Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

തമിഴ്കത്ത് സൂപ്പർതാരങ്ങളുടെ' പൊളി ട്രിക്സ്'; രജനികാന്ത് പാർട്ടി പ്രഖ്യാപിക്കുന്നതോടെ സഖ്യം ചേർന്ന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനൊരുങ്ങി കമൽഹാസന്റെ നീക്കം; രജനി പോയാൽ താമര വിരിയില്ലെന്ന് ബി.ജെപി.യും; രജനിയുടെ രാഷ്ട്രീയം ഹിന്ദുത്വമെങ്കിൽ ഗുണം മോദിക്ക്; മറിച്ചെങ്കിൽ വീണ്ടും താരവാഴ്ച

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴ്കത്ത് സൂപ്പർതാരങ്ങളുടെ' പൊളി ട്രീക്‌സ് ' . സൂപ്പർസ്റ്റാർ രജനികാന്ത് പാർട്ടി പ്രഖ്യാപിക്കുന്നതോടെ മക്കൾ നീതി മയ്യവുമായി സഖ്യ ചേർന്ന് കമൽഹാസൻ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയേക്കുമെന്നാണ് സൂചന നൽകുന്നത്. ഇതേ സമയം തന്നെ ഇളയദളപതി വിജയ്യുടെ രാഷ്ട്രീയ ചുവടുവയ്‌പ്പും തമിഴകം ഉറ്റുനോക്കുന്നുണ്ട്. മൂന്ന് സൂപ്പർസ്റ്റാറുകൾ കൈകോർക്കുന്ന സഖ്യം എത്തിയാൽ തമിഴകത്ത് ഡി.എ.കെ, എ.ഐ.ഡി.എം കെ കോട്ടകൾ തകർന്നടിയുമെന്നാണ് വിലയിരുത്തൽ.

എന്നാൽ രജനികാന്തിലൂടെ ബിജെപി രാഷ്ട്രീയത്തിന്റെ വളർച്ച മുന്നിൽ കണ്ട ദേശീയ നേതൃത്വത്തിന് ഈ സഖ്യം നിരാശയും സമ്മാനിക്കും. ഇടത് പുരോഗമന ചിന്താഗതി പുലർത്തുന്ന മക്കൾ നീതീ മയ്യത്തിനോട് രജി അടുക്കുന്നത് വഴി ബിജെപിക്ക് ഇവിടെ കളംപിടിക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. ഇതിനിടയിൽ എ.ഐഡി.എം കെ ബാന്ധവം ഉപേക്ഷിച്ച് ഒറ്റയ്ക്ക് പോരാടാനുള്ള നീക്കവും ബിജെപി ലക്ഷ്യം കാണുന്നു. മുൻപ് പലതവണ ബിജെപി നേതാക്കൾ രജനിയോട് അടുത്തിട്ടുണ്ട്. രജനി ബിജെപി.യിലെത്തിയാൽ തമിഴകത്തിന്റെ രാഷട്രീയ ഗതി തന്നെ മാറുമൈന്നതാണ് വിലയിരുത്തൽ. എന്നാൽ കരുക്കൾ കൃത്യമായി നീക്കി തന്നെയാണ് കമൽഹസൻ മുന്നേറുന്നത്.

പാർട്ടി പ്രസിഡന്റ് കമൽ ഹാസനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി നിയമസഭാ തിരഞ്ഞെടുപ്പു നേരിടാൻ മക്കൾ നീതി മയ്യം. സഖ്യത്തെക്കുറിച്ചു തീരുമാനിക്കാൻ കമലിനെ ചുമതലപ്പെടുത്തിയ നിർവാഹക സമിതി, കന്യാകുമാരി ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനും തീരുമാനിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 3.77% വോട്ടു നേടിയ കമലിന്റെ പാർട്ടി ചെന്നൈയും കോയമ്പത്തൂരുമുൾപ്പെടെ നഗര മേഖലയിൽ കരുത്തു കാട്ടിയിരുന്നു. രജനീകാന്ത് പാർട്ടി പ്രഖ്യാപിച്ചാൽ വെള്ളിത്തിരയിൽ വൻ ഹിറ്റായ രജനി-കമൽ സഖ്യം രാഷ്ട്രീയത്തിലുമുണ്ടാകുമോയെന്ന ചർച്ച ഏറെക്കാലമായുണ്ട്. ഇരുവരും ഇതുവരെ സഖ്യ സാധ്യത തള്ളിയിട്ടുമില്ല. താൻ മുഖ്യമന്ത്രിയാകാനില്ലെന്നും യോഗ്യനായ ആളെ ആ കസേരയിലിരുത്തുകയാണു ലക്ഷ്യമെന്നും രജനി പ്രഖ്യാപിച്ചിരുന്നു.

അതിനിടെ, കന്യാകുമാരി ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറാണെന്നു മുൻ എംപി എച്ച്.വസന്തകുമാറിന്റെ മകൻ വിജയ് പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന തിരഞ്ഞെടുപ്പിൽ മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ 2 ലക്ഷത്തിലേറെ വോട്ടിനാണു വസന്ത്കുമാർ തോൽപിച്ചത്.ചെന്നൈയിലെ മഴ പോലെയാണു രജനീകാന്തിന്റെ പാർട്ടി പ്രഖ്യാപനമെന്നു രാഷ്ട്രീയ നിരീക്ഷകർ പറഞ്ഞു തുടങ്ങിയിരിക്കുന്നു.

സെപ്റ്റംബറിലുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്ന പ്രഖ്യാപനം, കോവിഡ് വന്നതോടെ വീണ്ടും നീണ്ടു. പ്രസ്താവനയും നാടകീയ പ്രതികരണങ്ങളുമായി രംഗത്തുണ്ടെങ്കിലും കമൽഹാസന്റെ മക്കൾ നീതി മയ്യവും ബൂത്തുതലത്തിൽ അത്ര സജീവമല്ല. അതിനിടെ, എംജിആറുമായി താരതമ്യപ്പെടുത്തി നടൻ വിജയ്യുടെ പോസ്റ്ററുകൾ തമിഴകത്തെങ്ങും പ്രത്യക്ഷപ്പെട്ടതു ചർച്ചയായി. വിജയ് ഒരു ആം ആദ്മി രാഷ്ട്രീയം മുന്നിൽ കണ്ടാണ് സർക്കാർ എന്ന സിനിമ പോലും ചെയ്തത് എന്ന വിലിരിുത്തലാണ് ഉൾത്തിരിഞ്ഞിരിക്കുന്നത്.

കരുണാനിധിയുടെയും ജയലളിതയുടെയും മരണത്തിനു ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിനാണു തമിഴകത്തു കളമൊരുങ്ങുന്നത്. വന്മരങ്ങൾ വീഴുമ്പോൾ രാഷ്ട്രീയത്തിൽ പ്രകമ്പനങ്ങൾ പതിവാണ്. വന്മരങ്ങൾ അരങ്ങൊഴിയുമ്പോൾ എന്താണു സംഭവിക്കുക എന്നതാണ് കൗതുകവും.ഡി.എം.കെയിലെ തലമുറമാറ്റവും എ.ഐ.ഡി.എം കെയിലെ മുഖ്യമന്ത്രി കസേര തർക്കവും കൊടും പിരി കൊള്ളുമ്പോഴാണ് സൂപ്പർ സ്റ്റാർ രാഷ്ട്രീയത്തിന് തമിഴകം വേദിയാകാനൊരുങ്ങുന്നത്.എ.ഐ.ഡി.എം കെ സഖ്യത്തിൽ നിന്ന് മാറി ഒറ്റയ്ക്ക് മത്സരിക്കാനാണ് ബിജെപി നീക്കവും, എന്നാൽ രജിനാകാന്തിനെ ബിജെപിയിലേക്ക് എത്തിക്കുക എന്ന നീക്കവും നേതൃത്വം തള്ളുന്നില്ല. പുരോഗമന കമ്യൂണിസ്റ്റ് പ്രത്യേശാസ്ത്രങ്ങൾ പിന്താങ്ങുന്ന കമൽഹാസൻ രജനികാന്തിനെ കൂടെകൂട്ടുമെങ്കിൽ താരസംഖ്യത്തിന് മുന്നിൽ ബിജെപി അടിയറവ് പറയും. ഇതോടെ ാേൺഗ്രസിന്റെ മഹാസഖ്യത്തിന് തമിഴകത്ത് പ്രതീക്ഷ വളർന്നേക്കാം.

സംസ്ഥാന പ്രസിഡന്റ് പദവിയിൽ ദലിത് വിഭാഗത്തിൽ നിന്നൊരാളെ നിയമിച്ചാണു പുതിയ തന്ത്രം മെനയുന്നത്. അണ്ണാഡിഎംകെയ്‌ക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചും കടുത്ത ഹിന്ദുത്വ നിലപാടുകൾ സ്വീകരിച്ചും അടുത്ത തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു നിൽക്കുമെന്ന സൂചന പാർട്ടി നൽകിക്കഴിഞ്ഞു.കർണാടക പൊലീസിലെ 'സിങ്ക'മായിരുന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അണ്ണാമലൈ ഉൾപ്പെടെ ഒട്ടേറെ പ്രമുഖരെ സ്വന്തം അണിയിലെത്തിക്കാൻ പുതിയ പ്രസിഡന്റിനായി.

തീവ്ര ദ്രാവിഡ പ്രസ്ഥാനമായ കറുപ്പർ കൂട്ടം സ്‌കന്ദഷഷ്ഠി കവചത്തെ അപമാനിച്ചുവെന്നാരോപിച്ചു നടത്തിയ തുടർ പ്രതിഷേധവും കോവിഡ് മുൻകരുതലിന്റെ പേരിൽ ഗണേശചതുർഥി ആഘോഷത്തിനേർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ നടത്തിയ അതിരൂക്ഷ വിമർശനവും ബിജെപിയുടെ മാറുന്ന മുഖം വ്യക്തമാക്കി. തീവ്രഹിന്ദുത്വ നിലപാടിലൂടെ മറ്റു പാർട്ടികളെ സമ്മർദത്തിലാക്കുന്നതിലും ബിജെപി വിജയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP