Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദായ നികുതി വകുപ്പിന്റെ പരിശോധനയ്ക്ക് പിന്നാലെ വിജയ് ചിത്രം മാസ്റ്റേഴ്‌സിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ; വിജയ് ഫാൻസ് വിവരം അറിഞ്ഞ് തടിച്ച് കൂടിയതോടെ പിന്തിരിഞ്ഞോടി പ്രതിഷേധക്കാർ; പ്രതിഷേധം പൊതുമേഖലാ സ്ഥാപനത്തിലെ അനധികൃത ഷൂട്ടിങ്ങിൽ പ്രതിഷേധിച്ചെന്ന് ബിജെപി; രാഷ്ട്രീയമായി ചേരിതിരിഞ്ഞ് വിജയ് അരാധകരും

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ആദായ നികുതി വകുപ്പിന്റെ പരിശോധനയ്ക്ക് പിന്നാലെ ദളപതി വിജയിയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പ്രതിഷേധവുമായി ബി.ജെപി പ്രവർത്തകർ. വിജയ് യുടെ ഏറ്റവും പുതിയ ചിത്രമായ മാസ്റ്ററിന്റെ ഷൂട്ടിങ് ലൊക്കേഷനിലേക്കാണ് ഒരു സംഘം ബിജെപി പ്രവർത്തകർ പപ്രതിഷേധവുമായി രംഗത്തെത്തിയത്.

ഷൂട്ടിങ് നടക്കുന്ന നെയ്വേലി എൻഎൽസി കവാടത്തിനു മുന്നിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധവുമായി എത്തിയത്. അതേ സമയം ബിജെപി പ്രവർത്തകർ വിജയിയ്‌ക്കെതിരെ പ്രതിഷേധിച്ചതോടെ ഇതറിഞ്ഞ് ഫാൻസ് കാരും രംഗത്തെത്തി. ഇതോടെ പ്രതിഷേധിച്ച ബിജെപി പ്രവർത്തകർ പിന്തിരിഞ്ഞ് പോകുകയായിരുന്നു. സിനിമയുടെ ഷൂട്ടിങ് എൻഎൽസി സുരക്ഷയെ ബാധിക്കുമെന്ന് ആരോപിച്ചാണു പ്രതിഷേധം.ഫോസിൽ ഫ്യുയൽ മൈനിങ് പൊതുമേഖലാ സ്ഥാപനമാണ് എൻഎൽസി.

അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമടക്കം 200 ആളുകളാണ് നെയ്വേലി എൻഎൽസിയിൽ ഷൂട്ടിങ്ങിനായി ഉള്ളതെന്നാണ് റിപ്പോർട്ട്. കമ്പനിയുടെ മൈനിങ് നടക്കുന്ന 100 ഏക്കർ സ്ഥലത്താണ് ഇപ്പോൾ ഷൂട്ടിങ് നടക്കുന്നത്. ഇതാണ് ഇപ്പോൾ ബിജെപി പ്രതിഷേധത്തിനു കാരണം. വിജയ്യുടെ ചെന്നൈയിലെ വീട്ടിലടക്കമുള്ള ആദായനികുതി വകുപ്പ് റെയ്ഡിനെ തുടർന്നു നിർത്തിവച്ച ഷൂട്ടിങ് വെള്ളിയാഴ്ചയാണ് പുനഃരാരംഭിച്ചത്.

'ബിഗിൽ' സിനിമയുടെ നിർമ്മാതാക്കളായ എജിഎസിനു പണം പലിശയ്ക്കു കൊടുത്ത അൻപുചെഴിയന്റെ നികുതിവെട്ടിപ്പിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് വിജയ്യിനെ ചോദ്യം ചെയ്തതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്.. ബുധനാഴ്ച നെയ്വേലിയിലെ ലൊക്കേഷനിലും പിന്നീട് ചെന്നൈയിലെ വീട്ടിലെത്തിച്ച് ഇന്നലെ രാത്രി 8.45 വരെയും ചോദ്യം ചെയ്തു. അതേ സമയം വിജയയ് നേരെയുണ്ടായ റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് കേരളത്തിടക്കം നിരവധി പേരാണ് രംഗത്തെത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP