിടയിൽ പോലും അത്ഭുതമായി മാറിയത്.

ശാസ്ത്രചിന്തയും സയൻസിനോടും റോബോട്ടിക് പഠനത്തോടുമുള്ള അടങ്ങാത്ത അഭിനിവേശമാണ് താനിഷയെ വേറിട്ട രീതിയിലേക്ക് മാറാൻ പ്രേരിപ്പിച്ചത്. താനിഷ യൂട്യബ് ചാനലിൽ പങ്കുവെച്ച വീഡിയോകൾക്ക് മില്യൻ ഫോളോവേഴ്‌സുണ്ട്. താനിഷ സ്വയം നിർമ്മിച്ച ഹ്യുമനോയിഡ് റോബോട്ടാണ് ഏവർക്കും കൗതുകം. കാഡ്രിക് എന്നാണ് ഇതിന് പേര്. 60 കിലോഗ്രാം ഹൈ ടോർക്ക് സെർവോ മോട്ടോറുകളും അർഡൂയ്നോ മെഗാ മൈക്രോ കൺട്രോളറും ഉപയോഗിച്ച് നിർമ്മിച്ച കാഡ്രിക്കിന് നിർദ്ദേശങ്ങളനുസരിച്ച് 27 വിധം ചലനങ്ങൾ സാധ്യമാണ്. ഒരു ഇൻഫ്രാറെഡ് റിമോട്ട് ഉപയോഗിച്ചാണ് കാഡ്രിക്കിനെ നിയന്ത്രിക്കുന്നത്.

റോബോർട്ടിക് പഠനത്തോടുള്ള കൗതുകം വഴർന്നത് ബാല്യത്തിലാണ്. ബാല്യകാലത്ത് കണ്ട ഹോളിവുഡ് സയൻസ് ഫിക്ഷൻ സിനിമകളാണ് താനിഷയെ ആദ്യം ആകർഷിച്ചത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്റെ സൈക്കിളിന്റെ വേഗം കൂട്ടാനായി അതിൽ ഒരു ചെറിയ മോട്ടോർ ഘടിപ്പിച്ചായിരുന്നു ഈ രംഗത്തെ താനിഷയുടെ ആദ്യ പരീക്ഷണം. അത് വലിയൊരു വിജയമായില്ല.

ആ സാങ്കേതികവിദ്യയിൽ അക്കാലത്ത് വലിയ പരിജ്ഞാനം തനിക്കില്ലായിരുന്നുവെന്ന് താനിഷ പറയുന്നു. ആദ്യശ്രമം വലിയൊരു വിജയമൊന്നുമായില്ലെങ്കിലും താനിഷയുടെ സ്വപ്നങ്ങൾക്ക് വേര് മുളച്ചത് അവിടം തൊട്ടാണ്. റോബോട്ടിക്സിന്റെ ബാലപാഠങ്ങൾ പഠിച്ചുകൊണ്ടിരുന്ന താനിഷ പിന്നീട് ഒരു ലൈൻ ഫോളോയിങ് റോബോട്ട്, ഒബ്സ്റ്റാക്കിൾ അവോയിഡിങ് റോബോട്ട് അമ്മയുടെ ജന്മദിനത്തിൽ ധരിച്ചാൽ പ്രകാശിക്കുന്ന തൊപ്പി എന്നിവയും നിർമ്മിച്ചു. ഒടുവിൽ കാഡ്രിക്കും.

ഐസിഎസ്ഇ സിലബസ് വിദ്യാർത്ഥിനിയായ താനിഷ എട്ടാം ക്ലാസ് തൊട്ടുതന്നെ സ്‌കൂളിൽ പ്രോഗ്രാമിങ് കോഡുകൾ പഠിക്കുന്നുണ്ട്. അതുകൊണ്ട് അക്കാലം തൊട്ടു തന്നെ കോഡിങ് സംബന്ധിച്ച അടിസ്ഥാന ആശയങ്ങൾ കരസ്ഥമാക്കാൻ താനിഷയ്ക്ക് സാധിച്ചിരുന്നു. ഇന്റർനെറ്റിന്റെ സഹായത്തോടെയാണ് റോബോട്ട് നിർമ്മാണത്തിനായുള്ള അധികവിവരങ്ങൾ താനിഷ പഠിക്കുന്നത്. അർഡൂയ്നോ മെഗാ മൈക്രോ കൺട്രോളറിനെ കുറിച്ച് അറിയുന്നതും അങ്ങനെ തന്നെ. കാഡ്രിക് റോബോട്ടിന്റെ ചലനങ്ങൾ നിശ്ചയിക്കുന്ന കോഡിങ് താനിഷ സ്വയം ചെയ്തതാണ്. പത്താം ക്ലാസ് കഴിഞ്ഞ അവധിക്കാലത്താണ് കാഡ്രിക് എന്ന രണ്ട് കാലുകളുള്ള ബൈ പെഡ് ഹ്യൂമനോയ്ഡ് റോബോട്ടിനായുള്ള ശ്രമങ്ങൾ തുടങ്ങിയത്.

താനിഷയുടെ സ്വപ്നങ്ങൾക്ക് മാതാപിതാക്കളുടെ പിന്തുണ എപ്പോഴുമുണ്ട്. ചെറുപ്രായം തൊട്ടുതന്നെ താനിഷ റോബോട്ടിക്സിനോട് താൽപര്യം കാണിച്ചിരുന്നുവെന്ന് അച്ഛൻ സിജോ ജോസ് പറയുന്നു. താനിഷ തന്റെ ഇഷ്ടങ്ങൾ റോബോട്ടിക്സിനോടും അനുബന്ധമായ കംപ്യൂട്ടർ സയൻസിനോടുമാണെന്ന് പറഞ്ഞപ്പോഴും അതിൽ നിന്ന് പിന്തിരിപ്പിക്കാൻ മാതാപിതാക്കൾ തുനിഞ്ഞില്ല. പത്താം ക്ലാസിൽ ഉന്നതവിജയം നേടിയ താനിഷെ എൻട്രസ് കോച്ചിങിന് നിർബന്ധിച്ച് പറഞ്ഞയക്കാതെ മകളെ അവളുടെ താൽപര്യങ്ങൾക്കനുസരിച്ച് മുന്നോട്ട് പോവാൻ പ്രചോദനം നൽകുകയാണ് അച്ഛനമ്മമാരായ സിജോ ജോസും, തുഷാരയും ചെയ്തത്.

താനിഷ ഉറപ്പിച്ചു പറയുന്നു. തന്റെ ഭാവി റോബോട്ടിക്സിൽ തന്നെ. പ്ലസ് വൺ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയാണ് താനിഷ ഇപ്പോൾ. ഒപ്പം ഇന്റർനെറ്റിലൂടെയും മറ്റും വായിച്ചും അന്വേഷിച്ചുമറിയുന്ന തന്റേതായ അധിക പഠനങ്ങളുമുണ്ട്. താനിഷ മറ്റ് പെൺകുട്ടികൾക്കും മാതൃകയാവണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് സിജോ ജോസും പറയുന്നു.

നിർമ്മിത ബുദ്ധിയുടേയും അതിൽ അധിഷ്ഠിതമായ റോബോട്ടിക് സാങ്കേതിക വിദ്യയുടേയും മേഖലയിൽ പാശ്ചാത്യ രാജ്യങ്ങൾ ഏറെ മുന്നേറിയെങ്കിലും ഇന്ത്യ പ്രാംരഭ ഘടത്തിലാണുള്ളത് എന്ന് സിജോ പറയുന്നു. വളർന്നുകൊണ്ടിരിക്കുന്ന ഒരു ശാസ്ത്ര മേഖലയുടെ ഭാവി തിരിച്ചറിഞ്ഞു കൊണ്ടുതന്നെയാണ് ഇവർ തന്റെ മകളുടെ ഇഷ്ടങ്ങൾ അനുസരിച്ച് അവൾക്ക് വേണ്ട പ്രോത്സാഹനം നൽകിവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP